CALENDAR

22 / February

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ പത്രോസിന്റെ സിംഹാസനം
Contentആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം. ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ കാണുവാന്‍ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവന്‍ അനുയായികളില്‍ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാല്‍ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യന്‍മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവന്‍ അനുയായികളെയും വിളിച്ചുകൂട്ടി അവര്‍ക്ക് സുവിശേഷം പകര്‍ന്നു നല്‍കി. അതിനു ശേഷം അവരില്‍ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്തോലന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം. ഈ പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ ഒന്നാമന്‍ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നല്‍കിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാര്‍ക്കോസ് പറഞ്ഞിട്ടുണ്ട്. ‘ആകയാല്‍, നിങ്ങള്‍പോയി സുവിശേഷം പ്രസംഗിക്കുവിന്‍’ (മത്തായി 28:19) എന്ന് തുടക്കം മുതലേ യേശുക്രിസ്തു പറയുകയും, ഇപ്പോഴും ധാരാളം പേരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടുത്തെ ഐക്യത്തിന്റെ രഹസ്യത്തില്‍ തന്റെ അവസാന കരം കുരിശിലേക്ക് നീട്ടുമ്പോള്‍ യേശു ഒരുപാട് പേരോടായി പറയുന്നില്ല, പകരം താന്‍ കൊടുത്ത പേരിനാല്‍തന്നെ യേശു പത്രോസിനെ ഇതിനായി വ്യക്തിപരമായി അടയാളപ്പെടുത്തുകയും ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. ദൈവപുത്രനായ യേശുക്രിസ്തു ജോനാസിന്റെ മകനായ ശിമയോനോട് അരുളിചെയ്യുക; അതിശക്തിയുള്ളവനും യഥാര്‍ത്ഥ ശിലയുമായ യേശു, താന്‍ ശക്തി പകര്‍ന്നുകൊടുത്തിട്ടുള്ള ശിലയായ ശിമയോനോട് മാത്രമാണ് ഇനി മുതല്‍ ഇതിനായി സംസാരിക്കുക, അവനിലൂടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, മാത്രമല്ല തന്റെ സ്വന്തം സ്ഥിരത അവന്റെ മേല്‍ മുദ്രകുത്തുകയും ചെയ്തു. യേശു പറഞ്ഞു “ആകയാല്‍ ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാകുന്നു” തുടര്‍ന്ന്‍ യേശു ഇപ്രകാരം കൂട്ടിചേര്‍ക്കുകയും ചെയ്യുന്നു “നീയാകുന്ന പാറമേല്‍ ഞാനെന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ ഇതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഉപസംഹരിക്കുന്നു. വിശ്വാസമാണ് തന്റെ സഭയുടെ അടിത്തറ എന്നറിയാവുന്ന യേശു, തന്റെ ഈ ദൗത്യത്തിനു വേണ്ടി പത്രോസിനെ ഒരുക്കുന്നതിനായി, ആരാധ്യമായ സഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധമുള്ള വിശ്വാസത്താല്‍ പത്രോസിനെ പ്രചോദിപ്പിക്കുന്നു. പത്രോസാകട്ടെ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു” (മത്തായി 16, 18) എന്ന തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനം വഴിയായി വാഗ്ദാനം വഴി തിരുസഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധം യോഗ്യതയുള്ളവനാകുന്നു. ഒരാളെ തലവനാക്കുക എന്നുള്ളത് യേശുവിന്റെ വളരെയേറെ നിഗൂഢമായൊരു പദ്ധതിയായിരുന്നു. പക്ഷെ ഈ പിന്തുടര്‍ച്ച ഒരിക്കലും ആദ്യത്തെയാള്‍ക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്തൊക്കെയാണെങ്കിലും യേശുവിന്റെ വാഗ്ദാനങ്ങള്‍ക്കും അതുപോലെ തന്നെ യേശുവിന്റെ സമ്മാനങ്ങള്‍ക്കുമായി അനുതാപപൂര്‍വ്വമല്ലാത്തതായി നീ ചെയ്യുന്നതെല്ലാം നിനക്ക് തിരിച്ചടക്കേണ്ടതായി വരും. കൂടാതെ അവ്യക്തമായും സാര്‍വത്രികമായും ഒരിക്കല്‍ നല്‍കപ്പെട്ടത് തിരിച്ചെടുക്കാനാവാത്തതാണ്. ഒന്നുമൊഴിയാതെ ഒരാള്‍ക്ക് മാത്രമായി അധികാരം കൊടുക്കുമ്പോള്‍ അത് മറ്റാര്‍ക്കുമായി വിഭജിക്കപ്പെടാതെ സമൃദ്ധമാകുകയും, അത് അര്‍ത്ഥമാക്കുന്നത് പോലെ അതിരുകളില്ലാത്തവിധം അവരെ രക്ഷിക്കുകയും ചെയ്യുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലക്സാണ്ട്രിയായിലെ അബിലിയൂസു 2. അരിസ്റ്റിയോണ്‍ 3. നിക്കോമീഡിയായിലെ അത്തനേഷ്യസ് 4. സിറിയന്‍കാരനായ ബാരെഡെയിറ്റ്സ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-22 04:58:00
Keywordsവിശുദ്ധ പത്രോ
Created Date2016-02-22 09:15:01