Contents
Displaying 641-650 of 24922 results.
Content:
763
Category: 9
Sub Category:
Heading: അനുഗ്രഹത്തിന്‍റെ പൂമഴയ്ക്കായി ഒരുങ്ങി കൊണ്ട് UK യിലെ ദൈവജനം
Content: സെഹിയോൻ യു കെ ടീം നയിക്കുന്ന Second Saturday ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 13 ന് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ വെച്ചു നടത്തപെടും. സഖറിയാസ് മോർ ഫിലോക്സിനോസ് മേത്രോപോളിറ്റന്റെ ആത്മീയ നേതൃത്വത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കൽ, ഫാ. ബോസ്കോ ഞാളിയത്ത്, ഫാ.ക്രിസ് തോമസ് എന്നിവർ സഹകാർമികത്വം നല്കും. ദിവ്യബലി, ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും. മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. കണ്‍വെൻഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിൻറെ സ്നേഹസൗഖ്യത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാനും, അനേകരുടെ ജീവിതങ്ങളില്‍ കർത്താവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടാകുവാനും ഇനിയുള്ള ദിനങ്ങള്‍ പ്രാർത്ഥിച്ച് ഒരുങ്ങാം. കണ്‍വെൻഷൻ സെന്ററിന്റെ അഡ്രസ് Bethel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW കൂടുതല്‍ വിവരങ്ങള്‍ക്ക് : www.sehionuk.org
Image: /content_image/Events/Events-2016-02-10-03:36:37.JPG
Keywords: Second Saturday Bible Convention, Bethel Convention Centre, ബൈബിൾ കൺവെൻഷൻസഖറിയാസ് മോർ ഫിലോക്സിനോസ് മേത്രോപോളിറ്റഫാ. സോജി ഓലിക്കൽ, ഫാ. ബോസ്കോ ഞാളിയത്ത്, ഫാ.ക്രിസ് തോമസ്, pravachaka sabdam, UK christian news, Malayalam

764
Category: 1
Sub Category:
Heading: കുമ്പസാരിപ്പിക്കുന്ന വൈദികന് സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം: ഫ്രാൻസിസ് മാർപാപ്പ
Content: കുമ്പസാരിപ്പിക്കുന്ന വൈദികന് സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്വന്തം പാപങ്ങൾ മനസിലാക്കുന്ന വൈദികനു മാത്രമേ നല്ല കുമ്പസാരക്കാരൻ ആകുവാൻ കഴിയുകയുള്ളു എന്ന്, വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പുള്ള സന്ദേശത്തിൽ മാർപാപ്പ വൈദികരെ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ കപ്പൂച്ചിയൻ ഫ്രാൻസിസ്ക്കൻ വൈദികരുമൊത്ത് ദിവ്യബലി അർപ്പിക്കുന്ന വേളയിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ സന്ദേശം നൽകിയത്. "നിങ്ങളുടെ സഹോദരൻ എന്ന നിലയ്ക്കാണ് ഞാനിത് പറയുന്നത്. നിങ്ങളിലൂടെ ഞാൻ ഈ സന്ദേശം ലോകമെങ്ങുമുള്ള കുമ്പസാരക്കാർക്കായി നൽകുകയാണ്. കരുണയുടെ ഈ വർഷത്തിൽ കുമ്പസാരത്തിന് അത്യധികം പ്രാധാന്യമുണ്ട് എന്ന് ഓർത്തിരിക്കുക." പുരോഹിതർക്ക് ദണ്ഡ വിമോചനം കൽപ്പിക്കാനാവാത്ത പാപങ്ങളുണ്ട്. അത്തരം അവസരങ്ങളിൽ കുമ്പസാരകൂട്ടിലേക്ക് എത്തുന്ന വിശ്വാസികളെ വാക്കുകൊണ്ടും മനസുകൊണ്ടും ശപിക്കാൻ ശ്രമിക്കരുത്. "വിശ്വാസികൾ, ഒരൽപ്പം ആശ്വാസം തേടിയാണ്, മനസ്സിനും ആത്മാവിനും സമാധാനം തേടിയാണ്, കുമ്പസാരക്കൂട്ടിലേക്ക് എത്തുന്നത്. ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് അവരെ ഓർമ്മപ്പെടുത്തുക; അതാണ് ഒരു വൈദികന്റെ കടമ." പിതാവ് പറഞ്ഞു. തുടർന്ന് അദ്ദേഹം, കുമ്പസാരം എന്ന കൂദാശയുടെ ഏറ്റവും മഹത്തായ പാരമ്പര്യം തുടർന്നു വരുന്ന കപ്പൂച്ചിയൻ സന്യാസ സമൂഹത്തേയും, പ്രസ്തുത സന്യാസസമൂഹത്തിലെ മഹത്തുക്കളായ, മാന്ദിക്കിലെ വിശുദ്ധ ലെപ്പോൾഡ്, പെട്രോസീനയിലെ വിശുദ്ധ പാദ്രെ പീയോ എന്നിവരെയും പ്രത്യേകം പരാമർശിച്ചു സംസാരിച്ചു. വിശുദ്ധ പീയോയുടെ ദൗതിക ശരീരം ഉൾപ്പടെ, രണ്ടു വിശുദ്ധരുടെയും തിരുശേഷിപ്പുകൾ, കരുണയുടെ വർഷത്തിന്റെ പ്രത്യേക പ്രാർത്ഥനകൾക്കായും പാപവിമോചനത്തിന്റെ പ്രതീകങ്ങളായും ഇപ്പോൾ റോമിൽ എത്തിച്ചിട്ടുണ്ട്. "പാപികളുടെ മനസ് തൊട്ടറിഞ്ഞ വിശുദ്ധരായിരുന്നു ഇവർ." അദ്ദേഹം പറഞ്ഞു. "തെറ്റുകൾക്ക് മാപ്പ് ആവശ്യമില്ല എന്നു കരുതുന്നവർ സാവധാനത്തിൽ ദൈവത്തെ മറക്കുന്നു. മാപ്പ് ചോദിക്കാത്തവർ മാപ്പ് കൊടുക്കാനും മടി കാണിക്കുന്നു. തനിക്കും അശുദ്ധിയുണ്ടായിരുന്നു എന്നു ബോദ്ധ്യമുള്ള വൈദികനാണ് എളിമയോടെ, മറ്റുള്ളവരുടെ തെറ്റുകൾക്ക് മാപ്പു കൊടുക്കുന്നത്. തങ്ങൾ വിശുദ്ധന്മാരെന്നു സ്വയം കരുതുന്നവർ മറ്റുള്ളവരുടെ പാപങ്ങൾക്കുനേരെ ശാപവാക്കുകൾ ഉച്ചരിക്കുന്നു." "ഒരു വ്യക്തി കുമ്പസാരകൂട്ടിൽ എത്തുന്നു എന്ന പ്രക്രിയ തന്നെ, പശ്ചാത്താപത്തിന്റെ ഒരു പ്രഖ്യാപനമാണ്. പാപം ഇറക്കി വച്ച് ആശ്വസിക്കാൻ വേണ്ടിയാണ് ആ വ്യക്തി കുമ്പസാര കൂട്ടിലേക്ക് എത്തുന്നത്. അയാൾക്ക് അത് പറയാൻ അറിയില്ലായിരിക്കാം. പക്ഷേ, അയാൾ അവിടെ എത്തുന്നു എന്നതു തന്നെ, പശ്ചാത്തപിക്കുന്ന ഒരു മനസ്സിനെ കാണിക്കുന്നു." മനശാസ്ത്രപരമായ പ്രത്യേക അവസ്ഥകളോ, ജീവിത സാഹചര്യങ്ങളോ മനുഷ്യരുടെ സ്വഭാവ പരിണാമത്തിന് തടസ്സമായി നിൽക്കാം. വൈദികർ അത് വിസ്മരിക്കരുത്. "എല്ലാവർക്കും മാപ്പു കൊടുക്കുന്ന, കരുണയുടെ മുഖവും മനസ്സുമുള്ള വൈദികരെയാണ്, നമുക്ക് ആവശ്യം. എല്ലാത്തിലും തിന്മ കാണുന്നത് സാത്താന്റെ സ്വഭാവമാണ്." "മാപ്പ് ദൈവത്തിന്റെ തലോടലാണ്. അതിൽ വിശ്വസിക്കുക." പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു. (Source: Catholic News Agency)
Image: /content_image/News/News-2016-02-10-06:18:24.jpg
Keywords: pope francis, confession

765
Category: 8
Sub Category:
Heading: ദൈവത്തോട് നാം പറയുന്ന 'അതേ' യുടെ പ്രതിഫലം
Content: “നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ” (മത്തായി 5:37) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-11}# വിശുദ്ധ ബെര്‍ണാഡെറ്റെയുടെ വ്യക്തിപരമായ കുറിപ്പുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “എത്രമാത്രം കൂടുതലായി ഞാന്‍ ദൈവത്തെ ധ്യാനിക്കുന്നുവോ, അത്രമാത്രം കൂടുതലായി അവന്‍ എന്നെ നോക്കുന്നു, എത്രമാത്രം കൂടുതലായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവോ, അത്രമാത്രം അധികമായി അവന്‍ എന്നെകുറിച്ച് ചിന്തിക്കുന്നു.” വിശുദ്ധയുടെ മഠത്തില്‍ ദിവ്യബലിയര്‍പ്പിച്ചിരിന്ന ഫാ. ഡൌസ് പറഞ്ഞതനുസരിച്ച്, വിശുദ്ധ ഇപ്രകാരവും എഴുതിയിരിക്കുന്നു, “പരിശുദ്ധ മറിയം ചെയ്തത് പോലെ നിങ്ങള്‍, നിങ്ങളുടെ കുരിശുകള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു കൊണ്ട് നടക്കണം. എന്റെ ഹൃദയം നിറയെ ദുഃഖമാണെങ്കില്‍ പോലും കോണ്‍വെന്റിലെ സ്വീകരണ മുറിയിലേക്ക് പോകുമ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. ഞാന്‍ ദൈവത്തോട് ‘അതേ’ എന്ന് പറയും. ദൈവ തിരുമനസ്സിന് കീഴ് വഴങ്ങി നാം 'അതേ' എന്നു പറയുന്നത് വഴി ശുദ്ധീകരണ സ്ഥലത്തെ ഒരാത്മാവിനെ ദൈവം സ്വതന്ത്രമാക്കും. അല്ലെങ്കില്‍ ഈ ഉപാധിയില്‍ അവിടുന്നു ഒരു പാപിയ്ക്ക് പരിവര്‍ത്തനം നല്കി അനുഗ്രഹിക്കും.” #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിന്‍റെ ഏത് അവസ്ഥയിലും ദൈവത്തോട് 'അതേ' എന്നു പറയാന്‍ ശീലിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-10-11:23:26.jpg
Keywords: പ്രതിഫലം

766
Category: 6
Sub Category:
Heading: ഈ പ്രപഞ്ചത്തോടും സൃഷ്ടിജാലങ്ങളോടുമുള്ള നമ്മുടെ സമീപനമെന്തായിരിക്കണം?
Content: "താൻ സൃഷ്ടിച്ചിരിക്കുന്നത് എല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു" (ഉൽപ്പത്തി 1:31). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 11}# ഉൽപ്പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ആദി പാപം ഒരുവിധത്തിലും നന്മയെ നശിപ്പിച്ചിട്ടില്ല. സൃഷ്ടാവിന്റെ തത്വങ്ങളോട് മനുഷ്യന്‍ പങ്ക് ചേരുമ്പോഴാണ് മനുഷ്യന്റെ ബുദ്ധി അല്ലെങ്കിൽ അറിവ് പൂര്‍ണ്ണമാകുക. ഇത് തിരിച്ചറിയുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് ദൈവത്തൊടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. പ്രപഞ്ചവും അതിൽ അടങ്ങിയിരിക്കുന്ന സകല വസ്തുക്കളും തമ്മിൽ ഒരു പൊരുത്തം ഉണ്ട്. ഈ ലോകത്തിന്‍റേതായ നമ്മുടെ കണ്ടുപിടിത്തങ്ങളുടെയെല്ലാം ഉറവിടം ദൈവമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപെടുമ്പോൾ, അല്ലെങ്കിൽ അതിനു കോട്ടം തട്ടുന്ന വിധത്തിൽ മനുഷ്യൻ പ്രവർത്തിക്കുമ്പോൾ അത് അവനു തന്നെയും, ഈ പ്രപഞ്ചത്തിനും ദോഷമായി ഭവിക്കുന്നു. അത് കൊണ്ട് ശാസ്ത്രഞ്ജന്മാര്‍ പ്രപഞ്ചത്തെ വെറും അടിമയെ പോലെയോ പരീക്ഷണവസ്തുവിനെ പോലെയോ കരുതരുത്. മറിച്ച് അസ്സീസിയിലെ വി. ഫ്രാന്‍സിസ്നെ പോലെ പ്രപഞ്ചത്തെ കാണുവാൻ കഴിയണം. അദ്ദേഹം സ്വന്തം സഹോദരി ആയിട്ട് ആണു പ്രകൃതിയേയും പ്രപഞ്ചത്തെ കാണുകയും സഹകരിക്കുകയും ചെയ്തത്. ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയുടെ പുതുപാതകൾ തുറക്കുവാൻ ഇടയാക്കുമെന്ന് ഉറപ്പിച്ച് പറയാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 09.04.1979) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-11-00:48:06.jpg
Keywords: പ്രപഞ്ച

767
Category: 1
Sub Category:
Heading: ബ്രിട്ടനിൽ ചരിത്രമെഴുതിക്കൊണ്ട് കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും
Content: ലണ്ടനിലെ ആംഗ്ലിക്കൻ സഭയുടെ ഹാംപ്ടൺ കോർട്ടിൽ നവോത്ഥാന കാലഘട്ടത്തിനു ശേഷം ആദ്യമായി ഒരു കത്തോലിക്കാ ശുശ്രൂഷ നടത്തിക്കൊണ്ട് കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ചരിത്രമെഴുതി. ഫെബ്രുവരി 9-ാം തിയതി ചൊവ്വാഴ്ച്ച ഹാംപ്ടൺ കോർട്ടിലെ ചാപ്പൽ റോയലിൽ കത്തോലിക്കാ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് സന്ധ്യാപ്രാർത്ഥന നടത്തി. 450 വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഇവിടെ ഒരു കത്തോലിക്കാ കർദ്ദിനാൾ, ശുശ്രൂഷ നടത്തുന്നത്. ക്വീൻ മേരി I -ന്റെ കാലം മുതൽ ഇവിടെ ഒരു കത്തോലിക്കാ ശുശ്രൂഷകളും നടന്നിട്ടില്ല. ലണ്ടനിലെ ആംഗ്ലിക്കൻ മെത്രാൻ റിച്ചാർഡ് ചാർട്സും, ഹോം സെക്രട്ടറി തെരേസ മേയും സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്തു. സന്ധ്യാപ്രാർത്ഥനയ്ക്കു മുമ്പ് കർദ്ദിനാൾ വിൻസെന്റും മെത്രാൻ ചാർട്ട്സും തമ്മിൽ 'വിശ്വാസവും രാജഭരണവും' എന്ന വിഷയത്തെപറ്റി അനൗപചാരിക ചർച്ചകൾ നടന്നു. നൂറ്റാണ്ടുകളിലെ അഭ്യന്തര യുദ്ധം, മതതീവ്രവാദം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. ആംഗ്ലിക്കൻ- കത്തോലിക്കാ സഭകളുടെ വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മനുഷ്യവംശത്തിന്റെ പൊതു പ്രശ്നങ്ങളിലാണ് തങ്ങൾ ശ്രദ്ധിച്ചത് എന്ന് ബിഷപ്പ് ചാർട്ട്സ് അറിയിച്ചു. "വീട്ടിലേക്ക് സ്വാഗതം" എന്നു പറഞ്ഞാണ് ആംഗ്ലിക്കൻ മെത്രാൻ കത്തോലിക്കാ കർദ്ദിനാളിനെ സ്വീകരിച്ചത്! ആ അഭിവാദനത്തിന് കാരണമായ ചരിത്രം ഇതാണ്: 1514-ൽ കത്തോലിക്കാ കർദ്ദിനാൾ തോമസ് വോൽസിയാണ്, ഹെന്റി രാജാവ് അനുവദിച്ചു കൊടുത്ത സ്ഥലത്ത് ഹാംപ്ടൺ കോർട്ട് നിർമ്മിച്ചത്. കത്തോലിക്കാ സഭയും രാജഭരണവും ഒരുമിച്ചു നിന്നിരുന്ന കാലഘട്ടമായിരുന്നു അത്. പക്ഷേ, പിന്നീട് ഹെന്റി രാജാവിന് തന്റെ സഹധർമ്മിണിയായ കാതറീനെ ഉപേക്ഷിച്ച്, ആനി ബോയിലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായി. കർദ്ദിനാളിന്റെ സഹായത്തോടെ മാർപാപ്പയിൽ നിന്നും വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും വത്തിക്കാൻ അതിന് അനുവാദം നൽകിയില്ല. അതോടെ ഹെന്റി രാജാവിന് മാർപാപ്പയും കർദ്ദിനാളും ശത്രുക്കളായി. കർദ്ദിനാളിനെ പുറത്താക്കിയ രാജാവ് ഹാംപ്ടൺ പാലസ് പിടിച്ചെടുത്തു. റോമുമായുളള ബന്ധം അവസാനിപ്പിച്ചതിനു ശേഷം രാജാവ് ആറ് തവണ വിവാഹം കഴിച്ചു. രണ്ടു ഭാര്യമാരെ അദ്ദേഹം വിവാഹമോചനം ചെയ്തു. മറ്റു രണ്ടു പേരെ ശിരച്ഛേദം ചെയ്തു. അഞ്ചാമത്തെ ഭാര്യ ജെയ്ൻ സെയ്മോർ പ്രസവ സമയത്ത് മരിച്ചു.ആറാമത്തെ ഭാര്യ കാത്റിൻ പാർ രാജാവിന്റെ മരണശേഷവും ജീവിച്ചിരുന്നു. ഈ തിന്മയുടെ അനന്തര ഫലങ്ങൾ രാജകുടുംബത്തെ എന്നും വേട്ടയാടിയിരുന്നു.
Image: /content_image/News/News-2016-02-11-02:44:23.JPG
Keywords: catholic church and anglican church in britain

768
Category: 6
Sub Category:
Heading: ആത്മീയമേഖലയില്‍ മൂടുപടം ധരിക്കുന്നവര്‍
Content: "ഫരിസേയരിൽ നീക്കൊദേമോസ് എന്ന് പേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു, അവൻ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു, റബ്ബി അങ്ങ് ദൈവത്തില്‍ നിന്നു വന്ന ഗുരുവാണെന്ന് ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല." (യോഹ 3:1) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 12}# "പുരുഷന്മാര്‍ക്ക് പൊതുവേ ജാള്യത ഉളവാക്കുന്ന വിധത്തില്‍, ആത്മീയതയും മതവുമെല്ലാം സ്ത്രൈണമായ ഒരു കാര്യമാണെന്ന് പാരമ്പര്യമായ ഒരു കാഴ്ച്ചപാടുണ്ട്. ചില പുരുഷന്മാർ നീക്കൊദേമോസിനെ പോലെയാണ്. തന്‍റെ പ്രതിച്ഛായ മറ്റുള്ളവരുടെ മുന്നില്‍ നഷ്ട്ടപ്പെടാതിരിക്കാന്‍, രഹസ്യത്തിൽ യേശുവിനെ അംഗീകരിച്ചിരുന്ന യഹൂദപ്രമണിയായിരുന്നു അദ്ദേഹം. രാത്രിയില്‍ മറ്റാരും തന്നെ കാണില്ല എന്ന ചിന്തയോടെയാണ് അയാള്‍ യേശുവിന്റെയടുത്ത് ചെന്നത് എന്ന് തിരുവചനത്തിന്‍റെ അടിസ്ഥാനത്തിൽ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നമ്മൾ പുരുഷന്മാർ ഇങ്ങനെയാണ്, ആത്മീയതയിലേയ്ക്ക് വരുമ്പോൾ നിക്കൊദെമൊസ്സിനെ അനുകരിക്കുവാൻ ശ്രമിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ അവിശ്വാസിയും രഹസ്യത്തില്‍ വിശ്വാസിയായിരിക്കാനും ഒരു മൂടുപടം ധരിക്കുന്നു. യേശുവിന്റെ അടുക്കൽ വന്നപ്പോള്‍ ക്രിസ്തു തരുന്നതെല്ലാം സ്വീകരിക്കുവാൻ സുവിശേഷത്തിൽ കാണുന്ന ധനികനായ യുവാവ് തയ്യാറായിരുന്നു. എന്നാല്‍ യഥാർത്ഥത്തിൽ താൻ ചെയ്യേണ്ട പ്രവര്‍ത്തിയുടെ ആവശ്യകതയെ പറ്റി പറഞ്ഞപ്പോള്‍ അയാൾ പിൻവലിയുകയും ചെയ്തു." [Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കൊവ് 14.04.1962] {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-12-00:58:30.jpg
Keywords: ആത്മീയ

769
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ സഹനച്ചൂളയില്‍ ദൈവം നടത്തുന്ന മിനുക്ക്പണി
Content: “ജീവന്റെ വൃക്ഷത്തിൻമേൽ അവകാശം ലഭിക്കുവാനും കവാടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (വെളിപാട് 22:14) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-12}# "ശുദ്ധീകരണസ്ഥലമില്ലങ്കിൽ ദൈവം എങ്ങനെ ആത്മാക്കളെ ശുദ്ധീകരിക്കും? 30 വര്‍ഷത്തോളം പാപം ചെയ്തിട്ട് അവസാന നിമിഷം ശവക്കല്ലറയില്‍ വെച്ച് അനുതപിക്കാനും പാപ പരിഹാരം ചെയ്യാനും സാധിക്കുമോ? ശുദ്ധീകരണസ്ഥലം നീക്കിയാല്‍, തങ്ങളുടെ കടങ്ങള്‍ വീട്ടുവാന്‍ തീരുമാനമെടുക്കുകയും എന്നാല്‍ ഇതുവരെ അതിനായി ഒരു നിസ്സാരമായ പരിഹാരം പോലും ചെയ്യാൻ സാധിക്കാത്തവർക്ക് എങ്ങനെ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകും. ദൈവത്തിന്റെ സ്നേഹവും നീതിയും കൊണ്ട് ആത്മാക്കളെ പാകപ്പെടുത്തുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. അവിടെ വെച്ച് ദൈവം ക്ഷമിക്കുന്നതിന്റെ കാരണം സഹനത്തില്‍ കഴിയുന്ന ആത്മാക്കളുടെ മേല്‍ തന്റെ കുരിശിനാല്‍ മിനുക്ക് പണികള്‍ നടത്തുവാനുള്ള സമയം അവിടെ വെച്ച് ദൈവത്തിനു ലഭിക്കുന്നു, ഇവിടെ വെച്ച് സഹനമാകുന്ന തന്റെ ഉളിയാല്‍ ദൈവം അവരെ വീണ്ടും ചെത്തി മിനുക്കുന്നു. തന്മൂലം അവര്‍ സ്വര്‍ഗ്ഗീയ ജെരൂസലേമെന്ന മണിമാളികയില്‍ പ്രവേശിക്കുവാന്‍ അവര്‍ യോഗ്യരാവുന്നു. ശുദ്ധീകരണസ്ഥലമാകുന്ന വിശുദ്ധിയില്‍ അവരെ മുക്കി സ്വര്‍ഗ്ഗീയ വസതിയില്‍ പ്രവേശിക്കുവാന്‍ സാധിക്കുമാറ് അവരുടെ പാപങ്ങളെ കഴുകി ശുദ്ധീവരുത്തുകയും ചെയ്യുന്നു. മുറിവേറ്റ കഴുകനെ തന്റെ ശുദ്ധിവരുത്തുന്ന അഗ്നിജ്വാലകളുടെ മാന്ത്രികസ്പര്‍ശനത്താല്‍ സുഖപ്പെടുത്തുന്നത് പോലെ തങ്ങള്‍ അനുഭവിച്ച സഹനങ്ങളാകുന്ന ചാര കൂമ്പാരത്തില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ദൈവം അവരെ ഉയര്‍പ്പിക്കുന്നു. കര്‍ത്താവായ യേശു രാജാവും, പരിശുദ്ധ മറിയം റാണിയുമായ സ്വര്‍ഗ്ഗീയ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ ചെയ്ത പാപങ്ങള്‍ എത്ര ബാലിശമാണെങ്കില്‍ പോലും കണ്ണീരുകൂടാതെ ക്ഷമിക്കുവാന്‍ ദൈവത്തിനു കഴിയുകയില്ല. മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ കണ്ണുനീര്‍ ഇല്ലതാനും." (ധന്യനായ മെത്രാപ്പോലീത്ത ഫുള്‍ട്ടന്‍ ജെ ഷീന്‍) #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് ദൈവം കാണിക്കുന്ന കാരുണ്യത്തിനു നന്ദിയായി 'ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു' എന്ന് ഏറ്റുചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-11-22:39:32.jpg
Keywords: സഹന

770
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനോടനുബന്ധിച്ച് 'ഡ്രോപ്സ് ഓഫ് മേഴ്സി'
Content: United Kingdom: കരുണയുടെ ഈ വർഷത്തിൽ, രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനോടനുബന്ധിച്ച് KINGDOM REVALATOR മാസികയും St. Chad's Sanchuryയും ചേര്‍ന്നൊരുക്കുന്ന 'ഡ്രോപ്സ് ഓഫ് മേഴ്സി'. ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക സഹായത്തിന് അര്‍ഹതയില്ലാത്ത അശരണരായ അഭയാര്‍ത്ഥികളെ സഹായിക്കുന്ന സെന്‍റ് ചാഡ്‌സ് സാങ്ക്ചുറി (St. Chad's Sanchury) എന്ന സന്നദ്ധ സംഘടനയും കിംഗ്‌ഡം റെവലേറ്റര്‍ (KINGDOM REVELATOR) മാസികയും ചേർന്ന് ഒരുക്കുന്ന "ഡ്രോപ്സ് ഓഫ് മേഴ്സി" എന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കുചേരാം. സുവിശേഷത്തിന്‍റെ സൗന്ദര്യം ലോകമെമ്പാടുമുള്ള യുവതീയുവാക്കളിലേക്ക് എത്തിക്കുവാൻ, ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച കിംഗ്‌ഡം റെവലേറ്റര്‍ മാസിക, അതിന്‍റെ വളര്‍ച്ചയുടെ പാതയില്‍ എട്ടോളം രാജ്യങ്ങളിലായി പ്രതിമാസം പതിനാലായിരത്തോളം കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ട്. ദൈവവചനം കുട്ടികളിലേയ്ക്ക് അവരുടെ ഭാഷയിലും ശൈലിയിലും എത്തിക്കുന്നതോടൊപ്പം "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" എന്ന കാരുണ്യവര്‍ഷ സന്ദേശം ഉള്‍ക്കൊണ്ട് കാരുണ്യ പ്രവൃത്തികള്‍ ചെയ്യാനും വേദനിക്കുന്നവരോട് സഹാനുഭൂതി കാണിക്കുവാനും കുട്ടികളെ ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംഗ്‌ഡം റെവലേറ്റര്‍ മാസിക ഈ ദൗത്യം ഏറ്റെടുത്തത്. #{red->n->n->ഡ്രോപ്സ് ഓഫ് മേഴ്സി പ്രോജക്റ്റില്‍ എങ്ങനെ പങ്കുകാരാകാം?}# ഫെബ്രുവരി 13-ാം തീയതി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി വരുമ്പോള്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ പ്രവേശന കവാടത്തിനു സമീപത്തായി ക്രമീകരിച്ചിരിക്കുന്ന കിംഗ്‌ഡം റെവലേറ്റര്‍ കൗണ്ടറില്‍ താഴെ പറയുന്ന വസ്ത്രാദികളും മറ്റ് ഉല്‍പ്പന്നങ്ങളും ഏല്‍പ്പിക്കാവുന്നതാണ്. 1. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വൃത്തിയാക്കിയതും, ഉപയോഗ്യവുമായ പഴയ വസ്ത്രങ്ങള്‍, ഷൂസ്, ഹൈജീനിക് ഉല്‍പ്പന്നങ്ങള്‍, ടോയിലട്രീസ്. 2. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന പേന, പെന്‍സില്‍, പുസ്തകങ്ങള്‍, നോട്ട്ബുക്ക്. 3. താഴെ പറയുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ മാത്രം കൊണ്ടു വരിക: പാസ്ത, അരി, പഞ്ചസാര, ടീ ബാഗ്, പാചക എണ്ണ, ടിന്‍ ഫുഡ് (മത്സ്യം, വെജിറ്റബിള്‍, സൂപ്പ്, വെജിറ്റബിള്‍ ബീന്‍സ്). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് - 07846228911
Image: /content_image/Events/Events-2016-02-12-01:50:54.jpg
Keywords: drops of mercy

771
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച കരുണയുടെ മിഷനറിമാരുടെ ഗണത്തിൽ ഫാ. ജയിംസ് മഞ്ഞാക്കലും
Content: ഫാ. ജയിംസ് മഞ്ഞാക്കലിനെ കരുണയുടെ മിഷനറിയായി മാർപാപ്പ നിയോഗിച്ചു. വിഭൂതി ബുധനാഴ്ച സെന്‍റ് പീറ്റേര്‍സ് ബസിലിക്കയില്‍ പരിശുദ്ധ പിതാവ്, വിവിധ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 700-ൽ അധികം വൈദികരോടൊപ്പം ഫാ. ജയിംസ് മഞ്ഞാക്കലിനെയും ‘കരുണയുടെ മിഷനറി’യായി അഭിഷേകം ചെയ്തു. വിശുദ്ധ കുര്‍ബാനയിലൂടെ പവിത്രീകരിക്കപ്പെട്ട തിരുശരീരവും രക്തവും അശുദ്ധമാക്കുക, കുമ്പസാര രഹസ്യം വെളിപ്പെടുത്തുക, മാർപാപ്പയെയും തിരുപ്പട്ടം സ്വീകരിച്ചവരെയും മർദിക്കുക തുടങ്ങിയ കഠിനപാപങ്ങൾക്ക് റോമിൽനിന്നു മാത്രം നൽകുവാനുള്ള പാപമോചന അധികാരം ഈ ജൂബിലി വർഷത്തിൽ ഈ മിഷനറിമാർക്കുണ്ടായിരിക്കും. നേരത്തെ 1142 ല്‍ അധികം പ്രേഷിതരെ കരുണയുടെ വാഹകരായി പ്രഖ്യാപിച്ചിരിന്നു. ഇതില്‍ 700 ല്‍ അധികം വൈദികർ വിഭൂതി ബുധനാഴ്ച മാർപാപ്പ നേതൃത്വം നൽകിയ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു. ഫാ. ജയിംസ് മഞ്ഞാക്കലിന്‍റെ അടുത്തു വന്ന ഫ്രാൻസിസ് മാർപാപ്പ 'നാൽപ്പതിലധികം വർഷങ്ങൾ അങ്ങ് കരുണയുടെ മിഷനറിയാണല്ലോ’ എന്ന് പറഞ്ഞുകൊണ്ട് സ്‌നേഹവായ്‌പോടെ തോളിൽ കൈകൾവച്ച് ആശീർവദിച്ചു. വികാരനിർഭരനായ മഞ്ഞാക്കാലച്ചൻ പാപ്പായുടെ മോതിരം ചുംബിച്ച് ‘പാപിയായ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ’ എന്ന് അഭ്യര്‍ത്ഥിച്ചു. പാപികളെ മാനസാന്തരത്തിലേക്ക് ആനയിച്ച യേശുവിന്‍റെ, ഭൂമിയിലെ പ്രതിപുരുഷന്മാരാണ് വൈദികരെന്നും അവര്‍ ദൈവസ്നേഹത്താല്‍ വിശ്വാസികളുടെ ഹൃദയം തുറക്കാന്‍ ശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഉത്ബോധിപ്പിച്ചു. മണിക്കൂറുകളോളം കുമ്പസാരകൂട്ടില്‍ ചിലവഴിച്ചിരിന്ന വിശുദ്ധരായ പാദ്രേ പിയോയുടെയും ലിയോ പോൾഡിന്റെയും കര്‍മ്മനിരത എല്ലാ വൈദികരും മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ പിതാവിന്‍റെ മുഖ്യഉപദേഷ്ടാക്കളില്‍ ഒരാളായ കര്‍ദിനാള്‍ എയ്ഞ്ചലോ കോമാസ്ട്രി ഫ്രാന്‍സിസ് പാപ്പയുടെ നെറ്റിയില്‍ ചാരം പൂശി. വിഭൂതി ദിനത്തില്‍ പരിശുദ്ധ പിതാവ് നേതൃത്വം നല്‍കിയ ശുശ്രൂഷകള്‍ക്ക് നിരവധി കര്‍ദിനാള്‍മാരും സഹകാര്‍മികത്വം വഹിച്ചു. (Source: Catholic Herald, Sunday Shalom)
Image: /content_image/News/News-2016-02-12-15:20:41.jpg
Keywords: Fr. James Manjackal MSFS, Ash Wednesday, St Peter's Basilica, missionaries of mercy, വിഭൂതി, ഫാ.ജയിംസ് മഞ്ഞാക്കല്‍, കരുണയുടെ വര്‍ഷം, Year Of Mercy

772
Category: 6
Sub Category:
Heading: ക്ഷണികമായ ഇഹലോക ജീവിതത്തിനു അനന്തന്മായ രൂപം നല്കുവാൻ സ്നേഹത്തിനു മാത്രമേ കഴിയൂ
Content: "ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാകുന്നു. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു." (1 യോഹന്നാന്‍ 4:16) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 13}# "ഈ പ്രപഞ്ചത്തെ പടുത്ത് ഉയർത്താന്‍ സ്നേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. അതിന്റെ ഘടനയ്ക്കായി അക്ഷീണം പ്രയത്നിക്കെണ്ടിയിരിക്കുന്നു. അതിന് പാപം, വെറുപ്പ്, ശരീരത്തിന്‍റെ അധമ വികാരം, കണ്ണുകളുടെ ആസക്തി, ഗർവ്വ് തുടങ്ങി തിന്മയുടെ ശക്തികൾക്കെതിരെ നാം പോരാടേണ്ടിയിരിക്കുന്നു. ഈ പോരാട്ടം, നിരന്തരം തുടർന്നു കൊണ്ടാണിരിക്കുന്നത്. അതിനു മനുഷ്യനോളം തന്നെ പഴക്കം ഉണ്ട്. നമ്മുടെ ഈ ലോകത്തിന് സ്നേഹത്തിന്റെ ഘടന നൽകുവാൻ ഈ കാലഘട്ടത്തിന്‍റെ യത്നം മുന്‍പെങ്ങും ഇല്ലാത്ത വിധം അധികമാണ്. വെറുപ്പും വൈരാഗ്യവും യുദ്ധവും, സ്നേഹത്തെയും സമാധാനത്തെയും തോൽപ്പിക്കുമോയെന്ന് പലപ്പോഴും നമ്മൾ ആശങ്കപ്പെടാറുണ്ട്. ഗലീലി തടാകത്തിന്റെ കരയിൽ വച്ച് 'നീയെന്നെ സ്നേഹിക്കുന്നുവോ' എന്ന പത്രോസ്സിനോടുള്ള യേശുവിന്റെ ചോദ്യം ഇവിടെ എനിക്കും നിങ്ങൾക്കും, നമുക്ക് എല്ലാവർക്കും അടിസ്ഥാനതത്വം ആയിരിക്കണം. ഓരോ വ്യക്തിയോടും സമൂഹത്തോടും നാടിനോടും രാജ്യത്തോടും ദൈവം ചോദിക്കുന്നതിങ്ങനെ തന്നെയാണ്, 'നിങ്ങൾ എന്നെ സ്നേഹിക്കുന്നുവോ?'. ചുരുക്കത്തില്‍ മനുഷ്യന്റെ ക്ഷണികമായ ഇഹലോക ജീവിതത്തിനു അനന്തന്മായ രൂപം നല്കുവാൻ സ്നേഹത്തിനു മാത്രമേ കഴിയൂ." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരിസ്, 30.5.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-13-01:20:35.jpg
Keywords: സ്നേഹ