category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മബലമേകാൻ അരീക്കാട്ടച്ചനും; പന്തക്കുസ്താനുഭവ മരിയൻറാലിയോടെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ മെയ് 14ന്
Contentകരുണയുടെ വർഷത്തിൽ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ മരിയൻ റാലിയോടെ തുടങ്ങുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷന് കൂടുതൽ ആത്മബലമേമേകാൻ, വർഷങ്ങളോളം യു കെ മലയാളികളുടെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യൻ അരീക്കാട്ടച്ചനും എത്തിച്ചേരും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ ഏറെ ത്യാഗം സഹിച്ച് മലയാളികളെ ഒരുമിപ്പിക്കുകയും മാസ് സെന്ററുകൾക്ക് തുടക്കമിടുകയും ചെയ്ത അരീക്കാട്ടച്ചൻ താൻ കൈപിടിച്ചിറക്കിയ അനേകംപേർ വിവിധങ്ങളായ മിനിസ്ട്രികളിലൂടെ,സുവിശേഷവേലകളിലൂടെ തന്റെ സ്വപ്നമായ യൂറോപ്പിന്റെ നവസുവിശേഷവത്കരണം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നതുകണ്ട് ഏറെ സന്തോഷത്തോടെ അവരുടെ കൂട്ടായ്മയായ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് കടന്നുവരുന്നത്, ഓരോരുത്തർക്കും ഇരട്ടിയഭിഷേകമാകുമെന്നതിൽ സംശയമില്ല. യു കെ യിലും പിന്നീട് കാനഡയിലും തന്റെ ദൈവീക ദൗത്യം നിറവേറ്റിയ, ജീസസ് യൂത്തിന്റെ ആനിമേറ്റർ കൂടിയായിരുന്ന അച്ചൻ, കഴിഞ്ഞ ഒന്നരവർഷത്തോളം പാലക്കാട് സെഹിയോൻ ധ്യാനകേന്ദ്രത്തിൽ സേവ്യർ ഖാൻ വട്ടായിലച്ചനോടോപ്പം പ്രവർത്തിച്ചതിനുശേഷം പുതിയ സുവിശേഷ ദൗത്യവുമായി വീണ്ടും കാനഡയിലേക്ക് തിരിക്കുന്നവേളയിൽ 14 ന് പന്തക്കുസ്താനുഭവ മരിയൻ റാലി നയിച്ചുകൊണ്ട്, ദൈവസ്നേഹം നിറഞ്ഞുള്ള വചനപ്രഘോഷണത്തിലൂടെ, സോജിയച്ചനോടൊപ്പം രണ്ടാം ശനിയാഴ്ച കൺവെൻഷനെ ദൈവസ്തുതികളാൽ അവിസ്മരണീയമാക്കും... ബിഷപ്പുമാരെയും , വൈദികരെയും മുൻനിർത്തിയുള്ള സുവിശേഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പ നിയോഗിച്ചിട്ടുള്ള ഫാ.സിംങ്ളെയർ, പ്രമുഖ സുവിശേഷപ്രവർത്തക ജെന്നി ബേക്കർ, സെഹിയോൻ യു കെ യുടെ ബ്രദർ ജോസ് കുര്യാക്കോസ് തുടങ്ങിയവരും ,കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരേസമയം ഇംഗ്ളീഷിലും മലയാളത്തിലും ശുശ്രൂഷൾ നടക്കുന്ന, ജാതി മത ഭേദമന്യേ വിവിധ ഭാഷക്കാരും,ദേശക്കാരും, ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനായി മാറിയ രണ്ടാം ശനിയാഴ്ച കൺവെൻഷന്റെ വചനവേദിയെ ധന്യമാക്കും. പതിവുപോലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഒരുമിച്ചുള്ള കൂട്ടായ്മകളിലൂടെയും ഉപവാസ പ്രാർത്ഥനകളിലൂടെയും ഫാ സോജി ഓലിക്കലും സെഹിയോൻ പ്രവർത്തകരും കൺവെൻഷനായി കൂട്ടായ ഒരുക്കത്തിലാണ്. 14 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.. ദൈവനാമത്തിൽ സെഹിയോൻ യു കെ ടീം ഓരോരുത്തരെയും രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനിലേക്ക് ക്ഷണിക്കുന്നു... വിലാസം. Bathel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW കൂടുതൽ വിവരങ്ങൾക്ക്; ഷാജി. 07878149670 അനീഷ് 07760254700
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-10 00:00:00
Keywords
Created Date2016-05-10 23:59:01