Content | “അങ്ങനെയുള്ളവന്‍ ആരുണ്ട്? അവനെ ഞങ്ങള്‍ അനുഗ്രഹീതന്‍ എന്ന് വിളിക്കും; സ്വജനമധ്യേ അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഈ വിധം പരീക്ഷിക്കപ്പെട്ട് കുറ്റമറ്റവനായി കാണപ്പെട്ടവാന്‍ ആരുണ്ട്? അവന് അഭിമാനിക്കുവാന്‍ അവകാശമുണ്ട്; പാപം ചെയ്യുവാന്‍ കഴിവുണ്ടായിട്ടും അത് ചെയ്യാത്തവനും; തിന്മ പ്രവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ടായിട്ടും അത് പ്രവര്‍ത്തിക്കാത്തവനും ആരുണ്ട്? അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെ പുകഴ്ത്തുകയും ചെയ്യും” (പ്രഭാഷകന്‍ 31:9-11).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-29}#
ഭൂമിയിലെ സഭാപോരാളികളും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളും തമ്മിലുള്ള ബന്ധത്തിന് ഒരു പുതുജീവന്‍ കൈവരുത്തുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ട പോഷണങ്ങള്‍ നല്‍കുന്നത് “അസാധാരണമായ കാരുണ്യത്തിന്റെ പ്രവര്‍ത്തിയാണെന്ന്” അദ്ദേഹം പറയുന്നു.
(ബുള്‍ ഓഫ് ഇന്‍ഡിക്ഷന്‍, 2000).
#{red->n->n->വിചിന്തനം:}#
നമ്മുടെ ഭവനങ്ങളില്‍ നിന്നുമാണ് കാരുണ്യപ്രവര്‍ത്തികള്‍ ആരംഭിക്കേണ്ടത്. നമ്മുടെ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നതിന് വേണ്ടി കുടുംബ പ്രാര്‍ത്ഥനകളില്‍ പ്രത്യേക മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |