CALENDAR

12 / February

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മീയമേഖലയില്‍ മൂടുപടം ധരിക്കുന്നവര്‍
Content"ഫരിസേയരിൽ നീക്കൊദേമോസ് എന്ന് പേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു, അവൻ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു, റബ്ബി അങ്ങ് ദൈവത്തില്‍ നിന്നു വന്ന ഗുരുവാണെന്ന് ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല." (യോഹ 3:1) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 12}# "പുരുഷന്മാര്‍ക്ക് പൊതുവേ ജാള്യത ഉളവാക്കുന്ന വിധത്തില്‍, ആത്മീയതയും മതവുമെല്ലാം സ്ത്രൈണമായ ഒരു കാര്യമാണെന്ന് പാരമ്പര്യമായ ഒരു കാഴ്ച്ചപാടുണ്ട്. ചില പുരുഷന്മാർ നീക്കൊദേമോസിനെ പോലെയാണ്. തന്‍റെ പ്രതിച്ഛായ മറ്റുള്ളവരുടെ മുന്നില്‍ നഷ്ട്ടപ്പെടാതിരിക്കാന്‍, രഹസ്യത്തിൽ യേശുവിനെ അംഗീകരിച്ചിരുന്ന യഹൂദപ്രമണിയായിരുന്നു അദ്ദേഹം. രാത്രിയില്‍ മറ്റാരും തന്നെ കാണില്ല എന്ന ചിന്തയോടെയാണ് അയാള്‍ യേശുവിന്റെയടുത്ത് ചെന്നത് എന്ന് തിരുവചനത്തിന്‍റെ അടിസ്ഥാനത്തിൽ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നമ്മൾ പുരുഷന്മാർ ഇങ്ങനെയാണ്, ആത്മീയതയിലേയ്ക്ക് വരുമ്പോൾ നിക്കൊദെമൊസ്സിനെ അനുകരിക്കുവാൻ ശ്രമിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ അവിശ്വാസിയും രഹസ്യത്തില്‍ വിശ്വാസിയായിരിക്കാനും ഒരു മൂടുപടം ധരിക്കുന്നു. യേശുവിന്റെ അടുക്കൽ വന്നപ്പോള്‍ ക്രിസ്തു തരുന്നതെല്ലാം സ്വീകരിക്കുവാൻ സുവിശേഷത്തിൽ കാണുന്ന ധനികനായ യുവാവ് തയ്യാറായിരുന്നു. എന്നാല്‍ യഥാർത്ഥത്തിൽ താൻ ചെയ്യേണ്ട പ്രവര്‍ത്തിയുടെ ആവശ്യകതയെ പറ്റി പറഞ്ഞപ്പോള്‍ അയാൾ പിൻവലിയുകയും ചെയ്തു." [Cardinal Karol Wojtyla (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ), കാർക്കൊവ് 14.04.1962] {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-12 06:22:00
Keywordsആത്മീയ
Created Date2016-02-11 16:39:12