Contents

Displaying 691-700 of 24922 results.
Content: 815
Category: 5
Sub Category:
Heading: സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ്
Content: എ‌ഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാര്‍പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അപ്പസ്തോലിക കാലഘട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചില ചരിത്ര വിവരണങ്ങളില്‍ നിന്നും വിശുദ്ധ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായിരുന്നുവെന്നും, ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളില്‍ ഒരാളായിരുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. വിശുദ്ധന്റെ ജീവിതത്തേയും, മരണത്തേയും കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെകുറിച്ചുള്ള ആദ്യകാല ആധികാരിക വിവരണങ്ങളാലും സമകാലീന രചനകളാലും സാക്ഷ്യപ്പെടുത്തുന്നു. അപ്പസ്തോലനായ യോഹന്നാനിൽ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ വിശുദ്ധന്‍ തന്നേയും പഠിപ്പിച്ചിട്ടുണ്ടെന്ന് വിശുദ്ധന്റെ സ്വന്തം ശിഷ്യനായിരുന്ന ല്യോണ്‍സിലെ ഇറേന്യൂസ് പറഞ്ഞിട്ടുണ്ട്. ചെറുപ്പകാലം മുതലേ വിശുദ്ധനെ അറിയാമായിരുന്ന ഇറേന്യൂസ് തന്റെ ഗുരുവിന്റെ താഴ്മയേയും, വിശുദ്ധിയേയും വളരെയേറെ പ്രശംസിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ പോളികാര്‍പ്പ് സ്മിര്‍ണായിലെ മെത്രാനായി വാഴിക്കപ്പെട്ടു. വിശുദ്ധ യോഹന്നാനാണ് ഇദ്ദേഹത്തെ ആ നഗരത്തിലെ മെത്രാനാക്കി വാഴിച്ചത്. അവിടെ ഏഷ്യാ മൈനറിന്റേ പ്രധാനാചാര്യനും തലവനുമായി പ്രവര്‍ത്തിച്ചിരിന്നുവെന്ന് പറയപ്പെടുന്നു. ഏതാണ്ട് 70 വര്‍ഷത്തോളം അദ്ദേഹം തന്റെ പരിശുദ്ധ സഭയെ നയിച്ചു. അദ്ദേഹമൊരു ഉറച്ച വിശ്വാസിയായിരുന്നു. അക്കാലത്ത് ഉയർന്നു വന്നിരിന്ന പാഷണ്ഡതകളായ മാര്‍സിയോണിസം, വലെന്റീനിയാനിസം തുടങ്ങിയവയുടെ ശക്തനായ ഒരു എതിരാളിയായിരുന്നു വിശുദ്ധന്‍. വിശുദ്ധന്‍ തന്‍റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം റോമില്‍ പോയി വിശുദ്ധ അനിസേറ്റൂസ് പാപ്പായെ സന്ദര്‍ശിച്ചു. ഉയിര്‍പ്പ് തിരുനാളിന്റെ തിയതിയെ കുറിച്ച് ഇവര്‍ തമ്മില്‍ ഒരു യോജിപ്പില്ലാതിരുന്നതിനെ തുടര്‍ന്ന്‍ രണ്ടുപേരും അവര്‍ പറയുന്ന തിയതികളില്‍ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചു. വിശുദ്ധനോടുള്ള തന്റെ ബഹുമാനവും ആദരവും പ്രകടമാക്കുവാന്‍ വേണ്ടിയും, തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു ഇളക്കംതട്ടാതിരിക്കുന്നതിനും വേണ്ടി അനിസേറ്റൂസ് പാപ്പാ വിശുദ്ധനെ പാപ്പയുടെ സ്വന്തം ചാപ്പലില്‍ തിരുകര്‍മ്മങ്ങള്‍ക്കായി ക്ഷണിക്കുമായിരുന്നു. പോളികാര്‍പ്പിന്റെ ശിഷ്യനായ വിശുദ്ധ ഇറേന്യൂസ്, വിശുദ്ധനെ കുറിച്ച് അനുസ്മരിക്കുന്ന വാക്യത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് "ഞാനൊരു യുവാവായിരുന്നപ്പോള്‍ ഏഷ്യാമൈനറില്‍ വെച്ച് പോളികാര്‍പ്പുമായി ചിലവഴിച്ച കാലത്തേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു, അന്ന് ഞങ്ങള്‍ ഇരിക്കുകയും പഠിക്കുകയും ചെയ്ത സ്ഥലങ്ങള്‍ ഇന്നും എനിക്കു ചൂണ്ടികാണിക്കുവാന്‍ സാധിക്കും, വിശുദ്ധന്റെ വരവും പോക്കും, അദ്ദേഹത്തിന്റെ പെരുമാറ്റ രൂപഭാവങ്ങള്‍, ജനങ്ങളുമായി അദ്ദേഹം സംവദിക്കുന്ന രീതി എന്നിവയെല്ലാം എനിക്കിപ്പോഴും വിവരിക്കുവാന്‍ സാധിക്കും." റോമന്‍ രക്തസാക്ഷിസൂചിക പ്രകാരം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ച തിയതി ഫെബ്രുവരി 23 ആണെന്ന്‍ പറയപ്പെടുന്നു. തടവിലായിരിന്ന സമയത്ത് മാര്‍ക്കസ് അന്റോണിനൂസ്, ലൂസിയസ് ഒരേലിയൂസ് കൊമ്മോഡൂസ് എന്നിവരുടെ കീഴില്‍ ഇദ്ദേഹത്തെ പ്രൊകോണ്‍സുല്‍ ന്യായാസനത്തിനു മുന്‍പില്‍ കൊണ്ടുവരികയും രംഗവേദിയില്‍ കൂടിയിരുന്ന ജനങ്ങള്‍ മുഴുവനും അദ്ദേഹത്തിനെതിരായി അലമുറയിടുകയും ചെയ്തതോടെ അദ്ദേഹത്തെ ചുട്ടെരിച്ചു കൊല്ലുന്നതിനായി ന്യായാധിപന്‍ വിട്ടുകൊടുത്തു. എന്നാല്‍ അഗ്നിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹത്തെ വാളിനിരയാക്കി. ഇപ്രകാരം അദ്ദേഹം രക്തസാക്ഷിത്വകിരീടമണിഞ്ഞു. അദ്ദേഹത്തിനൊപ്പം ഫിലാഡെല്‍ഫിയയില്‍ നിന്നും വന്ന 12 ക്രിസ്ത്യാനികള്‍ കൂടി ആ നഗരത്തില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മെല്‍റോസ് ആശ്രമത്തിന്‍റെ അധിപനായ ബോസ് വെല്‍ 2. സിറെനൂസ് 3. പലസ്തീനായിലെ ഡോസിത്തെയൂസ് 4. ബ്രേഷ്യായിലെ ഫെലിക്സ് 5. സേവീലിലെ ഫ്ലോറന്‍സിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-21-22:34:53.jpg
Keywords: വിശുദ്ധ പോ
Content: 816
Category: 5
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ സിംഹാസനം
Content: ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം. ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ കാണുവാന്‍ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവന്‍ അനുയായികളില്‍ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാല്‍ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യന്‍മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവന്‍ അനുയായികളെയും വിളിച്ചുകൂട്ടി അവര്‍ക്ക് സുവിശേഷം പകര്‍ന്നു നല്‍കി. അതിനു ശേഷം അവരില്‍ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്തോലന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം. ഈ പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ ഒന്നാമന്‍ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നല്‍കിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാര്‍ക്കോസ് പറഞ്ഞിട്ടുണ്ട്. ‘ആകയാല്‍, നിങ്ങള്‍പോയി സുവിശേഷം പ്രസംഗിക്കുവിന്‍’ (മത്തായി 28:19) എന്ന് തുടക്കം മുതലേ യേശുക്രിസ്തു പറയുകയും, ഇപ്പോഴും ധാരാളം പേരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടുത്തെ ഐക്യത്തിന്റെ രഹസ്യത്തില്‍ തന്റെ അവസാന കരം കുരിശിലേക്ക് നീട്ടുമ്പോള്‍ യേശു ഒരുപാട് പേരോടായി പറയുന്നില്ല, പകരം താന്‍ കൊടുത്ത പേരിനാല്‍തന്നെ യേശു പത്രോസിനെ ഇതിനായി വ്യക്തിപരമായി അടയാളപ്പെടുത്തുകയും ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. ദൈവപുത്രനായ യേശുക്രിസ്തു ജോനാസിന്റെ മകനായ ശിമയോനോട് അരുളിചെയ്യുക; അതിശക്തിയുള്ളവനും യഥാര്‍ത്ഥ ശിലയുമായ യേശു, താന്‍ ശക്തി പകര്‍ന്നുകൊടുത്തിട്ടുള്ള ശിലയായ ശിമയോനോട് മാത്രമാണ് ഇനി മുതല്‍ ഇതിനായി സംസാരിക്കുക, അവനിലൂടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, മാത്രമല്ല തന്റെ സ്വന്തം സ്ഥിരത അവന്റെ മേല്‍ മുദ്രകുത്തുകയും ചെയ്തു. യേശു പറഞ്ഞു “ആകയാല്‍ ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാകുന്നു” തുടര്‍ന്ന്‍ യേശു ഇപ്രകാരം കൂട്ടിചേര്‍ക്കുകയും ചെയ്യുന്നു “നീയാകുന്ന പാറമേല്‍ ഞാനെന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ ഇതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഉപസംഹരിക്കുന്നു. വിശ്വാസമാണ് തന്റെ സഭയുടെ അടിത്തറ എന്നറിയാവുന്ന യേശു, തന്റെ ഈ ദൗത്യത്തിനു വേണ്ടി പത്രോസിനെ ഒരുക്കുന്നതിനായി, ആരാധ്യമായ സഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധമുള്ള വിശ്വാസത്താല്‍ പത്രോസിനെ പ്രചോദിപ്പിക്കുന്നു. പത്രോസാകട്ടെ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു” (മത്തായി 16, 18) എന്ന തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനം വഴിയായി വാഗ്ദാനം വഴി തിരുസഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധം യോഗ്യതയുള്ളവനാകുന്നു. ഒരാളെ തലവനാക്കുക എന്നുള്ളത് യേശുവിന്റെ വളരെയേറെ നിഗൂഢമായൊരു പദ്ധതിയായിരുന്നു. പക്ഷെ ഈ പിന്തുടര്‍ച്ച ഒരിക്കലും ആദ്യത്തെയാള്‍ക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്തൊക്കെയാണെങ്കിലും യേശുവിന്റെ വാഗ്ദാനങ്ങള്‍ക്കും അതുപോലെ തന്നെ യേശുവിന്റെ സമ്മാനങ്ങള്‍ക്കുമായി അനുതാപപൂര്‍വ്വമല്ലാത്തതായി നീ ചെയ്യുന്നതെല്ലാം നിനക്ക് തിരിച്ചടക്കേണ്ടതായി വരും. കൂടാതെ അവ്യക്തമായും സാര്‍വത്രികമായും ഒരിക്കല്‍ നല്‍കപ്പെട്ടത് തിരിച്ചെടുക്കാനാവാത്തതാണ്. ഒന്നുമൊഴിയാതെ ഒരാള്‍ക്ക് മാത്രമായി അധികാരം കൊടുക്കുമ്പോള്‍ അത് മറ്റാര്‍ക്കുമായി വിഭജിക്കപ്പെടാതെ സമൃദ്ധമാകുകയും, അത് അര്‍ത്ഥമാക്കുന്നത് പോലെ അതിരുകളില്ലാത്തവിധം അവരെ രക്ഷിക്കുകയും ചെയ്യുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലക്സാണ്ട്രിയായിലെ അബിലിയൂസു 2. അരിസ്റ്റിയോണ്‍ 3. നിക്കോമീഡിയായിലെ അത്തനേഷ്യസ് 4. സിറിയന്‍കാരനായ ബാരെഡെയിറ്റ്സ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-02-21-22:45:01.jpg
Keywords: വിശുദ്ധ പത്രോ
Content: 817
Category: 6
Sub Category:
Heading: മനുഷ്യന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്ന ദൈവം
Content: "എന്റെ അകൃത്യം നിശ്ശേഷം കഴുകി കളയേണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!" (സങ്കീർത്തനം 51:2) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 22}# പാപമെന്നത് ഒരു വലിയ കറയ്ക്കു സമാനമാണ്. അത് ഒരു വ്യക്തിയെ, അവന്റെ ഏറ്റം ആഴമാർന്ന ആത്മീയ ജീവിതത്തെപ്പോലും കളങ്കപ്പെടുത്തുന്നു. അതുകൊണ്ട് സങ്കീർത്തകൻ വിലപിച്ചു കൊണ്ട് പറയുന്നു, 'എന്റെ അകൃത്യം നിശേഷം കഴുകി കളയണമേ'. ഒരുവന്റെ പാപം ആത്മാവിനു ഭാരവും ആ ഭാരം മനസാക്ഷിയെ ഞെരുക്കുന്നതാണെന്നും സങ്കീർത്തകൻ അറിയുന്നു. അതിനാൽ അദ്ദേഹം പറയുന്നു 'എന്റെ അകൃത്യങ്ങൾ ഞാൻ അറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്മുൻപിൽ ഉണ്ട്'. പാപത്തിന്‍റെ ദുസഹമായ ഭാരം ഒരുവന്റെ ആത്മാവിനെ തളർത്തുന്നുവെന്നും തനിയ്ക്കും ദൈവത്തിനും ഇടയിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നു സങ്കീർത്തകന്‍ നമ്മോടു പറയുന്നു. ‘അങ്ങേക്കെതിരായി, ഞാൻ പാപം ചെയ്തു. അങ്ങയുടെ മുൻപിൽ ഞാൻ തിന്മ പ്രവർത്തിച്ചു. അത്കൊണ്ട് അങ്ങയുടെ വിധി നിര്‍ണയത്തില്‍ അങ്ങ് നീതിയുക്തനാണ്. അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ് (സങ്കീർത്തനം 51:4). പാപത്തിന് രണ്ടു വശങ്ങളുണ്ട്‌; ഒരു വശത്ത് മനസ്സാക്ഷിയുടെ നല്ലതും ചീത്തയുമായ വശങ്ങളും, മറുവശത്ത് ദൈവത്തിന്റെ മഹത്വവും പരിശുദ്ധിയും. ഇതിനിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. "ആദം, നീ എവിടെയാണ്?" (ഉല്പ്പത്തി 3:9) ഈ ചോദ്യത്തില്‍ നിന്ന് പ്രപഞ്ചത്തിന്‍റെ ആരംഭം മുതൽ തന്നെ മനുഷ്യന്റെ മനസ്സാക്ഷിയേ ചോദ്യം ചെയ്യുന്നതും ദൈവം തന്നെയാണെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17.2.1988) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-21-23:31:06.jpg
Keywords: പാപം
Content: 818
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി നാം ചെയ്യുന്ന പരിഹാരത്തിന്‍റെ പ്രതിഫലമെന്ത്?
Content: “വത്സലമക്കളേപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോല്‍ നിങ്ങളും സ്നേഹത്തില്‍ ജീവിക്കുവിന്‍, അവിടുന്ന് നമ്മള്‍ക്ക് വേണ്ടി സുരഭിലകാഴ്ചയും, ബലിയുമായി തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.” (1 എഫേസോസ് 5:1-2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-22}# പാപത്തില്‍ മുഴുകി ജീവിച്ച തന്റെ സുഹൃത്ത് കൊല ചെയ്യപ്പെട്ടത് കേട്ട് നടുങ്ങിത്തരിച്ച കൊര്‍ട്ടോണായിലെ മാര്‍ഗരറ്റ് ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുകയും ഒടുവില്‍ വിശുദ്ധയാവുകയും ചെയ്തു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതി അതിശക്തമായ ഒരു വിശ്വാസം വിശുദ്ധ കാത്തുസൂക്ഷിച്ചു. മാത്രമല്ല തന്റെ സഹനങ്ങളും ബുദ്ധിമുട്ടുകളും അവരുടെ മോചനത്തിനായി സഹിക്കുകയും ചെയ്തു. വിശുദ്ധ തന്റെ മരണകിടക്കയില്‍ കിടക്കുമ്പോള്‍, തന്നെ സ്വര്‍ഗ്ഗത്തിലേക്ക് രാജകീയ അകമ്പടി സേവിക്കുന്നതിനും, ബഹുമാനിക്കുന്നതിനുമായി ശുദ്ധീകരണസ്ഥലത്ത് നിന്നും വിടുതല്‍ ലഭിച്ച ആത്മാക്കളുടെ ഒരു സൈനീക വലയം രൂപപ്പെടുന്നത് അവള്‍ ദര്‍ശിച്ചു. #{red->n->n->വിചിന്തനം:}# നമ്മള്‍ മൂലം ശുദ്ധീകരണസ്ഥലത്ത് നിന്നും വിടുതല്‍ ലഭിച്ചിട്ടുള്ള ആത്മാക്കളുമായിട്ടുള്ള ഒരു കൂടിക്കാഴ്ചയുടെ ചിത്രം മനസ്സില്‍ സങ്കല്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-22-00:41:41.jpg
Keywords: ആത്മാക്ക
Content: 819
Category: 8
Sub Category:
Heading: ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ ആത്മാക്കള്‍ക്ക് സാധിയ്ക്കുമോ?
Content: “എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്ത്തുക, അവിടുന്ന്‍ നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്; അവിടുന്ന് നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു, നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്ന് നിന്റെ ജീവനെ പാതാളത്തില്‍ നിന്നും രക്ഷിക്കുന്നു, അവിടുന്ന്‍ സ്നേഹവും കരുണയും കൊണ്ട് നിന്നെ കിരീടമണിയിക്കുന്നു. നിന്റെ യൗവ്വനം കഴുകന്റേതുപോലെ നവീകരിക്കപ്പെടുവാന്‍ വേണ്ടി, നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 103:2-5) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-23}# "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് സ്വയം യോഗ്യതകള്‍ നേടുവാന്‍ കഴിയുകയില്ലെങ്കിലും, നമുക്ക് വേണ്ടി മഹത്തായ വരദാനങ്ങള്‍ നേടിതരുവാന്‍ അവര്‍ക്ക് സാധിക്കും. ദൈവാനുഗ്രഹം വഴി നമുക്കായി അതിവിശിഷ്ടമായ സഹായങ്ങള്‍ നേടിതരുവാനും, തിന്മകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, എല്ലാവിധ അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനും അവര്‍ക്ക് സാധിക്കും."- St. Alphonsus Liguori #{red->n->n->വിചിന്തനം:}# വിശുദ്ധി നിറഞ്ഞതും കാരുണ്യമുള്ളതുമായ ഒരു മനസ്സ് ലഭിക്കാന്‍ വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് അപേക്ഷിക്കുക. ബുദ്ധി, ഗ്രഹണശക്തി, സഹനശക്തി, അറിവ്, ഭക്തി, ദൈവഭയം തുടങ്ങിയ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ കൊണ്ട് നമ്മുടെ ഹൃദയങ്ങളെ നവീകരിക്കുവാന്‍ വേണ്ടി അവരോടു അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-22-04:42:19.jpg
Keywords: ലിഗോരി
Content: 820
Category: 6
Sub Category:
Heading: ദൈവത്തിനു മാത്രമേ പാപം തുടച്ചു മാറ്റുവാൻ സാധിക്കൂ
Content: "ദൈവമെ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!" (സങ്കീര്‍ത്തനം 51:1) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 23}# എല്ലാ അറിയുന്ന ഒരു വിധിയാളൻ മാത്രമല്ല ദൈവം. മനുഷ്യന്റെ അതിക്രമങ്ങളെ കുറിച്ചുള്ള വിലാപങ്ങൾ ശ്രവിക്കുന്നവനും കൂടിയാണ് അവിടുന്ന്. അതുകൊണ്ടാണ് സങ്കീർത്തകൻ 'എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ' (സങ്കീ 51:1) എന്ന് പ്രാർത്ഥിക്കുന്നത്. 'മായിച്ച്കളയുക' എന്ന് വച്ചാൽ സങ്കീർത്തകൻ ഇപ്രകാരമാണ് അർത്ഥമാക്കുന്നത്- "എന്റെ ആത്മാവിനെയും, എന്നെ മുഴുവനും ഭാരപ്പെടുത്തുന്ന ഈ തിന്മ തുടച്ചുമായിക്കണമേ! അങ്ങേയ്ക്കു മാത്രമേ അതിനു കഴിയു, അങ്ങേയ്ക്കു മാത്രം! അങ്ങേയ്ക്കു മാത്രമേ അത് തുടച്ചു മാറ്റുവാൻ കഴിയു , കാരണം , അങ്ങേയ്ക്ക് മാത്രമേ സൃഷ്ടിക്കുവാൻ കഴിയു! അങ്ങ് എന്നെ പുതിയ സൃഷ്ടി ആക്കുന്നില്ലായെങ്കിൽ എന്നിലെ പാപം മാറിപ്പോകുകയില്ല." എന്നിട്ട് സങ്കീർത്തകൻ ഇങ്ങിനെ കേഴുന്നു "ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! (സങ്കീർത്തനം 51:10) ...അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും എനിക്ക് തരേണമേ!" (സങ്കീർത്തനം 51:12). പുരാതനമായ സങ്കീർത്തനത്തിന്റെ ഈ വരികൾ എല്ലാ സമകാലവ്യക്തികളും വായിക്കേണ്ടതാണ്, ഒരിക്കലല്ല, മറിച്ച് വീണ്ടും വീണ്ടും. ഇത് ലളിതവും, അർത്ഥഗർഭവും, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതും, മനുഷ്യന്റെയുള്ളിലെ ചിന്താധാരകളെ സത്യത്തിന്റെയും, നീതിയുടെയും അടിസ്ഥാനത്തിൽ വെളിച്ചം പകരുവാൻ പര്യാപ്തവുമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17. 2. 88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-22-06:28:09.jpg
Keywords: പാപം
Content: 821
Category: 1
Sub Category:
Heading: "കൊല്ലരുത് എന്ന പ്രമാണം ഉപാധികൾ ഇല്ലാത്തത്" വധശിക്ഷ നിറുത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: "കൊല്ലരുത്' എന്ന പ്രമാണം ഉപാധികൾ ഇല്ലാത്തതാണ്. നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്! ജീവൻ ദൈവത്തിന്റെ ദാനമാണ്; അത് ഇല്ലാതാക്കാൻ ആർക്കും അധികാരമില്ല." ഞായറാഴ്ചയിലെ പ്രഭാഷണത്തിൽ, വധശിക്ഷ നിറുത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വധശിക്ഷ നിറുത്തലാക്കാനും തടവുകാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ക്രൈസ്തവർ പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. ഒരിക്കൽ കുറ്റം ചെയ്തു പോയി എന്നുള്ളതുകൊണ്ട് കുറ്റവാളികൾ മനുഷ്യരല്ലാതാകുന്നില്ല; മനുഷ്യരെന്ന പരിഗണയോടെ അവരോട് ഇടപെടുവാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ അദ്ദേഹം രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചു. കരുണയുടെ വർഷം ആചരിക്കുന്ന ഈ സമയത്ത് വധശിക്ഷകൾ നിറുത്തിവയ്ക്കാൻ അദ്ദേഹം ക്രൈസ്തവ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. "നിങ്ങൾ അതു ചെയ്യുന്നത് മറ്റുള്ളവർക്ക് വലിയൊരു പ്രേരണയായിരിക്കും" പിതാവ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലും വധശിക്ഷ നിറുത്തലാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ഒരു യോഗം ഇന്ന് (ഫെബ്രുവരി 22) റോമിൽ നടത്തപ്പെടുന്നുണ്ട്. സാന്റ് എഗിഡിയോ സമൂഹമാണ് (Sant’Egidio Community) ഈ യോഗം സംഘടിപ്പിക്കുന്നത്. വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഈ യോഗം കരുത്ത് പകരും എന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. കുറ്റവാളിയെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതായിരിക്കണം ശിക്ഷാനിയമം എന്ന് പിതാവ് ഓർമിപ്പിച്ചു. US-ൽ നടത്തിയ പ്രസംഗത്തിൽ പിതാവ് വധശിക്ഷയെ അപലപിക്കുകയുണ്ടായി. സെപ്റ്റംബർ 24-ന് US കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറയുകയുണ്ടായി. "മനുഷ്യ ജീവന്റെ എല്ലാ അവസ്ഥയിലും അതിനെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്." ഇന്നലെ പ്രഭാഷണത്തിൽ അദ്ദേഹം ക്രിസ്തുവിന്റെ രൂപാന്തരീകരണത്തെ പരാമർശിച്ചു കൊണ്ട്, തന്റെ മെക്സിക്കോ സന്ദർശനത്തെ പറ്റി ഇങ്ങനെ പറഞ്ഞു. "ആ സന്ദർശനം ഒരു രൂപ ന്തരീകരണത്തിന്റെ അനുഭവമാണ് എനിക്ക് നൽകിയത്!" തന്റെ മെക്സിക്കോ സന്ദർശനത്തിൽ (ഫെബ്രുവരി 12-18) അദ്ദേഹം ആ രാജ്യത്തെ സാമാന്യജനങ്ങളോടും ജയിലുകളിൽ കഴിയുന്ന കുറ്റവാളികളോടും അടുത്ത് ബന്ധപ്പെട്ടിരുന്നു. "അവർ എല്ലാവരും ജീവിക്കുന്ന വിശ്വാസത്തിന്റെ തെളിവുകളായിരുന്നു. വിശ്വാസത്തിലൂടെ രൂപാന്തരീകരണം സംഭവിച്ചവരായിരുന്നു അവർ!" അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-02-22-08:03:34.jpg
Keywords: pope francis, death penalty
Content: 822
Category: 9
Sub Category:
Heading: ഖത്തറിലെ വിശ്വാസികളെ ആത്മീയാഭിഷേകത്തിലേക്ക് നയിച്ചുകൊണ്ട് കെയ്‌റോസ് ധ്യാനം ആരംഭിച്ചു
Content: ദൈവജനത്തെ നോമ്പ് കാലത്തിന്‍റെ പരിശുദ്ധിയിലേക്ക് കൂട്ടികൊണ്ടുപോകാന്‍ കെയ്റോസ് ടീമിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച 'പെസഹാനുഭവ ധ്യാനം' ഖത്തറിലെ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. പതിവില്‍ക്കവിഞ്ഞ തണുപ്പിനേ അവഗണിച്ച് ധാരാളം ആള്‍ക്കാര്‍ ധ്യാനത്തില്‍ സന്നിഹിതരായി. ബഹുമാനപ്പെട്ട കുര്യന്‍ കരിക്കലച്ചന്‍റെ ആത്മീയ നേതൃത്വത്തില്‍ 20 നാണ് ധ്യാനം ആരംഭിച്ചത്. പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, ക്രിസ്ത്യൻ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കുന്നുണ്ട്. വൈകിട്ട് 7നു ജപമാലയോടെ തുടങ്ങുന്ന ധ്യാനം രാത്രി 9:30നുള്ള ദിവ്യകാരുണ്യ ആരാധനയോടെ പൂര്‍ത്തിയാകും. ഫെബ്രുവരി 24 നു ധ്യാനം സമാപിക്കും. ഖത്തറിലെ മലയാളം കമ്മ്യൂണിറ്റിക്കായി ആത്മീയ ഗുരു ബഹുമാനപ്പെട്ട ജോയി അച്ചന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കിയ ഈ സ്വര്‍ഗീയ വിരുന്ന് അനേകരെ നിക്കദേമൊസ്സിനു യേശു വിവരിച്ചു കൊടുത്ത രണ്ടാമത്തെ ജനനത്തിലേക്കും, സെഹിയോനില്‍ ശിഷ്യരനുഭവിച്ചറിഞ്ഞ പെന്തക്കുസ്താനുഭവത്തിലേക്കും നയിക്കുമെന്നതില്‍ സംശയമില്ല. ഇതിന് മുന്‍പും നിരവധി ആത്മീയ ശുശ്രൂഷകളിലൂടെ വിശ്വാസികള്‍ക്ക് പുതിയൊരു അനുഭവം നല്കാന്‍ ഖത്തറിലെ റോസറി ചര്‍ച്ചിന് കഴിഞ്ഞിട്ടുണ്ട്.
Image: /content_image/Events/Events-2016-02-22-08:03:14.jpg
Keywords: Qatar, Doha, Rosary Catholic Church, Kairos Retreat, Malayalam, Fr. Kurian Karickal, Reji Kottaram, Peter Cheranalloor, Pravachaka Sabdam, Latest Malayalam Christian News
Content: 823
Category: 4
Sub Category:
Heading: t
Content: വി. മാര്ട്ടിന്റെ മരിച്ചവരെ പുനര്ജീവിപ്പിച്ച മൂന്ന് അത്ഭുതങ്ങളുടെ ചരിത്രരേഖ പരിശോധിക്കുമ്പോള്, ഓര്ക്കുക, സള്പീഷ്യസ് ആ വിവരങ്ങളെല്ലാം ശേഖരിച്ചത് ഒന്നുകില് സാക്ഷികളുടെ മൊഴിയില് നിന്നാണ്, അല്ലെങ്കില്, നേരിട്ടുള്ള സ്വന്തം നിരീക്ഷണത്തില് നിന്നുമാണ്. തന്റെ ആയുഷ്ക്കാല അളവില് വരപ്രസാദത്താല് മാര്ട്ടിന് ചെയ്ത് കൂട്ടിയ അത്ഭുതങ്ങളെക്കുറിച്ച് കൂടുതല് മനസ്സിലാക്കാന്, ടോര്സിലെ മെത്രാനായിരുന്നു ഗ്രിഗറി, അദ്ദേഹത്തിന്റെ മരണശേഷം, നാല് വാല്യങ്ങളിലായി, രചിച്ച 'മരണാനന്തര അത്ഭുതങ്ങള്' എന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചാല് മതിയാകും. പല ആളുകളും തങ്ങള്ക്ക് ലഭിച്ച അത്ഭുത ഫലങ്ങള് അദ്ദേഹത്തെ അറിയിക്കാതെ സ്ഥലം വിട്ടതുകാരണം നൂറുകണക്കിന് സംഭവങ്ങള് രേഖപ്പെടുത്താനാവാതെ വിട്ടുപോയിട്ടുണ്ടെന്ന് ബിഷപ് ഗ്രിഗറി ഈ പുസ്തകത്തില് കൂട്ടി ചേര്ത്തിട്ടുണ്ട്. ഈ അത്ഭുതങ്ങളുടെ ഒരു രജിസ്റ്റര് പുസ്തകം ടോര്സിലെ ബസലിക്കായില് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വി. മാര്ട്ടിന് മെത്രാനാകുന്നത്തിന് മുമ്പ്, ലിഗൂജിലെ ആശ്രമത്തിലായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ സഹചാരികളില് പ്രധാനിയായിരുന്ന ഒരു ഉപദേശിക്ക്, അദ്ദേഹം അവിടെയില്ലാതിരുന്ന അവസരത്തില്, കടുത്ത പനിയും ബോധക്ഷയവും ഉണ്ടാകാനിടയായി. മൂന്ന് ദിവസങ്ങള്ക്ക് ശേഷം മാര്ട്ടിന് തിരിച്ചെത്തിയപ്പോള്, ഈ സന്യാസി മരിച്ചതായി കണ്ടെത്തി; ദുഃഖാര്ത്തരായ സഹോദരന്മാര് ശവസംസ്ക്കാരത്തിനായുള്ള ഒരുക്കങ്ങള് തുടങ്ങി. ഈ പഴയ സഹചാരിയും കൂട്ടുകാരനുമായിരുന്ന സന്യാസിയുടെ ശവശരീരത്തിനടുത്ത് മാര്ട്ടിന് അല്പനേരം കരഞ്ഞുകൊണ്ടുനിന്നു. പരിശുദ്ധാത്മാ നിറവില്, അവശേഷിച്ച ശിഷ്യന്മാരെല്ലാം അറയ്ക്ക് പുറത്തുപോകുവാന് ആജ്ഞാപിച്ചിട്ട്, കതക് പൂട്ടി, എലീശ്ശാ പ്രവാചകനെപ്പോലെ, മാര്ട്ടിന് ശവശരീരത്തിനുമേല് കിടന്ന് പ്രാര്ത്ഥന തുടങ്ങി. സമയം കടന്നുപോയി. മാര്ട്ടിന് എഴുന്നേറ്റ്, ദൈവത്തിന്റെ കാരുണ്യത്തിലുള്ള ആത്മവിശ്വാസത്തോടെ, ശവ ശരീരത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ഇടവിടാതുള്ള പ്രാര്ത്ഥന രണ്ടുമണിക്കൂര് തികയുകയും, കുറേശ്ശെ കുറേശ്ശെയായി അവയവങ്ങള് അനങ്ങാന് തുടങ്ങുകയും ചെയ്തു. പകുതി തുറക്കപ്പെട്ട കണ്ണുകള് പ്രകാശത്തില് ചിമ്മാന് തുടങ്ങി. ഉച്ചത്തിലുള്ള ആഹ്ലാദവിളികളും നന്ദി പ്രകടനവും മാര്ട്ടിന് മുറിയിലാകെ മുഴക്കി. മരിച്ചവനായി വിലപിപ്പിക്കപ്പെട്ടവനായ തങ്ങളുടെ സഹസന്യാസി ജീവന് പ്രാപിച്ചുണരുന്നത് കാണാന് വെളിയില് നിന്നിരുന്ന സന്യാസക്കൂട്ടം അകത്തേക്ക് കുതിച്ചുപാഞ്ഞു. പിന്നീട്, ഈ മനുഷ്യന് വര്ഷങ്ങളോളം ജീവിച്ചിരുന്നു. വി. മാര്ട്ടിന്റെ അത്ഭുതങ്ങളേപ്പറ്റി സാങ്കല്പികമല്ലാത്ത, നേരിട്ടനുഭവവേദ്യമായ തെളിവ് ആദ്യമായി ഹാജരാക്കാന് കഴിഞ്ഞത് ഇദ്ദേഹത്തിനായിരുന്നു. ശരീരത്തില് നിന്നും ''മുക്തനാക്ക''പ്പെട്ടപ്പോള് എന്തൊക്കെ സംഭവിച്ചു എന്ന് അദ്ദേഹം പതിവായി പറയാറുണ്ടായിരുന്നു. വി. മാര്ട്ടിൻ ഉയിർപ്പിച്ച ആ സന്യാസവര്യന്റെ വിവരണം ഇപ്രകാരമായിരുന്നു:- "മരിച്ചയുടനെ, ഒരു ന്യായാധിപന്റെ കോടതിയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു; ഒരു വഷളക്കൂട്ടത്തോടൊപ്പം ഒരു അന്ധകാരം നിറഞ്ഞ സ്ഥലത്തേക്ക് പോകുവാന് വിധി ഉണ്ടായി. ഉടന് തന്നെ, മാര്ട്ടിന് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് ഇയാളാണെന്ന ദൂത് രണ്ട് മാലാഖമാര് ന്യായാധിപനെ അറിയിക്കുന്നു. അപ്പോള്തന്നെ, ഇയാളെ പഴയ ജീവിതത്തിലേക്ക് പുനഃസ്ഥാപിക്കുവാന് മാലാഖമാര്ക്ക് ഉത്തരവുണ്ടായി." അല്പകാലത്തിന് ശേഷമാണ് രണ്ടാമത്തെ അത്ഭുതം സംഭവിക്കുന്നത്. ലുപ്പിസിനസ് എന്ന് പേരായ ഒരു ഉയര്ന്ന പദവിയിലുള്ള വ്യക്തിയുടെ താമസസ്ഥലത്തു കൂടി മാര്ട്ടിന് നടന്നുപോകുകയായിരുന്നു. ദീനതയാര്ന്ന ഒരു കൂട്ടക്കരച്ചില് പുണ്യവാളന് കേട്ടു. തൊട്ടടുത്തുള്ള ഒരു വീട്ടില് ദുഃഖാര്ത്തരായ ഒരാള്ക്കൂട്ടം അദ്ദേഹം ശ്രദ്ധിച്ചു. ഒരു ചെറുപ്പക്കാരനായ അടിമ തൂങ്ങിച്ചത്തു എന്നാണ് അന്വേഷിച്ചപ്പോള് അറിഞ്ഞത്. പ്രാര്ത്ഥനായജ്ഞവും, മുമ്പത്തെ അത്ഭുതത്തില് ചെയ്തപോലുള്ള പ്രവര്ത്തി ചെയ്യുവാനും, മാര്ട്ടിന് ഒരുക്കങ്ങള് തുടങ്ങി. അടിമയുടെ അവയവങ്ങളില് ജീവനന്റെ ചലനങ്ങള് ആരംഭിച്ചു; അവന് കണ്ണു തുറന്ന് മാര്ട്ടിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട്, മാര്ട്ടിന്റെ കൈയ്യില് പിടിമുറുക്കിക്കൊണ്ട്, സാവധാനം എഴുന്നേറ്റ് നിന്നു. സകല ആളുകളും ഭയഭക്തിയോടെ നോക്കിനില്ക്കേ, ആ യുവാവ് മാര്ട്ടിനോടൊത്ത് തന്റെ ഭവനത്തിന്റെ പൂമുഖത്തേക്ക് നടന്നുനീങ്ങി. ഈ രണ്ട് അത്ഭുതസംഭവങ്ങളും ആവര്ത്തിച്ച് വിവരിച്ചശേഷം, ഗീയോണ് ഇപ്രകാരം എഴുതുന്നു:- ''ഈ രണ്ട് വര്ണ്ണാഭമായ അത്ഭുതങ്ങളും ഞാന് വര്ണ്ണിച്ചിരിക്കുന്നത് എന്റെ അഭിപ്രായങ്ങള് കൂടാതെയാണ്, കാരണം, അവ ലിഖിതമായ രേഖകളില് ഉള്ളതും അമാനുഷിക സ്വഭാവമുള്ള സംഭവങ്ങളുടെ തെളിവുകള് കാണാതിരിക്കുവാനായി നമ്മുടെ കണ്ണുകള് മൂടിക്കെട്ടിയിട്ടില്ലെങ്കില്, വിശ്വസിക്കാതിരിക്കാന് നിവര്ത്തിയില്ലാത്തതുമാകുന്നു. മൂന്നാമത്തെ പുനരുദ്ധാരണ സംഭവമായിരുന്നു കൂടുതല് പകിട്ടേറിയത്. വിശുദ്ധ മാര്ട്ടിന് ബിഷപ്പായി വാഴിക്കപ്പെട്ട ശേഷമായിരുന്നു അത് സംഭവിച്ചത്. ഒരു വലിയ പട്ടണമായ ബുവാസിലേക്കുള്ള യാത്രാമദ്ധ്യേ, അവിശ്വാസികളുടെ ഒരു കൂട്ടം തനിക്കുനേരെ വരുന്നതായി കണ്ടു. അവര് ആ മൈതാനും മുഴുവന് നിറഞ്ഞു കവിഞ്ഞിരുന്നു. (മഹാന്മാരായ പ്രേഷിത പ്രവര്ത്തകരുടെ ജീവിതത്തില് ഇത്തരത്തിലുള്ള സുവിശേഷരംഗങ്ങള് സാധാരണ അനുഭവങ്ങളായിരുന്നു) വിശുദ്ധന്റെ അത്ഭുത പ്രവര്ത്തികളെക്കുറിച്ച് കേട്ടിട്ടുള്ളവരായിരുന്നു ഈ ജനക്കൂട്ടം. Martin Sensit Operandum എന്ന പുസ്തകത്തില് ഒരെഴുത്തുകാരന് എഴുതിയിരിക്കുന്നതുപോലെ - പ്രവര്ത്തിക്കുവാനുള്ള നിമിഷം ഇതാണ് എന്ന് അദ്ദേഹം മനസ്സിലാക്കി! ചുരുക്കം ചില സന്ദര്ഭങ്ങളില് ഒരു പ്രത്യേക ''പ്രസരിപ്പ്'' അദ്ദേഹത്തിന്റെ ഉള്ളില് ഉണര്ന്നുയരും; അത് പരിശുദ്ധാത്മാവില് നിന്നാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. ആഴമേറിയ ആവേശത്തോടെ വിശുദ്ധ മാര്ട്ടിന് ഗര്ജിച്ചു: ''ഇത്രയും വമ്പിച്ച ഒരു ആത്മാക്കളുടെ സമുച്ചയത്തിന്, നമ്മുടെ രക്ഷിതാവായ കര്ത്താവിനെ' അറിയാന് എന്തുകൊണ്ടാണ് കഴിയാത്തത്?'' അതേ നിമിഷത്തില്, ആള്ക്കൂട്ടത്തിനിടയിലൂടെ ഇടിച്ചുകയറി ഒരു സ്ത്രീ വന്നുനിന്നു; ഒരു കുഞ്ഞിന്റെ ജീവനറ്റ ശരീരം കൈകളില് ചുമന്നുകൊണ്ട്. ശവശരീരം മാര്ട്ടിന് നേരെ നീട്ടിക്കൊണ്ട് അവര് കരഞ്ഞ് പറഞ്ഞു: ''അങ്ങ് ദൈവത്തിന്റെ സ്നേഹിതനാണെന്ന് ഞങ്ങള്ക്ക് അറിയാം, എന്റെ മകനെ എനിക്ക് തിരിച്ച് തരിക! അവന് എന്റെ ഏക മകനാണ്!'' വിശ്വാസവും, ദൈവവും, അവന്റെ വിശുദ്ധനും ദൈവീക ശക്തിയും തമ്മിലുള്ള ബന്ധം ഇതിലും ഭംഗിയായി പ്രകടിപ്പിക്കാന് ഒരു ദൈവശാസ്ത്രപണ്ഡിതനും സാധ്യമല്ല! ആള്ക്കൂട്ടം എല്ലാം കേട്ടു. സ്ത്രീയുടെ വെല്ലുവിളിയിലെ കാര്യകാരണ ന്യായം എല്ലാവര്ക്കും ബോധ്യമായി. ഈ സാധുക്കളായ മൊത്തം ജനങ്ങളുടേയും രക്ഷയുടെ മാര്ഗ്ഗം ദൈവം നിരസിക്കുകയില്ലെന്ന് മാര്ട്ടിന് ഉറപ്പായിരുന്നു. അദ്ദേഹം കുട്ടിയെ കൈകളിലെടുത്ത്, മുട്ടുകുത്തി, പ്രാര്ത്ഥന തുടങ്ങി. പ്രതീക്ഷയോടെ ജനങ്ങള് നിശബ്ദരായി നിന്നു. തീവ്രമായ ഉത്ക്കണ്ഠയുടെ ഞെട്ടിപ്പിക്കുന്ന വികാരം എങ്ങും നിറഞ്ഞുനിന്നു. മാര്ട്ടിന് പ്രാര്ത്ഥന പൂര്ത്തിയാക്കി; കൈകളില് ജീവനുള്ള കുഞ്ഞിനെ പിടിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റുനിന്നു. കുട്ടിയെ അമ്മയ്ക്ക് കൈമാറി. കര്ത്താവ് ഒരു മഹാത്ഭുതം പ്രവര്ത്തിച്ചു; അവന്റെ തിരഞ്ഞെടുക്കപ്പെട്ട ഉപകരണം വഴി, വിലയാര്ന്ന ഈ അവിശ്വാസികളുടെ ആത്മാക്കളുടെ പരിവര്ത്തനത്തിനുവേണ്ടി! ക്രിസ്തുവിനെ ദൈവമായി മുഴുവന് ജനാവലിയും പ്രഖ്യാപിച്ചു! അവര് ചെറിയ സംഘങ്ങളായി പിരിഞ്ഞുവന്ന്, വി. മാര്ട്ടിന്റെ കാല്ക്കല് വീണ്, അവരെ ക്രിസ്ത്യാനികളാക്കണമെന്ന് അപേക്ഷിച്ചു. മാര്ട്ടിന് സമയം പാഴാക്കിയില്ല. അപ്പോള് തന്നെ ആ വെളിമ്പ്രദേശത്ത് വച്ചുതന്നെ, അവരുടെ മേല് കൈവച്ച്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് മാമ്മോദീസ നൽകി. പഴയ പ്രാര്ത്ഥനാപുസ്തകങ്ങളില് വി. മാര്ട്ടിന് കൊടുത്തിരിക്കുന്ന സ്ഥാനപ്പേര്, Trium Mortuorum Suscitator എന്നാണ്, അതായത് "മൂന്ന് മരിച്ചവരെ ഉയിർപ്പിച്ചവൻ." മരിച്ചവരെ ഉയിര്പ്പിച്ച മറ്റു രണ്ടു വിശുദ്ധരായ പോയിട്ട്യേഴ്സിലെ വിശുദ്ധ ഹിലരിയോടും, പാരീസിലെ വിശുദ്ധ ജനീവ്യവിനോടും ഒപ്പം ടോര്സിലെ വിശുദ്ധ മാര്ട്ടിനും ഫ്രാന്സിന്റെ ശ്രേഷ്ഠരായ മദ്ധ്യസ്ഥന്മാരിൽ ഒരാളാണ്. ക്രൈസ്തവ സൈനികരുടെ പരമ്പരാഗതമായ സ്നേഹഭാജനം കൂടിയാണ് അദ്ദേഹം.
Image: /content_image/Mirror/Mirror-2016-02-23-02:08:19.jpg
Keywords:
Content: 824
Category: 1
Sub Category:
Heading: ദൈവത്തിന്റെ നാമം നിരോധിച്ചുകൊണ്ട് നാസ സത്യത്തിൽ നിന്നും അകലുന്നു
Content: 1968-ൽ അപ്പോളോ 8 ചന്ദ്രനെ പ്രദിക്ഷിണം വയ്ക്കുമ്പോൾ, ആ സ്പെയ്സ് ഷിപ്പിലെ അംഗങ്ങൾ ഉൽപ്പത്തി പുസ്തകം പാരായണം ചെയ്താണ് അമേരിക്കയുടെ വിജയം ആഘോഷിച്ചത്! പിന്നീട് നടന്ന ബഹിരാകാശ പദ്ധതികളിലെ പല ചരിത്ര മുഹൂർത്തങ്ങളിലും, ദൈവത്തെ അംഗീകരിച്ചുകൊണ്ടുള്ള പ്രവർത്തികളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇതെല്ലാം വിസ്മരിച്ചു കൊണ്ട്, ബഹിരാകാശ കേന്ദ്രത്തിലെ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ ന്യൂസ് ലെറ്ററിൽ യേശു എന്ന പദം ഉപയോഗിക്കുന്നത് നാസ നിരോധിച്ചു. ജോൺസൺ സ്പെയ്സ് സെന്ററിലെ ക്രൈസ്തവരായ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള, Praise & Worship ക്ലബ്ബിന്റെ ആനുകാലിക പ്രസിദ്ധീകരണത്തിലാണ്, "യേശു നമ്മുടെ ജീവിതം" എന്ന വാക്യമുള്ളത്. നാസയിലെ ക്രൈസ്തവ ഉദ്യോഗസ്ഥർക്കെല്ലാം ഈമെയിലായി അയക്കുന്ന ഒരു പ്രസിദ്ധീകരമാണിത്. എന്നാൽ "യേശു" എന്ന പദം പ്രസ്തുത പ്രസിദ്ധീകരണത്തിൽ ഉപയോഗിക്കുന്നത് സ്ഥാപനത്തിൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് നാസയിലെ അഭിഭാഷകർ, ക്രിസ്ത്യൻ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചു. ആ വാചകം ഭരണഘടനാ വിരുദ്ധമാണെന്ന് അവർ അഭിപ്രായപ്പെട്ടു! മതപരമായ അവകാശങ്ങളെ ബഹുമാനിക്കുന്ന ഒരു ചരിത്രമാണ് നാസയ്ക്ക് ഉള്ളത്. എന്നിട്ടും, ഇപ്പോൾ യേശുവിനെ പറ്റിയുള്ള ഒരു വാക്യം ഒരു ക്രിസ്തീയ ഈമെയിൽ പ്രസിദ്ധീകരണത്തിൽ വരുന്നതിനെ നാസ എതിർക്കുന്നത് വളരെ നിർഭാഗ്യകരമാണ് നാസ എൻജിനീയറായ സോഫിയ സ്മിത്ത് പറഞ്ഞു. ബഹിരാകാശ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ ഈമെയിൽ സെൻസർ ചെയ്ത്, യേശുവിനെ പറ്റിയുള്ള വാചകം നീക്കി കളയാൻ ഗവൺമെന്റിന് അധികാരമില്ല എന്ന്, Praise & Worship ഗ്രൂപ്പിനു പരാതി കൊടുത്ത, ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിഭാഷക ജെറോമി ഡിസ് പ്രതികരിച്ചു. "ഒരു ക്രിസ്തീയ സംഘടനയുടെ പ്രസിദ്ധീകരണത്തിൽ യേശു എന്ന പേരുള്ളതുകൊണ്ട് പ്രസിദ്ധീകരണം തടയുക എന്നത് വ്യക്തമായും മതവിവേചനമാണ്. നാസ ഇതിനു മാപ്പു പറയണം." ജെറോമി ഡിസ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച്ച നാസ ഇറക്കിയ ഒരു കുറിപ്പിലാണ്, ഫെഡറൽ നിയമപ്രകാരം തങ്ങൾ യേശുവിനെ കുറിച്ചുള്ള വാചകം സെൻസർ ചെയ്തതായി അറിയിച്ചത്. ക്രൈസ്തവ രാഷ്ട്രമായ അമേരിക്കയുടെ ബഹിരാകാശ പദ്ധതികളിലെ പല ചരിത്രമുഹൂർത്തങ്ങളിലും, യേശുവിനെ അംഗീകരിച്ചുകൊണ്ടുള്ള പ്രവർത്തികളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇന്ന് ദൈവത്തിന്റെ നാമം പോലും നാസ നിരോധിക്കുന്നു. ഉയർച്ചയുടെ പടികൾ കയറുമ്പോൾ മനുഷ്യനും സ്ഥാപനങ്ങളും സ്വന്തം കഴിവിൽ ആശ്രയിച്ചുകൊണ്ട്, ദൈവത്തെതന്നെ ധിക്കരിക്കുന്ന ആധുനിക ലോകത്തിന്റെ തെറ്റായ പ്രവണതയിലേക്ക് നാസയുടെ ഈ പ്രവർത്തി വിരൽ ചൂണ്ടുന്നു. (Source: The Tablet)
Image: /content_image/News/News-2016-02-23-08:59:10.jpg
Keywords: NASA, Jesus