Content | “ഇവിടെയാണ്, ദൈവത്തിന്റെ കല്‍പ്പനകള്‍ പാലിക്കുന്ന വിശുദ്ധന്‍ മാരുടെ സഹന ശക്തിയും, യേശുവിലുള്ള വിശ്വാസവും വേണ്ടത്.” (വെളിപാട് 14:12)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-29 }#
"ഒരു വ്യക്തിയുടെ നാമത്തിനു കാരണഭൂതരായ മാധ്യസ്ഥ വിശുദ്ധര്‍, ഈ ലോക ജീവിതത്തിൽ മാത്രമല്ല ആ വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തെ അഗ്നിജ്വാലകളില്‍ ആ വ്യക്തി വെന്തുരുകുമ്പോഴും മാധ്യസ്ഥ വിശുദ്ധര്‍ തങ്ങളുടെ കക്ഷികള്‍ക്കായി അവരുടെ സഹായം തുടര്‍ന്നു കൊണ്ടിരിക്കുന്നു." ഈ വലിയ സത്യമാണ് നാം 'പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വ സിക്കുന്നു' എന്ന് വിശ്വാസപ്രമാണത്തിലൂടെ ഏറ്റു ചൊല്ലുന്നത്.
"എണ്ണുവാന്‍ കഴിയാത്തത്ര മാധ്യസ്ഥ വിശുദ്ധര്‍ എണ്ണമറ്റ ആത്മാക്കളില്‍ വ്യക്തിപരമായി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. ഈ വിശുദ്ധരും അവരുടെ കക്ഷികളും തമ്മിലുള്ള സ്നേഹബന്ധം എന്നെന്നും നിലനില്‍ക്കുക മാത്രമല്ല. ഇതിനോടകം നേടിയ വിജയത്തിന്റെ ഫലമായി അഗാധമായൊരു ഊഷ്മളത ഇതില്‍ പ്രവേശിക്കുകയും ചെയ്യും. അവര്‍ ശുദ്ധീകരണസ്ഥലത്തെ വിശുദ്ധാത്മാക്കളെ തങ്ങളുടെ മാതൃകയുടെ ഫലങ്ങളായും, അവരുടെ പ്രാര്‍ത്ഥനകളുടെ ഉത്തരമായും, അവരുടെ മാധ്യസ്ഥത്തിന്റെ വിജയമായും, അവരുടെ സ്നേഹപൂര്‍വ്വമായ ഇടപെടലിന്റെ ഫലമായി ലഭിച്ച മനോഹരമായ കിരീടമായും കാണുന്നു." (ഫാ. ഫ്രെഡറിക്ക് ഫാബെര്‍, മതപരിവര്‍ത്തകന്‍, ഇംഗ്ലീഷ് ഗീതങ്ങളുടെ രചയിതാവ്, ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്)
#{red->n->n->വിചിന്തനം:}# നമ്മുടെ മാധ്യസ്ഥ വിശുദ്ധനെ മാതൃകയാക്കികൊണ്ട് ജീവിക്കുവാന്‍ ശ്രമിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARqi}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|