category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ഷോ സെന്റ് ആന്റണീസില്‍ മെയ് 6 ന്; ഫാ: സോജി ഓലിക്കല്‍ നേതൃത്വം നല്‍കും
Contentമാഞ്ചസ്റ്റര്‍: പെന്തക്കൂസ്താ തിരുന്നാളിന് ഒരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ത്ഥനാ സന്ധ്യാ ക്രമീകരിക്കുന്നു. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ഹോളിസ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 6 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. മൂന്നു മണി മുതല്‍ ഏഴ് മണി വരെയുള്ള പ്രത്യേക ശുശ്രൂഷകള്‍ക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കലും ടീം അംഗങ്ങളും നേതൃത്വം നല്‍കും. വി. കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവ ഹോളി സ്പിരിറ്റ് ഈവനിംഗില്‍ ഉള്‍ക്കൊള്ളുന്നു. ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നു. #{red->n->n->ദേവാലയത്തിന്റെ വിലാസം:}# St.Anthony's Church. Dunkery Road. Manchester, M22 0WR. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# രാജു ചെറിയാന്‍ - 07443630066, ദീപു ജോര്‍ജ് - 07882810575
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-02 00:00:00
Keywordsസെഹിയോന്‍, യുകെ, Holy Spirit Evening,
Created Date2016-05-02 17:15:13