category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | "ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല" പ്രതീക്ഷയോടെ ഫാ.ടോം ഉഴുന്നാലിന്റെ സഹോദരന്‍ |
Content | ഫാ.ടോം ഉഴുന്നാലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ലോക മാധ്യമങ്ങളില്‍ നിറയുമ്പോഴും പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ സഹോദരന്‍ മാത്യു ഉഴുന്നാലില്‍. ഫാദര്‍ ടോമിനെ യമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടുപോയെന്ന വിവരം അറിഞ്ഞ ഉടനെതന്നെ, ഗുജറാത്തിൽ സ്ഥിര താമസമാക്കിയിരുന്ന മാത്യു ഉഴുന്നാലിൽ, രാമപുരത്തെ ഭവനത്തില്‍ തിരിച്ചെത്തി. ഇപ്പോൾ അദ്ദേഹം തന്‍റെ സഹോദരന്‍റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.
ഇതിനിടെ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വന്‍തുക ആവശ്യപ്പെട്ടുകൊണ്ടുള്ള Video ദിവസങ്ങൽക്കു മുന്‍പ് തന്നെ ഇന്ത്യാ ഗവണ്‍മെന്റിന് ലഭിച്ചിരിന്നതായി IBN റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഫാ.ടോം ക്രൂശിക്കപ്പെട്ടു' എന്ന തെറ്റായ വാര്‍ത്ത വന്നപ്പോഴും മാത്യു ഉഴുന്നാലില്‍ വിശ്വസിച്ചില്ല. "എന്‍റെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല; ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു" ഉറച്ച വിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. മരിയ വോള്‍തോര്‍ത്തയുടെ 'ദൈവമനുഷ്യന്‍റെ സ്നേഹഗീത' എന്ന പുസ്തകം ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "വര്‍ഷങ്ങളായി ഞാന്‍ ഈ പുസ്തകം വായിക്കുന്നു, ഇത് എന്നെ ശക്തിപ്പെടുത്തുന്നു".
4 വര്‍ഷത്തെ യമനിലെ സേവനത്തിന് ശേഷം ഫാ.ടോം ബാംഗ്ലൂരില്‍ മടങ്ങിയെത്തിയതായിരിന്നു. എന്നാല്‍ വീണ്ടും അദ്ദേഹത്തിന് അവിടേക്ക് പോകേണ്ടതായി വന്നു. 2014 സെപ്റ്റംബറില്‍ ഫാ.ടോമിന്‍റെ മാതാവ് ത്രേസ്യയുടെ മരണത്തിന് ശേഷം രാമപുരത്തെ അദ്ദേഹത്തിന്റെ ഭവനം പൂട്ടി കിടക്കുയാണ്. അമ്മയുടെ മരണസമയത്ത് ഫാ.ടോം നാട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം താമസിച്ചതായി സഹോദരന്‍ ഓര്‍മ്മിക്കുന്നു. പൊതുവേ ശാന്തനായ വ്യക്തിത്വത്തിന് ഉടമയാണ് ഫാ.ടോം എന്ന്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഈ സഹോദരനെ പോലെ, ലോകമാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാതെ ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ച് കൊണ്ട് നമ്മുക്കും ടോം അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കാം. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-03-30 00:00:00 |
Keywords | ഫാ.ടോം ഉഴുന്നാലില്‍, യെമന്‍, Fr.Tom Uzhunnalil, Brother Mathew Uzhunnalil, Yeman, Social Media, |
Created Date | 2016-03-30 13:58:24 |