category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅസംഘടിത തൊഴിലാളികള്‍ക്കും അര്‍ഹമായ അംഗീകാരവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക: മാര്‍ പുത്തന്‍വീട്ടില്‍
Contentകോക്കുന്ന്‍: ചെയ്യുന്ന തൊഴിലിന് അര്‍ഹമായ അംഗീകാരവും ആനുകൂല്യങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഉറപ്പുവരുത്താന്‍ സമൂഹത്തിനു കടമയുണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു. കെ.സി.ബി.സി. യുടെ തൊഴില്‍ കമ്മീഷനു കീഴില്‍ അസംഘടിതതൊഴിലാളികളു ടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിഭാഗമായ കേരള ലേബര്‍ മൂവ്‌മെന്റിന്റേയും മുക്കന്നൂര്‍ സഹൃദയ ഫെഡറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ കോക്കുന്നില്‍ സംഘടിപ്പിച്ച മെയ്ദിന സഹൃദയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സംഘാടനത്തിലൂടെയും മൂല്യാധിഷ്ഠിത ബോധവത്കരണത്തിലൂടെയും തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ക്ക് അറുതിവരുത്താന്‍ ക ഴിയും. അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നേരിടുന്ന ചൂഷണം നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹൃദയ തയ്യാറാക്കി വിതരണം ചെയ്യുന്ന നോട്ട്ബുക്കുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മുക്കന്നൂര്‍ ഫൊറോനാ വികാരി ഫാ. ജോസഫ് കരുമത്തി അധ്യക്ഷനായിരുന്നു. തൊടുപുഴ കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കേ രള ലേബര്‍ മൂവ്‌മെന്റ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജോയ് ഗോതുരുത്ത് മെയ്ദിന സന്ദേശം നല്കി. സി.എസ്.റ്റി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ വര്‍ഗീസ് മഞ്ഞളി, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഫാ. ജോസഫ് കൂരീ ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പൊട്ടോളി, സി. റോസിലി, കെ. എല്‍. എം അതിരൂപതാ പ്രസി ഡന്റ് അഡ്വ. മാത്യു മൂത്തേടന്‍, ജോസഫ് ടി കുന്നത്ത് എന്നിവര്‍ സംസാരിച്ചു. കോക്കുന്ന് കവലയില്‍ നിന്നാരംഭിച്ച മെയ്ദിന റാലി അങ്കമാലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. എച്ച്. സമീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-03 00:00:00
KeywordsMar Jose puthenveetil, May day
Created Date2016-05-03 10:32:39