category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇൻസ്റ്റാഗ്രാമിൽ ചേർന്ന ഫ്രാൻസിസ് മാർപാപ്പക്ക് 1.6 മില്ല്യൻ ഫോളോവേർസ്
Contentചിത്രങ്ങൾ ഷെയർ ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ 'ഫ്രാൻസിക്കസ് (franciscus)' എന്ന പേരിൽ ഫ്രാൻസിസ് മാർപാപ്പ തുറന്ന അക്കൗണ്ടിൽ 1.6 മില്ല്യൻ ഫോളോവേർസ്. ഇൻസ്റ്റാഗ്രാമിൽ ആദ്യം പോസ്റ്റ് ചെയ്തത് അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ്. തുടർന്ന് "എനിക്കു വേണ്ടി പ്രാർത്ഥിക്കുക" എന്ന സന്ദേശവും കാണാം. മാർപാപ്പയെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള സന്ദേശം ഫെയ്സ് ബുക്ക് CEO മാർക്ക് സൂക്ക് ബർഗ് പോസ്റ്റ് ചെയ്തു. പിന്നീടുള്ള മണിക്കൂറുകളിൽ കൂടുതൽ ചിത്രങ്ങളും സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു. കരുണയുടെ സന്ദേശവുമായി ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗമാണ് പിതാവിനു വേണ്ടി ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഫെയ്സ് ബുക്ക് CEO സൂക്ക് ബർഗിന്റെ സ്വാഗത സന്ദേശത്തിൽ എഴുതിയിരിക്കുന്നു: "ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം! പിതാവിന്റെ എളിമയും കരുണയും ഏത് മത വിശ്വാസത്തിലുള്ളവർക്കും പ്രചോദനം നൽകുന്നതാണ്. മാർപാപ്പയെ ഫോളോ ചെയ്യുന്നതു വഴി കരുണ, നീതി, സമത്വം എന്നീ വിഷയങ്ങളെ പറ്റിയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങൾ കൂടുതലായി ഷെയർ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു." ട്വിറ്ററിൽ ഇപ്പോൾ തന്നെ ഫ്രാൻസീസ് മാർപാപ്പയ്ക്ക് @Pontifex എന്ന അക്കൗണ്ടും അതിൽ 27 ലക്ഷം ഫോളോവേഴ്സുമുണ്ട്. 20 ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സുള്ള മറ്റുള്ളവരിൽ US പ്രസിഡന്റ് ഒബാമ, പോപ് സ്റ്റാർ ജസ്റ്റിൻ ബീബർ എന്നിവർ ഉൾപ്പെടുന്നു. 'ദൈവത്തിന്റെ കരുണയും സാന്ത്വനവും പങ്കുവെയ്ക്കാനുള്ള ഒരു യാത്രയാണ് താൻ ഇൻസ്റ്റാഗ്രാമിൽ തുടങ്ങുന്നത്' എന്ന് ട്വിറ്ററിൽ അദ്ദേഹം രേഖപ്പെടുത്തി. ചിത്രങ്ങളിലൂടെ പിതാവിന്റെ ചിന്തകളും പ്രവർത്തികളും ലോകവുമായി പങ്കുവെയ്ക്കലാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗം പ്രീഫെക്ട് ഡാറിയോ വി ഗാനോ പറഞ്ഞു. കഴിഞ്ഞ മാസം, ഇൻസ്റ്റാഗ്രാമിന്റെ മേധാവി കെവിൻ സിസ്റ്റോറം വത്തിക്കാനിൽ വെച്ച് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2014-ലെ ലോക വാർത്താവിനിമയ ദിനത്തിൽ ഇന്റർനെറ്റിനെ "ദൈവത്തിന്റെ ദാനം" എന്നാണ് പിതാവ് വിശേഷിപ്പിച്ചത്. {{ഇൻസ്റ്റാഗ്രാമിലൂടെ ഫ്രാൻസിസ് മാർപാപ്പയെ follow ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.instagram.com/franciscus/?hl=en }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-22 00:00:00
Keywordspope francis instagram, pravachaka sabdam
Created Date2016-03-22 13:03:43