CALENDAR

5 / February

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുട്ടികളുടെ ടെലിവിഷൻ ശീലത്തെ നിയന്ത്രിക്കുക
Content"കുഞ്ഞങ്ങളെ, എല്ലാകാര്യത്തിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുവിൻ; ഇത് കർത്താവിനു പ്രീതികരമത്രേ" (കൊളോസോസ് 3:20) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 05}# പ്രായോഗിക ബുദ്ധി നഷ്ട്ടപെട്ട ടെലിവിഷൻ ആസ്വാദകർ ആയിരിക്കാതെ, തങ്ങളുടെ കുട്ടികളുടെ ടെലിവിഷൻ ശീലത്തെ നിയന്ത്രിക്കുകയും, അതു വഴി അവരുടെ ധാർമിക-സാമൂഹിക മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനും നാം ശ്രമിക്കണം. നമ്മുടെ മക്കള്‍ കാണേണ്ട ടെലിവിഷൻ പരിപാടികളെ കുറിച്ച് ഒരു പദ്ധതി തയാറാക്കുന്നത് നല്ലതാണ്. ഏതെല്ലാം ചാനലുകളാണ്, ഏതെല്ലാം പരിപാടികളാണ് അവർ കാണേണ്ടത് എന്നും വ്യക്തമായ ബോധ്യം മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ടായിരിക്കണം. അതിനനുസരിച്ച് കുട്ടികളെ നിയന്ത്രിക്കുകയും വേണം. ഉത്തരവാദിത്വം ഉള്ളവരും, ആദ്ധ്യാത്മികമായി ആധികാരികമായ ഉപദേശങ്ങൾ തരുവാൻ കഴിവുള്ളവരുടെയും മാധ്യമനീതിയും, വ്യക്തിത്വവും, പുലർത്തുന്നവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതിന് ഉപയോഗിക്കുന്നത് വളരെ ഉപയോഗപ്രദമായിരിക്കും. അത് പോലെ തന്നെ മാതാപിതാക്കൾ പരസ്പരം ടെലവിഷൻ പരിപാടികളേ കുറിച്ച് ചർച്ച ചെയ്യുന്നതും ഉചിതമായിരിക്കും. ടെലിവിഷൻ കാണുന്ന സമയത്തെകുറിച്ചും, എന്താണു കാണുന്നത് എന്നതിനെ കുറിച്ചും മാതാപിതാക്കൾക്ക് കുട്ടികളുടെമേൽ വ്യക്തമായ നിയന്ത്രണം ഉണ്ടായിരിക്കണം. ആശങ്കയുണർത്തുന്ന പരിപാടികളെ കുറിച്ച് പ്രത്യേകമായി, ആ പരിപാടിയുടെ ഉദ്ദേശ ശുദ്ധിയും, അതിന്റെ ധാർമിക മൂല്യങ്ങളും ചര്‍ച്ച ചെയ്തു അത് നിയന്ത്രിക്കേണ്ടതാണെകില്‍ അങ്ങനെ ചെയ്യാനുള്ള ആർജ്ജവം കാണിക്കുവാൻ നാം പരിശ്രമിക്കണം. കാരണം കുടുംബം എന്ന് പറയുന്നത് ആധ്യാത്മികവും സാമൂഹികവും ധാർമികവും ആയ മൂല്യങ്ങളുടെ കൂടിചേരലാണ്. അത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാനും, പഠിപ്പിക്കുവാനും, പരിശീലിപ്പിക്കുവാനും ഉള്ള ഒരു സ്ഥലവും കൂടിയാണ് കുടുംബം. ആരോഗ്യപരവുമായ വ്യക്തിത്വത്തിന് ഉള്ള അടിത്തറ ലഭിക്കേണ്ട ഒരു ഇടം കൂടിയായിരിക്കണം കുടുംബം. കുട്ടികളുടെ ടെലിവിഷൻ വീക്ഷണ ശീലത്തെ നിയന്ത്രിക്കുക എന്ന് പറയുമ്പോൾ, ചില സന്ദർഭങ്ങളിൽ അവര്‍ കണ്ടുകൊണ്ടിരിക്കുന്ന മാത്രയില്‍ ടെലിവിഷൻ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നേക്കാം. ആ സമയത്ത് ടെലിവിഷൻ കാണുക എന്നതിലുപരി പ്രയോജനകരമായ മറ്റു കാര്യങ്ങളിൽ മുഴുകുവാന്‍ അവരെ ശീലിപ്പിക്കാന്‍ ശ്രമിക്കുക എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. യുക്തിയ്ക്കും ബുദ്ധിയ്ക്കും ബന്ധമില്ലാത്ത ടെലിവിഷൻ പരിപാടികൾ കാണുക എന്നത് വിനാശകരമാണ്. മക്കൾ അടങ്ങിയിരിക്കുവാൻ വേണ്ടി, അവരെ ടെലിവിഷന് മുൻപിൽ കൊണ്ടിരുത്തുന്ന മാതാപിതാക്കൾ തന്നെ ആണ് ഇതിനു പ്രധാന ഉത്തരവാദികൾ. ടെലിവിഷനെ ആശ്രയിക്കുന്നവർ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നു. കുടുംബങ്ങൾ തമ്മില്ലുള്ള പരസ്പര സംഭാഷണങ്ങളും, ആശയവിനിമയങ്ങൾക്കും ഉള്ള സന്ദർഭത്തെ ടെലിവിഷന്‍ നഷ്ടപ്പെടുത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതിനോടൊപ്പം തന്നെ ആദ്ധ്യാത്മികമായ മേഘലയില്‍ വിള്ളലുണ്ടാകുന്നു. കുടുംബ പ്രാർത്ഥനയുടെ അഭാവം ഇതിനുള്ള ഒരു തെളിവാണ്. സാമൂഹികവും ആദ്ധ്യാത്മികവുമായ ജീവിതമൂല്യങ്ങള്‍ വിവേകമുള്ള മാതാപിതാക്കൾ മനസിലാക്കുന്നു. (1994-ലെ ലോക സമാധാന ദിനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നൽകിയ സന്ദേശത്തില്‍ നിന്ന്) (Message, Rome, 15.5.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-05 07:48:00
Keywordsടെലിവിഷ
Created Date2016-02-05 15:28:43