Content | “സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പുമണി നിലത്തുവീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹന്നാന്‍ 12:24)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-6}#
"പുരോഹിതന്‍മാര്‍ അവരുടെ പൗരോഹിത്യ ദൗത്യത്തിന്റെ ചില അവസരങ്ങളില്‍ നിരാശ അനുഭവിക്കാറുണ്ട്. നമ്മുടെ ഇടയില്‍ നിന്നു മരിച്ചവര്‍ നമ്മുടെ സമീപസ്ഥരായി നില്‍ക്കുന്നവരാണെന്ന് നാം മനസ്സിലാക്കുകയാണെങ്കില്‍ പുരോഹിതർക്കും മറ്റു വിശ്വാസികൾക്കും അത് പ്രചോദനത്തിന്റെ ഉറവിടമായിരിക്കും. ഭൂമിയിലെ തങ്ങളുടെ നിരുത്സാഹത്തില്‍ നിന്നും അവര്‍ തങ്ങളുടെ കണ്ണുകള്‍, വിളവിന് പാകമായി കിടക്കുന്ന വലിയ വയലിലേക്ക് എന്ന നിലയില്‍ ശുദ്ധീകരണസ്ഥലത്തിനു നേര്‍ക്ക് തിരിക്കട്ടെ.”
(ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥരചയിതാവുമായ.ഫാ. മാര്‍ട്ടിന്‍ ജൂഗിയുടെ വാക്കുകള്‍)
#{red->n->n->വിചിന്തനം:}# സഭയിലെ പുരോഹിതർ ഓരോ വിശ്വാസിയുടെയും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായ പുരോഹിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, ശെമ്മാച്ചന്‍മാരേ കൂടി ഓര്‍ക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |