Contents

Displaying 601-610 of 24920 results.
Content: 716
Category: 6
Sub Category:
Heading: യേശുവിന്റെ രക്ഷാകര ദൗത്യത്തിന്‍റെ ആരംഭം
Content: "മോശയുടെ നിയമം അനുസരിച്ച് , ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ , അവർ അവനെ കർത്താവിനു സമർപ്പിക്കുവാൻ ജെറുസലെമിലേയ്ക്ക് കൊണ്ട് പോയി" (ലുക്കാ . 2:22). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 2}# സുവിശേഷകനായ ലൂക്കാ യേശുവിന്റെ മാതാപിതാക്കളുടെ 'നിയമം അനുസരിക്കുന്നതിലുള്ള' ശ്രദ്ധയും, കടിഞ്ഞൂലിന്റെ സമർപ്പണവും, ഒപ്പം മാതാവിന്റെ ശുദ്ധീകരണം തുടങ്ങി നിരവധി കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. എന്നാൽ, ദൈവവചനം ഈ നിയമാനുഷ്ടാനത്തിലെയ്ക്കല്ല നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. മറിച്ച്, പഴയ നിയമത്തിലൂടെ നമുക്ക് ലഭിച്ച വാഗ്ദാനവും, ആ വാഗ്ദാനത്തിലൂടെ വരുവാനിരുന്ന രക്ഷകനെയുമാണ്. രക്ഷകന്‍റെ വരവിനെ പറ്റി വചനം സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ്, ഉടമ്പടിയുടെ സന്ദേശവാഹകൻ 'ആ ദേവാലയത്തിലേയ്ക്ക് പ്രവേശിക്കുന്ന ദിവസം കാത്തിരുന്ന ജനങ്ങൾ (മലാക്കി .3:1) അത് വിജാതീയർക്ക് വെളിപാടിന്റെ വെളിച്ചവും, അവിടുത്തെ ജനമായ ഇസ്രയേലിന്റെ മഹത്വവും ആണ് (ലൂക്കാ. 2: 32). യഥാർഥത്തിൽ, പൊതു ആരാധന ക്രമങ്ങളിലും, വേദപുസ്തക ആശയങ്ങളിലും രക്ഷകനേയും, രക്ഷാകര ദൗത്യത്തെയും ദര്‍ശിക്കുവാൻ സാധിക്കും. യേശുക്രിസ്തുവിന്റെ രക്ഷാകര ദൌത്യത്തിൽ പൂർത്തികരിക്കപെടെണ്ട സംഭവങ്ങൾ പെസഹ തിരുന്നാളിൽ ആരംഭം കുറിക്കുന്നു. ആ ദേവാലയത്തിൽ സന്നിഹിതരായിരുന്നവർ പുതിയനിയമത്തിന്റെ ആരംഭമായ പെസഹയെ കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ അവർക്ക് അതിനെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നില്ലയെന്ന് പറയാം. വ്യക്തമാക്കി പറഞ്ഞാല്‍ നിഗൂഡമായ ഈ കുഞ്ഞിന്റെ ജന്മത്തോടെ രക്ഷാകര ദൗത്യത്തിന്റെ ആരംഭം കുറിച്ചിരിക്കുന്നു. എല്ലാറ്റിനും പുതിയ അർത്ഥവും മാനവും നൽകുന്ന ഈ രക്ഷാകര ദൗത്യം. ദേവാലയത്തിന്റെ തിരുനടയിലെ വാതിലുകൾ ഈ അത്ഭുത രാജാാധിരാജനായ് തുറക്കപെട്ടു. വചനം പറയുന്നു, 'ഇസ്രായേലിൽ അനേകരുടെ വീഴ്ച്ചയ്ക്കും, ഉയർച്ചയ്ക്കും കാരണമായ് തീരും. ഇവൻ വിവാദ വിഷയമായ അടയാളവും ആയിരിക്കും (2:34). (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 03.02.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-02-02:21:29.jpg
Keywords: യേശുവ
Content: 717
Category: 19
Sub Category:
Heading: ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു
Content: തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത്‌ ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു. വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങളും പുല്‍ക്കൂടും ഈ തിരുനാള്‍ വരെ നിലനിര്‍ത്തുന്ന പതിവും നിരവധി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവ കുമാരനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത്, തിരുപ്പിറവി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് കണക്കാക്കുന്നത്. പഴയ ആചാരമനുസരിച്ച് ആദ്യജാതനായ കര്‍ത്താവായ യേശുവിനെ അനുഗ്രഹീതയായ അമ്മയും, വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. മദ്ധ്യകാലഘട്ടങ്ങളില്‍ ‘പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ’ അല്ലെങ്കില്‍ ‘കാന്‍ഡില്‍ മാസ്’ തിരുനാളിന് വളരെയേറെ പ്രാധ്യാന്യം ഉണ്ടായിരുന്നു. മോശയുടെ ന്യായപ്രമാണമനുസരിച്ച് വിശുദ്ധ ഔസേപ്പിതാവും, മാതാവായ കന്യകാ മറിയവും യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു. "ഇതാ എനിക്ക് മുന്‍പേ വഴിയൊരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു, നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക്‌ വരും" (മലാക്കി 3:1). യേശുവിന്റെ ജനനത്തിനു 6 മാസം മുന്‍പ്‌ ജനിച്ച വിശുദ്ധ സ്നാപക യോഹന്നാനെയാണ് ദൈവം യേശുവിനു വഴിയൊരുക്കുവാനായി അയക്കുന്നത് എന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സുവിശേഷ വസ്തുതകളില്‍ നിന്നും മലാക്കി പ്രവാചകന്റെ വാക്കുകള്‍ നമുക്ക്‌ ഗ്രഹിക്കാവുന്നതാണ്. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ദൈവത്തിന്റെ ദേവാലയ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവം മനുഷ്യനെ തന്റെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചു, അതുവഴി, യഥാര്‍ത്ഥത്തില്‍ തന്നെ അന്വോഷിക്കുന്നവര്‍ക്കായി തന്നെ തന്നെ നല്‍കി. ഇന്നത്തെ സുവിശേഷം വ്യത്യസ്തരായ മനുഷ്യരേയും, സംഭവങ്ങളെയും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയും അവയിലൂടെ എണ്ണമറ്റ പാഠങ്ങളും, ചിന്താ വിഷയങ്ങളും വിചിന്തനത്തിനായി നമുക്ക്‌ നല്‍കുകയും ചെയ്യുന്നു. ഏറ്റവും ആദ്യമായി, കന്യകാ മറിയവും, ഔസേപ്പിതാവും ദരിദ്രര്‍ക്ക്‌ വേണ്ടിയുള്ള മോശയുടെ ന്യായപ്രമാണത്തെ ബഹുമാനിച്ചുകൊണ്ട് ഒരു ജോടി പ്രാവുകളെ നേര്‍ച്ചയായി അര്‍പ്പിക്കുന്നു. ശിമയോനും, അന്നായും തങ്ങളുടെ ജീവിതം പ്രാര്‍ത്ഥനക്കും, ഉപവാസത്തിനുമായി സമര്‍പ്പിച്ച ആദരണീയരും വൃദ്ധരുമാണ്. അവരുടെ ശക്തമായ ആത്മീയജീവിതം അവര്‍ക്ക്‌ മിശിഖായെ തിരിച്ചറിയുവാന്‍ കഴിവുള്ളവരാക്കി തീര്‍ത്തു. ഈ അര്‍ത്ഥത്തില്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ‘പ്രാര്‍ത്ഥിക്കുന്നവരുടെ ദിനത്തിന്റെ (Pro Orantibus)’ ഒരു അനുബന്ധമായി കാണാവുന്നതാണ്. ഈ ദിവസം നാം ആഘോഷിക്കുന്നത് ‘പരിശുദ്ധ അമ്മയെ ദേവാലയത്തില്‍ കാഴ്ചവെക്കുന്ന’ തിരുനാളിലാണ് (21 നവംബര്‍). തിരുസഭ ഈ ദിവസത്തില്‍, വിശേഷപ്പെട്ട പ്രാര്‍ത്ഥനാ ജീവിതത്തിനായും, ധ്യാനാത്മകജീവിതത്തിലൂടെ പ്രത്യേക മതപര ദൗത്യത്തിനുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരോടും നന്ദി പ്രകാശിപ്പിക്കുന്നു. ആദരണീയനായ ശിമയോന്‍ എന്ന വ്യക്തിയിലൂടെ, യേശുവിന്റെ ദേവാലയ സമര്‍പ്പണ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ധ്യാനം വെറുതെ സമയം പാഴാക്കലോ, കാരുണ്യത്തിന്റെ മാര്‍ഗ്ഗത്തിലെ തടസ്സമോ അല്ല. പ്രാര്‍ത്ഥനയേക്കാളും കൂടുതല്‍ ഉപയോഗ്യമായി സമയം ചിലവഴിക്കുവാന്‍ സാധ്യമല്ല. കഠിനമായ ആന്തരിക ജിവിതത്തിന്റെ അനന്തരഫലമാണ് യാഥാര്‍ത്ഥ ക്രിസ്തീയ കാരുണ്യം. ശിമയോനേയും, അന്നയേപോലെയും പ്രാര്‍ത്ഥിക്കുകയും, അനുതപിക്കുകയും ചെയ്യുന്നവര്‍ ആത്മാവില്‍ ജീവിക്കുവാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക്‌ ദൈവപുത്രന്‍ സ്വയം വെളിപ്പെടുത്തുന്ന അവസരങ്ങളില്‍ ദൈവപുത്രനെ എങ്ങിനെ തിരിച്ചറിയണമെന്നറിയാം, കാരണം അഗാധമായ ആന്തരിക ദര്‍ശനം അവര്‍ക്ക്‌ സിദ്ധിച്ചിട്ടുണ്ട്. കൂടാതെ കാരുണ്യമുള്ള ഹൃദയത്തോടുകൂടി എങ്ങിനെ സ്നേഹിക്കണമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്. സുവിശേഷത്തിന്റെ അവസാനത്തില്‍ പരിശുദ്ധ മാതാവിന്റെ സഹനത്തെപ്പറ്റിയുള്ള ശിമയോന്റെ പ്രവചനം എടുത്ത്‌ കാട്ടിയിരിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രബോധനമനുസരിച്ച്: ശിമയോന്റെ വാക്കുകള്‍ പരിശുദ്ധ മറിയത്തിനുള്ള ഒരു രണ്ടാം വിളംബരമാണ്. അവ, അവളുടെ മകന്‍ പൂര്‍ത്തിയാക്കേണ്ട ‘തെറ്റിദ്ധാരണയും, ദുഖവും’ എന്ന് പറയാവുന്ന ചരിത്ര സാഹചര്യങ്ങളെ അവള്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നു’ (Redemptoris Mater, n.16). ഗബ്രിയേൽ മാലാഖയിലൂടെ മറിയത്തിനു ലഭിച്ച വെളിപ്പെടുത്തല്‍ ആനന്ദത്തിന്റെ ഒരു ധാരയാണ്, കാരണം ഇത് യേശുവിന്റെ രക്ഷാകര രാജത്വത്തേയും, കന്യകയുടെ ഗര്‍ഭധാരണം മൂലമുള്ള ജനനത്തിന്റെ അമാനുഷികതയേയും വെളിപ്പെടുത്തുന്നു. എന്നാല്‍ ദേവാലയത്തില്‍ വച്ചുള്ള വൃദ്ധരുടെ വെളിപ്പെടുത്തല്‍ സഹനത്തിലൂടെ തന്റെ മാതാവിനെ സഹായിച്ചുകൊണ്ട് പാപമോചനത്തിന്റേയും, വീണ്ടെടുപ്പിന്റേതുമായ കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്നു. അതിനാല്‍ തന്നെ ശക്തമായ ഒരു ‘മരിയന്‍’ വശം' കൂടി ഈ തിരുനാളിനുണ്ട്. ആരാധനാ-ദിനസൂചികയില്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘അനുഗ്രഹീതയായ കന്യകാ മേരിയുടെ ശുദ്ധീകരണം’ എന്നാണ്. പ്രസവത്തിനു ശേഷം യഹൂദ വനിതകളുടെ ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റിയുള്ള മറ്റൊരു വീക്ഷണത്തേയും ഈ കാഴ്ചവെപ്പ് പരാമര്‍ശിക്കുന്നു. മറിയത്തിന്റെ കാര്യത്തില്‍ ഈ ശുദ്ധീകരണം ആവശ്യമുള്ളതല്ല. എന്നാല്‍, അവള്‍ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുവാനായി തന്നെ തന്നെ നവീകരിക്കുന്നതിനേയാണ് ഇത് സൂചിപ്പിക്കുന്നത്. ശിമയോന്റെ പ്രവചനം വെളിപ്പെടുത്തുന്നത് യേശു ‘വൈരുദ്ധ്യത്തിന്റെ' അടയാളമാണ് എന്നാണ്. അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ തന്റെ പ്രസംഗങ്ങളിലൊന്നില്‍ ‘വൈരുദ്ധ്യത്തിന്റെ അടയാളം’ എന്ന ഈ വാക്കുകളെ ‘മഹത്തായ കുരിശ്’' എന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ‘യഹൂദര്‍ക്ക്‌ ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ’ എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ കൊറീന്തകാര്‍ക്ക്‌ എഴുതിയത് പോലെ (1 കൊറീന്തോസ്‌ 1:23). ‘ഇത് നഷ്ടപ്പെടുത്തിയവര്‍ക്ക് ഭോഷത്തവും, ഇതിന്റെ ശക്തി (കുരിശിന്റെ) അംഗീകരിക്കുന്നവര്‍ക്ക് ഇത് ജീവനും മോക്ഷവും വെളിപ്പെടുത്തി കൊടുക്കുന്നതുമാണ്'’ എന്നത് വെച്ച് നോക്കുമ്പോള്‍ ഇതൊരു വൈരുദ്ധ്യത്തിന്റെ അടയാളമാണ്. അതുകൊണ്ട് ഇന്ന് നമുക്കും ചിന്തിക്കാം നാം കുരിശിനെ അംഗീകരിച്ച് ജീവൻ പ്രാപിക്കുന്നവരാണോ? അതോ കുരിശിനെ തള്ളിപ്പറഞ്ഞുകൊണ്ട്, ഈ ലോക മോഹങ്ങൾക്ക് പിന്നാലെ ഓടുന്ന വെറും ഭോഷൻമാരാണോ...?
Image: /content_image/Editor'sPick/Editor'sPick-2016-02-02-01:34:12.jpg
Keywords: presentation of the lord, feb 2
Content: 718
Category: 8
Sub Category:
Heading: മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നാം തുടരേണ്ടതുണ്ടോ?
Content: “ഒരു അവയവം വേദന അനുഭവിക്കുമ്പോള്‍ എല്ലാ അവയവവും വേദനയനുഭവിക്കുന്നു; ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.” (1 കോറിന്തോസ് 12:26) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി 2}# "രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അടുത്ത ദിവസം രാത്രിയില്‍ അവര്‍ പിന്നേയും എന്റെ അടുക്കല്‍ വന്നു. പക്ഷേ ഇപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ ഭീകരമായിരുന്നു. ഞാന്‍ അവരോടു ചോദിച്ചു: എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളെ ഒട്ടും തന്നെ സഹായിച്ചില്ലേ? “എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ലെങ്കില്‍, സിസ്റ്റര്‍ ദയവായി എന്റെ അടുക്കല്‍ വരുന്നത് നിര്‍ത്തണം” ഞാന്‍ അവരോടു പറഞ്ഞു. ഉടനേതന്നെ അവര്‍ അപ്രത്യക്ഷയായി. എങ്കിലും, അവര്‍ക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട്‌ എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!" (വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ നിന്ന്) #{red->n->n->വിചിന്തനം:}# നിരന്തരമായ പ്രാര്‍ത്ഥന തുടരുക, അത് അനേകരുടെ മോക്ഷത്തിനു കാരണമാകുമെന്ന് മനസ്സിലാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-01-22:06:04.jpg
Keywords: മരിച്ച
Content: 719
Category: 1
Sub Category:
Heading: ഫിലിപ്പയിൻസിലെ സെബുവിൽ നടന്നു വന്ന ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് സമാപിച്ചു
Content: ഫിലിപ്പയിൻസിലെ സെബുവിൽ നടന്നു വന്ന ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് (International Eucharistic Congress), ജനുവരി 31-ന് സമാപിച്ചു. വത്തിക്കാൻ റേഡിയോയിലെ സീൻ പാട്രിക് ലൊവെറ്റ്, 51-ാം യൂക്കാറിസ്റ്റിക് കോൺഗ്രസിന്റെ വിശദവിവരങ്ങൾ സെബുവിൽ നിന്നും റിപ്പോർട്ട് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അൽമേയരും വൈദീകരും പങ്കെടുത്ത, ഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ സമ്മേളനം ഫ്രാൻസിസ് മാർപാപ്പയുടെ ഒരു വീഡിയോ സന്ദേശത്തോടെയാണ് സമാപിച്ചത്. ഈ സമ്മേളനത്തിൽ 70-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള 15000 പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തിന്റെ സംഘാടനവും ശൈലിയും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു എന്ന് പാട്രിക് ലൊവെറ്റ് സാക്ഷ്യപ്പെടുത്തി. യൂക്കറിസ്റ്റിക് കോൺഗ്രസ് വേദിയിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങായിരുന്നു, 5000 കുട്ടികളുടെ ആദ്യകുർബ്ബാനാ സ്വീകരണം. ഇന്നത്തെ ലോകത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒട്ടനവധി വിഷയങ്ങളെ പറ്റി പ്രഗൽഭരായ പ്രാസംഗികർ നടത്തിയ പ്രഭാഷണങ്ങൾ ശ്രോതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. സമ്മേളനത്തിന്റെ മറ്റൊരു ആകർഷണം, രാത്രിയിൽ നടന്ന മെഴുകുതിരി പ്രദിക്ഷണമായിരുന്നു. മെഴുകുതിരി പിടിച്ചു കൊണ്ടുള്ള വിശ്വാസികളുടെ നിര അഞ്ചു കിലോമീറ്ററോളം നീളത്തിൽ സെബു തെരുവുകളെ പ്രകാശമാനമാക്കി. സമൂഹത്തിന്റെ എല്ലാ തട്ടിലും ഉൾപ്പെട്ട,, എല്ലാ പ്രായത്തിലുമുള്ള, 20 ലക്ഷത്തോളം വിശ്വാസികളാണ് മെഴുകുതിരി പ്രദിക്ഷണത്തിൽ പങ്കെടുത്തത്.പ്രദിക്ഷണത്തിന്റെ അന്ത്യത്തിൽ പൊതുവേദിയിൽ നടത്തിയ ദിവ്യബലിയിലും അത്രത്തോളം വിശ്വാസികൾ പങ്കെടുത്തു. ഫിലിപ്പിനോകളുടെ ആഘോഷ പ്രകൃതിയെ പുകഴ്ത്തി കൊണ്ടാണ് പാട്രിക് ലൊവെറ്റ് തന്റെ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. പാട്ട്, വിരുന്ന്, വിശ്വാസത്തിന്റെ ആഘോഷം- ഫിലിപ്പിനോകളുടെ സംസ്ക്കാരത്തെ നിർവചിക്കുന്ന ഈ മൂന്നു കാര്യങ്ങൾ അവരുടെ ദേശീയ സ്വഭാവമാണെന്ന്, യൂക്കറിസ്റ്റിക് കോൺഗ്രസിലെ അവരുടെ പങ്കാളിത്വത്തിൽ നിന്നും വ്യക്തമാകുന്നതായി പാട്രിക് ലൊവെറ്റ് അഭിപ്രായപ്പെടുന്നു. യൂക്കറിസ്റ്റിക് കോൺഗ്രസിന്റെ അടുത്ത സമ്മേളനം 2020-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് പിതാവ് സന്ദേശത്തിൽ സൂചിപ്പിച്ചു.
Image: /content_image/News/News-2016-02-02-12:14:27.jpg
Keywords: international eucharistic congress
Content: 720
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- നിരന്തരമായ പ്രാര്‍ത്ഥന ആവശ്യമുള്ള അവസ്ഥ
Content: “ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്ക് ബോധ്യമില്ല. എന്നാല്‍ അതുകൊണ്ട് മാത്രം ഞാന്‍ നീതീകരിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ് ” (1 കൊറീന്തോസ് 4:4) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി- 03}# വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിന്റെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും സത്പ്രവർത്തികളും കണ്ട് മറ്റുള്ളവർ അദ്ദേഹത്തെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുമായിരുന്നു. ഇത് മനസ്സിലാക്കിയ അദ്ദേഹം ഇപ്രകാരം പറഞ്ഞു- "ഈ ശുദ്ധഹൃദയരായ മനുഷ്യർ അവരുടെ പരമാവധി എന്നെ മഹത്വപ്പെടുത്തികൊണ്ടിരിക്കുന്നു, ഇത് ശുദ്ധീകരണ സ്ഥലത്ത് എന്നെ ദുര്‍ബ്ബലനാക്കും, കാരണം എനിക്കവിടെ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ലന്ന് മറ്റുള്ളവർ ചിന്തിക്കുന്നതിന് ഇതിടയാക്കും. നോക്കൂ! അത്തരമൊരു കീർത്തികൊണ്ട് എനിക്കെന്ത് പ്രയോജനം” #{red->n->n->വിചിന്തനം:}# മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥന പെട്ടെന്ന്‍ തന്നെ നിര്‍ത്തുവാനുള്ള ഒരു പ്രവണത നമുക്കുണ്ട്. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു വര്‍ഷം എത്രമാത്രം നീ പ്രാര്‍ത്ഥിക്കാറുണ്ട് ? ആത്മശോധന ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-02-14:10:09.jpg
Keywords: വിശുദ്ധ ഫ്രാൻസിസ്
Content: 721
Category: 6
Sub Category:
Heading: എല്ലാ മനുഷ്യരെയും വെളിച്ചത്തിലേക്ക് നയിക്കുന്ന യേശുവിന്‍റെ പ്രകാശം
Content: "ഇവൻ ഇസ്രയേലിൽ പലരുടെ വീഴ്ച്ചയ്ക്കും, ഉയർച്ചയ്ക്കും കാരണമാകും." (ലൂക്കാ 2:34) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 3}# യേശുവിനെ ദേവാലയത്തിൽ കാഴ്ച വെച്ചപ്പോൾ അവന്റെ രാജത്വം വെളിവാക്കപെടുന്ന ഒരടയാളവും ഉണ്ടായിരുന്നില്ല. അവൻ നാല്പത് ദിവസം മാത്രം പ്രായമായ വെറും ഒരു ഒരു സാധാരണ പിഞ്ചുപൈതൽ മാത്രമായിരുന്നു. സാധാരണാക്കാരായ മാതാപിതാക്കളുടെ ഒരു സാധാരണ പൈതൽ. അവൻ ജനിച്ചത് ബെത്ലഹെമിലെ ഒരു കാലിത്തൊഴുത്തിൽ ആയിരുന്നുവെന്ന് തിരുകുടുംബവുമായി ഏറെ അടുപ്പം ഉണ്ടായിരുന്നവർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. മാലാഖന്മാരുടെ സ്വർഗീയ സംഗീതം, പിന്നെ ആട്ടിടയരുടെ സന്ദർശനം, ഇതൊന്നും ആരും അറിഞ്ഞിരിന്നില്ല. ഹെബ്രായർക്കുള്ള ലേഖനപ്രകാരം 'ഈ പിഞ്ചു പൈതൽ' അബ്രഹാമിന്റെ സന്തതി പരമ്പരകളെ സഹായിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ സകല മനുഷ്യരുടെയും പാപങ്ങൾ പോക്കുന്നവനുമായ ഒരേയൊരു നിത്യപുരോഹിതൻ ആണ് (ഹെബ്രാ . 2:16-17). സത്യമായും, ഈ കുഞ്ഞിന്റെ ദൈവാലയ സമർപ്പണത്തെ, ഇസ്രയേലിലെ ഒരു കുടുംബത്തിൽ നിന്നുള്ള ആദ്യജാതന്റെ സമർപ്പണമെന്ന് വിശേഷിപ്പിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വരുവാനിരിക്കുന്ന എല്ലാ തിക്താനുഭവങ്ങളുടെയും സഹനങ്ങളുടെയും, പരീക്ഷണങ്ങളുടെയും, ഒക്കെ തന്നെ തന്നെയുള്ള സമർപ്പണത്തിന്റെ പ്രതീകം. മാനവകുലത്തിന്റെ രക്ഷ അത് യേശു തന്നെ ആകണമായിരുന്നു. കരുണാമയൻ, മാനവകുലത്തിനുള്ള മാറ്റമില്ലാത്ത പുതിയ ഉടമ്പടിയുടെ നിത്യപുരോഹിതൻ, ദിവ്യമായ കരുണ വെളിപ്പെടുത്തുന്നവൻ, ഈ ലോകത്തെ അത്ര മാത്രം സ്നേഹിച്ച പിതാവായ ദൈവത്തെ വെളിപെടുത്തിയവൻ എന്നൊക്കെ അവിടുത്തെ വിശേഷിപ്പിക്കാം. എല്ലാ മനുഷ്യരെയും വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന നിത്യപ്രകാശമായ അവിടുന്ന് ചരിത്രത്തിന്റെ എല്ലാ കാലങ്ങളിലും അജയ്യനായി നിലകൊള്ളുന്നു. (വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, റോം 02.02.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-02-14:41:09.jpg
Keywords: മനുഷ്യ
Content: 722
Category: 1
Sub Category:
Heading: സെന്റ് പീറ്റേർസ് ബസലിക്കയിൽ വച്ച്, ലൂഥറൻ വിഭാഗത്തിലുള്ളവർ ദിവ്യകാരുണ്യ സ്വീകരണം നിർവ്വഹിച്ചത് തെറ്റ് തന്നെയെന്ന് ഫിൻലന്റിലെ കത്തോലിക്കാ പ്രതിനിധി
Content: ഫിൻലന്റിലെ ലൂഥറൻസിന്റെ ഒരു സംഘം, സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യകാരുണ്യം സ്വീകരിച്ചത് തെറ്റാണെന്നും, തിരുസഭ ഇതേ വരെ സഭയുടെ നിയമങ്ങളൊന്നും മാറ്റിയിട്ടില്ലെന്നും ഫിൻലന്റിലെ കത്തോലിക്കാ പ്രതിനിധി അറിയിച്ചു. തിരുസഭയിലെ അംഗങ്ങൾക്കു ആത്മശുദ്ധീകരണത്തിനു ശേഷം മാത്രം സ്വീകരിക്കാവുന്ന ദൈവത്തിന്റെ ഒരു ദാനമാണ് ദിവ്യകാരുണ്യമെന്ന്, ഹെൽസിങ്കിയിലെ 'കാത്തലിക് ഇൻഫോർമേഷൻ സെന്റ'റിന്റെ ഡയറക്ടർ മാർക്കോ ടെർവാപോർട്ടി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. പ്രസ്തുത ഫിന്നിഷ് സംഘം ലൂഥറൻ സഭയിൽ പെട്ടവരാണ് എന്ന്, സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യകുർബ്ബാന അർപ്പിച്ച പുരോഹിതർക്ക് അറിയാമായിരുന്നു എന്നാണ് ഫിന്നീഷ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. വത്തിക്കാനിൽ ഒരു പുതിയ സഭാനിലപാട് ഉണ്ടായിട്ടുണ്ട് എന്ന പ്രചാരണം തെറ്റാണെന്നും, സഭാനിയമങ്ങളും പ്രവർത്തികളും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുകയാണെന്നും ടെർവാപോർട്ടി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ സമീപനങ്ങൾ ദിവ്യകാരുണ്യ സ്വീകരണത്തിനു വേണ്ട യോഗ്യതകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല; പകരം, കത്തോലിക്കർ തന്നെ ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് തങ്ങളുടെ യോഗ്യതയെ പറ്റി സ്വയം വിചാരണ നടത്തണമെന്നാണ് പിതാവ് ഉദ്ദേശിച്ചിട്ടുളളത്, അദ്ദേഹം പറഞ്ഞു. "കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യം, ക്രൈസ്തവ ജീവിതത്തിന്റെ അർത്ഥവും വിശ്വാസത്തിന്റെ സോതസ്സുമാണ്. അത് നമ്മുടെ വിശ്വാസ പ്രമാണമാണ്. അത് സ്വീകരിക്കുന്നതിന് കത്തോലിക്കർ വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നമ്മൾ പശ്ചാത്തപത്തോടെ കുമ്പസാരിക്കുകയും ചെറിയ ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു." അതിനു ശേഷം ടെർവാപോർട്ടി വിശുദ്ധ പൗലോസ് ശ്ലീഹ കൊറിന്തോസുകാർക്ക് എഴുതിയ ലേഖന ഭാഗം ഉദ്ധരിച്ചു: "ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നും പാനം ചെയ്യുകയും ചെയ്താൽ, അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നു."(1 കൊറി. 11:27) "വിശുദ്ധ കുർബ്ബാന കൊടുക്കുന്ന എല്ലാവരും തിരുസഭയുടെ എല്ലാ നിയമങ്ങളും അറിയുകയും ഓർത്തിരിക്കുകയും ചെയ്യണമെന്നില്ല. അതു കൊണ്ട് തെറ്റുകൾ സംഭവിക്കാം. അതാണ് ലുഥറൻ സഭാംഗങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്." അദ്ദേഹം പറഞ്ഞു. (Source: Catholic Herald)
Image: /content_image/News/News-2016-02-03-01:17:49.jpg
Keywords: lutherns received holy communion
Content: 723
Category: 1
Sub Category:
Heading: സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിച്ചതിന്‍റെ പേരില്‍ മാര്‍പാപ്പയെ വിമർശിക്കുന്നവർ വായിച്ചറിയാന്‍...
Content: പെസഹാ വ്യാഴാഴ്ച നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ മാസം ഉത്തരവിറക്കിയതിനു ശേഷം, സോഷ്യല്‍ മീഡിയയിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പായെ അധിക്ഷേപിക്കുകയും; ചിലര്‍, Edit ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് വിശ്വാസികളെ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നത് അനേകം വിശ്വാസികളെ വേദനിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, ഈ ശുശ്രൂഷയുടെ പ്രത്യേകതകളും പാരമ്പര്യങ്ങളും വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. #{red->n->n->യേശു ആരുടെ പാദങ്ങളാണ് കഴുകിയത്?}# (യേശു അപ്പസ്തോലന്മാരുടെ പാദങ്ങളാണ് കഴുകിയതെന്നും അവര്‍ പുരുഷന്മാരായിരുന്നതു കൊണ്ട് ഈ ചടങ്ങ് പുരുഷന്മാര്‍ക്കു മാത്രമുള്ളതാണ് എന്നുമാണ് ഒരു വാദമുഖം.) വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രമാണ് ശിഷ്യന്മാരുടെ പാദം കഴുകുന്നതിനെക്കുറിച്ചുള്ള വിവരണമുള്ളത്. ബൈബിള്‍ ഇപ്രകാരമാണ് പറയുന്നത്: "അനന്തരം (യേശു) ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കാനും തുടങ്ങി" (John 13:5). ഇവിടെ യേശു അപ്പസ്തോലന്മാരുടെ പാദങ്ങള്‍ കഴുകി എന്നല്ല ബൈബിള്‍ പറയുന്നത് 'ശിഷ്യന്മാരുടെ' പാദങ്ങള്‍ കഴുകി എന്നാണ്. യേശുവിന്‍റെ അപ്പസ്തോലന്മാര്‍ പന്ത്രണ്ടുപേര്‍ മാത്രമായിരുന്നുവെങ്കില്‍ ശിഷ്യന്മാര്‍ അനവധിയായിരുന്നു. കാൽകഴുകൽ ചടങ്ങിനെ പറ്റി വ്യക്തമായി മനസിലാക്കാൻ നമുക്ക് സഭയുടെ രണ്ടു രേഖകളാണ് പരിശോധിക്കുവാനുള്ളത്. അതിൽ ആദ്യത്തേത് 'Paschales Solemnitatis' എന്ന രേഖയാണ്. ഈസ്റ്ററുമായി ബന്ധപ്പെട്ട എല്ല ചടങ്ങുകളുടെയും വിവരണങ്ങൾ അടങ്ങിയിരിക്കുന്ന രേഖയാണിത്. പ്രസ്തതരേഖയിൽ പറയുന്നു: "യേശുവിന്റെ സേവനവും ദീനദയാലുത്വവുമാണ് ഈ ചടങ്ങിലൂടെ വെളിവാകുന്നത്. സേവിക്കപ്പെടാനല്ല, സേവിക്കാനായി ആണ് യേശു എത്തിയത് എന്ന സന്ദേശമാണ് ഈ ചടങ്ങ് നമുക്ക് നൽകുന്നത്. ഈ പാരമ്പര്യം തുടരണം; അതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കേണ്ടതുമുണ്ട്." രണ്ടാമത്തെ രേഖയായ 'Roman Missal' പറയുന്നു: 'പ്രഭാഷണത്തിന് ശേഷം കാൽകഴുകൽ ചടങ്ങ് നടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ, ആരാധനാസഹായികൾ, നേരത്തെ തയ്യാറാക്കിയിട്ടുള്ള ഇരിപ്പടങ്ങളിലേക്ക് നയിക്കുന്നു. അതിനു ശേഷം വൈദീകൻ ഓരോരുത്തരുടെയും അടുത്തുചെന്ന് സഹായി എടുത്തു കൊടുക്കുന്ന ജലം ഉപയോഗിച്ച്, ഓരോരുത്തരുടെയും കാൽ കഴുകി തുടയ്ക്കുന്നു., ഒപ്പം തന്നെ പ്രതിവചന പ്രാർത്ഥനയോ പ്രാർത്ഥനാ ഗീതങ്ങളോ ആലപിക്കുന്നു. കാൽകഴുകൽ പൂർത്തിയാക്കി, പുരോഹിതൻ തന്റെ കൈകൾ കഴുകി തുടയ്ക്കുന്നു. അദ്ദേഹം തിരിച്ച് കസേരയിൽ പോയി ഇരിക്കുന്നു. തുടർന്ന് അദ്ദേഹം സർവ്വലോക പ്രാർത്ഥന നയിക്കുന്നു'. ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. ഇവിടെ കാൽകഴുകാനായി തിരഞ്ഞെടുക്കേണ്ടവരുടെ എണ്ണം രേഖയിൽ പന്ത്രണ്ട് എന്ന് പറയുന്നില്ല. അതായത് കർമ്മം ചെയ്യുന്ന പുരോഹിതന് എണ്ണം നിശ്ചയിക്കാം. 2. ചടങ്ങിനിടയ്ക്കുള്ള പ്രാർത്ഥനകളിലൊന്നും അപ്പോസ്തലന്മാരെ പറ്റി പതിപാദിക്കുന്നില്ല. ശിഷ്യന്മാർ എന്ന വാക്കാണ് ഉപയോഗിക്കപ്പെടുന്നത്. 3. രേഖകളുടെ വ്യാഖ്യാനങ്ങളിലെങ്ങും അപ്പോസ്തലന്മാരെ പറ്റി പറയുന്നില്ല. 4. പാരമ്പര്യ രേഖകളനുസരിച്ച് കാൽകഴുകൽ ചടങ്ങിൽ പങ്കെടുക്കുന്നവരിൽ ക്രിസ്ത്യാനി അല്ലാത്ത ഒരാൾ ഉണ്ടെങ്കിൽ പോലും, അത് പാരമ്പര്യ ലംഘനമല്ല. പങ്കെടുക്കുന്നവർ കത്തോലിക്കരായിരിക്കണം എന്ന് രേഖയിലെങ്ങും പറയുന്നില്ല. അതായത്, ഈ ചടങ്ങ് അപ്പോസ്തലന്മാരുടെ അഭിഷേകത്തെ കുറിക്കുന്നതല്ല. പുരോഹിതന്മാരുടെ സ്ഥാനാരോഹണത്തെ കുറിക്കുന്നതല്ല. ശിഷ്യരുടെ കാലുകൾ കഴുകുന്നതിലൂടെ യേശു തന്റെ സേവന മാതൃക വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. യേശുവിന്റെ മാതൃകയായ സേവനവും ദീനദയാലുത്വവും വെളിപ്പെടുത്തുന്ന ചടങ്ങിനാണ് കാൽ കഴുകലിൽ നാം സാക്ഷ്യം വഹിക്കുന്നത്. #{red->n->n->നിനക്ക് എന്നോട് കൂടെ പങ്കില്ല.}# യോഹന്നാന്‍റെ സുവിശേഷത്തില്‍ (3:8) യേശു പത്രോസിന്‍റെ പാദം കഴുകാനായി അവന്‍റെ അടുത്തെത്തുമ്പോള്‍ പത്രോസ് യേശുവിനെ തടയുന്നു. അപ്പോള്‍ യേശു അവനോട് പറയുന്നു: "ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല." ഈ ബൈബിള്‍ ഭാഗം മാത്രം ധ്യാനിച്ചാല്‍ മാര്‍പാപ്പ ചെയ്തത് എത്ര മഹനീയമായ പ്രവൃത്തിയാണെന്ന് നമുക്ക് ബോദ്ധ്യമാകും. ആരാണ് യേശുവിനോടു കൂടെ പങ്കു പറ്റുവാന്‍ വിളിക്കപ്പെട്ടവര്‍? 12 അപ്പസ്തോലന്‍മാര്‍ മാത്രമാണോ? ശിഷ്യന്മാര്‍ മാത്രമാണോ? അല്ലെങ്കില്‍ പുരുഷന്മാര്‍ മാത്രമാണോ? അതോ ക്രിസ്ത്യാനികള്‍ മാത്രമാണോ? മനുഷ്യവംശം മുഴുവന്‍ അവനോടു പങ്കു പറ്റുവാന്‍ വിളിക്കപ്പെട്ടവരാണെങ്കില്‍ ക്രിസ്തുവിന്‍റെ വചനപ്രകാരം എല്ലാവരെയും ഈ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടെന്ന് മാത്രമല്ല അത് സഭയുടെ ഉത്തരവാദിത്വവും കൂടിയാണ്. കാരണം, സഭ ലോകത്തെ മുഴുവനും ക്രിസ്തുവിനോടു കൂടെ പങ്കു പറ്റുവാന്‍ ക്ഷണിക്കുന്നു. അതുകൊണ്ട് കാല്‍ കഴുകല്‍ ശുശ്രൂഷ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഒതുക്കണം എന്നു വാദിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നും വരുന്ന ഒരു ചിന്തയല്ല എന്ന്‍ വിശ്വാസികള്‍ തിരിച്ചറിയണം. #{red->n->n->ചരിത്രത്തിലൂടെ}# അതിഥികളുടെ കാൽകഴുകൽ, പ്രാചീനകാലം മുതലെ നിലനിന്നു വരുന്ന ഒരു ആചാരമാണ്. കിഴക്കൻ ദേശങ്ങളിൽ പാവപ്പെട്ട മനുഷ്യർ മിക്കപ്പോഴും നഗ്നപാദരായിരിക്കും. വള്ളി കെട്ടിയ പാദരക്ഷകൾ ധരിക്കുന്നവർ തന്നെ വളരെ കുറവായിരിക്കും. യേശുവും അപ്പോസ്തലന്മാരും വാർചെരുപ്പുകളായിരുന്നു ധരിച്ചിരുന്നത്. അപ്പോൾ ഇടയ്ക്കിടയ്ക്ക് കാൽ കഴുകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള പരിതസ്ഥിതിയിൽ, ക്ഷീണിച്ച് അവശനായി വരുന്ന അതിഥിക്ക്, ക്ഷീണം തീർക്കുവാൻ ഒരു പാത്രത്തിൽ വെള്ളം കൊടുക്കുന്ന പതിവുണ്ടായിരുന്നു. വിശിഷ്ടനായ അതിഥിയാണെങ്കിൽ, ആതിഥേയൻ തന്നെ വെള്ളം അതിഥിയുടെ പാദത്തില്‍ ഒഴിച്ചു കൊടുക്കുമായിരുന്നു. ഇപ്പോഴും ഈ അതിഥിമര്യാദ നിലനിൽക്കുന്നുണ്ട്. ബൈബിളിൽ തന്നെ ഇതിന് ധാരാളം ഉദ്ദാഹരണങ്ങളുണ്ട്. അബ്രാഹം ഒരിക്കൽ കൂടാരത്തിന് പുറത്തിരിക്കുമ്പോൾ മൂന്നു യാത്രക്കാർ എത്തി ചേരുന്നു. അവരെ കണ്ടയുടനെ അബ്രാഹം അവരുടെയടുക്കൽ ഓടിയെത്തി ഉത്തമ ആതിഥ്യമര്യാദയനുസരിച്ച് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. "യജമാനനേ, അങ്ങ് എന്നിൽ സംപ്രീതനെങ്കിൽ അങ്ങയുടെ ദാസനെ കടന്നു പോകരുതെ! കാലു കഴുകാൻ കുറച്ചു വെള്ളം കൊണ്ടു വരട്ടെ" (ഉൽപ്പത്തി 18:3-4). ഇതേപോലെ, ലോത്ത്, സോദാം നഗരവാതിൽക്കൽ ഇരിക്കുമ്പോൾ രണ്ടു മാലാഖമാർ ഇറങ്ങി വന്നു. അവരുടെ മുമ്പിൽ പ്രണമിച്ചു കൊണ്ട് ലോത്ത് ഇങ്ങനെ പറഞ്ഞു, "യജമാനൻമാരെ, ദാസന്റെ വീട്ടിലേക്ക് വന്നാലും. കാൽ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റ് യാത്ര തുടരാം" (ഉൽപ്പത്തി 19: 2). ദാവീദിന്റെ സേവകർ അബിഗെലിനടുത്തെത്തി, തങ്ങൾ അവളെ ദാവീദിന്റെ അഭീഷ്ടപ്രകാരം അദ്ദേഹത്തിന്റെ പത്നിയാക്കാൻ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത് എന്ന് അറിയിച്ചപ്പോൾ, അവരെ പ്രണമിച്ചു കൊണ്ട് അവൾ പറഞ്ഞു: "ഈ ദാസി എന്റെ യജമാനന്റെ ദാസന്മാരുടെ പാദം കഴുകേണ്ടവളാണ്" (1 സാമുവൽ 25:41). വരുന്ന അതിഥിക്ക് കാൽ കഴുകാൻ വെള്ളം കൊടുക്കാത്തത് വലിയ അപമര്യാദയായി കണക്കാക്കപ്പെട്ടിരുന്നു. ഈ കാര്യത്തിൽ യേശു ഒരു മനുഷ്യനെ കുറ്റപ്പെടുത്തുന്നുണ്ട്. ഫരിസേയനായ ശിമിയോനോട് യേശു പറയുന്നു: "ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകുവാൻ നീ എനിക്ക് വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരാൽ എന്റെ കാലു കഴുകുകയും അവളുടെ തലമുടി കൊണ്ട് തുടക്കുകയും ചെയ്തു" (ലൂക്കാ 7:44). വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തയോസിന് എഴുതിയ ലേഖനത്തിൽ ഉത്തമയായ ഒരു വിധവ ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട് (മറ്റ് അനവധി നിബന്ധനകൾക്കൊപ്പം ) "വിശുദ്ധന്മാരുടെ കാലുകൾ കഴുകിയിട്ടുള്ള വിധവയെ ..."(ഉത്തമ വിധവയായി കണക്കാക്കാം) എന്നു പറയുന്നു (1 തിമോ 5:10). #{red->n->n->ക്രിസ്തുവിനു ശേഷം, സഭയിലെ കാൽകഴുകൽ ശുശ്രൂഷകൾ}# ഈ ചടങ്ങ് അതിപുരാതന കാലത്തു നിന്നുള്ളതാണ്. കൈസ്തവപ്രാർത്ഥനാക്രമങ്ങൾ രൂപപ്പെട്ട കാലഘട്ടത്തിലാണ് ഈ ചടങ്ങ് ആരംഭിച്ചത് എന്ന് കരുതപ്പെടാം. പക്ഷേ, സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ഇതിനെ പറ്റി രേഖാമൂലമായ പരാമർശങ്ങൾ കാണുന്നില്ല എന്നത് സത്യമാണ്. പെസഹാ വ്യാഴത്തിലെ കാൽകഴുകൽ ചടങ്ങ് കൂടുതലായും ആശ്രമ ദേവാലയങ്ങളിലാണ് നിലനിന്ന് പോന്നത്. 5-6 നൂറ്റാണ്ടിലെ റോമിന്റെ കുലീനത്വവും ക്രൈസ്തവ ദീനദയാലുത്വവും ഒരു പോലെ സമ്മേളിച്ചിരുന്ന വ്യക്തിപ്രഭാവമായിരുന്ന വി.ബനഡിക്ട്, ആശ്രമ മര്യാദകളെ പറ്റി പറയുന്നു: "യേശുവിനെ സ്വീകരിക്കുന്നതുപോലെ വേണം അതിഥികളെ സ്വീകരിക്കുന്നത്. ആദ്യമായി സമാധാനത്തിന്റെ ചുംബനം കൈമാറണം. ആശ്രമാധിപൻ തന്നെ അതിഥിയുടെ കൈകളിൽ വെള്ളമൊഴിച്ചു കൊടുക്കണം.അതിനു ശേഷം ആശ്രമാധിപന്റെയൊപ്പം മറ്റെല്ലല്ലാവരും ചേർന്ന് അതിഥിയുടെ കാൽ കഴുകണം. ഓരോ ആഴ്ച്ചയുടെ അവസാനത്തിലും, ആ ആഴ്ച്ചയിലെ പാചകത്തിനും സേവനത്തിനും നിർദ്ദേശിക്കപ്പെട്ടിരുന്നവർ, മറ്റ് സഹോദരരുടെ കാലുകൾ കഴുകണം" (Regula, LIII). ക്ലൂണിയിൽ എല്ലാ പ്രധാനപ്പെട്ട തിരുനാളുകളിലും പാവപ്പെട്ടവരുടെ കാൽ കഴുകുന്ന പതിവുണ്ട് എന്ന് വി. ബർനാർഡ് ഓർമ്മിപ്പിക്കുന്നു. വടക്കേ ആഫ്രിക്കയിലെ മിലാനിലും, സ്പെയിനിലും ജ്ഞാനസ്നാന സമയത്ത് കാലുകൾ കഴുകുന്ന പതിവുണ്ട്. ഇത് ആതിഥ്യമര്യാദയുമായി ബന്ധപ്പെട്ട ആചാരമാണ്, ജ്ഞാനസ്നാനവുമായി ബന്ധപ്പെട്ടതല്ല എന്ന കാരണത്താലാവാം, റോം ഇത് അനുവർത്തിച്ചു കാണുന്നില്ല. #{red->n->n->പാദം കഴുകലിനെ പറ്റി വിശുദ്ധ അഗസ്റ്റിൻ}# പാദം കഴുകൽ ഒരു കൂദാശയായി തെറ്റിദ്ധരിക്കപ്പെടാം എന്നുള്ളതുകൊണ്ടാണ്, അത് പല സ്ഥലങ്ങളിലും തിരസ്ക്കരിക്കപ്പെട്ടത് എന്ന് വി.അഗസ്റ്റിൻ പറയുന്നുണ്ട്. അതു കൊണ്ട് ചില സ്ഥലങ്ങളിൽ ജ്ഞാനസ്നാനം കഴിഞ്ഞ് മൂന്നാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിൽ മാത്രം ഇത് ആചരിക്കപ്പെടാറുണ്ട്. സ്പെയിനിൽ എൽവിര കൗൺസിൽ (Council of Elvira) ഈ ആചാരത്തെ പിന്തുണച്ചിരുന്നില്ല. വി.അഗസ്റ്റിൻ, ജന്വാറിയസിനയച്ച എഴുത്തിൽ കാൽകഴുകൽ എന്ന ആചാരം പരാമർശിക്കുന്നുണ്ട്. 'കാൽകഴുകലിനെ പറ്റി... കർത്താവ് തന്നെ നിർദ്ദേശിച്ചിട്ടുള്ളതിനാൽ .... ഏത് സമയമാണ് ഉചിതം എന്ന് ആലോചിക്കണം.... നോമ്പുകാലം ഉചിതമെന്ന് കരുതുന്നു..... ചിലർ ഈ ആചാരം പൂർണ്ണമായും തിരസ്ക്കരിച്ചിട്ടുമുണ്ട്.' (Ep. lv, 18) മറ്റൊരു എഴുത്തിൽ അദ്ദേഹം പെസഹാ വ്യാഴാഴ്ച്ചയിലെ കാൽകഴുകലിനെ പറ്റി ഇപ്രകാരം പറയുന്നുണ്ട്. "ഇത് എങ്ങനെ തുടങ്ങിയെന്നു ചോദിച്ചാൽ എനിക്ക് മറുപടിയില്ല. ഒരുപക്ഷേ, നോമ്പുകാലത്ത് പ്രാർത്ഥന മാത്രമായി കഴിയുന്നവരുടെ ശരീരശുദ്ധി മുൻനിറുത്തിയാകാം കാൽകഴുകൽ ചടങ്ങ് നിർവ്വഹിച്ചുതുടങ്ങിയത്." പെസഹാ വ്യാഴാഴ്ച്ചയിലെ കാൽകഴുകൽ ചടങ്ങിനെപറ്റി The Council of Toledo (694) ഇങ്ങനെ പറയുന്നു: 'കർത്താവ് തന്റെ ശിഷ്യരുടെ കാലുകൾ കഴുകാൻ മടിക്കാത്തപ്പോൾ, നാം എന്തുകൊണ്ട് അദ്ദേഹത്തെ അനുകരിക്കുന്നില്ല?' വിശുദ്ധ ഇസിഡോറ (De eccl. off.1, 28) കാൽകഴുകൽ ചടങ്ങിന്റെ ഒരു വകഭേദത്തെ കുറിച്ച് പറയുന്നുണ്ട്. "കർത്താവ് തന്റെ ശിഷ്യരുടെ കാലുകൾ കഴുകിയതുപോലെ, അന്നേ ദിവസം ദേവാലയവും ദേവാലയ പരിസരവും കഴുകുകയും ദിവ്യബലിക്കുള്ള പാത്രങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു." 12-13 നൂറ്റാണ്ടുകളിൽ റോമിൽ രണ്ടു വിധത്തിലുള്ള കാൽ കഴുകലുകൾ ഉണ്ടായിരുന്നു എന്ന് Ordines Romani പറയുന്നു. ആദ്യത്തേതിൽ പിതാവ് ശുശ്രൂഷകരുടെ പാദങ്ങൾ കഴുകന്നു. പിന്നീട് ബലിയർപ്പണത്തിനു ശേഷം പിതാവും സഹകാരികളും ചേർന്ന് പാവപ്പെട്ടവരുടെ കാലുകൾ കഴുകുന്നു. ഈ വിവരണങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു- സഭയിലെ കാൽകഴുകൽ ശുശ്രൂഷകൾ അപ്പോസ്തലന്മാരുടെ അഭിഷേകത്തെയൊ പുരോഹിതന്മാരുടെ സ്ഥാനാരോഹണത്തെയൊ കുറിക്കുന്നതല്ല. ശിഷ്യരുടെ കാലുകൾ കഴുകുന്നതിലൂടെ യേശു തന്റെ സേവന മാതൃക വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. പെസഹാ വ്യാഴാഴ്ച, കാൽകഴുകൽ ചടങ്ങിന്റെ ആരംഭ സമയം തന്നെ അതിന്റെ പ്രാധാന്യം പുരോഹിതൻ വിവരിക്കാറുണ്ട്: "നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി. ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകുന്നത് നിങ്ങൾ ഇത് മറ്റുള്ളവർക്കു വേണ്ടി ചെയ്തു കൊടുക്കുവാൻ വേണ്ടിയാകുന്നു" (Missale Gallic, vet. cfr. Muratori, 742). #{red->n->n->നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം}# ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷം യേശു അവരോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. "ഞാന്‍ എന്താണ് ചെയ്തത് എന്നു നിങ്ങള്‍ അറിയുന്നുവോ?" ഈ ചോദ്യം ഫ്രാന്‍സിസ് പാപ്പായെ വിമര്‍ശിക്കുന്നു. ഓരോരുത്തരോടും യേശു ചോദിക്കുന്നു. അതിനുള്ള മറുപടിയും യേശു തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്‌. "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു" (John 13:15). ഇവിടെ രണ്ടു കാര്യങ്ങള്‍ യേശു വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. ഒന്നാമതായി, അവിടുന്ന്‍ നമുക്ക് ഒരു മാതൃക നല്‍കുകയാണ് ചെയ്തത്- ഭൃത്യനും യജമാനനും തമ്മിലും‍ അയയ്ക്കപ്പെട്ടവനും അയച്ചവനും തമ്മിലും അന്തരമില്ലാത്ത, വലിപ്പ ചെറുപ്പമില്ലാത്ത വേര്‍തിരിവുകളില്ലാത്ത സമാനതയുടെയും എളിമപ്പെടലിന്‍റെയും ഒരു മാതൃക. എന്നാല്‍ ഈ അതുല്യമായ മാതൃകയിലേക്ക് സ്ത്രീ പുരുഷ വ്യത്യാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന്‍ വിശ്വാസികള്‍ മനസ്സിലാക്കിയിരിക്കണം. ഇവിടെ 'പുരുഷന്മാര്‍ മാത്രം പരസ്പരം പാദം കഴുകണമെന്നല്ല ക്രിസ്തു പറഞ്ഞത്' എന്നു മനസ്സിലാക്കാന്‍ വലിയ ദൈവശാസ്ത്രത്തിന്‍റെ ആവശ്യമൊന്നുമില്ല. സാമാന്യ ബോധം മാത്രം മതിയാവും. യേശു നല്‍കിയ ഈ മാതൃക സ്ത്രീ പുര്‍ഷ ഭേദമെന്യേ സകല മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെങ്കില്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അവകാശമുണ്ട്. രണ്ടാമതായി പരസ്പരം പാദങ്ങള്‍ കഴുകുവാന്‍ അവിടുന്ന്‍ നമ്മോട് ആവശ്യപ്പെടുന്നു. ക്രിസ്തു സകല മനുഷ്യരുടെയും കര്‍ത്താവാണ്. അതുകൊണ്ട് അവന്‍റെ നിയമങ്ങളും കൃപാവരങ്ങളും ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഒതുക്കുവാന്‍ ആര്‍ക്കും അധികാരമില്ല. #{red->n->n->പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനം}# പാരമ്പര്യമായി കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാര്‍ മാതമാണ് പങ്കെടുത്തിരുന്നത് എന്നത് വാസ്തവമാണ്. സഭയുടെ രേഖകളിൽ അപ്രകാരം പറയുന്നുമുണ്ട്. എന്നാല്‍ ക്രൈസ്തവജനത, വിശുദ്ധ ആരാധനാക്രമത്തില്‍ നിന്നും കൃപാവരങ്ങളുടെ സമൃദ്ധി കൂടുതല്‍ എളുപ്പം ആര്‍ജ്ജിക്കുവാന്‍ വേണ്ടി, ആരാധനാക്രമത്തിന്‍റെ തന്നെ സമഗ്രമായ ഒരു പുനരുദ്ധാരണം നടത്തുവാന്‍ വത്സല മാതാവായ തിരുസഭ രണ്ടാം വത്തിക്കാൻ കൗൺസിലൂടെ ആഗ്രഹിച്ചു (Sacrosanctum Councilium 21). അതിന്‍റെ നടപടി ക്രമങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടാണിരിക്കുന്നത്. അതിനാല്‍ മാറ്റംവരുത്തേണ്ട ചില മേഖലകളില്‍ മാറ്റം വരുത്തി വിശ്വാസികളെ കൂടുതലായി ദൈവത്തിങ്കലേക്കടുപ്പിക്കേണ്ട ഉത്തരവാദിത്വം സഭാപിതാക്കന്മാരില്‍ നിക്ഷിപ്തമാണ്. യോഹന്നാന്‍റെ സുവിശേഷത്തിലെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ സാഹചര്യവും അതിനുശേഷമുള്ള യേശുവിന്‍റെ പ്രബോധനങ്ങളുമനുസരിച്ച് നോക്കുമ്പോള്‍ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കേണ്ടത് ആ ശുശ്രൂഷയുടെ പൂര്‍ണ്ണതയ്ക്ക് ആവശ്യമാണെന്ന് പത്രോസിന്‍റെ പിന്‍ഗാമിക്ക് തോന്നിയതു കൊണ്ടായിരിക്കാം അദ്ദേഹം പാരമ്പര്യത്തില്‍ നിന്നും മാറ്റം വരുത്തിയത്. കാരണം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വ്യക്തമായി പഠിപ്പിക്കുന്നു. "ആരാധന ക്രമത്തില്‍ അതിന്‍റെ ആന്തരിക സ്വഭാവത്തിന് അപര്യാപ്തമോ അനുയോജ്യമല്ലാത്തതോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ആവ വ്യതിയാന വിധേയമാണ്" (S.C.21). "നോമ്പു കാലത്തെ ആരാധനക്രമത്തിൽ പുരാതന പാരമ്പര്യത്തിൽ നിന്ന് സന്ദർഭോചിതമായി ചിലതെല്ലാം പുനരുദ്ധരിക്കണം" എന്ന് പരിശുദ്ധാത് മാവിൽ നിറഞ്ഞ് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരുന്നു (S.C 109.a). ആ നിർദ്ദേശം പ്രാവർത്തികമാക്കുകയാണ് ഈ മാറ്റത്തിലൂടെ സംഭവിച്ചത് എന്നുവേണം മനസ്സിലാക്കാൻ. #{red->n->n->മാര്‍പാപ്പയ്ക്കു ലഭിച്ചിരിക്കുന്ന അധികാരം}# യേശു ശിമയോനോടു പറഞ്ഞു: "നീ പത്രോസാണ്‌. ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്തായി 16:18-19). അതുകൊണ്ട്, ഈ ഭൂമിയില്‍ കെട്ടുവാനും അഴിക്കുവാനും പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയ്ക്കു ലഭിച്ചിരിക്കുന്ന അധികാരം ക്രിസ്തുവില്‍ നിന്നും വന്നതാണ്. ആ അധികാരത്തെ ചോദ്യം ചെയ്യുന്നവന്‍ ക്രിസ്തുവിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന്‍ അറിഞ്ഞിരിക്കുക. "പത്രോസ് എന്ന് താൻ പേരിട്ട ശിമയോനെ മാത്രമേ സഭയുടെ പാറയായി കർത്താവ് നിയോഗിച്ചിട്ടുള്ളൂ. അവിടുന്ന് അദ്ദേഹത്തിന് അതിന്റെ താക്കോലുകൾ നൽകി; മുഴുവൻ അജഗണത്തിന്റെയും ഇടയനായി അദ്ദേഹത്തെ നിയമിച്ചു" (CCC 881, Cf. Mt 16:18-19, Jn 21: 15-17). അതിനാൽ കാൽകഴുകൽ ശുശ്രൂഷയിൽ മാത്രമല്ല വിശ്വാസസംബന്ധിയായ എന്തു കാര്യത്തിലും മാറ്റം വരുത്തുവാൻ അദ്ദേഹത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നത് ദൈവത്തിന്റെ കല്പനക്ക് എതിരായിരിക്കും എന്ന് നാം മനസ്സിലാക്കണം. #{red->n->n->ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍}# യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷം വ്യക്തമായി പറയുന്നു- "ഈ കാര്യങ്ങള്‍ അറിഞ്ഞ് ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍" (John 13:17). ഇവിടെ യേശു നമ്മോട് രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. ഒന്ന്‍- ഈ കാര്യങ്ങള്‍ അറിയുക; രണ്ട്- ഇതനുസരിച്ച് പ്രവര്‍ത്തിക്കുക. എങ്ങനെയാണ് അറിയുക? ദൈവത്തിന്‍റെ വചനങ്ങള്‍ തെറ്റു കൂടാതെ ആധികാരികമായി നമുക്ക് വ്യാഖ്യാനിച്ചു തരുന്നത് സഭയാണ്. അതുകൊണ്ട് ശരിയായ അറിവ് നമുക്ക് ലഭിക്കുന്നത് സഭയില്‍ നിന്നുമാണ്. തര്‍ക്ക വിഷയമായ കാര്യങ്ങളില്‍ സഭ പറയുന്നത് അനുസരിക്കുവാനും മാര്‍പാപ്പയുടെ തീരുമാനങ്ങളെ അംഗീകരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ട്. രണ്ടാമതായി, ക്രിസ്തു പറയുന്നു: ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍! അതുകൊണ്ട് നാം അനുഗ്രഹിക്കപ്പെടണമെങ്കില്‍ ക്രിസ്തു പറയുന്നത് അനുസരിക്കണം. അത് അനുസരിക്കാന്‍ കൃത്യമായി പഠിപ്പിക്കാന്‍ സഭയ്ക്കു മാത്രമേ സാധിക്കൂ എന്ന്‍ നാം അറിഞ്ഞിരിക്കണം. അതിനാല്‍ തന്നെ നമ്മുടെ കുടുംബങ്ങളും തലമുറകളും അനുഗ്രഹിക്കപ്പെടാന്‍ നമുക്ക് സഭയോടു ചേര്‍ന്നു നില്‍ക്കാം. ക്രിസ്തുവിനോടു പങ്കു പറ്റുവാന്‍ അവന്‍ സഭയിലൂടെ നല്‍കുന്ന കൃപാവരം സ്വീകരിക്കുവാന്‍ നമുക്ക് സഭാമാതാവിനോട് ചേര്‍ന്നു നില്‍ക്കാം. മാമോദീസാ ജലം കൊണ്ട് നമ്മെ ശുദ്ധി ചെയ്ത് വിശുദ്ധ കുര്‍ബ്ബാനയിലൂടെ നമ്മെ ശക്തിപ്പെടുത്തി സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി നമ്മെ ഒരുക്കി അവസാനം മരണം മൂലം നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന നമ്മുടെ ആത്മാവിനെ ദൈവകരങ്ങളിലേക്ക് സമര്‍പ്പിക്കുന്ന നമ്മുടെ അമ്മയാണ് സഭാമാതാവ്. ആ അമ്മയുടെ കരം പിടിച്ചു കൊണ്ട് ലോകം മുഴുവനുമുള്ള സകല വിശ്വാസികളോടും ചേർന്ന് നമുക്കും ഏറ്റുചൊല്ലാം- "വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാൻമാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ".
Image: /content_image/News/News-2016-02-03-09:25:43.jpg
Keywords: pope washing the feet
Content: 724
Category: 6
Sub Category:
Heading: ടെലിവിഷന്റെ നന്മയും തിന്മയും
Content: "ദുഷ്പ്രവണതകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം; എന്നാൽ ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!" (ലൂക്കാ 17:1) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 04}# ടെലിവിഷന്‍ ഒരേ സമയം കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കാനും അതേ സമയം ബന്ധങ്ങളെ നശിപ്പിക്കാനും ഇടവരുത്തിയേക്കാം. കുടുംബാഗംങ്ങളെ കൂടുതൽ വ്യക്തിപരമായി അടുപ്പിക്കുവാനും മറ്റു കുടുംബങ്ങളുമായുള്ള സാമൂഹ്യബന്ധങ്ങളും കെട്ടുറപ്പുള്ളതാവാക്കുവാനും ടെലിവിഷന്‍ കൊണ്ട് സാധിക്കും. മാത്രമല്ല, ആദ്ധ്യാത്മികവും ഭൌതികവുമായ തലത്തിലുള്ള അറിവും വർദ്ധിപ്പിക്കുവാൻ ടെലിവിഷന്‍ നല്ല ഒരു ഉപാധിയാണ്. ദൈവവചനങ്ങൾ കേൾക്കുവാനുള്ള സാധ്യത കൂടുതല്‍ നൽകിക്കൊണ്ട് കുടുംബങ്ങളുടെ മതപരമായ വ്യക്തിത്വത്തെ വളർത്തുവാൻ ടെലിവിഷന്‍ സഹായിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. അത് നമ്മുടെ ഭൗതികവും, ആത്മീയവുമായ ജീവിതങ്ങളെ പരിപോഷിപ്പിയ്ക്കുന്നു. അതുപോലെ തന്നെ ടെലിവിഷനു കുടുംബജീവിതങ്ങളെ തകർക്കുവാനും കഴിയും. ധാർമിക മൂല്യങ്ങളെ തെറ്റായി ചിത്രീകരിച്ചും, വ്യാഖ്യാനിച്ചും അശ്ലീല - ആക്രമണ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്തും തിന്മയുടെ സ്വാധീനം നമ്മെ കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ആത്മീയ- ധാർമിക മൂല്യങ്ങളെ, സംശയം ജനിപ്പിക്കത്തക്ക വിധത്തിൽ വളച്ച് ഒടിച്ച് പ്രദർശിപ്പിക്കുന്നത് വഴിയായി കുടുംബങ്ങളുടെ ഇടയില്‍ അതിന് നാശം വിതയ്ക്കുവാൻ കഴിയും. മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളെയും, ആവശ്യങ്ങളെയും, പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തെറ്റായി ചിത്രീകരിക്കുന്ന പരസ്യങ്ങളിലൂടെയും, പരസ്പര ആദരവും നീതിയും സമാധാനവും സ്നേഹവും ഒക്കെ കളങ്കപ്പെടുത്തുന്ന വിധത്തിലുള്ള സംപ്രേഷണങ്ങൾ കൂടുതല്‍ നാശത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ടെലിവിഷൻ ധാർമിക മൂല്യങ്ങളെ തെറ്റായി സംപ്രേഷണം ചെയ്യുന്നിലെങ്കിൽ കൂടിയും, ടെലിവിഷന് കുടുംബങ്ങളിൽ ഭീഷണിയാവാം. അതിനു കുടുംബാംഗങ്ങളെ ഒറ്റപ്പെടുത്തുവാനും, അവരുടെതായ ഒറ്റപെട്ട ലോകത്തിൽ ആയിരിക്കുവാനും പ്രേരിപ്പിക്കുന്നു. കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റി നിറുത്തുവാനും, അതുപോലെ തന്നെ മാതാപിതാക്കളെ കുട്ടികളിൽ നിന്ന് അകറ്റുവാനും ടെലിവിഷന് കഴിയും എന്ന വസ്തുത നമ്മില്‍ പലര്‍ക്കും അറിയില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.05.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image: /content_image/Meditation/Meditation-2016-02-04-00:33:43.jpg
Keywords: ടെലിവിഷ
Content: 725
Category: 8
Sub Category:
Heading: മരിച്ചവരോടുള്ള നന്ദി നാം പ്രകാശിപ്പിക്കേണ്ടത് എങ്ങനെ?
Content: “തടവുകാരോട് നിങ്ങളും അവര്‍ക്കൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറുവിന്‍ ” (ഹെബ്രായര്‍ 13:3) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി 4}# പ്രസിദ്ധ വേദപാരംഗതായിരിന്ന വിശുദ്ധ അംബ്രോസ് പറയുന്നു, “ഞാന്‍ ഈ രാജകുമാരനെ (തിയോഡോസിയൂസ്) സ്നേഹിച്ചിരുന്നു, ഇപ്പോഴും ഞാനവനെ സ്നേഹിക്കുന്നു. അവന്റെ യോഗ്യതകള്‍ക്കനുസരിച്ച് ആ സ്വര്‍ഗ്ഗീയ മടിത്തട്ടിലേക്ക് അവനെ നയിക്കും വരെ ഞാനവനെ ഉപേക്ഷിക്കുകയില്ല. ഓ ജനങ്ങളെ! പെട്ടെന്ന്‍ തന്നെ എന്റെ അടുക്കലേക്ക് വരുവിന്‍, നിങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്ന നിങ്ങളുടെ പ്രാര്‍ത്ഥനകളാകുന്ന സുഗന്ധദ്രവ്യങ്ങളും, നിങ്ങളുടെ അനുതാപത്തിന്റെ ദുഃഖവും, കാരുണ്യവും ഈ രാജകുമാരന്റെ ഭൗതീകാവശിഷ്ടങ്ങളിലേക്ക് വര്‍ഷിക്കുവിന്‍." തന്റെ സഭാപരമായ ലേഖനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഇങ്ങനെ എഴുതി, “ഒരു മനുഷ്യനും സ്വന്തമായി നില്‍ക്കുന്ന ഒരു ദ്വീപല്ല. നമ്മുടെ ജീവിതങ്ങള്‍ ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. എണ്ണമറ്റ പ്രവര്‍ത്തികള്‍ വഴി അവ പരസ്പരം കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരാളും ഒറ്റക്ക്‌ ജീവിക്കുന്നില്ല. ഒരാളും ഒറ്റക്ക്‌ പാപം ചെയ്യുന്നില്ല, അതുപോലെ തന്നെ ഒരാളും ഒറ്റക്ക്‌ രക്ഷപ്പെടുന്നുമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ചിന്തിക്കുന്നതിലും, പറയുന്നതിലും, പ്രവര്‍ത്തിക്കുന്നതിലും, മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ തിരിച്ചും. എന്റെ ജീവിതം മറ്റുള്ളവരിലേക്കും ഒഴുകികൊണ്ടിരിക്കുന്നു. അത് ഒരുപക്ഷേ ഗുണത്തിനോ, ദോഷത്തിനോ ആയിരിക്കാം. അതിനാല്‍ മറ്റുള്ളവനു വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ അവനെ സംബന്ധിച്ചിടത്തോളം വെറും ബാഹ്യമായുള്ളതല്ല, അതിനും മേലെയുള്ളതാണ്, മരണ ശേഷവും നിലക്കാത്ത ഒന്നായി അത് തുടരേണ്ടിയിരിക്കുന്നു. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, മറ്റുള്ളവനോടുള്ള എന്റെ നന്ദി, അവനുവേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന അവന്റെ ശുദ്ധീകരണത്തില്‍ നിന്നുള്ള മോക്ഷത്തിന് സുനിശ്ചിതമായും ഒരു പങ്ക് വഹിക്കുന്നുണ്ട് "(n 48). #{red->n->n->വിചിന്തനം:}# മരണം മൂലം നമ്മിൽ നിന്നും വേർപെട്ടുപോയ നമ്മുടെ പൂർവ്വികരോടും സ്നേഹിതരോടുമുള്ള നമ്മുടെ നന്ദി പ്രകാശനം അവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനയിലൂടെയാകട്ടെ. അതിനായി നമുക്ക് പുതിയ തീരുമാനങ്ങളെടുക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-03-23:27:07.jpg
Keywords: വിശുദ്ധ അംബ്രോസ്