Content | “ജീവന്റെ വൃക്ഷത്തിൻമേൽ അവകാശം ലഭിക്കുവാനും കവാടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (വെളിപാട് 22:14)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-12}#
"ശുദ്ധീകരണസ്ഥലമില്ലങ്കിൽ ദൈവം എങ്ങനെ ആത്മാക്കളെ ശുദ്ധീകരിക്കും? 30 വര്‍ഷത്തോളം പാപം ചെയ്തിട്ട് അവസാന നിമിഷം ശവക്കല്ലറയില്‍ വെച്ച് അനുതപിക്കാനും പാപ പരിഹാരം ചെയ്യാനും സാധിക്കുമോ? ശുദ്ധീകരണസ്ഥലം നീക്കിയാല്‍, തങ്ങളുടെ കടങ്ങള്‍ വീട്ടുവാന്‍ തീരുമാനമെടുക്കുകയും എന്നാല്‍ ഇതുവരെ അതിനായി ഒരു നിസ്സാരമായ പരിഹാരം പോലും ചെയ്യാൻ സാധിക്കാത്തവർക്ക് എങ്ങനെ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകും.
ദൈവത്തിന്റെ സ്നേഹവും നീതിയും കൊണ്ട് ആത്മാക്കളെ പാകപ്പെടുത്തുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. അവിടെ വെച്ച് ദൈവം ക്ഷമിക്കുന്നതിന്റെ കാരണം സഹനത്തില്‍ കഴിയുന്ന ആത്മാക്കളുടെ മേല്‍ തന്റെ കുരിശിനാല്‍ മിനുക്ക് പണികള്‍ നടത്തുവാനുള്ള സമയം അവിടെ വെച്ച് ദൈവത്തിനു ലഭിക്കുന്നു, ഇവിടെ വെച്ച് സഹനമാകുന്ന തന്റെ ഉളിയാല്‍ ദൈവം അവരെ വീണ്ടും ചെത്തി മിനുക്കുന്നു. തന്മൂലം അവര്‍ സ്വര്‍ഗ്ഗീയ ജെരൂസലേമെന്ന മണിമാളികയില്‍ പ്രവേശിക്കുവാന്‍ അവര്‍ യോഗ്യരാവുന്നു. ശുദ്ധീകരണസ്ഥലമാകുന്ന വിശുദ്ധിയില്‍ അവരെ മുക്കി സ്വര്‍ഗ്ഗീയ വസതിയില്‍ പ്രവേശിക്കുവാന്‍ സാധിക്കുമാറ് അവരുടെ പാപങ്ങളെ കഴുകി ശുദ്ധീവരുത്തുകയും ചെയ്യുന്നു.
മുറിവേറ്റ കഴുകനെ തന്റെ ശുദ്ധിവരുത്തുന്ന അഗ്നിജ്വാലകളുടെ മാന്ത്രികസ്പര്‍ശനത്താല്‍ സുഖപ്പെടുത്തുന്നത് പോലെ തങ്ങള്‍ അനുഭവിച്ച സഹനങ്ങളാകുന്ന ചാര കൂമ്പാരത്തില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ദൈവം അവരെ ഉയര്‍പ്പിക്കുന്നു. കര്‍ത്താവായ യേശു രാജാവും, പരിശുദ്ധ മറിയം റാണിയുമായ സ്വര്‍ഗ്ഗീയ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ ചെയ്ത പാപങ്ങള്‍ എത്ര ബാലിശമാണെങ്കില്‍ പോലും കണ്ണീരുകൂടാതെ ക്ഷമിക്കുവാന്‍ ദൈവത്തിനു കഴിയുകയില്ല. മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ കണ്ണുനീര്‍ ഇല്ലതാനും."
(ധന്യനായ മെത്രാപ്പോലീത്ത ഫുള്‍ട്ടന്‍ ജെ ഷീന്‍)
#{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് ദൈവം കാണിക്കുന്ന കാരുണ്യത്തിനു നന്ദിയായി 'ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു' എന്ന് ഏറ്റുചൊല്ലുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|