CALENDAR

/

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രാര്‍ത്ഥന, നമ്മേ നരകാഗ്നിയില്‍ നിന്നും രക്ഷിക്കുന്നു
Content"അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും" (ദാനിയേല്‍ 12:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 18}# "നരകത്തിൽ എത്താൻ തക്കവിധം പാപം ചെയ്യാത്ത നിരവധി പേരുണ്ട്. അതുപോലെ തന്നെ, നിത്യസ്നേഹമായ സ്വര്‍ഗ്ഗീയ ധന്യ ദര്‍ശനത്തിനു പൂര്‍ണ്ണമായും തയ്യാറാകാത്ത നിരവധി പേരുമുണ്ട്. അതിനാല്‍ തീര്‍ച്ചയായും നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കൊരു അവസ്ഥയുണ്ടായിരിക്കണം. ഇതാണ് ശുദ്ധീകരണ സ്ഥലം". (സ്വിസ്സ് തത്വചിന്തകനും ഗ്രന്ഥകര്‍ത്താവുമായ ഫാ. മോറിസ് സുന്‍ണ്ടേല്‍) #{red->n->n->വിചിന്തനം:}# നമ്മെ നരക തീയിലെറിയപ്പെടാതെ കാത്ത് സൂക്ഷിക്കുന്നതിന് തങ്ങളേകൊണ്ട് കഴിയുന്നതെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ചെയ്യും. ശുദ്ധീകരണസ്ഥലത്തിന്റെ അഗാധതയില്‍ കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-17 00:00:00
Keywordshell, purgatory, march 18, saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates,
Created Date2016-03-17 00:30:50