Content | “സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.” (2 കോറി 6: 2-3).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-26}#
നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരില്‍ കുറച്ച് പേരുടെയെങ്കിലും ആര്‍ദ്രമായ സ്നേഹ പ്രകടനങ്ങള്‍ കൊണ്ട് നാം എപ്പോഴെങ്കിലും ആനന്ദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, നാം എപ്പോഴെങ്കിലും അവരുടെ സാന്നിദ്ധ്യത്തില്‍ ആഹ്ലാദിക്കപ്പെടുകയും, അവരുടെ നിലക്കാത്ത അനുകമ്പയുടെ നിര്‍വൃതി നുകരുകയും ചെയ്തിട്ടുണ്ടെങ്കില്‍, അവരില്‍ നിന്നും കിട്ടിയിട്ടുള്ള നാനാവിധമായ ദയയുടെ മരിക്കാത്ത ഓര്‍മ്മകള്‍ നിലനിര്‍ത്തുമെന്ന് നാം പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കില്‍, നമ്മുടെ നിലക്കാത്ത നന്ദിയുടെ പ്രത്യുപകാരം അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള സമയം ഇപ്പോഴാണ്, നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ അനിവാര്യമായിട്ടുള്ളത് ഇപ്പോഴാണ്.
(എ. ബി. ഒ. നെയില്‍, C.S.C, പുരോഹിതന്‍, ഗ്രന്ഥകര്‍ത്താവ്)
#{red->n->n->വിചിന്തനം:}#
ആത്മാക്കള്‍ അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരുവാന്‍ ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കളെ നാം സഹായിക്കേണ്ടതുണ്ട്. അവരെ സഹായിക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |