category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാനു ഫൗണ്ടേഷന്റെ ഗുരുപ്രസാദ പുരസ്കാരം ഫാ.റോയി കണ്ണന്‍ചിറയ്ക്ക്
Contentകൊച്ചി: പൊതുസമൂഹത്തിനു നല്കി വരുന്ന ശ്രേഷ്ട്ട സംഭാവനകളെ ആദരിച്ച്, തലമുറകള്‍ക്ക് ഗുരുനാഥനായ M.K സാനുവിന്‍റെ ശിഷ്യസമൂഹത്തില്‍ നിന്നും ശിഷ്യതുല്യരില്‍ നിന്നും വര്‍ഷാവര്‍ഷം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാസ്റ്ററുടെ അനുഗ്രഹപ്രസാദമായി നല്കി വരുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് 2016 ല്‍, ഡോ.എം.ലീലാവതി, പെരുംമ്പടവം ശ്രീധരന്‍, ഷീബ അമീര്‍ എന്നിവരടങ്ങിയ ജൂറി ഫാ.റോയി കണ്ണന്‍ചിറയെ തിരഞ്ഞെടുത്തു. ഭിന്നശേഷിയുള്ള യുവതലമുറയുടെ വികസനത്തിനും ക്ഷേമത്തിനുമായി പതിറ്റാണ്ടുകളായി അനുഷ്ടിച്ചു വരുന്ന നിസ്തുല സേവനങ്ങളാണ് റോയി കണ്ണന്‍ചിറയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 25000/- രൂപയും സാനുമാസ്റ്ററുടെ കൈപ്പടയില്‍ ലിഖിതപ്പെടുത്തിയ ലോഹനിര്‍മ്മിതമായ പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം ഏറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ M.K സാനു സമ്മാനിക്കുമെന്ന് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എം.തോമസ് മാത്യു അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-05 00:00:00
KeywordsFr.Roy Kannanchira, Pravachaka Sabdam
Created Date2016-04-05 09:28:59