Content | "അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും" (1 പത്രോസ് 1: 6-7).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-28}#
വിശുദ്ധ ജെമ്മാ ഗല്‍ഗാനിയുടെ മനസ്സില്‍ എപ്പോഴും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പറ്റിയുള്ള ചിന്ത ഉണ്ടായിരുന്നു. ആ ആത്മാക്കളുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നതില്‍ അവള്‍ക്ക് വിശേഷവിധിയായ താല്‍പ്പര്യമുണ്ടായിരുന്നു. അവള്‍ പറയുന്നു, “പാപികള്‍ക്ക് വേണ്ടിയും, ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടിയും സഹനമനുഭവിക്കുക.”
#{red->n->n->വിചിന്തനം:}#
തങ്ങളെ ദൈവം എത്രമാത്രം സ്നേഹിക്കുന്നുവെന്നു, ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കള്‍ അറിയുകയാണെങ്കില്‍, ആഹ്ലാദം കൊണ്ടും, അമിതമായ ആനന്ദം കൊണ്ടും അവര്‍ വീണ്ടും മരിക്കുമെന്ന്‍ പറയാം. സഹനത്തിന്റെ വില ഒരു ദിവസം നമുക്ക് മനസ്സിലാകും, പക്ഷേ അപ്പോഴേക്കും നമുക്ക് കൂടുതലായി സഹനമനുഭവിക്കുവാന്‍ സാധിച്ചെന്ന് വരില്ല. അത്കൊണ്ട് ജീവിതത്തിലെ സഹനങ്ങളെ നിത്യതയിലേക്കുള്ള നിക്ഷേപമാക്കി മാറ്റുക.
വിശുദ്ധ ഫൗസ്റ്റീന (ഡയറി 963)
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }}
|