Contents

Displaying 871-880 of 24922 results.
Content: 999
Category: 18
Sub Category:
Heading: ഗാനാലാപന- ദൃശ്യാവതരണ മത്സരമായ ഗത്സെമന്‍ സന്ധ്യയില്‍ കാഞ്ഞൂര്‍ സെന്‍റ് മേരീസ് പള്ളി ഒന്നാം സ്ഥാനം
Content: അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയും ജോസഫ് മാവുങ്കലച്ചന്‍റെ സ്ലീവാപാതയും ഉള്‍പ്പെടുത്തി സുബോധന പാസ്റ്ററല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഗാനാലാപന- ദൃശ്യാവതരണ മത്സരമായ ഗത്സെമന്‍ സന്ധ്യയില്‍ കാഞ്ഞൂര്‍ സെന്‍റ് മേരീസ് പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സെന്‍റ് മേരീസ് ചര്‍ച്ച് ബസ്ലെഹവും ജോസ്പുരം യൂത്ത് ടീമും നേടി. മാണിക്കമംഗലം സെന്‍റ് റോക്കീസ് പള്ളി 'എ ഗ്രേഡി'ന് അര്‍ഹമായി. സമ്മാനദാനം അങ്കമാലി ഡിസ്റ്റ് പ്രിന്‍സിപാള്‍ റവ.ഡോ.ജെയിംസ് ചേലപ്പുറം നിര്‍വ്വഹിച്ചു. സുബോധന ഡയറക്ടര്‍ ഫാ.ഷിനു ഉതുപ്പാന്‍, ഫാ.ജോണ്‍ പൈനുങ്കല്‍, ഫാ.തോമസ് പെരുമായന്‍, ഫാ.ഡായ് കുന്നത്ത്, ഫാ.സുരേഷ് മല്പാന്‍, പ്രൊഫ. കെ. ജെ വര്‍ഗീസ്, ഡെല്‍വിന്‍, പി. ജെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Image: /content_image/India/India-2016-03-22-03:54:54.jpg
Keywords: Subodhana pastoral centre, Gatseman night, St. Marys Church Kanjoor
Content: 1000
Category: 7
Sub Category:
Heading: പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകളുടെ പ്രാധാന്യം : ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങള്‍
Content: ക്രിസ്തീയ ജീവിതത്തിന്‍റെ ആഴമായ രഹസ്യങ്ങള്‍ അടങ്ങിയ ശുശ്രൂഷകളാണ് പെസഹാവ്യാഴാഴ്ചയിലെ ആരാധനക്രമങ്ങളില്‍ നാം ആഘോഷിക്കുന്നത്. ഈ വിശ്വാസ രഹസ്യങ്ങള്‍ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് കാല്‍കഴുകല്‍ ശുശ്രൂഷ? എന്ത് കൊണ്ടാണ് പുളിപ്പില്ലാത്ത അപ്പം? ഈശോ എങ്ങനെയാണ് വി.കുര്‍ബാന സ്ഥാപിച്ചത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി കൊണ്ട് പെസഹ വ്യാഴാഴ്ചയിലെ ബൈബിള്‍ വായനകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ തോമസ് പോള്‍ നല്‍കുന്ന വചന സന്ദേശം.
Image: /content_image/Editor'sPick/Editor'sPick-2016-03-22-08:29:33.jpg
Keywords: പെസഹ
Content: 1001
Category: 6
Sub Category:
Heading: ദൈവവുമായുള്ള ബന്ധം എങ്ങനെ നിലനിര്‍ത്താം?
Content: "അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു" (ഉൽപ്പത്തി 3.12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 23}# അക്ഷരാർത്ഥത്തിൽ പാപം എപ്പോഴും വ്യക്തിപരമായ ഒരു പ്രവർത്തിയാണ്. കാരണം അത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ടമായിരിക്കുന്നു, അല്ലാതെ ഒരു കൂട്ടം ആളുകളുടെയോ സമൂഹത്തിന്റെയോ അല്ല. ഒരുപക്ഷേ മനുഷ്യന്‍ പാപം ചെയ്യുന്നത്, മറ്റുള്ളവരുടെ പ്രേരണയും സ്വാധീനവും മൂലമോ ശക്തമായ സമ്മർദ്ദം മൂലമോ ആവാം. പാപത്തിന്‍റെ സാഹചര്യങ്ങളില്‍ നിന്ന്‍ ഒഴിഞ്ഞു മാറാന്‍ ദൈവം നമ്മുക്ക് നല്കിയ 'വ്യക്തിസ്വാതന്ത്ര്യം' നേരായ വിധത്തില്‍ വിനിയോഗിക്കേണ്ടിയിരിക്കുന്നു. ഈ വസ്തുതകൾ നമ്മൾ ഒരിക്കലും മറന്നു കൂടാ. ഒരു വ്യക്തിയെ അവന്റെ സാഹചര്യവും മറ്റുള്ളവരുമാണ് പാപത്തിനായി സ്വാധീനിക്കുന്നത് എന്ന് പറയുമ്പോൾ അത് അവന്‍റെ വ്യക്തിസ്വാതന്ത്ര്യത്തിന്‍മെല്ലുള്ള കടന്നു കയറ്റമാണ്. പക്ഷേ അവന്‍ എടുക്കുന്ന തീരുമാനമാണ് നിര്‍ണ്ണായകം. അത് കൊണ്ട് പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നിന്ന് മനുഷ്യന് മാറിനിൽക്കുവാൻ കഴിയുകയില്ല. ചുരുക്കത്തില്‍ വ്യക്തിപരമായ ഒരു പ്രവർത്തിയെന്ന നിലയിൽ പാപത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടത് ആ വ്യക്തിക്ക് തന്നെയാണ്. മനുഷ്യന്റെ ജീവന്റെ അടിസ്ഥാനം തന്നെയായ ദൈവവും, മനുഷ്യനും തമ്മിലുള്ള ശ്രേഷ്ഠമായ ബന്ധത്തിന് 'ശരിയായ വ്യക്തിസ്വാതന്ത്ര്യം' നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-22-09:52:22.jpg
Keywords: പാപം
Content: 1002
Category: 8
Sub Category:
Heading: ആത്മാക്കളുടെ മോചനത്തിനായി ആഗ്രഹിക്കുന്ന ദൈവം
Content: “അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്” (മര്‍ക്കോസ് 14:24). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-23}# വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ ഇപ്രകാരം പറഞ്ഞു “ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ കഴിയുന്ന ആത്മാക്കളെ എന്റെ പക്കല്‍ കൊണ്ടുവരിക, എന്റെ കാരുണ്യമാകുന്ന ഗര്‍ത്തത്തില്‍ അവരെ നിമഞ്ജനം ചെയ്യുക. എന്റെ രക്തത്തിന്റെ പ്രവാഹം അവരെ ചുട്ടുപൊള്ളിക്കുന്ന തീജ്വാലകളെ തണുപ്പിക്കട്ടെ. ഈ എല്ലാ ആത്മാക്കളേയും ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. എന്റെ സഭയുടെ ശേഖരത്തിലുള്ള സകല പരിഹാര ശുശ്രൂഷകളും അവര്‍ക്കായി നല്‍കുക. അവരുടെ സഹനങ്ങളെക്കുറിച്ച് നീ അറിയുകയാണെങ്കില്‍, നിരന്തരം അവര്‍ക്കായി പ്രാര്‍ത്ഥനകളും പരിഹാരവും അര്‍പ്പിക്കുമായിരുന്നു. ഈ ആത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങൾക്ക് അവര്‍ പ്രത്യുപകാരം ചെയ്യും." (ഡയറി 1226). #{red->n->n->വിചിന്തനം:}# നിന്നില്‍ നിന്നും വേര്‍പ്പെട്ട കുടുംബക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി പരിഹാരം ചെയ്യുമെന്ന് പ്രതിഞ്ജയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-22-10:13:36.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 1003
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി മൂന്നാം തീയതി
Content: "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). #{red->n->n-> വി. യൗസേപ്പ് പിതാവ്- എളിമയുടെ മഹത്തായ ഉദാഹരണം}# എളിമ സകല സുകൃതങ്ങളുടെയും അടിസ്ഥാനമാണ്. യഥാര്‍ത്ഥ്യ ബോധത്തോടെ ദൈവത്തെയും നമ്മെത്തന്നെയും മനസ്സിലാക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്ന മനോഭാവമാണ് എളിമ. ആദിമാതാപിതാക്കന്‍മാരുടെയും മറ്റു പലരുടെയും അഹങ്കാരം അവരുടെ നാശത്തിന് കാരണമായി. അതിന് പരിഹാരമര്‍പ്പിക്കുവാന്‍ ദൈവകുമാരന്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് അവതരിച്ചു. "അവന്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലായിരിക്കെ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ താഴ്ത്തി ദാസന്‍റെ രൂപം സ്വീകരിച്ച് ശൂന്യനായിത്തീര്‍ന്നു, സ്ലീവായിലെ മരണം വരെ അവിടുന്ന് അനുസരണയുള്ളവനായിത്തീര്‍ന്നു". ക്രിസ്തീയമായ എളിമ, മാര്‍ യൗസേപ്പ് ഈശോയില്‍ നിന്നും പ. കന്യകാമറിയത്തില്‍ നിന്നും പഠിച്ച് അതു പ്രാവര്‍ത്തികമാക്കി. ദൈവകുമാരന്‍റെ വളര്‍ത്തു പിതാവ്, പരിശുദ്ധ ജനനിയുടെ വിരക്തഭര്‍ത്താവ്, ദാവീദ് രാജവംശജന്‍ എന്നിങ്ങനെ അതുല്യമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും വി. യൗസേപ്പ് എളിമയുടെ മാതൃകയായിരുന്നു. നസ്രസിലെ വിനീതമായ ജീവിതം, ദരിദ്രമായ അവസ്ഥ എന്നിവ യൗസേപ്പുപിതാവിന്‍റെ എളിമയുടെ പ്രതിഫലനമാണ്. കൂടാതെ അദ്ദേഹം തച്ചന്‍റെ ജോലിയാണ് ചെയ്തിരുന്നത്. അന്നത്തെ സാമൂഹ്യമായ ചിന്താഗതിയില്‍ ഏറ്റവും ലളിതമായ തൊഴിലായിരുന്നു അത്. എന്നാല്‍ ആ ജോലിയിലും ജീവിതത്തിലും മാര്‍ യൗസേപ്പ് സംതൃപ്തനായിരു‍ന്നു. "ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകുന്നു. നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍" എന്നുള്ള ഈശോമിശിഹായുടെ പ്രബോധനം അദ്ദേഹം മനസ്സിലാക്കിയിരുന്നു. അസാധാരണമായ കൃത്യങ്ങളോ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കത്തക്ക പ്രവര്‍ത്തനങ്ങളോ ഒന്നും വി. യൗസേപ്പ് ചെയ്തിട്ടില്ല. വിശുദ്ധ യൗസേപ്പു പിതാവിന്‍റെ മഹത്വത്തിന്‍റെ നിദാനം അദ്ദേഹത്തിന്‍റെ എളിമയായിരുന്നുവെന്ന് നാം മനസ്സിലാക്കണം. 'തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും' എന്നുള്ള ദിവ്യഗുരുവിന്‍റെ പ്രബോധനം അപ്പാടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരിന്നു യൌസേപ്പ് പിതാവ്. ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ മനോഭാവം എളിമയായിരിക്കണം. എളിമ സത്യവും നീതിയുമാണ്. നമുക്കുള്ള വസ്തുക്കള്‍ ദൈവത്തിന്‍റെ ദാനമാണെന്ന് അംഗീകരിക്കുക. സമ്പത്തോ സ്ഥാനമാനങ്ങളോ സൗന്ദര്യമോ, ബുദ്ധിശക്തിയോ നമുക്കുണ്ടെങ്കില്‍ അത് ദൈവിക ദാനമാണെന്ന് അംഗീകരിക്കുക. അഹങ്കാരി ദൈവത്തിനു നല്‍കേണ്ട മഹത്വം തന്നില്‍തന്നെ ആരോപിക്കുന്നു. വിനയാന്വിതന്‍ ദൈവത്തിനു തന്നെ മഹത്വം നല്‍കുന്നു. "എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന്‍ പ. കന്യകയോടു കൂടി നമുക്കു പറയാം. #{red->n->n->സംഭവം}# ഒരിടവകയില്‍ മോശമായ രീതിയില്‍ ഒരു സ്ത്രീ ജീവിച്ചിരുന്നു. അവളുടെ ദുര്‍മാതൃകയറിഞ്ഞ് ശാസിച്ച ഇടവക വികാരിയോട് അവള്‍ക്കു കടുത്ത അമര്‍ഷമാണുണ്ടായിരുന്നത്. വഴിപിഴച്ച ജീവിതം അവള്‍ തുടര്‍ന്നു പോന്നു. ഒരിക്കല്‍, ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അവള്‍ വെട്ടിക്കൊലപ്പെടുത്തി ചാക്കിലാക്കി. ഇതിന് ശേഷം അവള്‍ യൗസേപ്പു പിതാവിന്‍റെ അതീവ ഭക്തനായ ഇടവക വികാരിയുടെ പക്കലെത്തി. അദ്ദേഹമറിയാതെ അവള്‍ മുറിയില്‍ പ്രവേശിച്ചു. വൈദികന്‍റെ കിടക്കക്കടിയില്‍ ആ ചാക്ക്കെട്ട് ഒളിപ്പിച്ചുവെച്ച ശേഷം അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്ന് "എനിക്കൊന്നു കുമ്പസാരിക്കണം"എന്നു പറഞ്ഞു. ദൈവാലയത്തിലെക്ക് പൊയ്ക്കൊള്ളുക എന്ന്‍ അദ്ദേഹം പറഞ്ഞു. കുമ്പസാരിപ്പിക്കുവാന്‍ പോകുന്നതിനു മുമ്പ് പതിവുപോലെ മുറിയില്‍ സൂക്ഷിച്ചിരുന്ന യൗസേപ്പു പിതാവിന്‍റെ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം മറന്നില്ല. പ്രാര്‍ത്ഥന കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അവിചാരിതമായി തന്‍റെ കിടക്കയ്ക്കടിയില്‍ ഒരു ചാക്കുകെട്ടു കിടക്കുന്നത് കണ്ടു. തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ നടുക്കി. ചുടുചോരയുണങ്ങാത്ത പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ സ്ത്രീയാണ് പ്രസ്തുത ഹീനകൃത്യം ചെയ്തതെന്നും കുമ്പസാര രഹസ്യം എന്ന നിലവരുത്തി വൈദികനെ കള്ളക്കേസില്‍ കുടുക്കണമെന്നുള്ളതാണ് അവളുടെ പദ്ധതിയെന്നും എല്ലാര്‍ക്കും മനസ്സിലായി. ഈ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ രക്ഷിച്ച മാര്‍ യൗസേപ്പു പിതാവിന് വൈദികന്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തോത്രം ചെയ്തു. #{red->n->n->ജപം}# ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കര്‍ഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-22-12:10:44.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം
Content: 1004
Category: 1
Sub Category:
Heading: ജനാധിപത്യത്തിലേക്ക് തിരിച്ച് വരുന്ന ബർമ്മയെ സഹായിക്കാൻ കത്തോലിക്കാ സഭ
Content: 50 വർഷം നീണ്ട പട്ടാള ഭരണത്തിനു ശേഷം ജനാധിപത്യത്തിലേക്ക് മടങ്ങുന്ന ബർമ്മയെ സഹായിക്കാൻ സഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാനുള്ള മൂന്നു ദിവസം നീണ്ടു നിന്ന മെത്രാന്മാരുടെ യോഗം ബർമ്മയിലെ ദരിദ്രർക്ക് ആശയുണർത്തുന്ന തീരുമാനങ്ങളോടെ സമാപിച്ചു. മാർച്ച് രണ്ടാം വാരത്തിൽ നടന്ന യോഗത്തിൽ എഴുപതിലധികം മെത്രാന്മാരും പുരോഹിതരും മത പ്രവർത്തകരും പങ്കെടുത്തു. അവസരങ്ങളുടെയും വെല്ലുവിളികളുടെയും നടുവിലാണ് നമ്മുടെ രാജ്യം ഇപ്പോൾ നിൽക്കുന്നത് എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ യങ്കൂണിൽ നിന്നുമുള്ള കർദ്ദിനാൾ ചാൾസ് ബോ പറഞ്ഞു. ഇപ്പോൾ മ്യാൻമാർ എന്നറിയപ്പെടുന്ന ബർമ്മ 1962 മുതൽ 2011 വരെ പട്ടാള ഭരണത്തിന് കീഴിലായിരുന്നു. 2011-ൽ പട്ടാളഭരണം അവസാനിച്ചതോടെ, തടവിലായിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു. ജയിലിൽ നിന്നും മോചനം നേടിയവരിൽ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയായ ഓംഗ് സാൻ സു കീ കുടി ഉൾപ്പെട്ടിട്ടുണ്ട്. 1990-ന് ശേഷം രാജ്യത്തെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് 2015-ൽ നടന്നത്. അതിൽ സൂകിയുടെ നാഷണൽ ലീഗ്, പാർലിമെന്റിന്റെ രണ്ടു സഭകളിലും ഭൂരിപക്ഷം നേടി. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള സൂ കീക്ക് ബർമ്മൻ ഭരണഘടനയനുസരിച്ച് പ്രസിഡന്റാകാൻ കഴിയാത്തതിനാൽ അവരുടെ അനുയായി ടിൻക്വാ മാർച്ച് 15-ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഗവണ്മെന്റ് വത്തിക്കാനുമായി നയതന്ത്രബന്ധം പുന:സ്ഥാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പട്ടാളഭരണം രാജ്യത്തിനു വരുത്തിവച്ച നഷ്ടങ്ങളെപറ്റി കർദ്ദിനാൾ ബോ ഇങ്ങനെ പറഞ്ഞു. "ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് നോമ്പുകാലം 40 ദിവസങ്ങളല്ല. 365 ദിവസം നീണ്ടു നിൽക്കുന്ന അവസാനിക്കാത്ത നോമ്പിലൂടെയാണ് അവർ കടന്നു പോയി കൊണ്ടിരിക്കുന്നത്. " പട്ടാളഭരണം ബർമ്മയ്ക്ക് നൽകിയ കുരിശുകൾ തന്നെ വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മുഴുവൻ തകർക്കപ്പെട്ടിരിക്കുന്നു. പാവപ്പെട്ടവരുടെതായിരുന്ന കൃഷിയിടങ്ങളൊക്കെ കൈയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. അരനൂറ്റാണ്ടായി സമാധാന അന്തീരീക്ഷം ബർമ്മയ്ക്ക് അന്യമായിരിക്കുന്നു. അതുമൂലം ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് അഭയാർത്ഥി ക്യാമ്പുകൾ വീടുകളായി മാറിയിരിക്കുന്നു. പാവപ്പെട്ടവരുടെ നന്മയ്ക്കും രാഷ്ട്രപുനർനിർമ്മാണത്തിനും സഭ ഉടനെ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു. രാജ്യത്ത് പല ഭാഗങ്ങളിലും മതന്യൂനപക്ഷങ്ങൾ പീഠനത്തിനിരയാകുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. ബർമ്മയിലെ 16 രൂപതകളിൽ 15 രൂപതകളും വംശീയ ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവയാണ്. ഇവിടെയെല്ലാം പ്രശ്ന പരിഹാരത്തിന് ഭൂരിപക്ഷമതമായ ബുദ്ധിസ്റ്റ് ബാമറിന്റെയും ഗവണ്മെന്റിന്റെയും സഹകരണം തേടുമെന്ന് കർദ്ദിനാൾ അറിയിച്ചു. 1948-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്രൃം നേടിയ ശേഷം ബർമ്മയിൽ അഭ്യന്തര കലാപങ്ങൾ തുടർന്നു പോന്നിരുന്നു. ആ അവസരത്തിലാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. അതോടെ ബർമ്മയിലെ എല്ലവിധ പുരോഗതികളും തടയപ്പെട്ടു. അമ്പതു വർഷമായി തുടർന്ന ഈ അവസ്ഥയിൽ ദരിദ്രർ കൂടുതൽ ദരിദ്രരായി. "ഏഷ്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യമാണ് ബർമ്മ .ഏഷ്യയിലെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ദരിദ്രർ ജീവിക്കുന്നതും ഇവിടെയാണ്." കർദ്ദിനാൾ പറഞ്ഞു. കഴിഞ്ഞ അറുപതു വർഷത്തിനിടയിൽ മൂന്നു തലമുറയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസരംഗം നശിപ്പിക്കാനായി മനപ്പൂർവ്വമായ ശ്രമങ്ങളാണ് നടന്നത്. 1960-ൽ നാഷണലൈസേഷൻ എന്ന പേരിൽ ക്രിസ്ത്യൻ സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്മെന്റ് ഏറ്റെടുത്തു. അതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിഞ്ഞു. തകർന്നു കിടക്കുന്ന വിദ്യാഭ്യാസരംഗം ഗവണ്മെന്റിനോടൊപ്പം ചേർന്ന് പുനർനിർമ്മിക്കുക എന്നത് സഭയുടെ ഒരു ലക്ഷ്യമാണെന്ന് കർദ്ദിനാൾ പറഞ്ഞു. "നമ്മുടെ പ്രസംഗങ്ങളും രേഖകളും പ്രവർത്തിയാക്കി മാറ്റുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ദൗത്യം. നമ്മുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ നമുക്ക് ശ്രമിക്കാം." സെമിനാറിലെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് കർദ്ദിനാൾ ചാൾസ് ബോ പറഞ്ഞു.
Image: /content_image/News/News-2016-03-23-05:01:39.jpg
Keywords: burma, catholic church
Content: 1005
Category: 4
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗിയില്‍ നിന്ന് യേശുവിലേക്ക്
Content: ഇത് സ്വവര്‍ഗ്ഗാനുരാഗിയായ റൊസാരിയോ ഷാപെയിന്‍റെ കഥ, അല്ല അനുഭവ സാക്ഷ്യം. ക്രിസ്തുവിനെയും അവന്‍റെ അസ്ഥിത്വത്തെയും അപ്പാടെ നിഷേധിച്ച് കൊണ്ട് സ്വവര്‍ഗ്ഗാനുരാഗിയായി ജീവിച്ച ഒരു ഇടത് പക്ഷ പ്രഫസറുടെ തുറന്ന സാക്ഷ്യം. #{red->n->n->റൊസാരിയോ ഷാപെയിന്‍റെ അനുഭവ സാക്ഷ്യം, അവരുടെ തന്നെ വാക്കുകളില്‍ നിന്ന്‍}# ''യേശുവിനെ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതലായി മറ്റൊന്നും അറിയേണ്ട കാര്യമില്ല" എന്ന ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥികളെക്കൊണ്ട്, ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ എന്ന നിലക്ക് ഞാന്‍ മടുത്തിരുന്നു. 'യേശു' എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ എനിക്കു അരോചകമായിരിന്നു. പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ വായനാശീലം ഇല്ലാത്തവരാണെന്നായിരിന്നു അന്നത്തെ എന്‍റെ ചിന്താഗതി. ഒരു സംഭാഷണ വിഷയം വികസിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം, ബൈബിളിലെ ഒരു വാക്യം തിരുകിക്കയറ്റി അതിന് പൂര്‍ണ്ണവിരാമചിഹ്നം നല്‍കി അവസാനിപ്പിക്കുന്ന സ്വഭാവക്കാരായിരുന്നു അവര്‍. അവരുടെ ദൈവമായ യേശുവിനെ പടങ്ങളില്‍ കണ്ടാല്‍ പരസ്യത്തില്‍ കാണുന്നതുപോലെ അപാരശക്തിമാനായി ചിത്രീകരിച്ചിക്കുന്നു. വിഡ്ഢികള്‍, കഥയില്ലാത്തവര്‍, ശല്യക്കാര്‍, ഇങ്ങനെയൊക്കെയാണ് ക്രിസ്ത്യാനികളെ പറ്റി ഞാന്‍ കരുതിയിരുന്നത്; ഇംഗ്ലീഷ് ഭാഷയുടേയും സ്ത്രീ വിദ്യാഭ്യാസത്തിന്റെയും പ്രഫസര്‍ എന്ന നിലയില്‍ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കേണ്ട ബാധ്യതയുള്ള എനിക്ക് സന്മാര്‍ഗ്ഗം, നീതിന്യായം സഹാനുഭൂതി എന്നീ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമായിരുന്നു. ഫ്രോയിഡ്, ഹേഗല്‍, മാര്‍ക്‌സ്, ഡാര്‍വിന്‍ എന്നിവരുടെ ആഗോള ആശയങ്ങളോടുള്ള ആവേശത്താല്‍ നിലകൊള്ളുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1992-ലെ റിപ്പബ്ലിക്കന്‍ ദേശീയ സമ്മേളനത്തില്‍ പാറ്റ് റോബര്‍ട്ട്‌സണ്‍ ഉപയോഗിച്ച കുത്തുവാക്കുകള്‍ ഈ താല്‍പര്യം മറികടക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ പരിഹാസപ്രസംഗം ഇപ്രകാരമായിരുന്നു: ''സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനം ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുവാനും, കുട്ടികളെ കൊല്ലുവാനും, മന്ത്രവാദം ചെയ്യാനും, മുതലാളിത്വം നശിപ്പിക്കുവാനും, സ്വവര്‍ഗ്ഗപ്രേമികളായിത്തീരാനും സ്ത്രീകളെ പ്രേരിപ്പിക്കുന്നു.'' സാംസ്‌ക്കാരിക ശക്തികള്‍ ക്രിസ്ത്യന്‍ വലതുപക്ഷത്തെ താങ്ങിനിറുത്തിയില്ലായിരുന്നെങ്കില്‍, ഞാന്‍ ഒരുപക്ഷേ, യേശുവിനോടും അദ്ദേഹത്തിന്റെ വീര അനുചരസംഘത്തോടും അല്പമെങ്കിലും താല്പര്യം കാണിച്ചേനെ. ക്രിസ്ത്യന്‍ വിശ്വാസ പ്രമാണത്തിന്റെ ദിക്കുകള്‍ ഭേദിച്ചുള്ള ഇടിമുഴക്കത്തിന്റെ മാറ്റൊലി റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങി കേട്ടപ്പോള്‍, എന്നില്‍ കര്‍മ്മബോധം ഉണര്‍ന്നു. ഒരു ഇടതുപക്ഷ സ്വവര്‍ഗ്ഗ പ്രേമിയായ, പ്രഫസറായുള്ള എന്റെ ചുമതലകള്‍ മെച്ചപ്പെടുത്തുവാന്‍ ഞാന്‍ എന്റെ പദവി ഉപയോഗിക്കാന്‍ തുടങ്ങി. എന്റെ ജീവിതം സന്തോഷഭരിതവും, അര്‍ത്ഥവത്തും, പരിപൂര്‍ണ്ണവുമായിരുന്നു. എയിഡ്‌സ് ബാധിച്ചവര്‍ക്കിടയിലുള്ള പ്രവര്‍ത്തനം, കുട്ടികളുടെ ആരോഗ്യപരിപാലനം, അവരുടെ വിദ്യാഭ്യാസം ഇങ്ങനെയുള്ള അനേകം സുപ്രധാന താല്പര്യങ്ങളില്‍ ഞാനും എന്റെ ജീവിത പങ്കാളിയും ഒന്ന്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതിനിടെ മതവിശ്വാസികളായ വലതുപക്ഷ പാര്‍ട്ടിയേയും എന്നെപ്പോലുള്ളവരോട് അവര്‍ക്കുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തെപ്പറ്റിയും ആഴമായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പഠനത്തിന്റെ ഭാഗമായി 'ബൈബിള്‍ വായിക്കേണ്ടത് അത്യാവശ്യമായി വന്നു. ഈ ഗവേഷണത്തില്‍ എന്നെ സഹായിക്കുവാനായി ഒരു ബൈബിള്‍ പണ്ഡിതനെ ഞാന്‍ കണ്ടെത്തി. 'യേശുവിന്റെ അവിശുദ്ധ ത്രീത്വത്തേയും', റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തേയും, സഭയുടെ മെത്രാന്‍ സമ്പ്രദായത്തേയും ചോദ്യം ചെയ്തുകൊണ്ട് 'വാഗ്ദാനസംരക്ഷകര്‍' എന്ന പേരില്‍ ഒരു ലേഖനം ഞാന്‍ എഴുതി. അങ്ങനെ 1997ല്‍ യേശു ക്രിസ്തുവിനും സഭയ്ക്കെതിരെയുള്ള എന്റെ ആദ്യത്തെ ആക്രമണം അഴിച്ചുവിട്ടു. ലേഖനം സൃഷ്ടിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരിന്നു. ഓരോ ദിവസവും നൂറുകണക്കിനു കത്തുകള്‍ എനിക്കു ലഭിക്കാന്‍ തുടങ്ങി. അവ സൂക്ഷിക്കാനായി എന്റെ മേശയുടെ ഇരുവശങ്ങളിലുമായി ഓരോ പെട്ടികള്‍ വയ്‌ക്കേണ്ടതായി വന്നു; കാരണം ലേഖനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കത്തുകളും എതിര്‍ത്തുകൊണ്ട് വരുന്ന കത്തുകളും നിരവധിയായിരിന്നു. എന്നാല്‍ എന്റെ ചിന്തകളെ തെറ്റിച്ചുകൊണ്ടുള്ള ഒരു എഴുത്ത് ലഭിക്കുകയുണ്ടായി. സിറാക്കൂസ് റിഫോര്‍മ്ഡ് പ്രിസ്ബിറ്റേറിയന്‍ സഭയിലെ ഒരു ബ്രദറിന്റെതായിരുന്നു ആ എഴുത്ത്. വളരെ ലളിതവും അന്വേഷണാത്മകവുമായ ഒരു കത്തായിരുന്നു അത്. എന്‍റെ ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഏറെ പ്രശംസ ലഭിച്ചിരിന്നു. അവയെ പറ്റിയായിരിന്നു ബ്രദര്‍ കെന്‍സ്മിത്തിന്റെ ചോദ്യങ്ങള്‍: ഇങ്ങനെയുള്ള വ്യാഖ്യാനങ്ങളില്‍ താങ്കള്‍ എത്തിച്ചേര്‍ന്നത് എങ്ങനെയാണ്? താങ്കള്‍ എഴുതിയത് ശരിയാണെന്ന് എങ്ങനെ അറിയാം? താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?.. ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍.. സത്യത്തില്‍ എന്റെ ലേഖനത്തെപ്പറ്റി കെന്‍ തര്‍ക്കിച്ചില്ല; പകരം, അതില്‍ കെട്ടിപിണഞ്ഞു കിടന്നിരുന്ന എന്‍റെ മുന്‍വിധികളെ ന്യായീകരിക്കുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതിന് എങ്ങനെ മറുപടി നല്‍കണമെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു; അതുകൊണ്ട് തന്നെ അത് ഞാന്‍ ചുരുട്ടിക്കൂട്ടി കളഞ്ഞു. രാത്രി ഏറെ ആയിട്ടും എനിക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസാക്ഷി എന്നെ നിരന്തരം വേട്ടയാടി കൊണ്ടിരിന്നു. ചവറ്റുകൊട്ടയില്‍ നിന്ന് ആ കത്ത് ഞാന്‍ തപ്പിയെത്തു. എന്നെ തുറിച്ച് നോക്കിക്കൊണ്ട് വ്യക്തമായ ഒരു മറുപടി വേണമെന്ന് ശഠിച്ചുകൊണ്ട് ആ കത്ത് ഒരാഴ്ചയോളം എന്റെ മേശപ്പുറത്ത് കിടന്നു. ഒരു ആധുനിക ബുദ്ധിജീവി എന്ന നിലയ്ക്ക് എന്‍റെ ചിന്തകള്‍ മാത്രമായിരിന്നു എന്‍റെ ശരി. കത്തെഴുതിയ കെന്റ് അറിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ കത്ത് എന്റെ ഗവേഷണ പദ്ധതില്‍ വലിയൊരു ചോദ്യചിഹ്നമായിരിന്നു. #{red->n->n-> ശത്രുവിനോട് സൗഹൃദം}# സ്വവര്‍ഗനുരാഗികള്‍ നടത്തിയിരിന്ന റാലികളില്‍ എന്റെ ലേഖനത്തിലെ വാക്യങ്ങള്‍ പതിച്ച പരസ്യപ്പലകകള്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ടായിരുന്നു. 'ഗേ പ്രയിഡ് ദിന'ത്തില്‍ എന്നെ പരിഹസിച്ച ക്രിസ്ത്യാനികള്‍, ഞാനും എന്റെ സ്വവര്‍ഗനുരാഗി സുഹൃത്തുക്കളും നരകത്തില്‍ പോകുമെന്നോര്‍ത്ത് സന്തോഷിച്ചതും ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. ഒടുവില്‍ കെന്‍സ്മിത്തുമായി ഞാന്‍ കത്തിലൂടെ ബന്ധപ്പെട്ടു തുടങ്ങി. ഒരവിശ്വാസിയായ എന്നിലേക്ക് യേശുവിനെ എത്തിക്കുന്ന ദൗത്യത്തിന് രണ്ടുവര്‍ഷത്തോളം അദ്ദേഹം നേതൃത്വം നല്‍കി. ഒരത്താഴവിരുന്നിന് ഒത്തുചേരാന്‍ അദ്ദേഹം ക്ഷണക്കത്ത് നല്‍കിയപ്പോള്‍, ഞാന്‍ അത് സ്വീകരിച്ചു. ദൈവത്തിന്‍റെ അസ്ഥിത്വത്തിനെതിരെയുള്ള എന്റെ ഗവേഷണത്തിന് നിശ്ചയമായും സഹായകരമായിരിക്കുമെന്ന് വിചാരിച്ചാണ് ഞാന്‍ സമ്മതം മൂളുന്നത്. അങ്ങനെ ആ ദിവസം വന്നെത്തി. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച നേരത്ത്, ഞാന്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പ്രാര്‍ത്ഥനയാണ് കെന്‍ നടത്തിയത്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്നതായിരുന്നു. എന്റെ കണ്‍മുന്നില്‍ വച്ച് അദ്ദേഹം തന്റെ പാപങ്ങളില്‍ പശ്ചാത്തപിച്ചു. എല്ലാത്തിനും അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. കെന്നിന്റെ ദൈവം വിശുദ്ധനും സ്ഥിരതയുള്ളവനുമാണെന്ന് എനിക്കു തോന്നി; കെന്നും ഭാര്യയും എന്നെ പള്ളിയിലേക്ക് വിളിക്കാതിരുന്നത്, സൗഹൃദത്തിന് കോട്ടം തട്ടുമോയെന്ന് ഭയന്നിട്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി. ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു; കെന്നും അദ്ദേഹത്തിന്റെ ഭാര്യ ഫ്‌ളോയും ഞാനും സുഹൃത്തുക്കളായിത്തീര്‍ന്നു. ഫ്ളോ എന്റെ സ്‌നേഹിതരെ പരിചയപ്പെട്ടു. ഞങ്ങള്‍ പുസ്തകങ്ങള്‍ കൈമാറി. ലൈംഗികതയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും ഞങ്ങള്‍ തുറന്ന് സംസാരിച്ചു. അവളെ സ്വവര്‍ഗ്ഗനുരാഗത്തിലേക്ക് നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരിന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. പക്ഷേ ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിട്ടല്ല അവര്‍ എന്നോടു പെരുമാറിയത്. കെന്നിന്റെയും ഫ്ലോയുടെയും ജീവിതം എന്നെ ഒരുപാട് സ്വാധീനിച്ചു. അങ്ങനെ ബൈബിള്‍ വായന ആരംഭിച്ചു; ഒരു വിശന്നു വലഞ്ഞവന്‍ ആഹാരം കണ്ടപ്പോലെ ബൈബിള്‍ പല ആവര്‍ത്തി വായിച്ചു. ഞാനും എന്റെ ജീവിത പങ്കാളിയും ചേര്‍ന്ന് ആതിഥേയം വഹിച്ച ഒരു അത്താഴവിരുന്നില്‍വച്ച്, മൂന്നാം ലിംഗകാരിയായ എന്റെ സുഹൃത്തായ ജേ എന്നെ അടുക്കളയില്‍ വച്ച് പിടികൂടി. അവളുടെ ബലിഷ്ഠമായ കൈ എന്റെ മേല്‍ വച്ചുകൊണ്ട് അവള്‍ മുന്നറിയിപ്പ് നല്‍കി, "ബൈബിള്‍ വായന നിന്നില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു." ഞെട്ടലോടെ ഞാന്‍ മെല്ലെ പറഞ്ഞു, ''ജേ! അത് ശരിയാണെങ്കിലോ? യേശു യാഥാര്‍ത്ഥ്യവും, ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവും ആണെങ്കിലോ?'' ജേ ഒരു ദീര്‍ഘശ്വാസം വിട്ടശേഷം പറഞ്ഞു, "ദൈവം എന്നെ സുഖപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു; പക്ഷെ സുഖപ്പെടുത്തിയില്ല". ജേയുടെ വാക്കുകള്‍ എന്നെ വേട്ടയാടിയെങ്കിലും എന്‍റെ ബൈബിള്‍ വായന തുടര്‍ന്നു. എന്റെ മുഴുവന്‍ ശക്തിയുപയോഗിച്ച് ഞാനതിനെതിരെ പൊരുതി. ഒരു ഞായറാഴ്ച രാവിലെ, ഞാന്‍ എന്റെ ലൈംഗിക പങ്കാളിയുടെ കട്ടിലില്‍ നിന്നെഴുന്നേറ്റ്, സിറാക്കൂസ്, പ്രിസ്ബിറ്റേറിയന്‍ പള്ളിയിലെ ബഞ്ചില്‍ ഇരുന്നു. ഞാന്‍ എന്നോടു തന്നെ പറഞ്ഞു, "ഞാന്‍ വന്നത് ദൈവവുമായി ചേര്‍ച്ച വരുത്താനല്ല , മറിച്ച് ദൈവത്തോടു ചേരാനാണ്". ഞാനും, ഞാന്‍ സ്‌നേഹിക്കുന്നവരും നരകയാതന അനുഭവിക്കുന്ന ചിത്രം തിരമാലകള്‍ പോലെ എന്റെ മനസാക്ഷിയിലേക്ക് വന്നെത്തി, അത് എന്നെ ഞെരിക്കുന്നതായി അനുഭവപ്പെട്ടു. എന്നാൽ അതിനെല്ലാമാപ്പുറം, ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ തിരമാല എന്നെ ആകര്‍ഷിക്കുന്നതായി തോന്നി. എന്‍റെ മനസ്സ് മുഴുവന്‍ കലുഷിതമായി. ഒരു ദിവസം, യോഹന്നാന്റെ സുവിശേഷം 7-ാം അധ്യായത്തിലെ 17-ാം വാക്യത്തെ അടിസ്ഥാനമാക്കി; കെന്‍ ഇങ്ങനെ പ്രസംഗിച്ചു. "അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ അതോ സ്വയം നല്‍കുന്നതോ എന്ന് മനസ്സിലാക്കും". എന്റെ പാദങ്ങള്‍ പൂഴ്ന്നിരുന്ന മണല്‍ചുഴി ഈ വേദവാക്യം വെളിവാക്കിയിരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുകയും അവയെപ്പറ്റി എഴുതുകയും ചെയ്യാന്‍ ശമ്പളം പറ്റിക്കൊണ്ടിരുന്ന ഒരു ചിന്തകയായിരുന്നു ഞാന്‍. ജീവിതത്തിന്റെ എല്ലാ മേഖലയിലും വ്യക്തമായ ബോധ്യം ലഭിച്ച ആളെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി. സ്വവര്‍ഗ്ഗാനുരാഗം എന്താണെന്ന് ദൈവത്തിന്റെ കാഴ്ചപ്പാടിലാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? അതോ, ഞാന്‍ അതേപ്പറ്റി ദൈവത്തിനോട് തര്‍ക്കിക്കണമോ? സ്വവര്‍ഗ്ഗാനുരാഗം ഒരു പാപമാണെന്ന് എനിക്ക് കാണിച്ചുതരാന്‍ ദൈവത്തോട് ഞാന്‍ ആവശ്യപ്പെട്ടു. ആ ചോദ്യവുമായി ഞാന്‍ മല്ലടിച്ചു: എനിക്ക് ബോധ്യം വരുന്നതിനുമുമ്പ് അത് അനുസരിക്കാനുള്ള മനസ്ഥിതി എനിക്ക് തരണമേയെന്ന് അന്ന് രാത്രി ഞാന്‍ പ്രാര്‍ത്ഥിച്ചു; പ്രഭാതം പൊട്ടിവിടരുവോളം ഞാന്‍ പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍, എനിക്ക് യാതൊരു മാറ്റവുമില്ല. എന്നാല്‍ ബൈബിളാകുന്ന കണ്ണാടിയിലൂടെ എന്റെ ഹൃദയത്തിനുള്ളിലേക്ക് നോക്കിയപ്പോള്‍, ഞാന്‍ അമ്പരന്നുപോയി. പാപത്തിനടിമപെട്ട സ്വവര്‍ഗ്ഗപ്രേമിയായ സ്ത്രീയല്ലേ ഞാന്‍? യേശുവിന് ലോകത്തെ രണ്ടായി പിളര്‍ക്കാന്‍ കഴിയുമെങ്കില്‍, ശരീരത്തില്‍ നിന്ന്‍ ആത്മാവിനെ വേര്‍പെടുത്തുമെങ്കില്‍, എന്റെ യഥാര്‍ത്ഥ ആളത്വം അവന്‍ എന്നില്‍ നിലനിര്‍ത്തുമോ? ഞാന്‍ ഏറെ ദുഃഖിതയായി. ഏറെ വൈകാതെ തുറന്ന കൈകളുമായി, ഞാന്‍ ഞാന്‍ യേശുവിന്റെ അടുത്ത് ചെന്നു. ലോക കാഴ്ചപ്പാടുകളുടെ ഈ സംഘട്ടനത്തില്‍ അടിമപ്പെട്ടു പോയ കഴിഞ്ഞ കാല ജീവിതത്തെ പറ്റി ഞാന്‍ ആത്മശോധന ചെയ്തു. ഞാന്‍ സ്‌നേഹിച്ച ഒന്നും നഷ്ടമാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, ഇടിഞ്ഞുപൊളിഞ്ഞ എന്റെ ലൗകിക ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും ദൈവശബ്ദം എന്നോടു സംസാരിച്ചു. യേശുവിന് മരണത്തെ കീഴടക്കാന്‍ കഴിഞ്ഞുവെങ്കില്‍, എന്റെ ജീവിതം നവീകരിക്കുവന്‍ എനിക്കു സാധിക്കണമെന്ന് ആ ദേവാലയത്തില്‍ വെച്ച് ഞാന്‍ പ്രതിഞ്ജയെടുത്തു. പരിശുദ്ധാത്മാവിന്റെ സാന്ത്വനം എന്നെ ആശ്വസിപ്പിച്ചു. അന്ന് ദൈവ സന്നിധിയില്‍ എടുത്ത തീരുമാനം ഇന്നും വിശ്വസ്തതയോടെ പാലിക്കാന്‍ എനിക്കു കഴിയുന്നു. അത് എന്‍റെ കഴിവല്ല, മറിച്ച് ജീവിക്കുന്ന ദൈവം എന്നോടു കാണിച്ച കരുണ കൊണ്ട് മാത്രം. ദൈവത്തിന്‍റെ അതീവ കരുണയില്‍ ഇന്ന് നല്ലൊരു കുടുംബിനിയായും അമ്മയായും ഞാന്‍ ജീവിക്കുന്നു.
Image: /content_image/Mirror/Mirror-2016-03-23-05:28:20.jpg
Keywords: സ്വവര്‍ഗ്ഗ
Content: 1006
Category: 1
Sub Category:
Heading: ക്രിസ്ത്യാനികൾ നോമ്പ് ആചരണത്തിൽ അന്യ മതങ്ങളെ അനുകരിക്കാൻ പാടില്ല: ബിഷപ്പ് ജോസഫ് അർഷാദ്
Content: ഉപവാസം എന്നത്, ഇന്ന് പല മതങ്ങളും പിന്തുടരുന്ന ഒരു പ്രായശ്ചിത്ത പ്രവർത്തിയാണ്. എന്നാൽ ഒരു ക്രിസ്ത്യാനിയുടെ ഉപവാസത്തിന് മറ്റ് മതങ്ങളുടെ ഉപവാസവുമായി വ്യത്യാസമുണ്ട് എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി ഉപവസിക്കുമ്പോൾ അവന്റെ ഉപവാസം ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്തു വക്കുകയാണ് ചെയ്യുന്നത്. അത് പരിശുദ്ധാത്മാവിൽ നിന്നും പ്രചോദനം സ്വീകരിച്ച് ക്രിസ്തുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട്‌ ചെയ്യേണ്ട ഒരു പ്രവർത്തിയാണ്. അതിനാൽ ക്രൈസ്തവർ നോമ്പ് കാലത്ത് അന്യ മതങ്ങളെ അനുകരിച്ചു കൊണ്ട് അവരുടെ നോമ്പ് ആചാരങ്ങൾ പിന്തുടരുവാൻ പാടില്ല എന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദ് രൂപതയുടെ മെത്രാൻ ജോസഫ് അർഷാദ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ, തങ്ങളുടെ നോമ്പുകാലം ആഘോഷമായ മുസ്ലിം നോമ്പു പോലെ കൊണ്ടാടാടുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. മുസ്ലീങ്ങളുടെ റമദാൻ ഇഫ്ത്താർ ആഘോഷങ്ങൾക്ക് സമാനമായി പാക്കിസ്ഥാനിലെ ചില ക്രൈസ്തവർ നോമ്പുകാലം ആഘോഷവേളയാക്കി മാറ്റി കൊണ്ടിരിക്കുന്നു. "വിശ്വാസികൾ അവരുടെ ചുറ്റിലുമുള്ള മുസ്ലീം ഭൂരിപക്ഷത്തിൽ നിന്ന് മാതൃകകൾ സ്വീകരിക്കുകയാണ്. ക്രൈസ്തവ നോമ്പിന് വേണ്ടത് എളിമയും ലാളിത്യവുമാണ്." അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ റമ്ദാൻ വിരുന്ന് ഒരുക്കുന്നതു പോലെ, വീടിന്റെ ടെറസിൽ ആഡംബരത്തോടെയുള്ള സദ്യയൊരുക്കി, ലാഹോറിലെ സെന്റ് പോൾ ഇടവകയിലെ ചില വിശ്വാസികൾ നോമ്പ് ആചരിച്ചു പോരുന്നു. കഴിഞ്ഞ 16 വർഷങ്ങളായി ഈ ഇടവകയിൽ തുടരുന്ന പതാവാണിത്. ക്രിസ്തീയ നോമ്പ് ഇപ്രകാരമല്ല ആചരിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നോമ്പിനെ പറ്റിയുള്ള ക്രിസ്തീയ കാഴ്ചപ്പാടുകൾ ത്യാഗത്തിൽ ഉറപ്പിച്ചതാണെന്നും അത് ഒരു വിധത്തിലും മുസ്ലീങ്ങളുടെ ആഘോഷമായ റമ്ദാൻ നോമ്പുതുറക്കലുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഇവിടെ നടത്തപ്പെടുന്ന സെമിനാറുകളിൽ സഭാനേതൃത്വം വിശദീകരിക്കാറുണ്ട്. ക്രിസ്തീയ കുടുംബങ്ങളിൽ ഇഫ്റ്റാർ വിരുന്നിനു വേണ്ടിയുള്ള ധൂർത്ത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ബിഷപ്പ് അർഷാദ് പറഞ്ഞു. "യഥാർത്ഥത്തിൽ ആ പണം പാവപ്പെട്ടവർക്കു വേണ്ടി ചിലവഴിക്കുകയാണ് വേണ്ടത്. ക്രിസ്ത്യൻ നോമ്പിന്റെ ആത്മീയ പിൻബലം ധൂർത്തല്ല, എളിമയും ലാളിത്യവുമാണ്." അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-03-23-07:48:04.jpg
Keywords: bishop joseph arshad, fasting, lent
Content: 1007
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി
Content: "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു" (ലൂക്കാ 1:27). #{red->n->n-> തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം?}# മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് നസ്രസിലെ തിരുക്കുടുംബത്തിന്‍റെ നാഥനായിട്ടാണ് സ്വജീവിതം നയിച്ചത്. പ. കന്യകയുടെയും ഉണ്ണീശോയുടെയും സാന്നിദ്ധ്യം ആ ചെറുഭവനത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി പകര്‍ത്തി. തിരുക്കുടുംബത്തിലെ അംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഐക്യത്തിലുമാണ് ജീവിച്ചത്. നരകുലപരിത്രാതാവായ ഈശോമിശിഹാ അവിടുത്തെ ഭൗമിക ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം നസ്രസിലെ തിരുക്കുടുംബത്തില്‍ ജീവിച്ചു കൊണ്ട് കുടുംബജീവിതത്തിന്‍റെ മഹത്വം വ്യക്തമാക്കി. പരിശുദ്ധ കന്യക മണവാളനായ വി. യൗസേപ്പിനോടു ഏറ്റവും നിര്‍മ്മലമായ സ്നേഹം പുലര്‍ത്തി. ഒരു‍ മാതൃകാ ഭാര്യ, ഗൃഹനാഥ എന്നീ നിലകളില്‍ വി. യൗസേപ്പിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈശോ, മാതൃകാ പുത്രന്‍ എന്നുള്ള നിലയില്‍ വി. യൗസേപ്പിനെയും പരിശുദ്ധ കന്യകയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തു. അപ്രകാരം അവിടെ അവര്‍ ഏക ഹൃദയവും ഏക ആത്മാവുമായിരുന്നു. വി. യൗസേപ്പ് തിരുക്കുടുംബനാഥന്‍ എന്നുള്ള നിലയില്‍ പ. കന്യകയുടെയും ദൈവകുമാരന്‍റെയും ജീവിതം ഏറ്റവും സൗഭാഗ്യകരമാക്കുവാന്‍ പരിശ്രമിച്ചു. വേല ചെയ്തു നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അദ്ദേഹം അവരെ പോറ്റി. കുടുംബത്തില്‍ പരിപാവനമായ ഒരു അന്തരീക്ഷം പുലര്‍ത്തി. പരസ്പര സ്നേഹം, സേവനം, പ്രാര്‍ത്ഥന എന്നിവ തിരുക്കുടുംബത്തില്‍ പരിപുഷ്ടമായി. നമ്മുടെ കുടുംബങ്ങളില്‍ ക്രൈസ്തവമായ അന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍, വി. യൗസേപ്പും പ.കന്യകാമറിയവും ഈശോനാഥനും തിരുക്കുടുംബത്തില്‍ ജീവിച്ചിരുന്നതുപോലെ നാമും ജീവിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ ഈശോ നാഥന്‍ ഭരണം നടത്തണം. മരിയാംബിക രാജ്ഞിയായി വാഴണം. അതോടൊപ്പം മാര്‍ യൗസേപ്പിനും കുടുംബത്തില്‍ സ്ഥാനം നല്‍കുക. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥന ഉയരണം. കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന്‍ പരസ്പര സ്നേഹം പരിപുഷ്ടമാക്കണം. വിവാഹം ക്രിസ്തുവില്‍ കേന്ദ്രീകൃതമായ കുടുംബജീവിതത്തിനുള്ള കൂദാശയാണ്. മിശിഹായും സഭയും തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകം. മൗതിക ശരീരത്തിന്‍റെ പ്രതിരൂപമെന്നത് തിരുക്കുടുംബത്തിന്‍റെ മാതൃകയാണ്. കുടുംബാംഗങ്ങളില്‍ പരസ്പര സ്നേഹവും സേവന സന്നദ്ധതയുമുണ്ടായിരിക്കണം. സന്താനങ്ങളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ശ്രദ്ധ പതിപ്പിക്കുക. മാതാപിതാക്കന്‍മാര്‍ നല്ല കത്തോലിക്കാ വിദ്യാഭ്യാസം അവര്‍ക്കു നല്‍കുക. സല്‍ഗ്രന്ഥങ്ങളും പത്രമാസികകളും അവിടെ പ്രവേശിക്കട്ടെ. അശ്ലീലമായവ കുടുംബാന്തരീക്ഷത്തെ മലീമസമാക്കുമെന്ന്‍ തിരിച്ചറിയുക. വിശുദ്ധ ഗ്രന്ഥ പാരായണം എല്ലാ ദിവസവും കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയോടൊപ്പം നിര്‍വഹിക്കുക. അങ്ങനെ തിരുകുടുംബം പോലെ നമ്മുടെ കുടുംബങ്ങള്‍ ക്രൈസ്തവപൂര്‍ണ്ണമാകുമ്പോള്‍ സമൂഹവും ജനപദങ്ങളും ലോകം തന്നെയും ക്രൈസ്തവമാകും. #{red->n->n->സംഭവം}# ഇന്ത്യാ പാക്കിസ്ഥാന്‍ (1971) യുദ്ധകാലത്ത് മുറിവേറ്റ് മരണവുമായി മല്ലടിക്കുന്ന അസംഖ്യം പടയാളികള്‍ക്ക് ബംഗാളിലെ ഒരു പട്ടണത്തില്‍ യൗസേപ്പിതാവിന്‍റെ ഭക്തരായ സന്യാസിനികള്‍ അഭയം നല്‍കി. ആശുപത്രിയും മഠവും ഉന്മൂലനം ചെയ്യുവാന്‍ ശത്രുക്കള്‍ പരിശ്രമിച്ചു. പലവട്ടം ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഒരു ഹെലികോപ്റ്ററില്‍ ശത്രുക്കള്‍ പറന്നെത്തി. എല്ലാവരും നിദ്രയിലാണ്ട സമയം. കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ചു കടന്നു വരുന്ന വിമാനം പട്ടണത്തിനു മുകളില്‍ റോന്തു ചുറ്റുകയാണ്. വിമാനം കടന്ന കാര്യം കാവല്‍ പട്ടാളക്കാര്‍ അറിഞ്ഞു. അപകടസൂചനയോടെ സൈറന്‍ മുഴങ്ങി. മഠത്തിലെ സന്യാസിനികള്‍ ഭയന്നു വിറച്ചു. സകലതും ബോംബിന്‍റെ തീച്ചൂളയില്‍ കരിഞ്ഞു ചാമ്പലാകാന്‍ അധിക സമയമില്ല. ഏകാലംബമായ വിശുദ്ധ യൗസേഫിന്‍റെ സഹായം തേടുവാന്‍ അവര്‍ തീരുമാനിച്ചു. ഈ പുണ്യതാതന്‍റെ സമക്ഷം അവര്‍ കണ്ണീരോടെ കൂട്ട പ്രാര്‍ത്ഥന നടത്തി. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. അതാ ആകാശത്തില്‍ വലിയ തീപടലം. എല്ലാവരും ഞെട്ടിവിറച്ചു. ഒരു പീരങ്കി പോലും ചലിച്ചില്ല. തോക്കുകള്‍ നിറയൊഴിച്ചില്ല. അത്ഭുതം! ബോംബിടുന്നതിനു മുന്‍പ് വിമാനം എന്തോ തകരാറു മൂലം കത്തിയെരിഞ്ഞു താഴെ വീണു. ബോംബിന്‍റെ യാതൊരു കെടുതിയും അവിടെ ഉണ്ടായില്ല. വിമാനാപകടത്തില്‍ പരിക്കേറ്റ മൂന്നു പട്ടാളക്കാരെ സന്യാസിനികള്‍ തങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ തങ്ങളെ സംരക്ഷിക്കുവാന്‍ വന്ന സൈനികരെ പരിചരിക്കാനുള്ള സ്ഥിതി വിശേഷമാണ് മാര്‍ യൗസേപ്പു പിതാവിന്‍റെ ഭക്തദാസരായ ആ സഹോദരിമാര്‍ക്കുണ്ടായതും. തങ്ങളെ കാത്തു പാലിച്ച മാര്‍ യൗസേപ്പിന് അവര്‍ നന്ദിയോടെ സ്തോത്രമര്‍പ്പിച്ചു. #{red->n->n->ജപം}# തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെ വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോയും, പരിശുദ്ധ കന്യകയും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ സംരക്ഷകാ, ഞങ്ങളുടെ കുടുംബത്തെ സ്നേഹ ചൈതന്യത്തില്‍ സംരക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-23-09:28:28.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം
Content: 1008
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിഅഞ്ചാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n-> നീതിമാനായ വിശുദ്ധ യൗസേപ്പ് പിതാവ്}# വി. യൗസേപ്പിനെ വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് നീതിമാന്‍ എന്നാണ്. സകല സുകൃതങ്ങളാലും അലംകൃതനായ ഒരു വ്യക്തിയെയാണ് നീതിമാനെന്നു പ്രകീര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായത് അവരവര്‍ക്കു നല്‍കുന്നതിലാണ് നീതി. ദൈവത്തോടും അധികാരികളോടും മറ്റുള്ളവരോടും നീതി പുലര്‍ത്തണം. ദൈവത്തിനര്‍ഹമായ ആരാധനയും അധികാരികളോട് വിധേയത്വവും നാം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ ഇടപടലിലും നാം നീതി പാലിക്കണം. കടം വാങ്ങിച്ചാല്‍ തിരിച്ചു കൊടുക്കണം. മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് നാശം വരുത്തിയാല്‍ നാം നഷ്ടപരിഹാരം നല്‍കേണ്ടതാണ്. സാമൂഹ്യനീതി, ക്രയവിക്രയ നീതി എന്നിവയില്‍ വീഴ്ച വരുത്തരുത്. ഇന്നത്തെ ലോകത്തില്‍ ദരിദ്രരോടും തൊഴിലാളികളോടും നാം നീതിപൂര്‍വ്വം പെരുമാറേണ്ടിയിരിക്കുന്നു. വക്രത, അഴിമതി, മായം ചേര്‍ക്കല്‍, കബളിപ്പിക്കല്‍ മുതലായവ നാം പരിവര്‍ജ്ജിക്കണം. സാമൂഹ്യ ജീവിതം സൗഭാഗ്യപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതിന് നീതിപാലനം അത്യാവശ്യമാണ്. നീതിയുടെ പരിണിതഫലമാണ് സമാധാനം. കുടുംബങ്ങളിലും സമുദായങ്ങളിലും ജനപദങ്ങളിലും സമാധാനം പുലരണമെങ്കില്‍ കൃത്യമായ രീതിയില്‍ നീതിനിര്‍വഹണം കൂടിയേ തീരു. നീതി സ്നേഹത്താല്‍ മൃദുലപ്പെടേണ്ടിയിരിക്കുന്നു. സമാധാനത്തിനു വേണ്ടി നീതിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. വിവേകവും ഉപവിയും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. പ. കന്യക ഗര്‍ഭിണിയായിരിക്കുന്ന വിവരം വിശുദ്ധ യൗസേപ്പ് മനസ്സിലാക്കുന്നു. എന്നാല്‍ അദ്ദേഹം പ. കന്യകയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുവാന്‍ മുതിരുന്നില്ല. അഗ്രാഹ്യമായ ഇടപെടല്‍ ദൈവപരിപാലനയുടെ വൈഭവമാണെന്ന ബോധ്യം മാര്‍ യൗസേപ്പിനുണ്ടായിരുന്നു. പ. കന്യകയുടെ അഭിമാനത്തെ നിഹനിക്കുകയോ മറ്റെന്തെങ്കിലും നടപടികള്‍ നടത്തുകയോ ചെയ്യാതെ വി. യൗസേപ്പ് രഹസ്യത്തില്‍ മേരിയെ പരിത്യജിക്കുവാനാണ് ആലോചിച്ചത്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പില്‍‍, ഉപവിയും നീതിയും വിവേകവും മറ്റെല്ലാ സുകൃതങ്ങളും പൂര്‍ണ്ണമായ വിധം പ്രശോഭിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. ഉപവിയുടെ ഉന്നതമായ പദവി ഉള്ളവര്‍ക്ക് ബാക്കി എല്ലാ സുകൃതങ്ങളും ഉണ്ടാകും. എല്ലാ സുകൃതങ്ങളും വിവേകത്താല്‍ നയിക്കപ്പെടുകയും ഉപവിയാല്‍ സജീവമാക്കപ്പെടുകയും ചെയ്യണം. #{red->n->n->സംഭവം}# ജര്‍മ്മനിയില്‍ ബോണ്‍ നഗരത്തില്‍ കുലീനയും സുന്ദരിയും ആയ ഒരു സ്ത്രീ, അഹങ്കാരത്താല്‍ പ്രേരിതയായി ക്രിസ്തീയ വിശ്വാസം പരിത്യജിച്ച് അസന്മാര്‍ഗ്ഗിക ജീവിതം നയിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് രോഗം പിടിപെട്ടു. ശയ്യാവലംബിനിയായിത്തീര്‍ന്നു. മാര്‍ യൗസേപ്പിന്‍റെ ഭക്തയായ ഫിലോമിന എന്ന ഒരു സ്നേഹിത അവള്‍ക്കുണ്ടായിരുന്നു. അവളുടെ മന:പരിവര്‍ത്തനത്തിനുവേണ്ടി ഫിലോമിന തീക്ഷ്ണതാപൂര്‍വ്വം മാര്‍ യൗസേപ്പിനോട് പ്രാര്‍ത്ഥിച്ചു. കൂടാതെ ഈ പുണ്യപിതാവിന്‍റെ ഒരു ചിത്രം അവളുടെ മൗനാനുവാദത്തോടെ മുറിയില്‍ സ്ഥാപിച്ച് മാര്‍ യൗസേപ്പേ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന്‍ ജപിക്കുവാനും ആവശ്യപ്പെട്ടു. ഫിലോമിനായോടുള്ള ബന്ധത്താല്‍ ഈ അപേക്ഷ അവളുടെ സ്നേഹിതയ്ക്ക് തിരസ്ക്കരിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ അവള്‍ മാര്‍ യൗസേപ്പിനോടു പ്രാര്‍ത്ഥിച്ചു തുടങ്ങി. അത്ഭുതകരമായ മന:പരിവര്‍ത്തനമാണ് അവള്‍ക്കുണ്ടായത്. ക്രിസ്തീയ വിശ്വാസത്തെ പുച്ഛിച്ചു തള്ളിയ അവള്‍ അധികം താമസിയാതെ ഉത്തമവിശ്വാസിയും മതതീക്ഷ്ണത കൊണ്ട് നിറഞ്ഞവളുമായിത്തീര്‍ന്നു. #{red->n->n->ജപം}# നീതിമാനായ വി. യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നീതിമാനായ മാര്‍ യൗസേപ്പേ നീതിബോധം ഞങ്ങള്‍ക്കു നല്‍കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-23-09:55:27.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം