category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാബത്ത് ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട്‌ ബ്രിട്ടനിലെ ജനസഭ
Contentസാബത്ത് ദിവസമായ ഞായറാഴ്ച്ച, വ്യാപാര സമയം കൂട്ടി വരുമാനം വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനത്തെ ബ്രിട്ടനിലെ House of Commons വോട്ടു ചെയ്തു പരാജയപ്പെടുത്തി. ജന സഭയുടെ തീരുമാനം സ്വാഗതാർഹമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ സ്മിത്ത് അഭിപ്രായപ്പെട്ടു. വൻകിട വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച്ചകളിൽ പ്രവർത്തിക്കുന്ന സമയം വർദ്ധിപ്പിക്കാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെ കൺസർവേറ്റീവ് പാർട്ടിയിലെ വിമതർ തന്നെ രംഗത്തെത്തി. ഞായറാഴ്ച്ചകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച് ഇപ്പോഴുള്ള നിജസ്ഥിതി തുടരാൻ പാർലിമെന്റ് അംഗങ്ങൾ തീരുമാനിച്ചതിൽ താൻ സംതൃപ്തനാണെന്ന് അദ്ദേഹം അറിയിച്ചു. Enterprise Bill-ൽ അടങ്ങിയിട്ടുള്ള ഗവൺമെന്റ് നിർദ്ദേശങ്ങൾ 27 കൺസർവേറ്റീവ് MP - മാരുടെ കൂടെ പിന്തുണയോടെ 317 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഞായറാഴ്ച്ചകളിൽ വൻകിട വ്യാപാര സ്ഥാപനങ്ങൾ 6 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ അനുവദിക്കണം എന്നതായിരുന്നുഗവൺമെന്റ് നിർദ്ദേശം. അതു കൊണ്ട് ഗവൺമെന്റിന് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ, കഴിഞ്ഞയാഴ്ച്ച ആർച്ച് ബിഷപ്പ് സ്മിത്ത് ഉൾപ്പടെയുള്ളവർ എഴുതിയ ഒരു തുറന്ന കത്തിൽ സാബത്ത് ദിവസത്തിന്റെ പ്രാധാന്യം അവഗണിച്ചുകൊണ്ട് ഗവണ്മെന്റ് ഉദ്ദേശിക്കുന്ന സാമ്പത്തിക ലാഭങ്ങളെല്ലാം വ്യർത്ഥമായിരിക്കുമെന്ന് വിശദീകരിച്ചിരുന്നു. ക്രൈസ്തവരുടെ ആറു സഭാ വിഭാഗങ്ങളുടെ തലവന്മാർ പ്രസ്തുത നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു.ഞായറാഴ്ച്ചയും പൂർണ്ണ പ്രവർത്തി ദിവസമാക്കിയാൽ അത് കുടുംബ -സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കും എന്ന് അവർ മുന്നറിയിപ്പ് നൽകി. നിയമത്തിൽ ഞായറാഴ്ച്ചത്തെ വ്യാപര സംബന്ധമായ തീരുമാനങ്ങൾ മാറ്റണം എന്ന് കൺസർവേറ്റീവ് മെമ്പർ ഡേവിഡ് ബറോയാണ് ഭേദഗതി നിർദ്ദേശിച്ചത്. ബ്രിട്ടൻ, അതിന്റെ പരമ്പരാഗത ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കുന്നു എന്നതിന്റെ വലിയ തെളിവാണ് ജനസഭയുടെ ഈ തീരുമാനം
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-12 00:00:00
Keywordslondon, house of common, sunday
Created Date2016-03-12 12:38:24