category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധവാരത്തിലെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Contentഓശാന ഞായറിലെ ദിവ്യബലിക്കും പ്രദിക്ഷിണത്തിനും മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധവാരത്തിലെ ശുശ്രൂഷൾക്ക് തുടക്കം കുറിച്ചു. "ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു." മാർപാപ്പ പറഞ്ഞു. "അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് അദ്ദേഹം ജറുസലേമിൽ പ്രവേശിക്കുന്നത്. അതേ എളിമയോടെ അദ്ദേഹം നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ദൈവവുമായി നമ്മെ യോജിപ്പിക്കാനായാണ് അവിടുന്ന് വരുന്നത്. ആഹ്ളാദിച്ച് ബഹളം കൂട്ടുന്ന കുട്ടികളെ നിശബ്ദരാക്കാൻ, ഫരീസേയർ യേശുവിനോട് ആവശ്യപ്പെടുന്നുണ്ട്. യേശുവിന്റെ മറുപടി ഇതായിരുന്നു: 'ഞാൻ നിങ്ങളോട് പറയുന്നു, അവർ നിശബ്ദരായാൽ, ഈ കല്ലുകൾ പോലും അഹ്ളാദാരവം പുറപ്പെടുവിക്കും.' യേശുവിന്റെ വരവിന്റെ സന്തോഷം കെടുത്താൻ ഒന്നിനുമായില്ല. അതുപോലെ, അദ്ദേഹം നമ്മിലേക്കിറങ്ങി വരുമ്പോഴുള്ള സന്തോഷം കെടുത്താൻ ഒന്നിനുമാകില്ല. മരണത്തിൽനിന്നും ഭയത്തിൽനിന്നും ദുഖത്തിൽനിന്നും മോചനം നൽകുന്നത് യേശുവാകുന്നു. വിശുദ്ധപൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ, കർത്താവ് നമുക്കു വേണ്ടി സ്വയം ഇല്ലാതായി, എളിയവരിൽ എളിയവനായി! ദൈവപുത്രനായല്ല, മനുഷ്യപുത്രനായാണ് യേശു നമ്മെ സേവിച്ചത്. ഒരു രാജാവായോ രാജകുമാരനായോ അല്ല അദ്ദേഹം നമ്മുടെയിടയിൽ വസിച്ചത്. നമ്മുടെ സേവകനായാണ്. യേശുവിന്റെ അനന്തസ്നേഹത്തിന്റെ ആദ്യ അടയാളം തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നതാണ്. യഥാർത്ഥ സ്നേഹം സേവനത്തിൽ അടിസ്ഥാനമിട്ടതാണ് എന്ന് സ്വന്തം പ്രവർത്തിയിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. പക്ഷേ, അത് ആരംഭം മാത്രമാണ്. പീഠനത്തിന്റെ സഹനത്തിൽ യേശു അപമാനിക്കപ്പെടുന്നു. മുപ്പതു വെള്ളിക്കാശിനു വേണ്ടി അദ്ദേഹം കച്ചവടം ചെയ്യപ്പെടുന്നു. സ്നേഹിതനായ ശിഷ്യൻ ഒരു ചുംബനത്തിലൂടെ അദ്ദേഹത്തെ ഒറ്റികൊടുക്കുന്നു. ശത്രുക്കൾക്കു മുമ്പിൽ പതറിപോയ ശിഷ്യർ അദ്ദേഹത്തെ ഉപേക്ഷിച്ച് കടന്നു കളയുന്നു. പ്രത്രോസ് മൂന്നു തവണ അദ്ദേഹത്തെ തള്ളിപ്പറയുന്നു. പരിഹാസവും അപമാനവും ഒപ്പം ശാരീരിക പീഠനവുമേറ്റ് അദ്ദേഹം പിടയുന്നു. തലയിലേറ്റിയ മുൾക്കിരീടം കൊണ്ടുണ്ടായ മുറിവുകളിൽ നിന്നുമൊഴുകിയ രക്തം മുഖത്തിലൂടെ ഒഴുകി, അദ്ദേഹത്തിന്റെ മുഖം രൂപം മാറുന്നു. മതമേധാവികളും അധികാരികളും യേശുവിനെ അധിക്ഷേപിക്കുന്നു. നീതിയില്ലാത്ത പാപിയായി അദ്ദേഹം മുദ്രകുത്തപ്പെടുന്നു. എന്നിട്ടും അദ്ദേഹത്തെ വിധിക്കാൻ ധൈര്യപ്പെടാതെ, പീലാത്തോസ് അദ്ദേഹത്തെ ഹേറോദ് രാജാവിന്റെയടുത്തേക്ക് അയക്കുന്നു. രാജാവ് യേശുവിനെ റോമൻ ഗവർണർക്ക് കൈമാറുന്നു. അദ്ദേഹത്തിന്റെ വിധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. കുറ്റവാളിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജനകൂട്ടവും യേശുവിനെതിരെ തിരിയുന്നു. അങ്ങനെ, യേശു കുരിശുമരണത്തിന് ഏൽപ്പിക്കപ്പെടുന്നു.രാജ്യദ്രോഹികൾക്കും കഠിന കുറ്റവാളികൾക്കും വിധിക്കാറുള്ള കുരിശുമരണം യേശുവിന് വിധിക്കപ്പെട്ടു. കർത്താവിനെ കുരിശിലേറ്റിയതിനു ശേഷവും പീഠനങ്ങൾ തുടരുന്നു. എന്നിട്ടും, തന്നെ ശിക്ഷിച്ചവർക്ക് അദ്ദേഹം മാപ്പ് കൊടുക്കുന്നു. പശ്ചാത്തപിക്കുന്ന കള്ളന് അദ്ദേഹം സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യുന്നു. നമ്മുടെയെല്ലാം പാപങ്ങൾ ഏറ്റെടുത്തു കൊണ്ട് അദ്ദേഹം നമ്മെ രക്ഷയിലേക്ക് നയിക്കുന്നു. അന്ധകാരത്തിനു മേൽ പ്രകാശം പരത്തി, മരണത്തിനു മേൽ ജീവിതം സ്ഥാപിച്ച്, വെറുപ്പിനു മേൽ സ്നേഹം ഉറപ്പിച്ച്, അദ്ദേഹം മനുഷ്യവർഗ്ഗത്തിന്റെ മോചനത്തിന് വഴിതെളിക്കുന്നു. ദൈവത്തിന്റെ വഴികൾ വ്യത്യസ്തമാണ്. മനുഷ്യനു വേണ്ടി ദൈവം സ്വയം ബലിയായി. നമുക്ക് പിന്തുടരാനുള്ള പാത അതാണ്. മറ്റുള്ളവരുടെ സേവനത്തിനു വേണ്ടിയുള്ള സമർപ്പണം. ആ വഴിയിലൂടെ നമുക്ക് മുന്നോട്ടു പോകാം. ഈ വിശുദ്ധവാരത്തിൽ ദൈവത്തിന്റെ സിംഹാസനമായ കുരിശിൽ കണ്ണുകൾ ഉറപ്പിച്ച് ത്യാഗത്തിലൂടെയുള്ള ആ സ്നേഹത്തെ പറ്റി നമുക്ക് ധ്യാനിക്കാം." മാർപാപ്പ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-21 00:00:00
Keywordsholy week, pope francis
Created Date2016-03-21 17:05:42