| Content | “കര്‍ത്താവേ എന്റെ അധരങ്ങളെ തുറക്കണമേ, എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 51:15).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-21}#
"മറ്റുള്ളവരോട് സംസാരിക്കാന്‍ ഞാന്‍ വളരെയേറെ സമയം കണ്ടെത്തിയിരിന്നു. ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കാര്യത്തിന് പോലും കൂടുതല്‍ സമയം എടുക്കുന്ന ഒരു സ്വഭാവമായിരിന്നു എന്‍റേത്. എന്നാല്‍ ഓരോ നിമിഷവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥനകള്‍ ചൊല്ലുവാന്‍ ഉപയോഗിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. നമ്മുടെ വിധിദിവസം നാം ചിലവിട്ട ഓരോ നിമിഷത്തിനും കണക്കു കൊടുക്കേണ്ടി വരും."
(വിശുദ്ധ ഫൗസ്റ്റീന-ഡയറി, 274).
#{red->n->n->വിചിന്തനം:}#
ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനായി, നിശബ്ദതയില്‍ ധ്യാനിക്കാന്‍ ശ്രമിക്കുക. സാമുവേല്‍ പറഞ്ഞത്പോലെ "ദൈവമേ, അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു" എന്ന് പറയുവാന്‍ നമ്മുക്ക് സാധിക്കണം.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |