Events
കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേകസൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്
സ്വന്തം ലേഖകന്‍ 07-05-2016 - Saturday
ആഗോളസഭയില്‍ വലിയ ഒരുക്കങ്ങളുടെ കാലയളവാണിത്. അടുത്ത വര്‍ഷം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെയും കരിസ്മാറ്റിക് നവീകരണത്തിന്റെയും ജൂബിലികള്‍ ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ക്ക് ലോകം കാത്തിരിക്കുന്നു. ആത്മദാഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനകളുടെയും മുന്നോടിയായി മെയ് മാസ കണ്‍വന്‍ഷന്‍ പരിശുദ്ധാത്മാവിന് പ്രത്യേകം സമര്‍പ്പിക്കുകയാണ്.
ഒരുക്കത്തോടെ കടന്ന്‍ വരിക
ആത്മാവിനെ സ്വീകരിക്കാനും അഭിഷേകങ്ങള്‍ ഉജ്ജലിപ്പിക്കാനും ഏറ്റവും അടിസ്ഥാനപരമായ സമര്‍പ്പണം ആഴമേറിയ ഒരുക്കമാണ്. ദാഹിക്കുന്നവര്‍ക്കും വിശ്വാസത്തോടെ ചോദിക്കുന്നവര്‍ക്കും ദൈവം തന്റെ ആത്മാവിനെ സമൃദ്ധമായി വര്‍ഷിക്കും. ഉന്നതമായ കൃപകളും വിടുതലുകളും സ്വീകരിക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരുവാന്‍ ഫാ.സോജി ഓലിക്കല്‍ ദൈവജനത്തെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രായോഗികമേഖലകള്‍:
* നിയോഗങ്ങള്‍ ഏറ്റെടുത്ത് പരിശുദ്ധ ജപമാല, കരുണകൊന്ത തുടങ്ങിയ പ്രാര്‍ഥനകള്‍ ദിവസേന ചൊല്ലുക.
* പരിശുദ്ധാത്മാവിന്റെ നൊവേന ചൊല്ലി കടന്ന്‍ വരിക.
* ക്ഷമിക്കുവാനുള്ള വ്യക്തികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും അവരോടു ക്ഷമിച്ചും കടന്ന്‍ വരിക.
* കുമ്പസാരത്തിനായി നന്നായി ഒരുങ്ങി വരിക.
3 മണിക്ക് ആരംഭിക്കുന്ന ആഘോഷപൂര്‍വ്വമായ ജപമാലറാലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. ജപമാലയുടെയും ദിവ്യകാരുണ്യത്തിന്റെയും പ്രദിക്ഷണ സമയങ്ങളില്‍ അത്ഭുതകരമായ ദൈവീക ഇടപെടലുകളാണ് ഓരോ മാസവും സംഭവിക്കുന്നത്. ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന ഈ ശുശ്രൂഷക്കായി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഒരു തലമുറയെ വിശുദ്ധിയിലേക്ക് ദൈവകൃപയിലേക്കും രൂപാന്തരപ്പെടുത്തുന്ന കുട്ടികളുടെ ശുശ്രൂഷകള്‍ നയിക്കുന്ന 70-ല്‍ പരം ശുശ്രൂഷകള്‍ ഈ അനുഗ്രഹദിവസത്തിനായി പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്നുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കോച്ചുകളുടെ ക്രമീകരണം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
Tomy- 07737935424
കണ്‍വന്‍ഷന്റെ പൊതുവായ അന്വേഷണങ്ങള്‍ക്ക്:
Shaji- 07878149670
Anish- 07760254700
കണ്‍വന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:
Bethel Convention Centre
Kelvin Way,
West Bromwich,
Birmingham B70 7JW.
