Contents

Displaying 611-620 of 24922 results.
Content: 726
Category: 1
Sub Category:
Heading: സ്ത്രീകൾ എപ്പോൾ ഗർഭം ധരിക്കണമെന്നു പറയാൻ സർക്കാരിന് അധികാരമില്ല എന്ന് സാൽവഡോറിലെ പുരോഹിതർ
Content: സീക്ക രോഗബാധയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ ഗർഭധാരണം വൈകിപ്പിക്കണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങളെ കുറിച്ച് സൽവഡോറൻ മെത്രാന്മാർ മൗനം പാലിക്കുമ്പോൾ, ബന്ധപ്പെട്ട പുരോഹിതർ ഇതിനെ പറ്റി പ്രതികരിക്കുന്നു. കാത്തലിക് ന്യൂസ് സർവ്വീസ് ഇതേ കുറിച്ചുള്ള അഭിപ്രായങ്ങളറിയാനായി ബന്ധപ്പെട്ട പുരോഹിതർ, വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. സ്ത്രീകളുടെ ഗർഭധാരണ-പ്രസവ കാര്യങ്ങളെ പറ്റിയോ, പൊതുജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചോ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സാൻ ജുവാനിലെ സെന്റ് ജോൺ പള്ളിഇടവക വികാരി ഫാദർ ജോസ് അന്റോണിയോ അഭിപ്രായപ്പെട്ടു. സർക്കാർ നടപ്പിലാക്കുന്ന, കൊതുകു നശീകരണ യത്നം കാര്യക്ഷമമായി നടത്തുകയാണ്, സർക്കാരിന്റെ കടമ എന്ന് അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാതെ, സ്ത്രീകളോട് ഗർഭം ധരിക്കേണ്ട എന്ന് ആവശ്യപ്പെടുന്നത് മൗഢ്യമാണ്, അദ്ദേഹം തുടർന്നു. ഗർഭധാരണം എന്നത് ദൈവിക പങ്കാളിത്തമുള്ള ഒരു പ്രക്രിയയാണെന്നും അതിൽ വിലക്കുകൾ കൊണ്ടുവരാൻ നമുക്കാവില്ലെന്നും, കാൽവരി ഇടവകയിലെ ഫാദർ അൽഫോൺസ ഗുസ്മാൻ അഭിപ്രായപ്പെട്ടു. എന്നാൽ സേക്രഡ് ഹാർട്ട് ബസലിക്കാ ഇടവക വികാരി ഫാദർ സിമോൺറേയ്സ്, രൂപതകളിൽ നിന്നും ഇതേ കുറിച്ചുള്ള നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു. നവജാത ശിശുക്കളുടെ തലയോട്ടി പൂർണ്ണ വളർച്ചയെത്താതു മൂലമുള്ള രോഗാവസ്ഥയാണ് മൈക്രോസെഫാലി. സിക്ക വൈറസും മൈക്രോസെഫാലിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒക്ടോബറിലാണ് കണ്ടു പിടിക്കപ്പെട്ടത്. 2016 ജാനുവരിയോടെ 4000 കുഞ്ഞുങ്ങൾ രോഗബാധിതരായി കഴിഞ്ഞിരുന്നു എന്ന് ബ്രസീൽ ഗവർൺമെന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ മറ്റ് 22 രാജ്യങ്ങളിൽ കൂടി സിക്ക രോഗം കണ്ടെത്തിയിട്ടുണ്ട്. സൽവദോറിൽ 122 ഗർഭിണികൾ നിരീക്ഷണത്തിലാണ്. അതിൽ 11 സ്ത്രീകൾ രോഗം ബാധിക്കാത്ത സാധാരണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രോഗത്തിന്റെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള ടെസ്റ്റുകളൊന്നും സാൽവഡോറിൽ ലഭ്യമല്ല. നിക്വാരാഗൻ ഗവൺമെന്റുമായി ചേർന്ന് ടെസ്റ്റുകൾ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
Image: /content_image/News/News-2016-02-04-07:12:14.jpg
Keywords: Salvador, Zika virus
Content: 727
Category: 9
Sub Category:
Heading: സമര്‍പ്പിതര്‍ക്കായുള്ള ജൂബിലി വര്‍ഷത്തിന് പര്യവസാനം കുറിച്ചു കൊണ്ട് ദോഹ കാത്തലിക് ചര്‍ച്ച്
Content: സമര്‍പ്പിതര്‍ക്കായുള്ള ജൂബിലി വര്‍ഷത്തിന്‍റെ അവസാന ദിവസമായ ഫെബ്രുവരി 2 നു അഭിഷിക്തരെ അനുമോദിച്ചു കൊണ്ട് റോസറി ചര്‍ച്ച് ഓഫ് ദോഹ നടത്തിയ ദിവ്യബലി ഭക്തിനിര്‍ഭരമായി. ജര്‍മ്മനിയിലെ ബാംബെര്‍ഗ് അതിരൂപതാദ്ധ്യക്ഷനായ ബിഷപ്പ് ലൂട്വിക് ഷിക്, നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്തോലിക ബിഷപ്പായ കമീലോ ബല്ലിന്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ തുടങ്ങിയ ദിവ്യബലിയില്‍ ഇടവക വികാരിയായ ഫാദര്‍ സെല്‍വരാജനോടും മലയാള കമ്മുണിറ്റിയുടെ രക്ഷാധികാരിയായ ഫാദര്‍ ജോയ് വില്ല്യമിനോടുമൊപ്പം മറ്റ് 7 വൈദികരും പങ്കുചേര്‍ന്നു. ആമുഖ പ്രസംഗത്തില്‍ അജപാലന ദൌത്യത്തിന്റെ മഹത്വം എടുത്തു പറഞ്ഞ ബിഷപ്പ് കമീലോ ബല്ലിന്‍ അത് ദൈവം തിരഞ്ഞെടുത്തേല്‍പ്പിച്ച മഹനീയ ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിച്ചു. നര്‍മ്മം കലര്‍ന്ന രീതിയില്‍ വചനപ്രഘോഷണം നടത്തിയ റവ.ഫാ. വില്‍സണ്‍ 'സഭാ തനയരും അഭിഷിക്തരും' തമ്മിലുള്ള വ്യത്യാസത്തെ പറ്റിയും ദൈവജനമെന്ന നിലയില്‍ സ്നേഹത്തോടെ വര്‍ത്തിച്ചു വിശുദ്ധജനമായി തീരേണ്ട ആവശ്യകതയെ പറ്റിയും വിശദീകരിച്ചു. വിശുദ്ധ കുര്‍ബാനക്കു ശേഷം വിവിധ കമ്മ്യുണിറ്റികളുടെ സഹകരണത്തോടെ എല്ലാ അഭിഷിക്തര്‍ക്കും പൂച്ചെണ്ടും പ്രത്യേക ഫലകങ്ങളും നല്‍കി ആദരിച്ചു. അസാധാരണമായി തുടരുന്ന തണുപ്പിനെ അവഗണിച്ചു പള്ളിയില്‍ എത്തിയ എല്ലാവര്‍ക്കും ലഘുഭക്ഷണം വികാരിയച്ചന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരിന്നു.
Image: /content_image/Events/Events-2016-02-04-09:51:20.jpg
Keywords: doha catholic church, Year of Consecrated Life, bishop kameelo ballin, malayalam, pravachaka sabdam
Content: 728
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി ദൈവം നമുക്ക്‌ തന്നിരിക്കുന്ന ശക്തിയും കഴിവും തിരിച്ചറിയുക.
Content: “മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും, നിങ്ങള്‍ കഷ്ടപ്പെടണമെന്നുമല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. അവരുടെ സമൃദ്ധിയില്‍ നിന്ന് നിങ്ങളുടെ കുറവ്‌ നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍ നിന്ന് അവരുടെ കുറവ്‌ നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ് ” (2 കോറിന്തോസ്‌ 8:13-14) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി 5}# "യേശുക്രിസ്തുവിന്റെ മൗതിക ശരീരത്തിനു മുഴുവനുമുള്ള കൂട്ടായ്മയെ അംഗീകരിക്കുന്നതുകൊണ്ടാണ്, സഭ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശ്വാസികളിലൂടെ, ക്രിസ്തുമതത്തിന്റെ ആദിനാളുകൽ മുതൽക്കേ മരിച്ചവരുടെ ഓർമ്മ വളരെ ബഹുമാനത്തോടെ ആചരിച്ചു പോരുന്നത്. 'മരിച്ചവർ അവരുടെ പാപങ്ങളിൽ നിന്നു മോചിതരാകാൻ വേണ്ടി പ്രാർത്ഥിക്കുക എന്നത് വിശുദ്ധവും രക്ഷാകരവുമായ ഒരു ചിന്തയായതു കൊണ്ടാണ് വിശ്വാസികൾ അവർക്കുവേണ്ടി മാധ്യസ്ഥ പ്രാർത്ഥനകൾ സമർപ്പിക്കുന്നു' ( Vatican Council II- LG 50, cf. Eph 4:1-6). അവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന, അവരെ സഹായിക്കാൻ മാത്രമല്ല, നമുക്കു വേണ്ടിയുള്ള അവരുടെ മാധ്യസ്ഥ്യം കൂടുതൽ ഫലപ്രദമാക്കാനും ഉപകരിക്കും" (Catechism of the Catholic Church 958) #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ യാതനകള്‍ എത്രമാത്രം വലുതും കഠിനവുമാണോ, അത്രമാത്രം വലുതും ശക്തവുമായിരിക്കും അവര്‍ നമ്മോടു കാണിക്കുന്ന കൃതജ്ഞത. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുവാനായി ദൈവം നമുക്ക്‌ തന്നിരിക്കുന്ന ശക്തിയും കഴിവും തിരിച്ചറിയുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-04-12:05:25.jpg
Keywords: രക്ഷയ
Content: 730
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയുടെയും വിശുദ്ധ ലെപ്പോൾഡിന്റെയും തിരുശേഷിപ്പുകൾ റോമിൽ
Content: വിശുദ്ധി കൊണ്ടും, കുമ്പസാരമെന്ന കൂദാശയ്ക്കു വേണ്ടിയുള്ള സമർപ്പണം കൊണ്ടും, വ്യഖ്യാതരായ രണ്ടു വിശുദ്ധന്മാരാണ് വി.പീയോയും വി.ലെപ്പോൾഡും. കരുണയുടെ വർഷത്തോടനുബന്ധിച്ച് ഫെബ്രുവരി 3- തിയതി റോമിൽ എത്തിച്ചിട്ടുള്ള ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ 11 വരെ അവിടെ സൂക്ഷിക്കുന്നതാണ്. വിശുദ്ധ പാദ്രെ പിയോയുടെയും, വിശുദ്ധ ലെപ്പോൾഡ് മാന്ദിക്കിന്റെയും തിരുശേഷിപ്പുകൾ റോമിലെ സാൻ ലൊറൻസോ ബസലിക്കയിൽ കൊണ്ടു വന്നപ്പോൾ, സ്വീകരിക്കാൻ വലിയൊരു ജനകൂട്ടം സന്നിഹിതരായിരുന്നു. അവിടെ നിന്നും തിരുശേഷിപ്പുകൾ സാൻ സാൽവറ്റോർ ദേവാലയത്തിലേക്കും, അതിനു ശേഷം വെള്ളിയാഴ്ച്ച റോമിലെ സെന്റ് പീറ്റേർസ് ബസലിക്കയിലേക്കും കൊണ്ടു പോകും. ഇതുപോലൊരു അവസരം ചരിത്രത്തിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ന്യു ഇവാൻജ്ഞെലെസേഷൻ പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ്, ആർച്ച് ബിഷപ്പ് റീനോ ഫിച്ചെല്ല പറഞ്ഞു. "ജീവിതകാലം മുഴുവൻ ദൈവത്തിന്റെ കരുണയുടെ വാഹകരായി കഴിഞ്ഞ വിശുദ്ധരാണ് ഇവർ." ഈ രണ്ടു വിശുദ്ധരും കുമ്പസാരമെന്ന കൂദാശയ്ക്ക് പേരുകേട്ടവരും, വ്യഖ്യാതരായ ആത്മീയ ഗുരുക്കളും ആയിരുന്നു. രണ്ടു പേരും ഫ്രാൻസിസ്ക്കൻ സഭാംഗങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിശ്വാസികളെ കുമ്പസാരിപ്പിച്ചു കൊണ്ട് ഓരോ ദിവസവും മണിക്കൂറുകളോളം ചിലവഴിച്ച അവർ ഇരുവരും 20-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധന്മാരാണ്. കരുണയുടെ മിഷിനറിമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വൈദീകർക്ക് പ്രചോദനമാകാൻ കൂടിയാണ് പിതാവിന്റെ പ്രത്യേക ആഗ്രഹപ്രകാരം ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ റോമിൽ എത്തിച്ചിരിക്കുന്നത്. പിതാവിൽ നിന്നും പ്രത്യേക ദണ്ഡ വിമോചന അധികാരങ്ങൾ സ്വീകരിച്ചു കൊണ്ടായിരിക്കും കരുണയുടെ മിഷിനറിമാരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയാകുന്നത് എന്ന് ആർച്ച് ബിഷപ്പ് ഫിച്ചെല്ല പറഞ്ഞു. വിഭൂതി ബുധനാഴ്ച്ച, ആയിരത്തിലേറെ കരുണയുടെ മിഷിനറിമാർ പിതാവിനോടൊപ്പം സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യബലിയർപ്പിക്കും. അന്ന് പിതാവ് അവർക്ക് പ്രത്യേക ദണ്ഡ വിമോചന അധികാരങ്ങൾ കൽപ്പിച്ചു കൊടുക്കും. അവിടെ നിന്നുമായിരിക്കും കരുണയുടെ മിഷിനറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടങ്ങുക. (Source: Vatican Radio)
Image: /content_image/News/News-2016-02-05-02:54:58.jpeg
Keywords: Relics of Saint Pio,St Leopold, in Rome
Content: 731
Category: 6
Sub Category:
Heading: കുട്ടികളുടെ ടെലിവിഷൻ ശീലത്തെ നിയന്ത്രിക്കുക
Content: "കുഞ്ഞങ്ങളെ, എല്ലാകാര്യത്തിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുവിൻ; ഇത് കർത്താവിനു പ്രീതികരമത്രേ" (കൊളോസോസ് 3:20) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 05}# പ്രായോഗിക ബുദ്ധി നഷ്ട്ടപെട്ട ടെലിവിഷൻ ആസ്വാദകർ ആയിരിക്കാതെ, തങ്ങളുടെ കുട്ടികളുടെ ടെലിവിഷൻ ശീലത്തെ നിയന്ത്രിക്കുകയും, അതു വഴി അവരുടെ ധാർമിക-സാമൂഹിക മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനും നാം ശ്രമിക്കണം. നമ്മുടെ മക്കള്‍ കാണേണ്ട ടെലിവിഷൻ പരിപാടികളെ കുറിച്ച് ഒരു പദ്ധതി തയാറാക്കുന്നത് നല്ലതാണ്. ഏതെല്ലാം ചാനലുകളാണ്, ഏതെല്ലാം പരിപാടികളാണ് അവർ കാണേണ്ടത് എന്നും വ്യക്തമായ ബോധ്യം മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ടായിരിക്കണം. അതിനനുസരിച്ച് കുട്ടികളെ നിയന്ത്രിക്കുകയും വേണം. ഉത്തരവാദിത്വം ഉള്ളവരും, ആദ്ധ്യാത്മികമായി ആധികാരികമായ ഉപദേശങ്ങൾ തരുവാൻ കഴിവുള്ളവരുടെയും മാധ്യമനീതിയും, വ്യക്തിത്വവും, പുലർത്തുന്നവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതിന് ഉപയോഗിക്കുന്നത് വളരെ ഉപയോഗപ്രദമായിരിക്കും. അത് പോലെ തന്നെ മാതാപിതാക്കൾ പരസ്പരം ടെലവിഷൻ പരിപാടികളേ കുറിച്ച് ചർച്ച ചെയ്യുന്നതും ഉചിതമായിരിക്കും. ടെലിവിഷൻ കാണുന്ന സമയത്തെകുറിച്ചും, എന്താണു കാണുന്നത് എന്നതിനെ കുറിച്ചും മാതാപിതാക്കൾക്ക് കുട്ടികളുടെമേൽ വ്യക്തമായ നിയന്ത്രണം ഉണ്ടായിരിക്കണം. ആശങ്കയുണർത്തുന്ന പരിപാടികളെ കുറിച്ച് പ്രത്യേകമായി, ആ പരിപാടിയുടെ ഉദ്ദേശ ശുദ്ധിയും, അതിന്റെ ധാർമിക മൂല്യങ്ങളും ചര്‍ച്ച ചെയ്തു അത് നിയന്ത്രിക്കേണ്ടതാണെകില്‍ അങ്ങനെ ചെയ്യാനുള്ള ആർജ്ജവം കാണിക്കുവാൻ നാം പരിശ്രമിക്കണം. കാരണം കുടുംബം എന്ന് പറയുന്നത് ആധ്യാത്മികവും സാമൂഹികവും ധാർമികവും ആയ മൂല്യങ്ങളുടെ കൂടിചേരലാണ്. അത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാനും, പഠിപ്പിക്കുവാനും, പരിശീലിപ്പിക്കുവാനും ഉള്ള ഒരു സ്ഥലവും കൂടിയാണ് കുടുംബം. ആരോഗ്യപരവുമായ വ്യക്തിത്വത്തിന് ഉള്ള അടിത്തറ ലഭിക്കേണ്ട ഒരു ഇടം കൂടിയായിരിക്കണം കുടുംബം. കുട്ടികളുടെ ടെലിവിഷൻ വീക്ഷണ ശീലത്തെ നിയന്ത്രിക്കുക എന്ന് പറയുമ്പോൾ, ചില സന്ദർഭങ്ങളിൽ അവര്‍ കണ്ടുകൊണ്ടിരിക്കുന്ന മാത്രയില്‍ ടെലിവിഷൻ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നേക്കാം. ആ സമയത്ത് ടെലിവിഷൻ കാണുക എന്നതിലുപരി പ്രയോജനകരമായ മറ്റു കാര്യങ്ങളിൽ മുഴുകുവാന്‍ അവരെ ശീലിപ്പിക്കാന്‍ ശ്രമിക്കുക എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. യുക്തിയ്ക്കും ബുദ്ധിയ്ക്കും ബന്ധമില്ലാത്ത ടെലിവിഷൻ പരിപാടികൾ കാണുക എന്നത് വിനാശകരമാണ്. മക്കൾ അടങ്ങിയിരിക്കുവാൻ വേണ്ടി, അവരെ ടെലിവിഷന് മുൻപിൽ കൊണ്ടിരുത്തുന്ന മാതാപിതാക്കൾ തന്നെ ആണ് ഇതിനു പ്രധാന ഉത്തരവാദികൾ. ടെലിവിഷനെ ആശ്രയിക്കുന്നവർ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നു. കുടുംബങ്ങൾ തമ്മില്ലുള്ള പരസ്പര സംഭാഷണങ്ങളും, ആശയവിനിമയങ്ങൾക്കും ഉള്ള സന്ദർഭത്തെ ടെലിവിഷന്‍ നഷ്ടപ്പെടുത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതിനോടൊപ്പം തന്നെ ആദ്ധ്യാത്മികമായ മേഘലയില്‍ വിള്ളലുണ്ടാകുന്നു. കുടുംബ പ്രാർത്ഥനയുടെ അഭാവം ഇതിനുള്ള ഒരു തെളിവാണ്. സാമൂഹികവും ആദ്ധ്യാത്മികവുമായ ജീവിതമൂല്യങ്ങള്‍ വിവേകമുള്ള മാതാപിതാക്കൾ മനസിലാക്കുന്നു. (1994-ലെ ലോക സമാധാന ദിനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നൽകിയ സന്ദേശത്തില്‍ നിന്ന്) (Message, Rome, 15.5.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-05-04:58:43.jpg
Keywords: ടെലിവിഷ
Content: 732
Category: 4
Sub Category:
Heading: ഫ്രഞ്ച് നിരീശ്വരവാദിയില്‍ നിന്നു ദൈവശാസ്ത്ര പണ്ഡിതനിലേക്
Content: ഫ്രഞ്ച് നിരീശ്വരവാദികള്‍ ക്രിസ്ത്യാനികളായി തീരുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഒരു ഫ്രഞ്ച് നിരീശ്വരവാദി ക്രിസ്ത്യന്‍ സുവിശേഷ ദൈവശാസ്ത്രപണ്ഡിതനായി തീര്‍ന്നത് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. 6.6 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഫ്രാന്‍സില്‍, ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ഗില്ലോം ബൈനോണ്‍. ''എനിക്ക് ദയ തോന്നുന്നവരോട് ഞാന്‍ ദയ കാണിക്കും...'' (റോമ. 9:15) എന്ന് പറഞ്ഞ ദൈവത്തിന്റെ പ്രവര്‍ത്തിയായിരുന്നു ഗില്ലോം ബൈനോനിന്റെ ജീവിതത്തില്‍ സംഭവിച്ചത്. #{red->n->n-> ഗില്ലോം ബൈനോനിന്റെ ജീവിതത്തില്‍ സംഭവിച്ച മാനസാന്തരം അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍.}# ഫ്രാന്‍സില്‍ പാരീസിനടുത്തുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്ന് വന്നത്. പാരമ്പര്യത്തില്‍ ഞങ്ങള്‍ കത്തോലിക്കരായിരുന്നു. പക്ഷേ യുക്തിബോധം എന്നില്‍ പൂര്‍ണ്ണത പ്രാപിച്ചപ്പോള്‍, ദൈവത്തിലും കത്തോലിക്കസഭയിലും എനിക്ക് വിശ്വാസമില്ല എന്ന് മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. കുര്‍ബ്ബാനക്ക് പോകുന്നത് ഞാന്‍ പൂര്‍ണ്ണമായി നിറുത്തി. എന്റെ മാതാപിതാക്കളുടെ വിട്ടുവീഴ്ച മനോഭാവത്തെ പ്രയോജനപ്പെടുത്തി, എല്ലാ രംഗങ്ങളിലും എന്റേതായ വഴികള്‍ ഞാന്‍ പിന്‍തുടര്‍ന്നു. എന്റെ ഇഷ്ടങ്ങള്‍, എന്റെ തീരുമാനങ്ങള്‍. സ്‌കൂളില്‍ നന്നായി പഠിക്കുവാനും, പിയാനോ വായിക്കുവാനും, പലതരം കായിക ഇനങ്ങളില്‍ പങ്കെടുക്കുവാനും എനിക്ക് സാധിച്ചു. കണക്കും, ഭൗതികശാസ്ത്രവും പഠിച്ച ശേഷം, പേരുകേട്ട ഒരു എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിരുദമെടുത്തു. പഠനം അവസാനിച്ച ഉടനെ തന്നെ പ്രമുഖ കമ്പനിയില്‍ സാമ്പത്തിക വിഭാഗത്തില്‍ ശാസ്ത്രജ്ഞനായി എനിക്കു ജോലി ലഭിച്ചു. എന്റെ ഉയരം 6 അടി 4 ഇഞ്ചിലേക്ക് എത്തിയപ്പോള്‍, 3 അടി ഉയരത്തില്‍ ചാടാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. തത്ഫലമായി ദേശീയ വോളീബോള്‍ ടീമില്‍ ഇടം നേടാന്‍ എനിക്കു സാധിച്ചു. ഇതോടെ മത്സരങ്ങള്‍ക്കായി ആഴ്ചാവസാനം രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ തുടങ്ങി. സുന്ദരികളായ യുവതികളെ തങ്ങളുടെ കീഴിലാക്കുക എന്നത് ഫ്രഞ്ച് യുവ പുരുഷന്മാരുടെ പ്രധാന ലക്ഷ്യമായിരിന്നു. എന്നാല്‍ ഞാനാകട്ടെ, വോളിബോളിന്റെ കര്‍ശന നിയമം പാലിച്ചു വിജയിക്കുവാന്‍ പരിശ്രമിച്ച് തുടങ്ങുകയായിരുന്നു. പൊതുവെ, ഞാന്‍ ജീവിതത്തില്‍ സന്തോഷവാനായിരുന്നു. മതത്തിനോ ദൈവത്തിനോ ഒരു ശതമാനം പോലും പ്രാധാന്യം കൊടുക്കാത്ത എന്നെ സംബന്ധിച്ചു സുവിശേഷം കേള്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നുമില്ലായിരിന്നു. #{blue->n->n-> പുതിയ ലക്ഷ്യം}# എനിക്കു ഏകദേശം 25 വയസ്സു പ്രായമായപ്പോള്‍, ഞാനും എന്റെ സഹോദരനും കൂടി കരീബിയന്‍ നാടുകളില്‍ അവധിക്കാലം ചിലവഴിക്കാന്‍ പോയി. ഒരുദിവസം കടപ്പുറത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ, ഒരു തമാശക്ക് വേണ്ടി വഴിയേ വരുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ച്, കേറിയും ഇറങ്ങിയും യാത്ര ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു കാര്‍ വന്നു നിന്നു. ഹോട്ടലിലേക്കുള്ള വഴി തെറ്റിപ്പോയ രണ്ട് അമേരിക്കന്‍ യുവതികളായിരുന്നു കാറില്‍. യാദൃശ്ചികമായി ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു അവരുടെ ഹോട്ടല്‍. അതുകൊണ്ട് അവര്‍ ഞങ്ങളെ കാറില്‍ കയറ്റി. വളരെ സുന്ദരികളായ യുവതികളായിരിന്നു അവര്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അതില്‍ ഒരാളുമായി ഞാന്‍ പ്രണയത്തിലായി. ഇതിനിടെ പ്രേമിച്ച പെണ്‍കുട്ടി ദൈവത്തില്‍ വിശ്വസിച്ചിരുന്നവളാണെന്ന് ഞാന്‍ മനസ്സിലാക്കി. ലൈംഗികത വിവാഹത്തിനു ശേഷമുള്ളതാണെന്നു വിശ്വസിക്കുന്നവളാണ് താനെന്നും അവള്‍ പറഞ്ഞു. എന്തൊക്കെയായാലും, അവധിക്കാലം കഴിഞ്ഞപ്പോള്‍, ഞാന്‍ പാരീസിലേക്ക് മടങ്ങിപ്പോയി; അവള്‍ ന്യൂയോര്‍ക്കിലേക്കും. എന്റെ സ്‌നേഹിതയെ അവളുടെ വിശ്വാസങ്ങളില്‍ മാറ്റിയെടുക്കണമെന്നായിരുന്നു എന്റെ പുതിയ ലക്ഷ്യം. അവളില്‍ മാറ്റം വരുത്തിക്കുന്നത് വഴിയായി ദൈവത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമുള്ള അവളുടെ കാലഹരണപ്പെട്ട ധാരണകള്‍ മാറ്റി ഒരുമിച്ച് ജീവിക്കാന്‍ കഴിയണം, ഈ ഒരൊറ്റ ചിന്തയെ എന്റെ മനസ്സില്‍ ഉണ്ടായിരിന്നുള്ളൂ.. ഞാന്‍ ഇപ്രകാരം ചിന്തിക്കാന്‍ തുടങ്ങി: ദൈവം ഉണ്ട് എന്ന് വിശ്വസിക്കാന്‍ മതിയായ കാരണം എന്താണ്? നിരീശ്വരവാദമാണ് ശരി എന്ന് വാദിക്കാന്‍ പറ്റിയ കാരണവും എന്താണ്? ഇത് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് എനിക്കു തോന്നി. കാരണം, 'എന്റെ അവിശ്വാസം' ഉറച്ചിരുന്നത്, എനിക്ക് ചുറ്റുപാടുമുള്ള ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല എന്ന വസ്തുതയിലാണ്. ക്രിസ്തീയ വിശ്വാസത്തെ എതിര്‍ക്കാനാണ് എന്റെ ഭാവമെങ്കില്‍, ക്രിസ്തു എന്തൊക്കെയാണ് അവകാശപ്പെടുന്നതെന്ന് ഞാന്‍ ആദ്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഞാനൊരു ബൈബിള്‍ കൈയ്യിലെടുത്തു. അതെ സമയം, കുറഞ്ഞപക്ഷം ഒരു പരീക്ഷണം നടത്തി നോക്കാന്‍ എനിക്ക് കഴിയുമല്ലോ എന്ന് ചിന്തിച്ചു. മേല്‍പ്പറഞ്ഞതില്‍, ഏന്തെങ്കിലും സത്യമുണ്ടെങ്കില്‍, ഉണ്ടെന്ന് പറയപ്പെടുന്ന ദൈവം, എന്റെ പരീക്ഷണത്തില്‍ താല്‍പര്യം കാണിക്കും. അങ്ങനെ, ഞാന്‍ അന്തരീക്ഷത്തോടു പ്രാര്‍ത്ഥിച്ചു; ''ഒരു ദൈവം ഉണ്ടെങ്കില്‍, ഇതാ ഞാന്‍. ഞാന്‍ ഈ വായുവിലേക്ക് നോക്കുന്നു. എനിക്കൊന്ന് വെളിപ്പെടുത്തിത്തരാമോ? എനിക്ക് തുറന്ന മനസ്സാണ്.'' എന്നാല്‍ എനിക്ക് തുറന്ന മനസ്സില്ലായിരുന്നു. ഞാന്‍ വിചാരിച്ചു, ദൈവം ഉണ്ടെങ്കില്‍, കള്ളം പറഞ്ഞാല്‍ അവന്‍ പെട്ടെന്നു വെളിപ്പെടുത്തുമല്ലോ. വിശ്വാസമില്ലാത്ത ഈ പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു അപകടമോ, കാണാവുന്ന മുറിവോ കൂടാതെ എന്റെ ഒരു തോള്‍ അനങ്ങാതെയായി. ഓരോ പരിശീലനത്തിനിടയിലും, എന്റെ തോള്‍ എരിഞ്ഞു നീറികൊണ്ടിരിന്നു. ഒട്ടും കളിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. എന്നാല്‍ എന്തെങ്കിലും കുഴപ്പം ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല; തിരുമ്മല്‍ വിദഗ്ദ്ധനും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. തോളിന് വിശ്രമം വേണമെന്നു, ഒന്ന് രണ്ട് ആഴ്ച വോളിബാള്‍ കളിക്കാന്‍ പാടില്ലെന്നും എനിക്ക് ഉപദേശം കിട്ടി. അങ്ങനെ ഞാന്‍ കോര്‍ട്ടിന് വെളിയിലായി. ഞായറാഴ്ച ക്രിസ്ത്യാനികള്‍ ഒന്നിച്ച് കൂടുന്നത് എന്തിനാണെന്ന് അറിയാന്‍ ഒരു പള്ളിയില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പാരീസിലുള്ള ഒരു ഇവാഞ്ചലിക്കല്‍ സഭാ ദേവാലയത്തിലേക്ക് ഞാന്‍ വാഹനമോടിച്ചുപോയി. ഒരു കാഴ്ചബംഗ്ലാവ് കാണാന്‍ പോകുന്നത് പോലെ; പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞിട്ടുള്ള ജീവനോടെ നേരില്‍ കണ്ടിട്ടില്ലാത്ത വിചിത്ര മൃഗങ്ങളെ കാണാന്‍ പോകുന്നതുപോലെ തന്നെയായിരിന്നു എന്റെ യാത്ര. ഏതെങ്കിലും കൂട്ടുകാരോ, കുടുംബാംഗങ്ങളോ പള്ളിക്കുള്ളില്‍ എന്നെ കണ്ടിരുന്നെങ്കില്‍, നാണം കെട്ട് തലയില്‍ മുണ്ടിടേണ്ടിവരുമെന്ന്‍ പേടിച്ചായിരിന്നു ഞാന്‍ പോയത്. അത് ഇപ്പോഴും ഓര്‍ക്കുന്നു. പള്ളിയിലെ പ്രസംഗത്തിലെ ഒരു വാക്ക് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ആരാധന കഴിഞ്ഞ ഉടനെ ചാടി എഴുന്നേറ്റ്, പുറകിലെ കതകിനടുത്തെത്തി, ഒരു കാല്‍ കതകിനു വെളിയില്‍ വക്കുകയും, എന്റെ മനസ്സ് മുഴുവന്‍ സംശയങ്ങള്‍ കൊണ്ട് നിറഞ്ഞു. അറിയാതെ, ഞാന്‍ എന്നോട് തന്നെ പറഞ്ഞു ''ഇത് മോശമാണ്, എന്താണ് സത്യമെന്ന് അറിയണം.'' ഞാന്‍ നേരെ പാസ്റ്ററുടെ അടുത്തേക്ക് പോയി. ''അങ്ങ് ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടല്ലോ?", ''ഉണ്ട്.'' ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്കി. ''അപ്പോള്‍ എങ്ങനെയാണ് അത് സത്യമാകുന്നത്?'' ഞാന്‍ ചോദിച്ചു. ''നമുക്ക് അതേപ്പറ്റി സംസാരിക്കാം.'' അദ്ദേഹം പറഞ്ഞു. പള്ളിയിലുണ്ടായിരുന്ന മിക്കവാറും എല്ലാവരും പിരിഞ്ഞുപോയ ശേഷം, ഞങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ചു. ചോദ്യങ്ങള്‍ കൊണ്ട് ഞാന്‍ അദ്ദേഹത്തിന് നേരെ വെടി ഉതിര്‍ത്തു. തുടര്‍ന്ന് നിരവധി ആഴ്ചകള്‍ ഞങ്ങള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടി സംസാരിച്ചു. ക്ഷമയോടും ബുദ്ധിയോടും അദ്ദേഹം നിരവധി കാര്യങ്ങള്‍ എനിക്ക് വിശദീകരിച്ചു തന്നു. എന്റെ വിശ്വാസമില്ലാത്ത പ്രാര്‍ത്ഥന ഇപ്രകാരം മാറിമറിഞ്ഞു.''ദൈവമേ! നീ യഥാര്‍ത്ഥമാണെങ്കില്‍, എന്നെ ഒരു വിഡ്ഢി വേഷം കെട്ടിക്കാതെ, അത് കൈയ്യോടെ മനസ്സിലാക്കാന്‍ നീ എനിക്ക് വെളിപ്പെടുത്തി തന്നേ തീരൂ.'' സ്വര്‍ഗ്ഗം തുറന്ന്, പ്രകാശധാര എന്നിലേക്ക് ചൊരിയുമെന്ന് ഞാന്‍ പ്രത്യാശിച്ചു. പിന്നീട് നടന്നത്, നാടകീയതയേക്കാള്‍ കൂടുതലായി ഭയാനകമായിരുന്നു. മരവിച്ചുപോയ എന്റെ മനഃസാക്ഷി, ദൈവം പുനര്‍ജ്ജീവിപ്പിച്ചു. പക്ഷേ അത് ഒട്ടും സുഖകരമായ ഒരു അനുഭവമായിരുന്നില്ല. എന്നിരിന്നാലും മറ്റൊരു ചോദ്യം എന്നെ അലട്ടിയിരിന്നു, യേശുക്രിസ്തു എന്തിനാണ് കുരിശില്‍ മരിച്ചത് ? ഞാന്‍ ഒരു പുനരന്വേഷണം ആരംഭിച്ചിരുന്നു. ഒരു നിരീശ്വരവാദിയുടെ കാഴ്ചപ്പാടില്‍ പൈശാചികമായ ഒരു തിന്മ പ്രവര്‍ത്തി ഞാന്‍ ചെയ്യാനിടയായിരുന്നു. ചെയ്ത തെറ്റിനെപ്പറ്റി എനിക്ക് പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും, അത് തിരിച്ചും മറിച്ചുമാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. പക്ഷേ ആ പാപത്തിന്‍റെ ഗൌരവം ദൈവം എന്റെ മനസ്സിലേക്ക് തിരികെ കൊണ്ടു വന്നു. കഠിനമായ കുറ്റബോധം എന്നെ ബാധിച്ചു. നെഞ്ചുവേദന എന്നെ തളര്‍ത്തി. സത്യത്തില്‍ തെറ്റ് ചെയ്തിട്ടും, അത് കള്ളം പറഞ്ഞ് മറയ്ക്കാന്‍ ശ്രമിച്ചതും എന്നെ കൂടുതലായി അലോസരപ്പെടുത്തി. പാരീസിനടുത്തുള്ള എന്റെ ഫ്‌ളാറ്റില്‍ വേദന അനുഭവിച്ച് ഞാന്‍ കിടക്കുകയായിരുന്നു. ഇതിനിടെ എന്റെ ചോദ്യത്തിനുള്ള മറുപടി ദൈവം എനിക്കു ബോധ്യപ്പെടുത്തി തന്നു. യേശുവിന് മരിക്കേണ്ടതായി വന്നത് എന്നെ രക്ഷിക്കാനായിരിന്നു. ചെയ്ത പാപത്തിന്‍റെ ഗൌരവം പരിഗണിക്കാതെ എന്റെ മാനസാന്തരം അവന്‍ ഏറെ ആഗ്രഹിച്ചിരിന്നുവെന്ന് എനിക്കു മനസ്സിലായി. വചനം പറയുന്നതിങ്ങനെയാണ്, ''അവനില്‍ നാമെല്ലാവരും നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി'' (2 കോറി. 5:21). ഞാന്‍ അര്‍ഹിക്കുന്ന ശിക്ഷ, അവന്‍ ഏറ്റുവാങ്ങി. ദൈവനീതിയില്‍, എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്റെ പ്രവര്‍ത്തിയാലോ, മതാനുഷ്ഠാനത്താലോ അല്ല, മറിച്ച് അവന്‍ എനിക്കു വേണ്ടി മരിച്ചതിനാല്‍ തന്നെ. അങ്ങനെ എന്റെ ആശ്രയം യേശുവാണെന്ന് ഞാന്‍ അംഗീകരിച്ചു; കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്ത പാപങ്ങളോര്‍ത്ത് അവിടുത്തെ തിരുമുന്‍പില്‍ മാപ്പപേക്ഷിച്ചു. എന്റെ മാനസാന്തരം പരസ്യമായ സ്ഥിതിക്ക്, വിശ്വാസിയായ എന്റെ പ്രണയിനിയെ വിവാഹം കഴിക്കാന്‍ ദൈവം ആഗ്രഹിക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. ഞാന്‍ ന്യൂയോര്‍ക്കിലേക്ക് പോയി. എന്നാല്‍ ഒരുമിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരല്ല ഞങ്ങളെന്ന് പരസ്പരം മനസ്സിലാക്കി. നാടും വീടും വിട്ട്, ഒറ്റപ്പെട്ടവനായ എന്റെ മുന്നില്‍, സമയം ധാരാളമായിരിന്നു. കൂട്ടുകാരേയും കുടുംബത്തേയും ബോധ്യപ്പെടുത്താനായി എന്നിലെ വിശ്വാസം ഉണര്‍ത്താനുതകുന്ന പുസ്തകങ്ങളായ പുസ്തകങ്ങളെല്ലാം ഞാന്‍ വായിച്ചു. പ്രബോധനങ്ങളും ചര്‍ച്ചകളും ശ്രദ്ധിച്ചു, അവയില്‍ മുഴുകിയ ഓരോ നിമിഷവും ആസ്വദിച്ചു. എന്റെ മുഴുവന്‍ ഒഴിവ് സമയവും ഊര്‍ജ്ജവും ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കുവാനുപയോഗിക്കണം. സാധ്യമെങ്കില്‍ അതില്‍ ഒരു ബിരുദവും എടുക്കണം. ഈ ഒരൊറ്റ ചിന്തയെ എന്റെ മനസ്സില്‍ ഉണ്ടായിരിന്നുള്ളൂ. അങ്ങനെ ഞാന്‍ സെമിനാരിയിലേക്ക് അപേക്ഷിച്ചു. അവസാനം ''പുതിയ നിയമത്തില്‍ '' ബിരുദാനന്തരബിരുദം എടുക്കാന്‍ ദൈവം എന്നെ അനുവദിച്ചു. ഇതിനിടയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയും അടിയുറച്ച ക്രിസ്തീയ വിശ്വാസവുമുള്ള ഒരു യുവതിയെ കണ്ടുമുട്ടി. ഞങ്ങള്‍ വിവാഹിതരായി. രണ്ടു കുട്ടികളും ജനിച്ചു. തത്ത്വജ്ഞാന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാന്‍ അദ്ദേഹത്തിന്റെ പഠനം മനോഹരമായി മുന്നോട്ട് പോകുന്നു. യേശുവിന് സാക്ഷ്യം വഹിച്ചു കൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ അദ്ദേഹം കുടുംബ സമേതം താമസിക്കുന്നു. ഒരു ഫ്രഞ്ച് നിരീശ്വരവിശ്വാസിയെ സ്വന്തം കരങ്ങളിലെടുത്ത് ഒരു ക്രൈസ്തവ ദൈവശാസ്ത്ര പണ്ഡിതനാക്കി മാറ്റിയ ദൈവത്തിന്റെ കരുണയുടെ രത്‌നച്ചുരുക്കമാണ് ഇത്. ഒരു പാപിയായിരിക്കുമ്പോഴും ദൈവം ഗില്ലോം ബൈനോണിനെ സ്‌നേഹിച്ചു. അവിടുന്നു അര്‍ഹിക്കാത്ത കൃപ അദ്ദേഹത്തിന്റെ മേല്‍ ചൊരിഞ്ഞു. ''വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെടുന്നത്. അത് നിങ്ങള്‍ നേടിയെടുത്തതല്ല; ദൈവത്തിന്റെ ദാനമാണ്. തന്മൂലം ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. (എഫേ.2:8-9) ഈ വചനത്തിന്റെ പൂര്‍ത്തീകരണമാണ് ഗില്ലോം ബൈനോണിന്‍റെ ജീവിതത്തില്‍ അക്ഷരാര്‍ദ്ധത്തില്‍ സംഭവിച്ചതെന്ന് നിസംശയം പറയാം.
Image: /content_image/Mirror/Mirror-2016-02-05-06:10:13.jpg
Keywords:
Content: 733
Category: 1
Sub Category:
Heading: കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തെറ്റാണന്ന് ഫ്രാൻസിസ് മാർപാപ്പ
Content: ഒരു കുടുംബത്തിൽ എത്ര കുട്ടികൾ വേണം എന്ന കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തെറ്റാണന്ന് ഫ്രാൻസിസ് മാർപാപ്പ. ഹോങ്കോങ്ങിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഏഷ്യാ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. "ലോകത്തിലെ മിക്ക രാജ്യങ്ങളിലും മനുഷ്യവംശത്തിന് പ്രായമായി കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക്, വർദ്ധിക്കുന്ന ജനസംഖ്യ തടസ്സമാണെന്ന് കരുതിയുള്ള നിയമനിർമ്മാണമാണ് ചൈനയിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ചൈനീസ് നയം തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു" അദ്ദേഹം പറഞ്ഞു. "നൂറ്റാണ്ടുകളായി തുടരുന്ന ചൈനീസ് കുടുംബങ്ങൾ, പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കുകയാണ്. കുടുബങ്ങൾ ഇല്ലാതാകുകയാണ്. സ്വയം നിശ്ചയിക്കുന്ന വഴികളിലൂടെയാണ് ഒരു ജനതയാത്ര ചെയ്യുന്നത്. തങ്ങളുടെ വഴികളിലെ അപകടങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും കഴിയണം. പുതിയ തൊഴിൽ സംസ്ക്കാരം കുടുംബങ്ങളെ കീറി മുറിക്കുന്നുവെങ്കിൽ അത് പരിഹരിക്കേണ്ടത് ആ ജനത തന്നെയാണ്." കുടുംബ ബന്ധങ്ങൾ തന്നെ ശിഥിലമാക്കുവാൻ പര്യാപ്തമായ ഒരു തൊഴില്‍ സംസ്ക്കാരം വളർന്നു വരുന്നതിൽ അദ്ദേഹം ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. "പണ്ടു മുതൽ തന്നെ എനിക്ക് ചൈനയെ പറ്റി മതിപ്പായിരുന്നു. ജ്ഞാനത്തിന്റെ രാജ്യമാണ് ചൈന. ഒരു പൗരാണിക സംസ്ക്കാരമാണ് ചൈനയുടേത്. ചൈനീസ് കത്തോലിക്കാ സഭ ഈ സംസ്ക്കാരത്തിന്റെ ഭാഗമാണ്." ചൈനയോടും ആ രാജ്യത്തിന്റെ സംസ്ക്കാരത്തോടും തനിക്ക് അത്യന്തം ബഹുമാനമാണുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു. "ഇന്ന്, ചൈനീസ് സംസ്ക്കാരം, ആ രാജ്യത്തിന്റെ വാതിലുകൾ ലോകത്തിനായി തുറന്നിടുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചൈനീസ് വൈദഗ്ദ്യത്തിന്റെ തെളിവുകൾ ലോകമെങ്ങും ദൃശ്യമാണ്. ലോകം ചൈനയെ സ്വീകരിക്കാൻ തയ്യാറായി നൽക്കുകയാണ്. പരസ്പര സ്വീകരണത്തിന്, ആശയങ്ങളുടെ കൈമാറ്റം വേണം. കോപത്തോടെയുള്ള ആശയവിനിമയം യുദ്ധത്തിലേക്ക് നയിക്കുന്നു. എന്നാൽ സ്നേഹത്തോടെയും സമചിത്തതയോടെയുമുള്ള ആശയവിനിമയം സമാധാനത്തിലേക്ക് നിയക്കുന്നു. പാശ്ചാത്യ -പൗരസ്ത്യ രാജ്യങ്ങളെല്ലാം ചൈനയുമായി സൗഹൃദം കാംക്ഷിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്" പാപ്പാ പറഞ്ഞു. ചൈനീസ് പുതുവർഷാരംഭത്തിൽ, ചൈനീസ് പ്രസിഡന്റ് സ്കീ ജിൻപിങ്ങിനും ചൈനീസ് ജനതയ്ക്കും മംഗളം നേർന്നു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ അഭിമുഖം അവസാനിപ്പിച്ചു.
Image: /content_image/News/News-2016-02-05-17:48:04.jpg
Keywords: birth control, pope francis
Content: 734
Category: 6
Sub Category:
Heading: എന്താണു ജീവിതത്തിന്റെ അർത്ഥം?
Content: "അങ്ങ് എനിക്ക് ജീവന്റെ മാർഗ്ഗം കാണിച്ചു തരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്" (സങ്കീർത്തനം16:11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 6}# മനുഷ്യൻ പലപ്പോഴും ചോദിക്കുന്ന സുപ്രധാനമായ ഒരു ചോദ്യമാണ് : എന്താണു ജീവിതത്തിന്റെ അർത്ഥം? തീർച്ചയായും, ഏറ്റം നടകീയമായതും, ഏറ്റം ഉൽക്രഷ്ടമായതുമായ ഒരു ചോദ്യം തന്നെയാണ് ഇത്. ആ ചോദ്യം മനുഷ്യനെ വിവേചനാശക്തിയും, സ്വതന്ത്ര മനസ്സുമുള്ള വ്യക്തിയെന്ന് മുദ്രകുത്തുന്നു. മനുഷ്യൻ, യഥാർത്ഥത്തിൽ കാലത്തിന്റെ പരിമിധിയ്ക്കുള്ളിലോ സ്ഥിരമായ ഒരു ചട്ടക്കൂടിലോ ഒതുങ്ങുന്നവൻ അല്ല. നിരീശ്വരവാദം, ഭൗതികവാദം, മതേതരമായ ചിന്തകൾ എന്നിവയൊക്കെ നിർഭാഗ്യവശാൽ പലപ്പോഴും പഠിപ്പിക്കുന്നത്- ഈ സുപ്രധാനമായ ചോദ്യം മനുഷ്യന്റെ മനസ്സിന്റെയൊരു വിഭ്രാന്തിയാണ് എന്നാണ്. അതായത് തികച്ചും മാനസികവും, വൈകരികവുമായ ഒരു തലം. വളരെ അപകടകരമായ ഒരു തത്വശാസ്ത്രമാണ് അത്. കാരണം, ഒരു യുവാവിന് അവന്റെ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ കഴിയാതെ വരുമ്പോൾ അവന്റെ മനസ്സിനെ ഭൂതകാലത്തിലെയും, വർത്തമാനകാലത്തിലെയും, വേദനാജനകമായ സംഗതികൾ അടിമപ്പെടുത്തുന്നു. തന്മൂലം അവനിലുണ്ടാകുന്ന അസ്ഥിരതയും, ഭാവിയെക്കുറിച്ചുള്ള ആശങ്കകളും, സ്നേഹബന്ധങ്ങളിലെ മുറിവുകളും, തെറ്റിധാരണകളും, തൊഴിലില്ലായ്മയും അവനെ മയക്കുമരുന്നിലേയ്ക്കും, അക്രമസ്വഭാവത്തിലെയ്ക്കും, നിരാശാബോധത്തിലെയ്ക്കും നയിക്കുന്നതിന് കാരണമായേക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം,1.3.1979) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-05-18:57:22.jpg
Keywords: ജീവിത
Content: 735
Category: 8
Sub Category:
Heading: നമ്മുടെ ഇടയില്‍ നിന്നു മരിച്ചു പോയവര്‍ ഇപ്പോഴും നമ്മുടെ സമീപസ്ഥരെന്നു മനസ്സിലാക്കുക
Content: “സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പുമണി നിലത്തുവീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹന്നാന്‍ 12:24) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-6}# "പുരോഹിതന്‍മാര്‍ അവരുടെ പൗരോഹിത്യ ദൗത്യത്തിന്റെ ചില അവസരങ്ങളില്‍ നിരാശ അനുഭവിക്കാറുണ്ട്. നമ്മുടെ ഇടയില്‍ നിന്നു മരിച്ചവര്‍ നമ്മുടെ സമീപസ്ഥരായി നില്‍ക്കുന്നവരാണെന്ന് നാം മനസ്സിലാക്കുകയാണെങ്കില്‍ പുരോഹിതർക്കും മറ്റു വിശ്വാസികൾക്കും അത് പ്രചോദനത്തിന്റെ ഉറവിടമായിരിക്കും. ഭൂമിയിലെ തങ്ങളുടെ നിരുത്സാഹത്തില്‍ നിന്നും അവര്‍ തങ്ങളുടെ കണ്ണുകള്‍, വിളവിന് പാകമായി കിടക്കുന്ന വലിയ വയലിലേക്ക് എന്ന നിലയില്‍ ശുദ്ധീകരണസ്ഥലത്തിനു നേര്‍ക്ക് തിരിക്കട്ടെ.” (ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥരചയിതാവുമായ.ഫാ. മാര്‍ട്ടിന്‍ ജൂഗിയുടെ വാക്കുകള്‍) #{red->n->n->വിചിന്തനം:}# സഭയിലെ പുരോഹിതർ ഓരോ വിശ്വാസിയുടെയും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായ പുരോഹിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, ശെമ്മാച്ചന്‍മാരേ കൂടി ഓര്‍ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-05-19:38:28.jpg
Keywords: മാര്‍ട്ടിന്‍ ജൂഗി
Content: 742
Category: 7
Sub Category:
Heading: സാബത്ത് February 7: "ജീവിതത്തിന്റെ ഉയർച്ചക്കുള്ള ഏക മാർഗ്ഗം, ആത്മാവിന്റെ ഭക്ഷണത്തിനായുള്ള അദ്ധ്വാനം"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഫെബ്രുവരി 7, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "ജീവിതത്തിന്റെ ഉയർച്ചക്കുള്ള ഏക മാർഗ്ഗം, ആത്മാവിന്റെ ഭക്ഷണത്തിനായുള്ള അദ്ധ്വാനം".
Image:
Keywords: Homily, February 7, തോമസ് കെ പോള്‍, Thomas K Paul, pravachaka sabdam, Syro Malabar Catholic Church, Malayalam