Content | "അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും, കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍" (മത്തായി 13:29-30).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 17}#
സുവിശേഷങ്ങളിലെ ഗോതമ്പ് മണികൾക്കൊപ്പം വളരുന്ന കളകളെപ്പറ്റി പറയുന്ന ഉപമയേപറ്റി ചിന്തിക്കാം. ആ ഉപമയിലെ വേലക്കാരൻ വീട്ടുടമസ്ഥനോട് ചോദിക്കുന്നു "ഞങ്ങൾ പോയി ആ കളകൾ പറിച്ചുകളയട്ടെ?" അതിനുള്ള യജമാനന്റെ ഉത്തരം ശ്രദ്ധേയവും സുപ്രധാനവും ആണ്. "വേണ്ട, കളകളുടെ കൂടെ ഗോതമ്പ് ചെടികളും പിഴുതെടുക്കപെട്ടേക്കാം,അതുകൊണ്ട് കൊയ്ത്തിന്റെ ദിനം വരെ രണ്ടും ഒന്നിച്ച വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും, ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍" (മത്തായി 13:29-30). ഇവിടെ കൊയ്ത്തുകാലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലോകാവസാനമാണ്.
പൂർണമായ നന്മ വളരുന്ന അതേ മണ്ണിൽ തന്നെ തിന്മയും ഒപ്പം വളരുന്നത് നിഗൂഡമായ കാര്യമാണ്. മറ്റൊരു നിഗൂഢമായ രഹസ്യം- ഒപ്പത്തിനൊപ്പമുള്ള വളർച്ചയിൽ നന്മയുടെ ഫലങ്ങളെ നശിപ്പിക്കാൻ തിന്മയ്ക്കാവില്ല.
ഈ ഉപമ മാനവ ചരിത്രത്തിന് മുഴുവനും ഓരോ അറിവിന്റെ താക്കോൽ ആണ്. വ്യത്യസ്ത്ത കാലഘട്ടങ്ങളിൽ, വ്യത്യസ്ത്ത രീതികളിൽ 'കളകൾ', 'ഗോതമ്പ്' ചെടികൾക്ക് ഒപ്പവും 'ഗോതമ്പ്' ചെടികൾ 'കളകൾക്ക്' ഒപ്പവും വളരുന്നു. മാനവ ചരിത്രം 'നന്മയുടെയും' തിന്മയുടെയും ഒന്നിച്ചുള്ള ഈ വളർച്ചയുടെ വേദി ആയി മാറുന്നു. അതിനാൽ നന്മയോടൊപ്പം തിന്മ നിലനിന്നാലും നന്മ, തിന്മയ്ക്കൊപ്പം അതെ സാഹചര്യത്തിൽ വളരുന്നു, എന്നാല്‍ ഇല്ലാതാവുന്നില്ല. ഈ സാഹചര്യം നശിപ്പിക്കപെടില്ല, ഇല്ലാതെയാകുന്നുമില്ല. ആദിപാപത്തിന്റെ പ്രത്യാഘാതത്തിൽ പെടാതെ പ്രകൃതി ഇന്നും നിലനില്‍ക്കുന്ന ചരിത്രം അതിനു തെളിവാണ്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, Memory & Identity)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
|