category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണയുടെ സുവിശേഷത്തിൽ എഴുതി ചേർക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്: ഫ്രാൻസിസ് മാർപാപ്പ
Contentയേശു ആരംഭിച്ചതും പിന്നീട് അപ്പോസ്തലന്മാർ തുടരുകയും ചെയ്ത, 'കരുണയുടെ സുവിശേഷം' ഇപ്പോഴും എഴുതപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും, ആ തുറന്ന പുസ്തകത്തിൽ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും കരുണയുടെ സുവിശേഷം എഴുതുന്നതാണ് നമ്മുടെ ദൗത്യമെന്നും, കരുണയുടെ ഞായറാഴ്ചയിലെ ദിവ്യബലിവേളയിലെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. "സുവിശേഷം ദൈവത്തിന്റെ കരുണയുടെ ചരിത്രമാണ്. യേശു പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം തന്റെ പിതാവായ ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമാണ്". യേശു പറഞ്ഞതും പ്രവർത്തിച്ചതുമായ കരുണയുടെ അത്ഭുതങ്ങൾ എല്ലാം രേഖപ്പെടുത്തപ്പെടുത്തിയിട്ടില്ലായെന്ന്, വിശുദ്ധ യോഹന്നാൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "യേശുവിന്റെ അനുയായികളായ നാം അവിടുത്തെ കരുണയുടെ സുവിശേഷത്തിൽ, നമ്മുടെ കാരുണ്യ പ്രവർത്തികൾ എഴുതി ചേർത്തു കൊണ്ടിരിക്കണം, അതിനാല്‍ തന്നെ നാമെല്ലാം കരുണയുടെ സുവിശേഷത്തിന്റെ എഴുത്തുകാരാണ്. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്ര കാരുണ്യ പ്രവര്‍ത്തികളാണ്. ഈ കാരുണ്യപ്രവര്‍ത്തികള്‍ നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോളാണ് നാം സുവിശേഷത്തിലെ ഭാഗഭാക്കാകുന്നത്." ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു. അടച്ച മുറികളിൽ ഭയചകിതരായി ഒളിഞ്ഞിരുന്ന ശിഷ്യന്മാരും, കരുണയുടെ സുവിശേഷവുമായി യേശു ലോകത്തിലേക്ക് അയക്കുന്ന ശിഷ്യന്മാരും, ഒന്നു തന്നെയെങ്കിലും ആഴമായി ചിന്തിക്കുമ്പോള്‍ അവര്‍ വ്യത്യസ്തരാണ്. പാപത്തിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിൽ ഒളിച്ചിരുന്ന ശിഷ്യർക്കു മുന്നിൽ യേശു പ്രത്യക്ഷപ്പെടുന്നതോടെ, വാതിലുകൾ തുറക്കപ്പെടുകയും സ്നേഹവും കരുണയും അവിടെ നിറയുകയും ചെയ്യുന്നു. പാപത്തിന്റെ ഇരുട്ടു നിറഞ്ഞ നമ്മുടെ അകത്തളങ്ങൾ തുറന്ന്, അവിടെ കരുണയും സ്നേഹവുമായി യേശു പ്രവേശിക്കാൻ അനുവദിക്കുക". പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. "ഈ കാലഘട്ടത്തിൽ മനുഷ്യവംശം മുറിവേറ്റ് ഭയന്ന് വിറച്ച് ഇരുട്ടിൽ ഒളിച്ചിരിക്കുന്നു. എല്ലാ തിന്മകൾക്കും പരിഹാരമുണ്ടാകും. ദൈവത്തിന്റെ കാരുണ്യം അകലെയല്ല. ദാരിദ്ര്യവും വേദനയും, എല്ലാത്തരത്തിലുമുള്ള അടിമത്വവും അവിടുത്തെ കരുണയുടെ മുമ്പിൽ ഇല്ലാതാകും. സഹോദരരുടെ മുറിവുകളെ പരിചരിക്കുമ്പോൾ, നാം അപ്പോസ്തലന്മാരുടെ പ്രവർത്തിയാണ് തുടരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുവിനെ നാം പ്രഘോഷിക്കുകയാണ് ചെയ്യുന്നത്. "സമാധാനം നിങ്ങളോടുകൂടെ" എന്നു പറഞ്ഞുകൊണ്ടാണ് ഉയിർത്തെഴുന്നേറ്റ യേശു തന്റെ ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നത്. ഇന്നും നമുക്ക് ലഭിക്കുന്നത് ആ സമാധാനമാണ്. ദൈവത്തിൽ നിന്നും വരുന്ന ആ സമാധാനം നമ്മെ സ്നേഹത്തിലും കരുണയിലും യോജിപ്പിക്കുന്നു. ഈ സമാധാനമാണ് നാം ലോകത്തിലേക്ക് എത്തിച്ചു കൊടുക്കേണ്ടത്. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, യേശുവിന്റെ എഴുതപ്പെടാത്ത കരുണയുടെ സുവിശേഷത്തിൽ നമുക്കും പങ്കാളികളാകാം." ഇങ്ങനെ പറഞ്ഞാണ് പരിശുദ്ധ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-04 00:00:00
KeywordsPope Francis, book of mercy
Created Date2016-04-05 01:52:30