Content | "ഇവൻ ഇസ്രയേലിൽ പലരുടെ വീഴ്ച്ചയ്ക്കും, ഉയർച്ചയ്ക്കും കാരണമാകും." (ലൂക്കാ 2:34)
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 3}#
യേശുവിനെ ദേവാലയത്തിൽ കാഴ്ച വെച്ചപ്പോൾ അവന്റെ രാജത്വം വെളിവാക്കപെടുന്ന ഒരടയാളവും ഉണ്ടായിരുന്നില്ല. അവൻ നാല്പത് ദിവസം മാത്രം പ്രായമായ വെറും ഒരു ഒരു സാധാരണ പിഞ്ചുപൈതൽ മാത്രമായിരുന്നു. സാധാരണാക്കാരായ മാതാപിതാക്കളുടെ ഒരു സാധാരണ പൈതൽ. അവൻ ജനിച്ചത് ബെത്ലഹെമിലെ ഒരു കാലിത്തൊഴുത്തിൽ ആയിരുന്നുവെന്ന് തിരുകുടുംബവുമായി ഏറെ അടുപ്പം ഉണ്ടായിരുന്നവർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. മാലാഖന്മാരുടെ സ്വർഗീയ സംഗീതം, പിന്നെ ആട്ടിടയരുടെ സന്ദർശനം, ഇതൊന്നും ആരും അറിഞ്ഞിരിന്നില്ല. ഹെബ്രായർക്കുള്ള ലേഖനപ്രകാരം 'ഈ പിഞ്ചു പൈതൽ' അബ്രഹാമിന്റെ സന്തതി പരമ്പരകളെ സഹായിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ സകല മനുഷ്യരുടെയും പാപങ്ങൾ പോക്കുന്നവനുമായ ഒരേയൊരു നിത്യപുരോഹിതൻ ആണ് (ഹെബ്രാ . 2:16-17).
സത്യമായും, ഈ കുഞ്ഞിന്റെ ദൈവാലയ സമർപ്പണത്തെ, ഇസ്രയേലിലെ ഒരു കുടുംബത്തിൽ നിന്നുള്ള ആദ്യജാതന്റെ സമർപ്പണമെന്ന് വിശേഷിപ്പിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വരുവാനിരിക്കുന്ന എല്ലാ തിക്താനുഭവങ്ങളുടെയും സഹനങ്ങളുടെയും, പരീക്ഷണങ്ങളുടെയും, ഒക്കെ തന്നെ തന്നെയുള്ള സമർപ്പണത്തിന്റെ പ്രതീകം. മാനവകുലത്തിന്റെ രക്ഷ അത് യേശു തന്നെ ആകണമായിരുന്നു.
കരുണാമയൻ, മാനവകുലത്തിനുള്ള മാറ്റമില്ലാത്ത പുതിയ ഉടമ്പടിയുടെ നിത്യപുരോഹിതൻ, ദിവ്യമായ കരുണ വെളിപ്പെടുത്തുന്നവൻ, ഈ ലോകത്തെ അത്ര മാത്രം സ്നേഹിച്ച പിതാവായ ദൈവത്തെ വെളിപെടുത്തിയവൻ എന്നൊക്കെ അവിടുത്തെ വിശേഷിപ്പിക്കാം. എല്ലാ മനുഷ്യരെയും വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന നിത്യപ്രകാശമായ അവിടുന്ന് ചരിത്രത്തിന്റെ എല്ലാ കാലങ്ങളിലും അജയ്യനായി നിലകൊള്ളുന്നു.
(വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, റോം 02.02.1994)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
|