category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനത്തെ സ്വാഗതം ചെയ്തുകൊണ്ട് യു‌എസിലെ മെത്രാന്മാര്‍.
Contentഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം 'സ്നേഹത്തിന്‍റെ സന്തോഷം' ( Amoris laetitia ) യുഎസിലെ മെത്രാന്മാർ സ്വാഗതം ചെയ്തു. വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് പിതാവിന്റെ അപ്പോസ്തലിക പ്രബോധനം വലിയൊരു പ്രോത്സാഹനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തന്റെ അപ്പോസ്തലിക പ്രബോധനങ്ങൾ ജാഗ്രതയോടെ പഠിക്കാനും ജീവിതത്തിൽ അവ പ്രായോഗികമാക്കാനുള്ള സാധ്യതകൾ ആരായാനും പിതാവ് ക്രൈസ്തവ സമൂഹത്തോട് ഉത്ബോധിപ്പിക്കുന്നുവെന്ന് മെത്രാന്മാർ ആവർത്തിച്ചു. പിതാവ് കുടുംബങ്ങൾക്ക് തന്നിരിക്കുന്നത് സ്നേഹത്തിന്‍റെ കത്താണെന്നും US--ലെ കാത്തലിക് ബിഷപ്പസ് കോൺഫ്രൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ജോസഫ് കർട്ട്സ് അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അഭിമുഖീകരിച്ചു കൊണ്ടു തന്നെ, ദൈവത്തിന്റെ സ്നേഹത്തിലും കരുണയിലും വളരുവാൻ വിശ്വാസികൾക്ക് പ്രചോദനം നൽകുന്ന ഒരു രേഖയാണ് പിതാവിന്റെ അപ്പോസ്തലിക പ്രബോധനമെന്ന്, അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. "യേശുവിന് പരിഹരിക്കാനാവാത്ത ബുദ്ധിമുട്ടുകളില്ല." അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ടു വർഷം നീണ്ടുനിന്ന സിനിഡ് മീറ്റിംഗുകളിൽ പങ്കെടുത്ത എട്ട് അമേരിക്കൻ പ്രതിനിധികളിൽ ഒരാളാണ് ആർച്ച് ബിഷപ്പ് കർട്ട്സ്. പിതാവിന്റെ അപ്പോസ്തലിക പ്രബോധനം കുടുംബത്തെയും സ്നേഹത്തെയും പറ്റിയുള്ള മനോഹരമായ ഒരു ചിന്തയാണെന്നും, അത് കുടുംബങ്ങളിൽ മിഷണറി പ്രവർത്തനം നടത്താനുള്ള അവസരമാണ് വൈദികർക്ക് ഒരുക്കിത്തരുന്നതെന്നും, USCCB Committee - യുടെ കുടുംബ വിഭാഗത്തിന്റെ ചെയർമാൻ ബിഷപ്പ് റിച്ചാർഡ് ജെ.മെലൺ അഭിപ്രായപ്പെട്ടു. തങ്ങൾ കുടുംബങ്ങളോടൊപ്പം നിൽക്കുമെന്നും ദാരിദ്യം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത്, കുടുംബത്തിലെ വഴക്കുകൾ, അശ്ലീലത എന്നീ പാപങ്ങള്‍ മൂലം കഷ്ടത്തിലായിട്ടുള്ള കുടുംബങ്ങൾക്ക് തങ്ങൾ സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'വിവാഹത്തിനുള്ള ഒരുക്കം, വിവാഹ ശേഷമുള്ള പിന്തുണ എന്നിവയെല്ലാം ഏതെല്ലാം വിധത്തിൽ ബലപ്പെടുത്തണമെന്ന് ചിന്തിക്കാനുള്ള അവസരമാണ് പിതാവിന്റെ പ്രബോധനം ഒരുക്കി തന്നിരിക്കുന്നത്' ആർച്ച് ബിഷപ്പ് കർട്ട്സ് EWTN ന്യൂസിനോട് പറഞ്ഞു. കുടുംബത്തെ പറ്റിയുള്ള ദൈവ പദ്ധതി മനസിലാക്കി തരുന്ന ഒരു രേഖയാണ് പിതാവ് പ്രകാശനം ചെയ്തിരിക്കുന്നതെന്ന്, സിനഡിലുണ്ടായിരുന്ന മറ്റൊരംഗമായ ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അഭിപ്രായപ്പെട്ടു. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കണം എന്ന പിതാവിന്റെ നിർദ്ദേശം തങ്ങളുടെ പ്രവർത്തികൾക്ക് ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ചൗപ്പട്ടും കുടുംബങ്ങൾക്കുള്ള പിതാവിന്റെ സ്നേഹ പത്രത്തെ സ്വാഗതം ചെയ്തു. "വിവാഹത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യമാണ് ഏത് സമൂഹത്തിനും പരമപ്രധാനമായിട്ടുള്ളത്. ആ വസ്തുതയാണ് പിതാവ് അദ്ദേഹത്തിന്റെ അപ്പോസ്തലിക പ്രബോധനത്തിലൂടെ വെളിവാക്കി തന്നിരിക്കുന്നത്" കുടുംബ സിനഡിലുണ്ടായിരുന്ന മറ്റൊരംഗമായ ആർച്ച് ബിഷപ്പ് ചാൾസ് അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-10 00:00:00
Keywords
Created Date2016-04-10 11:44:08