CALENDAR

23 / February

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവത്തിനു മാത്രമേ പാപം തുടച്ചു മാറ്റുവാൻ സാധിക്കൂ
Content"ദൈവമെ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!" (സങ്കീര്‍ത്തനം 51:1) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 23}# എല്ലാ അറിയുന്ന ഒരു വിധിയാളൻ മാത്രമല്ല ദൈവം. മനുഷ്യന്റെ അതിക്രമങ്ങളെ കുറിച്ചുള്ള വിലാപങ്ങൾ ശ്രവിക്കുന്നവനും കൂടിയാണ് അവിടുന്ന്. അതുകൊണ്ടാണ് സങ്കീർത്തകൻ 'എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ' (സങ്കീ 51:1) എന്ന് പ്രാർത്ഥിക്കുന്നത്. 'മായിച്ച്കളയുക' എന്ന് വച്ചാൽ സങ്കീർത്തകൻ ഇപ്രകാരമാണ് അർത്ഥമാക്കുന്നത്- "എന്റെ ആത്മാവിനെയും, എന്നെ മുഴുവനും ഭാരപ്പെടുത്തുന്ന ഈ തിന്മ തുടച്ചുമായിക്കണമേ! അങ്ങേയ്ക്കു മാത്രമേ അതിനു കഴിയു, അങ്ങേയ്ക്കു മാത്രം! അങ്ങേയ്ക്കു മാത്രമേ അത് തുടച്ചു മാറ്റുവാൻ കഴിയു , കാരണം , അങ്ങേയ്ക്ക് മാത്രമേ സൃഷ്ടിക്കുവാൻ കഴിയു! അങ്ങ് എന്നെ പുതിയ സൃഷ്ടി ആക്കുന്നില്ലായെങ്കിൽ എന്നിലെ പാപം മാറിപ്പോകുകയില്ല." എന്നിട്ട് സങ്കീർത്തകൻ ഇങ്ങിനെ കേഴുന്നു "ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! (സങ്കീർത്തനം 51:10) ...അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും എനിക്ക് തരേണമേ!" (സങ്കീർത്തനം 51:12). പുരാതനമായ സങ്കീർത്തനത്തിന്റെ ഈ വരികൾ എല്ലാ സമകാലവ്യക്തികളും വായിക്കേണ്ടതാണ്, ഒരിക്കലല്ല, മറിച്ച് വീണ്ടും വീണ്ടും. ഇത് ലളിതവും, അർത്ഥഗർഭവും, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതും, മനുഷ്യന്റെയുള്ളിലെ ചിന്താധാരകളെ സത്യത്തിന്റെയും, നീതിയുടെയും അടിസ്ഥാനത്തിൽ വെളിച്ചം പകരുവാൻ പര്യാപ്തവുമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 17. 2. 88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-23 08:54:00
Keywordsപാപം
Created Date2016-02-22 16:58:09