Contents

Displaying 571-580 of 26062 results.
Content: 686
Category: 6
Sub Category:
Heading: ലോകത്തിന്റെ നവീകരണത്തിന് ദൈവ വചനത്തിന്റെ പൂർത്തീകരണം അനിവാര്യം
Content: "അങ്ങിനെ, നിങ്ങൾ നിർദ്ദോഷരും നിഷ്കളങ്കരും ആയിതീർന്ന്, വഴി പിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെ ഇടയിൽ കുറ്റമറ്റ ദൈവമക്കൾ ആവട്ടെ; അവരുടെ മദ്ധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായ് പ്രകാശിക്കുകയും ചെയ്യട്ടെ" (ഫിലിപ്പി 2:15-16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 27 }# "യേശുവിന്റെ വാക്കുകൾക്കും, പ്രബോധനങ്ങൾക്കും വിരുദ്ധമായി ധാരാളം പാഷണ്ടതകളും തെറ്റായ പ്രബോധനങ്ങളും പ്രചരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. "നിങ്ങൾ ലോകത്തിന്റെ പ്രകാശം ആകുന്നു .....അപ്പോൾ അത് ഭവനത്തിലുള്ള ഏല്ലാവർക്കും പ്രകാശം നൽകുന്നു .....അപ്രകാരം മനുഷ്യർ നിങ്ങളുടെ പ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപെടുത്തെണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ മുൻപിൽ പ്രകാശിക്കട്ടെ" (മത്തായി 5:14-16). സത്യത്തിൽ, വെളിച്ചം നമ്മിൽ നിന്ന് കെട്ടുപോകുന്നില്ല; കർത്താവായ യേശുക്രിസ്തുവിന്റെ വെളിച്ചത്തിന്റെ പ്രതിഫലനമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം, സുവിശേഷത്തിൽ പറയപ്പെടുന്ന 'സത്യമായ പ്രകാശം' ലോകത്ത് നിറയണമെങ്കിൽ വചനങ്ങളുടെ പൂർത്തീകരണം നമ്മുടെ ജീവിതത്തിൽ സാധ്യമാകണം. ഇത് സാദ്ധ്യമാകണമെങ്കിൽ സഭ സുവിശേഷ സത്യങ്ങളാൽ നയിക്കപെടണം. അപ്പോസ്തോലരാൽ കൈമാറ്റം ചെയ്യപെട്ട്, മെത്രാന്മാർ വഴി, അവരുടെ പിന്തുടർച്ചക്കാരിലൂടെ നമുക്ക് കൈമാറ്റം ചെയ്തു ലഭിച്ച സുവിശേഷം കലർപ്പില്ലാതെ പ്രഘോഷിക്കാൻ നാം തയാറാകണം." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 17.10.1993) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-26-13:32:24.jpg
Keywords: നവീകര
Content: 687
Category: 1
Sub Category:
Heading: നാസീ പീഢന ക്യാമ്പില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ഫാദര്‍ എയ്ജൽമാർ യുൻസീറ്റീഗിനെ ഫ്രാന്‍സിസ് പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
Content: 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാസീ പീഢന ക്യാമ്പില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ഫാദര്‍ എയ്ജൽമാർ യുൻസീറ്റീഗിനെ ഫ്രാന്‍സിസ് പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ജനുവരി 21 നായിരിന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനത്തോടെ അദ്ദേഹത്തെ വിശുദ്ധനായി വാഴിക്കാനുള്ള പാത തുറക്കുകയാണ്. ഹിറ്റ്ലർ യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെയും നാസികളുടെ വ്യാജ പ്രചരണങ്ങൾക്ക് എതിരെയും, ക്രൈസ്തവ സമൂഹത്തെ ഉപദേശിച്ചതിന്റെ പേരില്‍, 1941 ഏപ്രിൽ 21-ന്, ജർമ്മനിയിലും ഓസ്ട്രിയയിലും പൗരോഹിത്യവൃത്തിയിലേർപ്പെട്ടിരുന്ന ഫാദർ എയ്ജൽമാർ യുൻസീറ്റീഗിനെ നാസികൾ അറസ്റ്റ് ചെയ്തു. 'ലോകത്തിലെ ഏറ്റവും വലിയ ആശ്രമം' എന്നറിയപ്പെട്ടിരുന്ന ദഷ്യവിലെ നാസി പീഡനകേന്ദ്രത്തിലേക്കാണ് അവർ അദ്ദേഹത്തെ എത്തിച്ചത്. അന്ന് ക്യാമ്പിൽ ഏകദേശം 2700 വൈദീകർ തടങ്കലിൽ ഉണ്ടായിരുന്നു. തടവുകാരിലേറയും പോളണ്ടിൽ നിന്നുള്ള പുരോഹിതർ. പട്ടം ലഭിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോളാണ്, 30-മത്തെ വയസ്സിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ചെക് റിപ്പബ്ലിക്കിൽ, 1911-ലാണ് അദ്ദേഹം ജനിച്ചത്. 18-മത്തെ വയസ്സിൽ അദ്ദേഹം സെമിനാരിയിൽ ചേർന്നു. ''ആരും പോകുന്നില്ലെങ്കിൽ, ഞാൻ പോകാം" എന്ന ആപ്തവാക്യം സ്വീകരിച്ച 'മരിയൻ ഹിൽ മിഷൻ സൊസൈറ്റി'യിൽ പുരോഹിതനായി. കിഴക്കൻ യൂറോപ്പിൽ നിന്നും എത്തുന്ന തടവുകാരെ സഹായിക്കാനായി, അദ്ദേഹം ക്യാമ്പിൽ വച്ച് റഷ്യൻ ഭാഷ പഠിച്ചു. ആ സമയത്ത് തന്നെ, ക്യാമ്പിൽ അദ്ദേഹം വിശുദ്ധൻ എന്ന് എന്നു പേരെടുത്തിരിന്നു. ക്യാമ്പിൽ പുരോഹിതരുടെ നേരെയുള്ള നാസികളുടെ പെരുമാറ്റം വാക്കുകള്‍ക്ക് അതീതമായിരുന്നു. ചുരുക്കം സമയം ആരാധനയ്ക്ക് അനുവാദം നൽകും. മറ്റു ചിലപ്പോൾ ദ്രോഹിക്കും. ഒരു ദുഖവെള്ളിയാഴ്ച്ച നാസികൾ ആഘോഷിച്ചത് വൈദീകരെ പീഡിപ്പിച്ചു കൊണ്ടായിരുന്നു. ഫാദർ യുൻസീറ്റീഗ് ആരോഗ്യ പ്രശ്നങ്ങളില്ലാതെയാണ് ക്യാമ്പിൽ കഴിഞ്ഞത്. പക്ഷേ, 1945-ൽ ക്യാമ്പിൽ ടൈഫോയിഡ് പടർന്നു പിടിച്ചു. മറ്റെല്ലാവരും കൈയൊഴിഞ്ഞ ടൈഫോയിഡ് ബാരക്കിൽ, സേവനത്തിനായി ഫാദർ യുൻസീറ്റീഗും കൂടെ 19 വൈദീകരും തയ്യാറായി. ടൈഫോയിഡ് ബാരക്കിലെ സേവനം മരണം സ്വയം വരിക്കലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഫാദർ യുൻസീറ്റീഗിന്റെ നേതൃത്വത്തിൽ വൈദികർ പ്രവർത്തനനിരതരായത്. രോഗം പിടിപെട്ടവരെ ചികിത്സിച്ചും, ആശ്വസിപ്പിച്ചും, പ്രാർത്ഥിച്ചും, അവർ ടൈഫോയിഡ് ബാരക്കിൽ സേവനം തുടർന്നു. ഫാദർ തന്റെ സഹോദരിക്കയച്ച എഴുത്തുകളിൽ നിന്നും, അദ്ദേഹം തന്റെ പ്രവർത്തിയിൽ സന്തോഷവും വിശ്വാസവും കണ്ടെത്തിയിരുന്നു എന്ന് കാണാന്‍ സാധിയ്ക്കും. "ഞങ്ങളെ നയിക്കുന്നത് ദൈവാനുഗ്രഹമാണ്. അത് പ്രശ്നങ്ങൾ തരണം ചെയ്യാൻ ഞങ്ങളെ ശക്തരാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, ദൈവം കരുതിവച്ചിരിക്കുന്ന അനുഗ്രഹത്തെ പറ്റി എല്ലാവർക്കും അറിവുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു." മറ്റൊരു കത്തിലുള്ളത് ഇങ്ങനെ, "എല്ലാ സഹനത്തിന്റെയും പിന്നിൽ ദൈവസ്നേഹമുണ്ട്. നല്ല മനസ്സുള്ളവർക്ക് അവിടുന്നു സന്തോഷം നൽകും." ടൈഫോയിഡ് ബാരക്കിലെ ജീവിതം അദ്ദേഹത്തെയും രോഗിയാക്കി.1945 മാർച്ച് 2-ാം തിയതി അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ടൈഫോയിസ് ബാരക്കിൽ സേവനത്തിനിറങ്ങിയ 19 പേരിൽ രണ്ടു പേർ മാത്രമാണ് ടൈഫോയിഡിൽ നിന്നും രക്ഷപെട്ടത്. ഫ്രാന്‍സിസ് പാപ്പയുടെ പുതിയ തീരുമാനത്തോടെ എയ്ജൽമാർ യുൻസീറ്റീഗിനെ വിശുദ്ധനാക്കാനുള്ള വഴി തുറക്കുകയാണ്. നേരത്തെ 2009-ൽ ബനഡിക്ട് XVI - മൻ മാർപാപ്പ, എയ്ജൽമാർ യുൻസീറ്റീഗിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരിന്നു. (Source: EWTN News)
Image: /content_image/News/News-2016-01-27-03:03:24.jpg
Keywords: Fr. Engelmar Unzeitig, malayalam, pravachaka sabdam, latest malayalam christian news, franis pope, martyr, രക്തസാക്ഷി, ഫാദര്‍ എയ്ജൽമാർ യുൻസീറ്റിഗ്
Content: 688
Category: 8
Sub Category:
Heading: മരണനേരത്ത് സംരക്ഷണം ലഭിക്കാന്‍ നാം ചെയ്യേണ്ടതെന്ത്?
Content: “നിങ്ങള്‍ ധീരന്‍മാരായിരുക്കുവിന്‍, നിങ്ങളുടെ കൈകള്‍ തളരാതിരിക്കട്ടെ. നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തീര്‍ച്ചയായും പ്രതിഫലം ലഭിക്കും” - (2 ദിനവൃത്താന്തം 15:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-28}# നല്ലവനായ ഒരു മനുഷ്യന്‍, തന്റെ മരണത്തോടടുത്തപ്പോള്‍, അവന്റെ മരണകിടക്കക്ക് ചുറ്റിലും നിന്ന് സാത്താന്‍ അവനെ ഭയങ്കരമായി ആക്രമിക്കുവാന്‍ തുടങ്ങി. പെട്ടെന്ന്‍ തന്നെ സ്വര്‍ഗ്ഗകവാടം തുറക്കുകയും ആയിരകണക്കിന് തൂവെള്ള വസ്ത്രധാരികളായ മാലാഖമാര്‍ അവന്റെ സഹായത്തിനായി വരികയും ചെയ്തു. അവനെ സംരക്ഷിക്കുവാനും, അവനു വേണ്ടി വിജയം നേടുവാനുമായി അയക്കപ്പെട്ടിരിക്കുന്നവരാണ് തങ്ങളെന്നവര്‍ അറിയിച്ചു. മരണത്തിലേക്ക് ആ മനുഷ്യന് പെട്ടെന്ന്‍ തന്നെ ഭയങ്കര ആശ്വാസം ലഭിക്കുകയും, അവന്‍ തന്നെ രക്ഷിക്കുവാന്‍ വന്ന സ്വര്‍ഗ്ഗീയ പോരാളികളോട് നിങ്ങള്‍ ആരാണെന്നു അന്വോഷിക്കുകയും ചെയ്തു. അവര്‍ ഇപ്രകാരം മറുപടി പറഞ്ഞു: "നിന്റെ ജീവിതകാലത്ത് നീ പ്രാർത്ഥിച്ചു ശുദ്ധീകരണസ്ഥലത്തു നിന്ന് സ്വതന്ത്രരാക്കിയ ആത്മാക്കളാണ് ഞങ്ങള്‍. നീ ഞങ്ങളോടു കാണിച്ച കാരുണ്യത്തിനു പ്രതിഫലം തരുവാനും, നിന്നെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുവാനും വന്നിരിക്കുകയാണ് ഞങ്ങള്‍.” (സഭാ ചരിത്രകാരനും പ്രമുഖ ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ സീസറെ ബാറോണിയൂസ്). {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# തങ്ങളുടെ സ്വന്തക്കാരേയും, സുഹൃത്തുക്കളേയും സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് ശുദ്ധീകരണാത്മാക്കള്‍ക്ക് അറിയാം. അവരുടെ നന്ദി അതിരുകളില്ലാത്തതാണ്. മരണനേരത്ത് സംരക്ഷണം ലഭിക്കാന്‍ ശക്തമായി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-27-03:34:32.jpg
Keywords: കര്‍ദ്ദിനാള്‍
Content: 689
Category: 1
Sub Category:
Heading: വിശുദ്ധ കവാടങ്ങൾ ജാലവിദ്യയല്ല; പാപവിമോചനത്തിനായി, വിശ്വാസികൾ വേണ്ടത്ര ഒരുക്കങ്ങളോടെ, കുമ്പസാരമെന്ന കൂദാശയിലൂടെ കടന്നു പോകേണ്ടതുണ്ട്: ബോംബെ അതിരൂപത
Content: മഹാരാഷ്ട്രയിൽ, വിശുദ്ധ കവാടങ്ങളെ പറ്റി 'വാട്ട്സ് ആപ്പിലൂടെ' തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബോംബെ അതിരൂപത, അതിനെ പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, 'കരുണയുടെ വർഷത്തിലെ കരുണ ഒരു ജാലവിദ്യയല്ല', എന്ന് വ്യക്തമാക്കി. വിശുദ്ധ കവാടത്തിലൂടെ കടന്നു പോയാൽ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടും എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് വാട്ട്സ്ആപ്പിലൂടെ പ്രചരിച്ചത്. "വിശുദ്ധ കവാടങ്ങൾ ജാലവിദ്യയല്ല; പാപവിമോചനത്തിനായി, വിശ്വാസികൾ വേണ്ടത്ര ഒരുക്കങ്ങളോടെ, സഭ നിർദ്ദേശിച്ചിട്ടുള്ള കുമ്പസാരമെന്ന കൂദാശയിലൂടെ കടന്നു പോകേണ്ടതുണ്ട്." "വിശുദ്ധ കവാടത്തിലൂടെ നാം യേശു വാഗ്ദാനം ചെയ്യുന്ന പുതു ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. അത് കരുണയുടെ വാതിലാണ്. ആ വാതിലിലൂടെ കടക്കുന്നതോടെ നാം പാപവിമോചനത്തിനുള്ള ആത്മാർത്ഥമായ ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. "കുമ്പസാരത്തിന് പകരമായല്ല വിശുദ്ധ കവാടത്തിലൂടെയുള്ള പ്രവേശനം" എന്ന് അതിരൂപതയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. അതിരൂപതയിലെ വിശുദ്ധ കവാടങ്ങളെ പറ്റി ഒരു പ്രാദേശീക ദിനപത്രത്തിൽ വന്ന വാർത്തയാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് കാരണമായി തീർന്നത്. കരുണയുടെ വർഷത്തിന്റെ, മതപരവും കൂദാശാപരവും തത്വചിന്താപരവുമായ വിഷയങ്ങളൊന്നും പരാമർശിക്കാതെയാണ് പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന്, രൂപതാ വാർത്താക്കുറിപ്പ് അഭിപ്രായപ്പെട്ടു. കരുണയുടെ വർഷത്തിൽ, വേണ്ടത്ര ഒരുക്കങ്ങളോടെ വിശ്വാസികൾ പങ്കെടുക്കേണ്ട മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് വിവരിക്കുന്ന ഒരു രേഖ അതിരൂപത തയ്യാറാക്കിയിട്ടുണ്ട്. വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുന്നതോടൊപ്പം ഒരു ഹൃദയ പരിവർത്തനവും, കൂദാശകളുടെ ആചരണവും, പാപവിമോചനത്തിന് ആവശ്യമാണെന്ന് രേഖ ഉറപ്പിച്ചു പറയുന്നു. ഈ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മുംബൈ പ്രദേശത്തെ ഇടവകകൾ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിൽ എല്ലാ രൂപതകളിലും വിശുദ്ധ കവാടങ്ങൾ തുറന്നിട്ടുണ്ട്. അതിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് പൂർണ്ണ ദണ്ഡ വിമോചനമാണ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. 2015 ഡിസംബർ 20-നാണ്, ബോംബെ കർദ്ദിനാൾ ഒസ്വാൽഡ് ഗ്രഷ്യസ് മുംബൈയിലെ 'Our Lady of the Mount' ബസലിക്കയിൽ വിശുദ്ധ കവാടം തുറന്നത്. അന്ന് അദ്ദേഹം പറഞ്ഞു: "ഇത് ദൈവത്തിന്റെ കവാടമാണ്! ഇതിലൂടെ പ്രവേശിച്ച് നമുക്ക് കർത്താവിന്റെ കരുണയ്ക്ക് അർഹരാകാം." അതിനു ശേഷം, 'വിശുദ്ധ പുസ്തകം താക്കോലാക്കി ഉപയോഗിച്ച് അദ്ദേഹം വാതിലുകൾ തുറന്നു. അന്ന് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "നിങ്ങളുടെ കണ്ണുകൾ യേശുവിൽ ഉറപ്പിക്കുക, നിങ്ങൾ ദൈവത്തിന്റെ കരുണയുടെ വാഹകരാകുക." (Source: Ewtn News)
Image: /content_image/News/News-2016-01-27-12:34:51.jpg
Keywords: bombay arch dioces, holy door
Content: 690
Category: 6
Sub Category:
Heading: ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് കരുതുന്നതിന്റെ ഭവിഷ്യത്തുകൾ
Content: "ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് അവർ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിത പ്രവർത്തികൾക്കും ദൈവം അവരെ വിട്ടു കൊടുത്തു" (റോമ 1:28) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 28}# പുരാതന റോമാ നഗരത്തിന് യോജിക്കുന്ന ഒരു വാക്യമാണ് മുകളിൽ നൽകിയ വാക്യം. പല ലേഖനങ്ങളിലൂടെ വായിച്ച അറിവുകളിലൂടെയും, മറ്റും നമുക്ക് സുപരിചിതമായ റോമാ നഗരം. പ്രമുഖ എഴുത്തുകാരൻ സീയെന്ഗിവിച്ചിന്റെ 'ക്വാ വാ ദീസ്' (നീ എവിടെ പോകുന്നു) എന്ന കഥയിലൂടെയൊക്കെ പരിചിതമായ നഗരം. പൗലോസ്‌ ശ്ലീഹായുടെ വാക്കുകൾ പുരാതന റോമ നഗരത്തോട് താരതമ്യപെടുത്തുന്നതിലുപരി ഇത് നമ്മുടെ ഈ കാലഘട്ടത്തിനും അനുയോജ്യമായ വരികൾ പോലെ തോന്നുന്നില്ലേ? നമ്മൾ ഇന്ന് ജീവിയ്ക്കുന്ന ഈ ചുറ്റുപാടുകളേയും, പരിസ്ഥിതികളേയും പറ്റി വചനത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. സ്വേഛാധിപത്യ വാഴ്ച്ചയുടെ ദുരന്തഫലങ്ങൾ ഏവർക്കും അറിവുള്ളതാണല്ലോ? മനുഷ്യനു അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥ. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യവും, പ്രവർത്തന സ്വാതന്ത്ര്യവും എന്തിനു, അവന്റെ അസ്ഥിത്വം പോലും നിഷേധിക്കപെട്ട ഒരു കാലഘട്ടം. ആധുനിക ലോകത്തിലെ കണ്ണുനിറയിക്കുന്ന നിരവധി അനുഭവങ്ങൾ, ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും നാം അനുദിനം വായിക്കാറുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്ന തരത്തിൽ ഉള്ള ആക്രമണങ്ങൾ, പീഡനങ്ങൾ. കോൺസൻട്രെഷൻ ക്യാമ്പുകളിലൂടെ മനുഷ്യനെ പച്ചയ്ക്ക് ചുട്ടു കൊന്ന കഴിഞ്ഞ നൂറ്റാണ്ട്. സ്വേഛാധിപത്യ വാഴ്ച്ചഭരണത്തിൽ ജീവിതം മടുത്ത ഒരു കാലഘട്ടം. മയക്കുമരുന്നിനു അടിമയായവർ, തീവ്രവാദികളായവർ, നിരപരാധികളെ തട്ടികൊണ്ടുപോകുന്നവർ ഇങ്ങനെ പാപത്തിന്റെ ബന്ധനത്തിൽ അടിമപെട്ടവർ എത്രയോപേർ. ഈ ലോകം മുഴുവൻ അധമവികാരത്തിനു അടിമപെട്ടു എന്നതിൽ യാതൊരു സംശയവുമില്ല. "ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് അവർ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിത പ്രവർത്തികൾക്കും ദൈവം അവരെ വിട്ടു കൊടുത്തു" ഈ വചനത്തിന്റെ പൂർത്തീകരണമാണ് ഇന്നത്തെ ലോക അവസ്ഥക്ക് കാരണമെന്ന് നാം അംഗീകരിച്ചേ തീരു. (St. John Paul II, S. of C.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-27-23:11:14.jpg
Keywords: വചനത്ത
Content: 691
Category: 1
Sub Category:
Heading: സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ISIS നീക്കത്തിനെതിരെ കർദ്ദിനാൾ നിക്കോൾസ് മുന്നറിയിപ്പ് നൽകുന്നു
Content: സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ, പ്രത്യേകിച്ച് അസന്തുഷ്ടരായ വിദ്യാർത്ഥികളെ, ഇന്റർനെറ്റ് മുഖേന, ISIS വല വീശി പിടിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്. സ്കൂളുകളിലെയും കോളേജുകളിലെയും കാത്തലിക് അദ്ധ്യാപകർക്കു വേണ്ടി, ഇന്ന് ലണ്ടനിൽ വച്ചു നടക്കുന്ന യോഗത്തിൽ, കർദ്ദിനാൾ നടത്താൻ പോകുന്ന പ്രഭാഷണം ചൊവ്വാഴ്ച്ച തന്നെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾ ഇസ്ലാമിക് തീവ്രവാദികളുടെ വലയിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദ്യാർത്ഥികളുടെ നിഷ്ക്കളങ്കത , ഒറ്റപ്പെടൽ, കുടുംബത്തിലെ ധാർമ്മികതയുടെ തകർച്ച, ഇതോടൊപ്പം, ഇന്റർനെറ്റിന്റെ ലഭ്യത- ഇതെല്ലാം തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായകമായി മാറുകയാണ്. ISIS-ൽ ചേരുന്നതിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പലരുമായും താൻ സംസാരിച്ചിട്ടുണ്ട് എന്ന് കർദ്ദിനാൾ അറിയിച്ചു. 14-15 വയസുള്ള അസന്തുഷ്ടരായ കുട്ടികൾ വളരെ പെട്ടന്ന് ഇസ്ലാമിക് ഭീകരതയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഒരു മാസത്തെ പരിശീലനത്തോടെ വിദ്യാർത്ഥികൾ എല്ലാം ഉപേക്ഷിച്ച്, ISIS-നു വേണ്ടി ചാവേറുകളാകാൻ പോലും തയ്യാറാകുന്നവരായി മാറ്റപ്പെടുന്നു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഒരു പെൺകുട്ടി, കുടുംബ ബന്ധങ്ങളിലെ തകർച്ചമൂലം ഒറ്റപ്പെട്ടപ്പോൾ, ISIS-ലേക്ക് തിരിയാൻ ശ്രമിച്ചത് അദ്ദേഹം എടുത്തു പറയുന്നുണ്ട്. അവസാന നിമിഷത്തിലാണ് അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞത്. തീവ്രവാദികളുടെ നശീകരണ പ്രവർത്തനങ്ങൾ ഇത്തരം വിദ്യാർത്ഥികൾക്ക് സ്വന്തം സമൂഹത്തോടുള്ള വിദ്വേഷം തീർക്കാനുള്ള വേദികളായി മാറുകയാണ്. കുടുംബത്തിൽ നിന്നുമുള്ള ധാർമ്മിക പാഠങ്ങളുടെ അഭാവത്തിൽ, തീവ്രവാദികൾ അവരുടെ 'പ്രമേയങ്ങൾ ബാലമനസുകളിൽ എഴുതിച്ചേർക്കാൻ ശ്രമിക്കുന്നു. അത് അവർക്ക് എളുപ്പത്തിൽ കഴിയുകയും ചെയ്യുന്നു. കുടുംബത്തിനും സമൂഹത്തിനും തന്നെ ആവശ്യമില്ല എന്ന നിരാശാബോധത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ചെറുപ്പക്കാരുടെ മുന്നിലേക്ക്, പ്രവർത്തിക്കാനും പങ്കാളികളാകാനുമുള്ള അവസരമാണ് lSIS ഇട്ടു കൊടുക്കുന്നത്. വിദ്യാർത്ഥികളുടെ മനസ്സിൽ നന്മ നിറയ്ക്കുക എന്നത് ക്രൈസ്തവവിദ്യാഭ്യാസ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. യേശുവിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴി ആകർഷകമാക്കി, അതിലൂടെ ചെറുപ്പക്കാരെ നയിക്കേണ്ട ഉത്തരവാദിത്വമാണത്. വിദ്യാഭ്യാസ പ്രവർത്തകർ ആ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് അനുസരിച്ചായിരിക്കും അവരുടെ പ്രവർത്തന വിജയം വിലയിരുത്തപ്പെടുന്നത്. ഇതേവരെ ഏകദേശം 700 ബ്രിട്ടീഷ് മുസ്ലിംങ്ങൾ ഇറാക്കിലും സിറിയയിലും പോയി ISIS-ൽ ചേർന്നിട്ടുണ്ട് എന്നാണ് പോലീസിന്റെ കണക്ക്. അതിൽ നൂറു പേർ കൊല്ലപ്പെട്ടു. അനവധി പേർ തിരിച്ച് വന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ, കുപ്രസിദ്ധനായ ജിഹാദാ ജോൺ ഉൾപ്പെടുന്നു. ബ്രിട്ടീഷ് വംശജനായ ഇയാൾ അനവധി അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാരെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ വീഡിയോകൾ ISIS പ്രസിദ്ധീകരിച്ചിരുന്നു. ഇയാൾ നവംബറിൽ ഒരു US ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്കൂളുകളിൽ നിന്ന് ഇന്ന്ലാമിക് തീവ്രവാദം ഇല്ലായ്മ ചെയ്യാൻ, സ്വാതന്ത്യം, സഹിഷ്ണുത, എന്നിവ ചെറുപ്പത്തിൽ തന്നെ പഠനവിഷയമാക്കണമെന്ന് ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ളത് അവസരോചിതമാണെന്ന് കർഡിനാൾ അഭിപ്രായപ്പെടുന്നു. (Source: Catholic Herald)
Image: /content_image/News/News-2016-01-28-09:03:54.jpg
Keywords: Cardinal nichols,
Content: 692
Category: 9
Sub Category:
Heading: ഫാ.കുര്യൻ കാരിക്കൽ നേതൃത്വം നൽകുന്ന കെയ്റോസ് ബൈബിൾ കൺവെൻഷൻ ഷെഫീൽഡിൽ
Content: നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീൽഡിൽ അതിരമ്പുഴ കാരീസ്ഭവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.കുര്യൻ കാരിക്കൽ നേതൃത്വം നൽകുന്ന "കെയ്റോസ് റിട്രീറ്റ്" ത്രിദിന ബൈബിൾ കൺവെൻഷൻ മാർച്ച് 4,5,6 തിയതികളിൽ ഷെഫീൽഡിലെ സെന്റ് പാട്രിക്സ് ദേവാലയത്തിൽ (Barnsley Road, S5 0QF) വച്ച് നടക്കും. പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, ക്രിസ്ത്യൻ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കും. വി.കുർബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള പ്രത്യേക ധ്യാനം തുടങ്ങിയ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിക്കു വേണ്ടി ഫാ.ബിജു കുന്നക്കാട്ട് ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2016-01-28-11:04:40.jpg
Keywords: ഷെഫീല്‍ഡ്, father kurian kaarikkal, father biju konnakkattu, kairose retreat
Content: 693
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളും അവരുടെ നാമത്തിനു കാരണഭൂതരായ മാധ്യസ്ഥ വിശുദ്ധരും
Content: “ഇവിടെയാണ്, ദൈവത്തിന്റെ കല്‍പ്പനകള്‍ പാലിക്കുന്ന വിശുദ്ധന്‍ മാരുടെ സഹന ശക്തിയും, യേശുവിലുള്ള വിശ്വാസവും വേണ്ടത്.” (വെളിപാട് 14:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-29 }# "ഒരു വ്യക്തിയുടെ നാമത്തിനു കാരണഭൂതരായ മാധ്യസ്ഥ വിശുദ്ധര്‍, ഈ ലോക ജീവിതത്തിൽ മാത്രമല്ല ആ വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തെ അഗ്നിജ്വാലകളില്‍ ആ വ്യക്തി വെന്തുരുകുമ്പോഴും മാധ്യസ്ഥ വിശുദ്ധര്‍ തങ്ങളുടെ കക്ഷികള്‍ക്കായി അവരുടെ സഹായം തുടര്‍ന്നു കൊണ്ടിരിക്കുന്നു." ഈ വലിയ സത്യമാണ് നാം 'പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വ സിക്കുന്നു' എന്ന് വിശ്വാസപ്രമാണത്തിലൂടെ ഏറ്റു ചൊല്ലുന്നത്. "എണ്ണുവാന്‍ കഴിയാത്തത്ര മാധ്യസ്ഥ വിശുദ്ധര്‍ എണ്ണമറ്റ ആത്മാക്കളില്‍ വ്യക്തിപരമായി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. ഈ വിശുദ്ധരും അവരുടെ കക്ഷികളും തമ്മിലുള്ള സ്നേഹബന്ധം എന്നെന്നും നിലനില്‍ക്കുക മാത്രമല്ല. ഇതിനോടകം നേടിയ വിജയത്തിന്റെ ഫലമായി അഗാധമായൊരു ഊഷ്മളത ഇതില്‍ പ്രവേശിക്കുകയും ചെയ്യും. അവര്‍ ശുദ്ധീകരണസ്ഥലത്തെ വിശുദ്ധാത്മാക്കളെ തങ്ങളുടെ മാതൃകയുടെ ഫലങ്ങളായും, അവരുടെ പ്രാര്‍ത്ഥനകളുടെ ഉത്തരമായും, അവരുടെ മാധ്യസ്ഥത്തിന്റെ വിജയമായും, അവരുടെ സ്നേഹപൂര്‍വ്വമായ ഇടപെടലിന്റെ ഫലമായി ലഭിച്ച മനോഹരമായ കിരീടമായും കാണുന്നു." (ഫാ. ഫ്രെഡറിക്ക് ഫാബെര്‍, മതപരിവര്‍ത്തകന്‍, ഇംഗ്ലീഷ് ഗീതങ്ങളുടെ രചയിതാവ്, ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്) #{red->n->n->വിചിന്തനം:}# നമ്മുടെ മാധ്യസ്ഥ വിശുദ്ധനെ മാതൃകയാക്കികൊണ്ട് ജീവിക്കുവാന്‍ ശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARqi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-28-14:22:07.jpg
Keywords: ശുദ്ധീകരണ
Content: 694
Category: 6
Sub Category:
Heading: നേട്ടങ്ങളോടൊപ്പം വളരുന്ന മനുഷ്യന്റെയുള്ളിലെ 'ഭയം'
Content: "എന്റെ സ്നേഹിതരെ , നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിവില്ലാത്തവരെ നിങ്ങൾ ഭയപെടേണ്ട". (ലുക്ക. 12:4) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 29}# ഈ ആധുനിക തലമുറയിലെ അനേകം മനുഷ്യർ ഭയത്തിന് അടിമകളാണ്. എടുത്തു പറയത്തക്ക വിധത്തിൽ അവർക്ക്‌ അതനുഭവപ്പെടുന്നുമുണ്ട്. ഒരു പക്ഷെ അത് കൂടുതലായി അനുഭവിക്കുന്നവർ 'മനുഷ്യന്റെ മൊത്തം അവസ്ഥയെ പറ്റി കൂടുതൽ അവബോധമുള്ളവരും', അതെ സമയം, മനുഷ്യന്റെ ലോകത്ത് 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവരും ആണ് . ഈ ഭയം അവരുടെ ജീവിതത്തിൽ പ്രത്യക്ഷത്തിൽ കാണുന്നുമില്ല, അനുഭവപ്പെടുന്നുമില്ല. ആധുനിക സാങ്കേതിക വിദ്യകളും, പരിഷ്കാരത്തിന്റെ വിവിധ രീതികളും ഈ ഭയത്തെ മൂടിവക്കുന്നു. അത് മനുഷ്യനെ ആത്മീയതയുടെ ആഴങ്ങളിൽ നിന്ന് വിടുവിക്കുന്നു. എന്നിട്ട് അവന്റെ ജീവിതം മറ്റൊരു തലത്തിലേയ്ക്ക് വഴി മാറുന്നു. സാമ്പത്തിക ശാസ്ത്രം പഠിക്കുന്നവാൻ, അതിന്റെ അടിമത്വത്തിലെയ്ക്ക് വീഴുന്നു, മറ്റൊന്നും അവനു ബാധകമല്ല. സാങ്കേതിക വിദ്യ അഭ്യസിക്കുന്നവൻ അതിന്റെ അടിമയായ് മാറുന്നു, അവനും മറ്റൊന്നും ഒരു വിഷയമല്ല, രാഷ്ട്രീയത്തിൽ ആയിരിക്കുന്നവനും അതുപോലെ തന്നെ. മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങൾ വളരെ വലുത് തന്നെയാണ്. തന്റെ സ്വന്തം താൽപര്യങ്ങൾക്കനുസ്രുതമായ് എങ്ങിനെ ഈ നേട്ടങ്ങളെ ഉപയോഗിക്കാം എന്ന് മനുഷ്യൻ ചിന്തിക്കുകയും മുൻപൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത തരത്തിൽ സാങ്കേതിക വിദ്യകളെയും, പരിഷ്കാരത്തിന്റെ വിവിധ രീതികളെയും മനുഷ്യൻ ഇപ്പോൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ സാങ്കേതിക പുരോഗതിയിലും, ഭൌതികമായ പുരോഗതിയിലും, ഏറെ മുന്പിട്ടു നിൽക്കുന്ന പ്രദേശങ്ങളിൽ, ഈ നേട്ടങ്ങൾ ഉപഭോഗ മനസ്ഥിതിയിൽ പെട്ട് പോകുന്നു. ഇത് സാക്ഷ്യപെടുത്തുന്നത് ഒരു വലിയ സത്യത്തിലേക്കാണ്- മനുഷ്യന്റെ അഭിവൃദ്ധി എന്ന് പറയുന്നത് ഭാഗികം ആണെന്ന് മാത്രമല്ല, ദൈവത്തെ മാറ്റി നിറുത്തിക്കൊണ്ടുള്ള മനുഷ്യന്റെ അഭിവൃദ്ധി അവനിലെ മനുഷ്യനെ കൊല്ലുന്നു, അതെ ദൈവത്തിന്റെ സ്വന്തം ഛായ കുടികൊള്ളുന്ന അവന്റെയുള്ളിലെ മനുഷ്യനെതന്നെ. (ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ, 13.4.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-28-21:01:48.jpg
Keywords: ആധുന
Content: 695
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ?
Content: “ദൈവത്തെ സ്തുതിക്കുവിന്‍ അവിടത്തേക്ക് നന്ദി പറയുകയും ചെയ്യുവിന്‍. അവിടന്ന്‍ നിങ്ങള്‍ക്ക്‌ ചെയ്ത നന്മയെപ്രതി സകല ജീവികളുടേയും മുൻപിൽ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്ക് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുവിന്‍.” (തോബിത്ത് 12:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-30}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് അവരുടെ സഹനങ്ങൽ ഭൂമിയിൽ ജീവിക്കുന്ന നമുക്കുവേണ്ടി കാഴ്ചവക്കുവാൻ സാധിക്കും. "അഗതികളും, സഹനമനുഭവിക്കുന്നവരുമായ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, തങ്ങള്‍ക്ക് ഉപകാരം ചെയ്തവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനായി തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ കാത്തുനിൽക്കാറില്ല. വേദനകൾ കൊണ്ട് അവര്‍ ശുദ്ധീകരണ സ്ഥലത്തെ സഹനങ്ങളില്‍ തളരുമ്പോഴും, അവരുടെ ഉപകാരികളുടെ ആത്മാവിന്റേയും ശരീരത്തിന്റേ ക്ഷേമത്തിനും, രോഗങ്ങളില്‍ നിന്നുള്ള സൗഖ്യത്തിനും, ദാരിദ്ര്യത്തില്‍ സഹായത്തിനും വേണ്ടി അവർ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളിൽ ദൈവീക ഇടപെടലിനും യാത്രകളിൽ സംരക്ഷണത്തിനും, അനുദിന ജീവിതത്തിന്റെ ഉയർച്ചക്കും സർവ്വോപരി മരണസമയത്തും, അന്തിമവിധിക്കായി ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആശ്വാസമരുളുവാനും അവർ ഇടതടവില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നത് നാം അറിയാത്ത ഒരു സത്യമാണ്". (ജര്‍മ്മനിയിലെ, മേയിന്‍സിലെ മെത്രാനായിരുന്ന ജോസഫ് കോള്‍മര്‍) #{red->n->n->വിചിന്തനം:}# നമ്മുടെ എല്ലാ ആവശ്യങ്ങളിലും ദയാലുക്കളായ ആത്മാക്കളില്‍ അഭയം പ്രാപിക്കുക. അവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-29-09:41:04.jpg
Keywords: purgatory, saint jethrooth, january 30, latest malayalam christian news, pravachaka sabdam, purgatory to heaven,