category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൽജിയം ഭീകരാക്രമണത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Contentമാർച്ച് 23-ാം തിയതിയിലെ പൊതു പ്രഭാഷണത്തിൽ, ഫ്രാൻസിസ് മാർപാപ്പ, ബൽജിയം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 30 പേർക്കും പരിക്കേറ്റ 230 പേർക്കുമായി ഒരു നിമിഷത്തെ മൗനപ്രാർത്ഥന ആചരിച്ചു. മരണവും ഭയവും മാത്രം ബാക്കി വെയ്ക്കുന്ന ഇത്തരം ഭീകരപ്രവർത്തികളെ എല്ലാ രാജ്യങ്ങളിലെയും എല്ലാ മനുഷ്യരും ഏകകണ്ഠമായി അപലപിക്കാൻ പിതാവ് അഭ്യർത്ഥിച്ചു. "ഭ്രാന്തമായ മതമൗലികവാദം മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കുന്ന ഭീകരർക്ക് മന:പരിവർത്തനമുണ്ടാകുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം." അദ്ദേഹം പറഞ്ഞു. അതിനു ശേഷം അദ്ദേഹം നിത്യസഹായ മാതാവിനോടുള്ള പ്രാർത്ഥന നയിക്കുകയും, ബൽജിയം ജനതയ്ക്കു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-24 00:00:00
Keywordspope praying for brussels
Created Date2016-03-24 12:40:40