CALENDAR

10 / March

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനമ്മുടെ ദാനധര്‍മം ഫലശൂന്യമാകാതിരിക്കട്ടെ...
Content"നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല" (ലൂക്കാ 12:33). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 10}# സുവിശേഷങ്ങളിൽ ധാരാളം സ്ഥലങ്ങളിൽ ഈ വചനത്തെ സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ കാണുവാൻ സാധിക്കും. 'ദാനം' എന്ന വാക്ക് സുവിശേഷത്തിന്റെയും, യേശുക്രിസ്തുവിന്റെയും, കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ദൈവത്തിങ്കലെയ്ക്കുള്ള മനപരിവർത്തനത്തിന്റെ വ്യക്തമായ ഒരു ചിന്ത കാണുവാൻ സാധിക്കും. ദാനശീലം നമ്മിൽ ഇല്ലായെങ്കിൽ നമുക്ക് ശരിയായ ഒരു രൂപാന്തരീകരണം സംഭവിച്ചിട്ടില്ല. ഈ ചിന്ത അവസാനിപ്പിക്കുന്നതിനു മുന്‍പ് 'ദാന'ത്തിന്‍റെ ശരിയായ അർത്ഥം എന്താണ്‌ എന്ന് ഒരിക്കൽ കൂടി ആലോചിക്കാം. തീർത്തും ബാഹ്യമായി കാണിക്കാനുള്ള ഒരു പ്രകടനം ആയി ദാനധര്‍മ്മത്തെ മാറ്റരുതെന്ന് യേശു വ്യക്തമായ ഒരു മുന്നറിയിപ്പ് നമുക്ക് തന്നിട്ടുണ്ട്. ഈ പ്രശ്നം ഇന്നും യഥാർത്ഥം ആണ്. നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ നാം 'ദാനത്തിനു' പ്രാധാന്യം കൊടുക്കുന്നില്ലായെങ്കിൽ ദൈവത്തിങ്കലെയ്ക്കുള്ള നമ്മുടെ പരിവർത്തനവും മിഥ്യയായി മാറും. എന്ത് വില കൊടുക്കേണ്ടി വന്നാലും, ദാനത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ നാം മാറ്റേണ്ടിയിരിക്കുന്നു. അതേസമയം ദയ, ഉദാരത എന്നീ വാക്കുകളുടെ ശരിയായ അർത്ഥം നാം മനസ്സിലാക്കണം. നമ്മുടെ അയൽക്കാരുടെ ശരിയായ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാക്കുവാൻ ആത്മാർഥമായ ഒരു ശ്രമം നടത്തേണ്ടിയിരിക്കുന്നു. എങ്ങിനെ അവർക്ക്‌ ഒരു സഹായം ആയി മാറുവാൻ എനിക്ക് സാധിക്കുമെന്ന് ചിന്തിക്കണം. നമ്മൾ കൊടുക്കുന്ന ദാനം അവർക്ക്‌ ശരിക്കും ഉപയോഗപ്രദം ആവണം. തെറ്റായ മനോഭാവം മൂലം നമ്മുടെ ദാനം ഫലശൂന്യം ആവാതിരിക്കട്ടെ. നമ്മുടെ മുൻപിൽ 'ദാനം' എന്ന വാക്കിന്റെ അർത്ഥം വിശാലവും അഗാധവുമായ ഒന്നായി തീരേണ്ടിയിരിക്കുന്നു. 'നിനക്ക് ഉള്ളത് വിറ്റ് ദാനം ചെയ്യുക' എന്ന യേശുവിന്‍റെ വാക്കുകള്‍ നമ്മൾ പ്രയോഗത്തിൽ കൊണ്ട് വരണം. അവിടുത്തെ ഈ വാക്കുകള്‍ നോമ്പ് കാലഘട്ടത്തിൽ മാത്രമായി ഒതുങ്ങാതെ ജീവിത കാലം മുഴുവനും അനുഷ്ടിക്കുവാൻ നമുക്ക് പ്രചോദനം ആവട്ടെ. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.3.79 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2023-03-10 00:00:00
Keywordsദാനധ
Created Date2016-03-09 18:52:24