category_idMirror
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DaySunday
Headingഫ്രഞ്ച് നിരീശ്വരവാദിയില്‍ നിന്നു ദൈവശാസ്ത്ര പണ്ഡിതനിലേക്
Contentഫ്രഞ്ച് നിരീശ്വരവാദികള്‍ ക്രിസ്ത്യാനികളായി തീരുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഒരു ഫ്രഞ്ച് നിരീശ്വരവാദി ക്രിസ്ത്യന്‍ സുവിശേഷ ദൈവശാസ്ത്രപണ്ഡിതനായി തീര്‍ന്നത് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. 6.6 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഫ്രാന്‍സില്‍, ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ഗില്ലോം ബൈനോണ്‍. ''എനിക്ക് ദയ തോന്നുന്നവരോട് ഞാന്‍ ദയ കാണിക്കും...'' (റോമ. 9:15) എന്ന് പറഞ്ഞ ദൈവത്തിന്റെ പ്രവര്‍ത്തിയായിരുന്നു ഗില്ലോം ബൈനോനിന്റെ ജീവിതത്തില്‍ സംഭവിച്ചത്. #{red->n->n-> ഗില്ലോം ബൈനോനിന്റെ ജീവിതത്തില്‍ സംഭവിച്ച മാനസാന്തരം അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍.}# ഫ്രാന്‍സില്‍ പാരീസിനടുത്തുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്ന് വന്നത്. പാരമ്പര്യത്തില്‍ ഞങ്ങള്‍ കത്തോലിക്കരായിരുന്നു. പക്ഷേ യുക്തിബോധം എന്നില്‍ പൂര്‍ണ്ണത പ്രാപിച്ചപ്പോള്‍, ദൈവത്തിലും കത്തോലിക്കസഭയിലും എനിക്ക് വിശ്വാസമില്ല എന്ന് മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. കുര്‍ബ്ബാനക്ക് പോകുന്നത് ഞാന്‍ പൂര്‍ണ്ണമായി നിറുത്തി. എന്റെ മാതാപിതാക്കളുടെ വിട്ടുവീഴ്ച മനോഭാവത്തെ പ്രയോജനപ്പെടുത്തി, എല്ലാ രംഗങ്ങളിലും എന്റേതായ വഴികള്‍ ഞാന്‍ പിന്‍തുടര്‍ന്നു. എന്റെ ഇഷ്ടങ്ങള്‍, എന്റെ തീരുമാനങ്ങള്‍. സ്‌കൂളില്‍ നന്നായി പഠിക്കുവാനും, പിയാനോ വായിക്കുവാനും, പലതരം കായിക ഇനങ്ങളില്‍ പങ്കെടുക്കുവാനും എനിക്ക് സാധിച്ചു. കണക്കും, ഭൗതികശാസ്ത്രവും പഠിച്ച ശേഷം, പേരുകേട്ട ഒരു എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിരുദമെടുത്തു. പഠനം അവസാനിച്ച ഉടനെ തന്നെ പ്രമുഖ കമ്പനിയില്‍ സാമ്പത്തിക വിഭാഗത്തില്‍ ശാസ്ത്രജ്ഞനായി എനിക്കു ജോലി ലഭിച്ചു. എന്റെ ഉയരം 6 അടി 4 ഇഞ്ചിലേക്ക് എത്തിയപ്പോള്‍, 3 അടി ഉയരത്തില്‍ ചാടാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. തത്ഫലമായി ദേശീയ വോളീബോള്‍ ടീമില്‍ ഇടം നേടാന്‍ എനിക്കു സാധിച്ചു. ഇതോടെ മത്സരങ്ങള്‍ക്കായി ആഴ്ചാവസാനം രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ തുടങ്ങി. സുന്ദരികളായ യുവതികളെ തങ്ങളുടെ കീഴിലാക്കുക എന്നത് ഫ്രഞ്ച് യുവ പുരുഷന്മാരുടെ പ്രധാന ലക്ഷ്യമായിരിന്നു. എന്നാല്‍ ഞാനാകട്ടെ, വോളിബോളിന്റെ കര്‍ശന നിയമം പാലിച്ചു വിജയിക്കുവാന്‍ പരിശ്രമിച്ച് തുടങ്ങുകയായിരുന്നു. പൊതുവെ, ഞാന്‍ ജീവിതത്തില്‍ സന്തോഷവാനായിരുന്നു. മതത്തിനോ ദൈവത്തിനോ ഒരു ശതമാനം പോലും പ്രാധാന്യം കൊടുക്കാത്ത എന്നെ സംബന്ധിച്ചു സുവിശേഷം കേള്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നുമില്ലായിരിന്നു. #{blue->n->n-> പുതിയ ലക്ഷ്യം}# എനിക്കു ഏകദേശം 25 വയസ്സു പ്രായമായപ്പോള്‍, ഞാനും എന്റെ സഹോദരനും കൂടി കരീബിയന്‍ നാടുകളില്‍ അവധിക്കാലം ചിലവഴിക്കാന്‍ പോയി. ഒരുദിവസം കടപ്പുറത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ, ഒരു തമാശക്ക് വേണ്ടി വഴിയേ വരുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ച്, കേറിയും ഇറങ്ങിയും യാത്ര ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു കാര്‍ വന്നു നിന്നു. ഹോട്ടലിലേക്കുള്ള വഴി തെറ്റിപ്പോയ രണ്ട് അമേരിക്കന്‍ യുവതികളായിരുന്നു കാറില്‍. യാദൃശ്ചികമായി ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു അവരുടെ ഹോട്ടല്‍. അതുകൊണ്ട് അവര്‍ ഞങ്ങളെ കാറില്‍ കയറ്റി. വളരെ സുന്ദരികളായ യുവതികളായിരിന്നു അവര്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അതില്‍ ഒരാളുമായി ഞാന്‍ പ്രണയത്തിലായി. ഇതിനിടെ പ്രേമിച്ച പെണ്‍കുട്ടി ദൈവത്തില്‍ വിശ്വസിച്ചിരുന്നവളാണെന്ന് ഞാന്‍ മനസ്സിലാക്കി. ലൈംഗികത വിവാഹത്തിനു ശേഷമുള്ളതാണെന്നു വിശ്വസിക്കുന്നവളാണ് താനെന്നും അവള്‍ പറഞ്ഞു. എന്തൊക്കെയായാലും, അവധിക്കാലം കഴിഞ്ഞപ്പോള്‍, ഞാന്‍ പാരീസിലേക്ക് മടങ്ങിപ്പോയി; അവള്‍ ന്യൂയോര്‍ക്കിലേക്കും. എന്റെ സ്‌നേഹിതയെ അവളുടെ വിശ്വാസങ്ങളില്‍ മാറ്റിയെടുക്കണമെന്നായിരുന്നു എന്റെ പുതിയ ലക്ഷ്യം. അവളില്‍ മാറ്റം വരുത്തിക്കുന്നത് വഴിയായി ദൈവത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമുള്ള അവളുടെ കാലഹരണപ്പെട്ട ധാരണകള്‍ മാറ്റി ഒരുമിച്ച് ജീവിക്കാന്‍ കഴിയണം, ഈ ഒരൊറ്റ ചിന്തയെ എന്റെ മനസ്സില്‍ ഉണ്ടായിരിന്നുള്ളൂ.. ഞാന്‍ ഇപ്രകാരം ചിന്തിക്കാന്‍ തുടങ്ങി: ദൈവം ഉണ്ട് എന്ന് വിശ്വസിക്കാന്‍ മതിയായ കാരണം എന്താണ്? നിരീശ്വരവാദമാണ് ശരി എന്ന് വാദിക്കാന്‍ പറ്റിയ കാരണവും എന്താണ്? ഇത് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് എനിക്കു തോന്നി. കാരണം, 'എന്റെ അവിശ്വാസം' ഉറച്ചിരുന്നത്, എനിക്ക് ചുറ്റുപാടുമുള്ള ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല എന്ന വസ്തുതയിലാണ്. ക്രിസ്തീയ വിശ്വാസത്തെ എതിര്‍ക്കാനാണ് എന്റെ ഭാവമെങ്കില്‍, ക്രിസ്തു എന്തൊക്കെയാണ് അവകാശപ്പെടുന്നതെന്ന് ഞാന്‍ ആദ്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഞാനൊരു ബൈബിള്‍ കൈയ്യിലെടുത്തു. അതെ സമയം, കുറഞ്ഞപക്ഷം ഒരു പരീക്ഷണം നടത്തി നോക്കാന്‍ എനിക്ക് കഴിയുമല്ലോ എന്ന് ചിന്തിച്ചു. മേല്‍പ്പറഞ്ഞതില്‍, ഏന്തെങ്കിലും സത്യമുണ്ടെങ്കില്‍, ഉണ്ടെന്ന് പറയപ്പെടുന്ന ദൈവം, എന്റെ പരീക്ഷണത്തില്‍ താല്‍പര്യം കാണിക്കും. അങ്ങനെ, ഞാന്‍ അന്തരീക്ഷത്തോടു പ്രാര്‍ത്ഥിച്ചു; ''ഒരു ദൈവം ഉണ്ടെങ്കില്‍, ഇതാ ഞാന്‍. ഞാന്‍ ഈ വായുവിലേക്ക് നോക്കുന്നു. എനിക്കൊന്ന് വെളിപ്പെടുത്തിത്തരാമോ? എനിക്ക് തുറന്ന മനസ്സാണ്.'' എന്നാല്‍ എനിക്ക് തുറന്ന മനസ്സില്ലായിരുന്നു. ഞാന്‍ വിചാരിച്ചു, ദൈവം ഉണ്ടെങ്കില്‍, കള്ളം പറഞ്ഞാല്‍ അവന്‍ പെട്ടെന്നു വെളിപ്പെടുത്തുമല്ലോ. വിശ്വാസമില്ലാത്ത ഈ പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു അപകടമോ, കാണാവുന്ന മുറിവോ കൂടാതെ എന്റെ ഒരു തോള്‍ അനങ്ങാതെയായി. ഓരോ പരിശീലനത്തിനിടയിലും, എന്റെ തോള്‍ എരിഞ്ഞു നീറികൊണ്ടിരിന്നു. ഒട്ടും കളിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. എന്നാല്‍ എന്തെങ്കിലും കുഴപ്പം ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല; തിരുമ്മല്‍ വിദഗ്ദ്ധനും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. തോളിന് വിശ്രമം വേണമെന്നു, ഒന്ന് രണ്ട് ആഴ്ച വോളിബാള്‍ കളിക്കാന്‍ പാടില്ലെന്നും എനിക്ക് ഉപദേശം കിട്ടി. അങ്ങനെ ഞാന്‍ കോര്‍ട്ടിന് വെളിയിലായി. ഞായറാഴ്ച ക്രിസ്ത്യാനികള്‍ ഒന്നിച്ച് കൂടുന്നത് എന്തിനാണെന്ന് അറിയാന്‍ ഒരു പള്ളിയില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പാരീസിലുള്ള ഒരു ഇവാഞ്ചലിക്കല്‍ സഭാ ദേവാലയത്തിലേക്ക് ഞാന്‍ വാഹനമോടിച്ചുപോയി. ഒരു കാഴ്ചബംഗ്ലാവ് കാണാന്‍ പോകുന്നത് പോലെ; പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞിട്ടുള്ള ജീവനോടെ നേരില്‍ കണ്ടിട്ടില്ലാത്ത വിചിത്ര മൃഗങ്ങളെ കാണാന്‍ പോകുന്നതുപോലെ തന്നെയായിരിന്നു എന്റെ യാത്ര. ഏതെങ്കിലും കൂട്ടുകാരോ, കുടുംബാംഗങ്ങളോ പള്ളിക്കുള്ളില്‍ എന്നെ കണ്ടിരുന്നെങ്കില്‍, നാണം കെട്ട് തലയില്‍ മുണ്ടിടേണ്ടിവരുമെന്ന്‍ പേടിച്ചായിരിന്നു ഞാന്‍ പോയത്. അത് ഇപ്പോഴും ഓര്‍ക്കുന്നു. പള്ളിയിലെ പ്രസംഗത്തിലെ ഒരു വാക്ക് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ആരാധന കഴിഞ്ഞ ഉടനെ ചാടി എഴുന്നേറ്റ്, പുറകിലെ കതകിനടുത്തെത്തി, ഒരു കാല്‍ കതകിനു വെളിയില്‍ വക്കുകയും, എന്റെ മനസ്സ് മുഴുവന്‍ സംശയങ്ങള്‍ കൊണ്ട് നിറഞ്ഞു. അറിയാതെ, ഞാന്‍ എന്നോട് തന്നെ പറഞ്ഞു ''ഇത് മോശമാണ്, എന്താണ് സത്യമെന്ന് അറിയണം.'' ഞാന്‍ നേരെ പാസ്റ്ററുടെ അടുത്തേക്ക് പോയി. ''അങ്ങ് ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടല്ലോ?", ''ഉണ്ട്.'' ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്കി. ''അപ്പോള്‍ എങ്ങനെയാണ് അത് സത്യമാകുന്നത്?'' ഞാന്‍ ചോദിച്ചു. ''നമുക്ക് അതേപ്പറ്റി സംസാരിക്കാം.'' അദ്ദേഹം പറഞ്ഞു. പള്ളിയിലുണ്ടായിരുന്ന മിക്കവാറും എല്ലാവരും പിരിഞ്ഞുപോയ ശേഷം, ഞങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ചു. ചോദ്യങ്ങള്‍ കൊണ്ട് ഞാന്‍ അദ്ദേഹത്തിന് നേരെ വെടി ഉതിര്‍ത്തു. തുടര്‍ന്ന് നിരവധി ആഴ്ചകള്‍ ഞങ്ങള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടി സംസാരിച്ചു. ക്ഷമയോടും ബുദ്ധിയോടും അദ്ദേഹം നിരവധി കാര്യങ്ങള്‍ എനിക്ക് വിശദീകരിച്ചു തന്നു. എന്റെ വിശ്വാസമില്ലാത്ത പ്രാര്‍ത്ഥന ഇപ്രകാരം മാറിമറിഞ്ഞു.''ദൈവമേ! നീ യഥാര്‍ത്ഥമാണെങ്കില്‍, എന്നെ ഒരു വിഡ്ഢി വേഷം കെട്ടിക്കാതെ, അത് കൈയ്യോടെ മനസ്സിലാക്കാന്‍ നീ എനിക്ക് വെളിപ്പെടുത്തി തന്നേ തീരൂ.'' സ്വര്‍ഗ്ഗം തുറന്ന്, പ്രകാശധാര എന്നിലേക്ക് ചൊരിയുമെന്ന് ഞാന്‍ പ്രത്യാശിച്ചു. പിന്നീട് നടന്നത്, നാടകീയതയേക്കാള്‍ കൂടുതലായി ഭയാനകമായിരുന്നു. മരവിച്ചുപോയ എന്റെ മനഃസാക്ഷി, ദൈവം പുനര്‍ജ്ജീവിപ്പിച്ചു. പക്ഷേ അത് ഒട്ടും സുഖകരമായ ഒരു അനുഭവമായിരുന്നില്ല. എന്നിരിന്നാലും മറ്റൊരു ചോദ്യം എന്നെ അലട്ടിയിരിന്നു, യേശുക്രിസ്തു എന്തിനാണ് കുരിശില്‍ മരിച്ചത് ? ഞാന്‍ ഒരു പുനരന്വേഷണം ആരംഭിച്ചിരുന്നു. ഒരു നിരീശ്വരവാദിയുടെ കാഴ്ചപ്പാടില്‍ പൈശാചികമായ ഒരു തിന്മ പ്രവര്‍ത്തി ഞാന്‍ ചെയ്യാനിടയായിരുന്നു. ചെയ്ത തെറ്റിനെപ്പറ്റി എനിക്ക് പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും, അത് തിരിച്ചും മറിച്ചുമാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. പക്ഷേ ആ പാപത്തിന്‍റെ ഗൌരവം ദൈവം എന്റെ മനസ്സിലേക്ക് തിരികെ കൊണ്ടു വന്നു. കഠിനമായ കുറ്റബോധം എന്നെ ബാധിച്ചു. നെഞ്ചുവേദന എന്നെ തളര്‍ത്തി. സത്യത്തില്‍ തെറ്റ് ചെയ്തിട്ടും, അത് കള്ളം പറഞ്ഞ് മറയ്ക്കാന്‍ ശ്രമിച്ചതും എന്നെ കൂടുതലായി അലോസരപ്പെടുത്തി. പാരീസിനടുത്തുള്ള എന്റെ ഫ്‌ളാറ്റില്‍ വേദന അനുഭവിച്ച് ഞാന്‍ കിടക്കുകയായിരുന്നു. ഇതിനിടെ എന്റെ ചോദ്യത്തിനുള്ള മറുപടി ദൈവം എനിക്കു ബോധ്യപ്പെടുത്തി തന്നു. യേശുവിന് മരിക്കേണ്ടതായി വന്നത് എന്നെ രക്ഷിക്കാനായിരിന്നു. ചെയ്ത പാപത്തിന്‍റെ ഗൌരവം പരിഗണിക്കാതെ എന്റെ മാനസാന്തരം അവന്‍ ഏറെ ആഗ്രഹിച്ചിരിന്നുവെന്ന് എനിക്കു മനസ്സിലായി. വചനം പറയുന്നതിങ്ങനെയാണ്, ''അവനില്‍ നാമെല്ലാവരും നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി'' (2 കോറി. 5:21). ഞാന്‍ അര്‍ഹിക്കുന്ന ശിക്ഷ, അവന്‍ ഏറ്റുവാങ്ങി. ദൈവനീതിയില്‍, എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്റെ പ്രവര്‍ത്തിയാലോ, മതാനുഷ്ഠാനത്താലോ അല്ല, മറിച്ച് അവന്‍ എനിക്കു വേണ്ടി മരിച്ചതിനാല്‍ തന്നെ. അങ്ങനെ എന്റെ ആശ്രയം യേശുവാണെന്ന് ഞാന്‍ അംഗീകരിച്ചു; കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്ത പാപങ്ങളോര്‍ത്ത് അവിടുത്തെ തിരുമുന്‍പില്‍ മാപ്പപേക്ഷിച്ചു. എന്റെ മാനസാന്തരം പരസ്യമായ സ്ഥിതിക്ക്, വിശ്വാസിയായ എന്റെ പ്രണയിനിയെ വിവാഹം കഴിക്കാന്‍ ദൈവം ആഗ്രഹിക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. ഞാന്‍ ന്യൂയോര്‍ക്കിലേക്ക് പോയി. എന്നാല്‍ ഒരുമിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരല്ല ഞങ്ങളെന്ന് പരസ്പരം മനസ്സിലാക്കി. നാടും വീടും വിട്ട്, ഒറ്റപ്പെട്ടവനായ എന്റെ മുന്നില്‍, സമയം ധാരാളമായിരിന്നു. കൂട്ടുകാരേയും കുടുംബത്തേയും ബോധ്യപ്പെടുത്താനായി എന്നിലെ വിശ്വാസം ഉണര്‍ത്താനുതകുന്ന പുസ്തകങ്ങളായ പുസ്തകങ്ങളെല്ലാം ഞാന്‍ വായിച്ചു. പ്രബോധനങ്ങളും ചര്‍ച്ചകളും ശ്രദ്ധിച്ചു, അവയില്‍ മുഴുകിയ ഓരോ നിമിഷവും ആസ്വദിച്ചു. എന്റെ മുഴുവന്‍ ഒഴിവ് സമയവും ഊര്‍ജ്ജവും ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കുവാനുപയോഗിക്കണം. സാധ്യമെങ്കില്‍ അതില്‍ ഒരു ബിരുദവും എടുക്കണം. ഈ ഒരൊറ്റ ചിന്തയെ എന്റെ മനസ്സില്‍ ഉണ്ടായിരിന്നുള്ളൂ. അങ്ങനെ ഞാന്‍ സെമിനാരിയിലേക്ക് അപേക്ഷിച്ചു. അവസാനം ''പുതിയ നിയമത്തില്‍ '' ബിരുദാനന്തരബിരുദം എടുക്കാന്‍ ദൈവം എന്നെ അനുവദിച്ചു. ഇതിനിടയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയും അടിയുറച്ച ക്രിസ്തീയ വിശ്വാസവുമുള്ള ഒരു യുവതിയെ കണ്ടുമുട്ടി. ഞങ്ങള്‍ വിവാഹിതരായി. രണ്ടു കുട്ടികളും ജനിച്ചു. തത്ത്വജ്ഞാന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാന്‍ അദ്ദേഹത്തിന്റെ പഠനം മനോഹരമായി മുന്നോട്ട് പോകുന്നു. യേശുവിന് സാക്ഷ്യം വഹിച്ചു കൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ അദ്ദേഹം കുടുംബ സമേതം താമസിക്കുന്നു. ഒരു ഫ്രഞ്ച് നിരീശ്വരവിശ്വാസിയെ സ്വന്തം കരങ്ങളിലെടുത്ത് ഒരു ക്രൈസ്തവ ദൈവശാസ്ത്ര പണ്ഡിതനാക്കി മാറ്റിയ ദൈവത്തിന്റെ കരുണയുടെ രത്‌നച്ചുരുക്കമാണ് ഇത്. ഒരു പാപിയായിരിക്കുമ്പോഴും ദൈവം ഗില്ലോം ബൈനോണിനെ സ്‌നേഹിച്ചു. അവിടുന്നു അര്‍ഹിക്കാത്ത കൃപ അദ്ദേഹത്തിന്റെ മേല്‍ ചൊരിഞ്ഞു. ''വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെടുന്നത്. അത് നിങ്ങള്‍ നേടിയെടുത്തതല്ല; ദൈവത്തിന്റെ ദാനമാണ്. തന്മൂലം ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. (എഫേ.2:8-9) ഈ വചനത്തിന്റെ പൂര്‍ത്തീകരണമാണ് ഗില്ലോം ബൈനോണിന്‍റെ ജീവിതത്തില്‍ അക്ഷരാര്‍ദ്ധത്തില്‍ സംഭവിച്ചതെന്ന് നിസംശയം പറയാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-02-05 00:00:00
Keywords
Created Date2016-02-05 16:40:13