category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീസസ് യൂത്തിന് വത്തിക്കാന്‍ പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം.
Contentവത്തിക്കാൻ: ജീസസ് യൂത്തിനെ കാനൻ അംഗീകാരമുള്ള അല്മായരുടെ അന്താരാഷ്ട്ര സംഘടനയായി അംഗീകരിച്ചുകൊണ്ടുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കത്ത്, ജീസസ് യൂത്ത് കോ- ഓർഡിനേറ്റർ സി.സി.ജോസഫിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സംഘടനയാണ് ജീസസ് യൂത്ത്. തുടര്‍ച്ചയായ 30 വർഷത്തെ കഠിന പരിശ്രമത്തിന് ലഭിച്ച പ്രതിഫലമാണ് കരുണയുടെ വർഷത്തിൽ ലഭിച്ച ഈ അംഗീകാരമെന്ന് ജീസസ് യൂത്ത് ഇന്റർ നാഷണൽ കോ- ഓർഡിനേറ്റർ കൂടിയായ സി.സി.ജോസഫ് പറഞ്ഞു. ഈ ലക്ഷ്യത്തിന് വേണ്ടി അശ്രാന്തം പരിശ്രമിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ജീസസ് യൂത്ത് നേതൃത്വത്തിലുള്ള എഡ്വേർഡ് എടേഴത്ത്, റൈജു വർഗീസ്, ജോർജ് ദേവസി, മനോജ് സണ്ണി എന്നിവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജീസസ് യൂത്ത് സംഘടനക്കോ അതിന്റെ പില്‍കാല ആത്മീയ ചരിത്രത്തിനോ പ്രത്യേക പ്രാധാന്യമുള്ള ദിവസമോ തിരുനാളുകളോ ഉള്ള ദിവസമുണ്ടെങ്കിൽ, ഉത്തരവ് സമ്മാനിക്കുന്ന ദിവസം നിശ്ചയിക്കുമ്പോൾ ഡിക്കാസ്റ്ററി ഇത് പരിഗണിക്കുന്നതും ഡിക്രി തരുന്നതിന് മുമ്പുള്ള ദിവസമാണിതെങ്കിൽ ആ ദിവസം ഡിക്രിയിൽ ഉള്‍പ്പെടുത്തുമെന്നും കത്തില്‍ പറയുന്നു. ഔദ്യോഗികമായി ഉത്തരവ് കൈമാറുന്ന ചടങ്ങിന്റെ തിയതി സംബന്ധിച്ച് ഭാരവാഹികളുമായി ചർച്ചകൾ നടത്തി വരുകയാണെന്ന് സി.സി.ജോസഫ് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-09 00:00:00
Keywords
Created Date2016-04-09 15:21:18