Content | ആഗോളസഭയില്‍ വലിയ ഒരുക്കങ്ങളുടെ കാലയളവാണിത്. അടുത്ത വര്‍ഷം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെയും കരിസ്മാറ്റിക് നവീകരണത്തിന്റെയും ജൂബിലികള്‍ ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ക്ക് ലോകം കാത്തിരിക്കുന്നു. ആത്മദാഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനകളുടെയും മുന്നോടിയായി മെയ് മാസ കണ്‍വന്‍ഷന്‍ പരിശുദ്ധാത്മാവിന് പ്രത്യേകം സമര്‍പ്പിക്കുകയാണ്.
#{blue->n->n->ഒരുക്കത്തോടെ കടന്ന്‍ വരിക}#
ആത്മാവിനെ സ്വീകരിക്കാനും അഭിഷേകങ്ങള്‍ ഉജ്ജലിപ്പിക്കാനും ഏറ്റവും അടിസ്ഥാനപരമായ സമര്‍പ്പണം ആഴമേറിയ ഒരുക്കമാണ്. ദാഹിക്കുന്നവര്‍ക്കും വിശ്വാസത്തോടെ ചോദിക്കുന്നവര്‍ക്കും ദൈവം തന്റെ ആത്മാവിനെ സമൃദ്ധമായി വര്‍ഷിക്കും. ഉന്നതമായ കൃപകളും വിടുതലുകളും സ്വീകരിക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരുവാന്‍ ഫാ.സോജി ഓലിക്കല്‍ ദൈവജനത്തെ ഓര്‍മ്മപ്പെടുത്തുന്നു.
#{blue->n->n->പ്രായോഗികമേഖലകള്‍:}#
* നിയോഗങ്ങള്‍ ഏറ്റെടുത്ത് പരിശുദ്ധ ജപമാല, കരുണകൊന്ത തുടങ്ങിയ പ്രാര്‍ഥനകള്‍ ദിവസേന ചൊല്ലുക.
* പരിശുദ്ധാത്മാവിന്റെ നൊവേന ചൊല്ലി കടന്ന്‍ വരിക.
* ക്ഷമിക്കുവാനുള്ള വ്യക്തികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും അവരോടു ക്ഷമിച്ചും കടന്ന്‍ വരിക.
* കുമ്പസാരത്തിനായി നന്നായി ഒരുങ്ങി വരിക.
3 മണിക്ക് ആരംഭിക്കുന്ന ആഘോഷപൂര്‍വ്വമായ ജപമാലറാലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. ജപമാലയുടെയും ദിവ്യകാരുണ്യത്തിന്റെയും പ്രദിക്ഷണ സമയങ്ങളില്‍ അത്ഭുതകരമായ ദൈവീക ഇടപെടലുകളാണ് ഓരോ മാസവും സംഭവിക്കുന്നത്. ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന ഈ ശുശ്രൂഷക്കായി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഒരു തലമുറയെ വിശുദ്ധിയിലേക്ക് ദൈവകൃപയിലേക്കും രൂപാന്തരപ്പെടുത്തുന്ന കുട്ടികളുടെ ശുശ്രൂഷകള്‍ നയിക്കുന്ന 70-ല്‍ പരം ശുശ്രൂഷകള്‍ ഈ അനുഗ്രഹദിവസത്തിനായി പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്നുണ്ട്.
#{red->n->n->വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കോച്ചുകളുടെ ക്രമീകരണം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.}#
Tomy- 07737935424
#{red->n->n->കണ്‍വന്‍ഷന്റെ പൊതുവായ അന്വേഷണങ്ങള്‍ക്ക്:}#
Shaji- 07878149670
Anish- 07760254700
#{red->n->n->കണ്‍വന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:}#
Bethel Convention Centre
Kelvin Way,
West Bromwich,
Birmingham B70 7JW. |