category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർച്ച്‌ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷൻ- കുടുംബങ്ങള്‍ കുടുംബങ്ങളോട് സംസാരിക്കുന്നു
Contentമാര്‍ച്ച്‌ 12 തീയതി ശനിയാഴ്ച ബര്‍മിംഗ്ഹാം ബഥേല്‍ സെന്‍ററില്‍ വച്ചു നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ അതിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ധീരമായ മറ്റൊരു കാല്‍വയ്പു കൂടി നടത്തുകയാണ്. വ്യത്യസ്ഥ മേഖലകളില്‍ നവീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മൂന്ന്‍ അത്മായരാണ് ഈ മാസത്തെ ശുശ്രൂഷയ്ക്ക് സോജിയച്ചനോടൊപ്പം നേതൃത്വം കൊടുക്കുക. രാവിലെ കൃത്യം 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ പതിവില്‍ നിന്നു വിഭിന്നമായി 9 മണിക്കായിരിക്കും ദിവ്യബലി. തുടര്‍ന്ന്‍ പ്രധാന ഹാളില്‍ വച്ച് അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് സേവന സമിതി [ICCRS] യുടെ കുടുംബജീവിതം നയിക്കുന്നതുമായ മിഷേല്‍ മോറാന്‍ മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളെ സംയുക്തമായി അഭിസംബോധന ചെയ്ത് സംസാരിക്കും. തന്‍റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബനഡിക്റ്റ് മാര്‍പ്പാപ്പയുമായും, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള സഭയുടെ ഹൃദയമറിഞ്ഞ മിഷേല്‍ മോറാന്‍, കുടുംബ ജീവിതക്കാരുടെ ഭാഷയില്‍ കുടുംബങ്ങളോട് സംസാരിക്കുമ്പോള്‍ ഭാഷയേക്കാളുപരി കുടുംബജീവിതക്കാരുടെ ഭാഷ ഏവര്‍ക്കും മനസ്സിലാകും. തുടര്‍ന്ന്‍ സോജിയച്ചന്‍ മലയാള വിഭാഗത്തിനു മാത്രമായ തന്‍റെ സ്വതസിദ്ധവും സ്നേഹനിര്‍ഭരവുമായ ശൈലിയില്‍, യഹൂദര്‍ക്ക് വിസ്മയനീയമാംവിധം വിമോചനം നേടിക്കൊടുത്ത "എസ്തേര്‍" എന്ന ധീരവനിതയുടെ ജീവിതത്തെ ആസ്പദമാക്കി വചനം പങ്കു വയ്ക്കും. ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ ദൈവസ്നേഹം തൊട്ടറിഞ്ഞ് അനേക വര്‍ഷങ്ങള്‍ ജീസസ് യൂത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് അനേകം യുവാക്കളെ ക്രിസ്തു മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുവാന്‍ സഹായിച്ച ജോസ് മാത്യു ആയിരിക്കും പിന്നീട് സംസാരിക്കുക. മൂന്നു കുട്ടികളുടെ പിതാവും ജീസസ് യൂത്തിന്‍റെ നാഷണല്‍ ആനിമേറ്ററും ആയ അദ്ദേഹം കുടുംബജീവിതവും ശുശ്രൂഷയും ജോലിയും എല്ലാം ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ കൂട്ടിച്ചേര്‍ത്ത ജീവിതവുമായി വേദിയില്‍ വചനം പങ്കു വയ്ക്കുമ്പോള്‍ ഏതൊരു കുടുംബ ജീവിതക്കാരനും ഇത് ഒരു വെല്ലുവിളിയും മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രത്യാശ പകരുന്ന അനുഭവവും ആയിരിക്കുമത്. വചനം പങ്കു വയ്ക്കുന്ന മറ്റൊരാള്‍, ഇറ്റലിയില്‍ മിലാനില്‍ കുടുംബസമേതം താമസിക്കുന്ന പ്രിന്‍സ് വിതയത്തിലാണ്. ഇമ്മാനുവേല്‍ ക്രിസ്റ്റീന്‍ ടീമിലൂടെ കേരളത്തിലുടനീളം അനേകായിരം കുട്ടികളെ ധ്യാനിപ്പിച്ചിട്ടുള്ള പ്രിന്‍സ് ഇപ്പോള്‍ കേരളത്തിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി അനേകം ധ്യാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നു. സഭ ഇപ്പോള്‍ അത്മായര്‍ക്ക് കൂടുതല്‍ പ്രാധാന്യവും ഉത്തരവാദിത്വവും നല്‍കുന്നു എന്ന ചിന്തയ്ക്ക് അടിവരയിടുന്ന ഒരു ശുശ്രൂഷയായിരിക്കും മാര്‍ച്ച് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. സോജിയച്ചനോടു ചേര്‍ന്ന്‍ 150 ഓളം വോളന്‍റിയേഴ്സിന്‍റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ത്യാഗപൂര്‍ണ്ണമായ അധ്വാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അതിലെല്ലാമുപരി ദൈവത്തിന്‍റെ കരുണയുടെയും ഫലമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 07878149670 / 07760254700 കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ അഡ്രസ്‌- ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, കെല്‍വിന്‍ വേ, വെസ്റ്റ്‌ ബ്രോംവിച്ച്, B70 7JW
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-10 00:00:00
Keywordssecond saturday, march
Created Date2016-03-10 13:07:09