CALENDAR

31 / March

category_idMeditation.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingപരിശുദ്ധ അമ്മയെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുവാന്‍ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നു
Content"അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ.19:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 31}# യേശുവിന്‍റെ പ്രിയ ശിഷ്യന്‍ ഉടനെ തന്നെ യേശുവിന്റെ ഇംഗിതത്തെ മാനിച്ചുയെന്നാണു് ഈ വചനം അർത്ഥമാക്കുക. മറിയത്തെ സ്വന്തം ഭവനത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോയ ആ നിമിഷം മുതൽ തന്റെ പുത്രോചിതമായ സ്നേഹത്താൽ യോഹന്നാന്‍ പരിശുദ്ധ അമ്മയെ പരിപാലിച്ചു. യോഹന്നാന്റെ ഈ പ്രവർത്തി വ്യക്തമാക്കുക മറിയത്തെ കുറിച്ചുള്ള യേശുവിന്റെ സാക്ഷ്യമാണ്; സ്വർഗ്ഗത്തിൽ തിരുകുമാരനുമായി ഒന്നിക്കുന്നതുവരെ ഭൂമിയില്‍ സമാധാനത്തിൽ ആയിരിക്കുവാനും, പെന്തകുസ്ത്ത ദിനത്തില്‍ ഉദയം കൊണ്ട സഭയുടെ പരിപാലനക്കുമായി ശിഷ്യന്മാര്‍ പരിശുദ്ധ അമ്മയുടെ സഹായം തേടി. യേശുവിന്റെ ശിഷ്യർ മറിയത്തെ അവരുടെ ജീവിതത്തിൽ സ്വീകരിക്കുകയും, അവരവരുടെ ഭവനത്തിലേയ്ക്ക് കൊണ്ട് വരുകയും ചെയ്യണം എന്ന യേശുവിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തെന്ന്‍ നമ്മുക്ക് അനുമാനിക്കാം. കുരിശിൽ ജീവൻ അർപ്പിക്കുന്നതിന് തൊട്ടു മുൻപുള്ള 'ഇതാ, നിന്റെ അമ്മ' എന്ന യേശുവിന്റെ വാക്കുകൾ എല്ലാ ക്രിസ്ത്യാനികളും അവരുടെ ജീവിതത്തില്‍ മറിയത്തിനു സ്ഥാനം കൊടുക്കണം എന്ന് ഉത്ബോധിപ്പിക്കുന്നു. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.8 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2017-03-31 07:28:00
Keywordsപരിശുദ്ധ
Created Date2016-03-30 20:07:42