Contents

Displaying 561-570 of 24920 results.
Content: 676
Category: 4
Sub Category:
Heading: ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്?
Content: ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്? കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന യുവതിയുവാക്കൾ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കു വക്കണം. കാരണം അവർക്കു മാത്രമേ തങ്ങളുടെ മക്കളെ അനുഗ്രഹിച്ചു കൊണ്ടും പ്രാർത്ഥി ച്ചുകൊണ്ടും ഉപദേശിക്കുവാൻ സാധിക്കൂ. യുവതിയുവാക്കൾ മാതാപിതാക്കന്മാരുടെ മുൻപിൽ മനസ്സു തുറക്കുമ്പോൾ, മാതാപിതാക്കൾ അവരെ വെറുക്കുകയല്ല അവരെ കൂടുതൽ സ്നേഹിക്കുകയായിരിക്കും ചെയ്യുക! ഈ ബോധ്യം നിരവധി യുവതിയുവാക്കൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. UKയി-ൽ നിന്നും ചില യുവതിയുവാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വക്കുന്നു.
Image:
Keywords: young life
Content: 677
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ നമ്മുടെ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ല എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സാത്താന്‍ ശ്രമിക്കുന്നത്
Content: "കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ലേ?"– മര്‍ക്കോസ് 8:18 #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-25}# “ഒരു പുരോഹിതന്‍ ഒരു സമൂഹത്തിനു മുന്‍പില്‍ നിന്ന് ചില ആളുകളുടെ പേരെടുത്ത്‌ അവര്‍ സ്വര്‍ഗ്ഗത്തിലാണെന്ന് പറയുകയാണെങ്കില്‍, ‘ഇനി അവന്റെ ആത്മാവിനുവേണ്ടി എന്തിനു പ്രാര്‍ത്ഥിക്കണം?' എന്ന തെറ്റായൊരു ചിന്ത നമ്മളില്‍ ഉണ്ടാകുക സ്വഭാവികമാണ്. നാം വളരെ സ്വാര്‍ത്ഥമായി ചിന്തിക്കണം എന്നാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. അവന്‍ വിശ്വാസ തീക്ഷ്ണത നഷ്ട്ടപ്പെട്ട ക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നു. സ്വര്‍ഗ്ഗീയ പ്രവേശനം വളരെ എളുപ്പമുള്ള കാര്യമാണെന്ന് നാം വിശ്വസിക്കണമെന്നവന്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ നമ്മുടെ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ല എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത അതീവ സൂത്രശാലിയും ചതിയനുമാണ് സാത്താന്‍. ശുദ്ധീകരണാത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാന്‍ തിരുസഭ പ്രാര്‍ത്ഥന ആഹ്വാനം ചെയ്യുന്നത് കൊണ്ട്, യേശുവിന്റെ മൌതികശരീരമായ തിരുസഭയേ അവന്‍ അങ്ങയേറ്റം വെറുക്കുന്നു. അവന്‍ തന്റെ സമയം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചുകൊണ്ട് തന്റെ ചതിയുടെ കുരുക്ക് വളരെ ശ്രദ്ധയോടെ മുറുക്കുന്നു. അതിനാല്‍ അവന്റെ പ്രകടനങ്ങള്‍ക്കുള്ള അവസരം നാമെന്തിനു നല്‍കണം? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാം" (പ്രൊട്ടസ്റ്റന്‍റ് സഭയില്‍ നിന്നും പരിവര്‍ത്തനം ചെയ്തു കത്തോലിക്കസഭയില്‍ അംഗമായി, വചനം പ്രഘോഷിക്കുന്ന പെഗ്ഗി ഫ്രൈയുടെ വാക്കുകള്‍) {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ നല്കിയ സ്നേഹത്തിന് തുടര്‍ച്ചയായി, മരണത്തിന് ശേഷം നമ്മുടെ പ്രാര്‍ത്ഥനകളിലൂടെ അവരെ സ്നേഹിക്കുക. വിപുലമായ ശവസംസ്കാരം ലഭിച്ചിട്ടും തങ്ങളുടെ വേദനകളില്‍ നിന്നും യാതൊരു മുക്തിയും ലഭിക്കാത്ത അവരെ ഓര്‍മ്മിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-24-22:10:32.jpg
Keywords: സാത്താന്‍
Content: 678
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തില്‍ ആനന്ദമോ?
Content: “നിങ്ങളില്‍ സത്പ്രവര്‍ത്തി ആരംഭിച്ചവന്‍ ക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അത് പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ബോധ്യമുണ്ട് ”(ഫിലിപ്പി 1:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-26}# ശുദ്ധീകരണസ്ഥലത്തെ വേദനകള്‍ കഠിനമായിരിക്കുന്നത് പോലെ തന്നെ, അവിടത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രത്യാശയില്‍ അനുഭവിക്കുന്ന ആന്തരിക ആനന്ദവും വളരെ വലുതായിരിക്കും. അവിടുത്തെ ഓരോ നിമിഷവും ദൈവത്തോടുള്ള തങ്ങളുടെ ആത്മീയ ബന്ധം ആഴപ്പെടുത്തുകയാണെന്നും, അത് തങ്ങളുടെ പരിപൂര്‍ണ്ണ സ്വതന്ത്രത്തിനായി മാറുകയാണെന്നുമുള്ള ബോധ്യം ആത്മാക്കളെ സന്തോഷഭരിതമാക്കുന്നു. ചുരുക്കത്തില്‍, ഇഹലോക ജീവിതത്തില്‍ ലഭിക്കുന്ന സന്തോഷത്തേക്കാളും പതിമടങ്ങ് വലുതായിരിക്കും സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രത്യാശയില്‍ ശുദ്ധീകരണാത്മാക്കള്‍ക്ക് ലഭിക്കുന്ന ആനന്ദം ” – വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌ പറയുന്നു. #{red->n->n->വിചിന്തനം:}# ക്ഷമാശീലനും, വിനീത ഹൃദയത്തിനുടമയായ യേശുവേ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയത്തിനു സമാനമാക്കണമെ, ഈ പ്രാര്‍ത്ഥന നമ്മുക്ക് ആവര്‍ത്തിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-25-00:52:21.jpg
Keywords: ശുദ്ധീകരണ
Content: 679
Category: 4
Sub Category:
Heading: മരണത്തോടടുക്കുന്ന ഒരു വിശ്വാസിയോട് സഭ അവസാനമായി എന്താണ് പറയുന്നത്?
Content: മരണം എന്നത് ഭയം ജനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. മരണത്തിനു ശേഷം നമുക്ക് എന്ത് സംഭവിക്കുന്നു എന്ന് വ്യക്തമായ ബോധ്യങ്ങൾ ഇല്ലാത്തതു കൊണ്ടാണ് നാം മരണത്തെ ഭയപ്പെടുന്നത്. നമ്മുടെ മരണശേഷം നമുക്ക് നിത്യ സൗഭാഗ്യം ലഭിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? സഭയോടും കൂദാശകളോടും ചേർന്ന് നിന്നുകൊണ്ട് ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ മരിക്കുമ്പോൾ ക്രിസ്തുവിന്റെ മൌതിക ശരീരമായ സഭ ഒരു വലിയ ഉറപ്പ് നല്കുന്നുണ്ട്. ആ ഉറപ്പ്‌ എന്താണന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം "തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി അതിനെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: #{red->n->n->നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ. നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ. ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ... നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ."}# (Catechism of the Catholic Church 1020)
Image: /content_image/Mirror/Mirror-2016-01-25-01:42:49.jpg
Keywords: Dying person,
Content: 680
Category: 1
Sub Category:
Heading: ദൈവം രൂപകല്പന ചെയ്ത വിവാഹം, മറ്റേതു ബന്ധങ്ങളുമായും താരതമ്യപ്പെടുത്താൻ കഴിയാത്തത്: ഫ്രാൻസിസ് മാർപാപ്പ
Content: ഒരു പുരുഷനും ഒരു സ്ത്രീയും ചേർന്നുള്ള , വിശുദ്ധവും അഭേദ്യവുമായ ബന്ധമായി ദൈവം രൂപകല്പന ചെയ്ത വിവാഹം, മറ്റേതു ബന്ധങ്ങളുമായും താരതമ്യപ്പെടുത്താൻ കഴിയാത്തതാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ. ജനുവരി 22-ന്, റോമൻ റോട്ടയിലെ അംഗങ്ങളുടെ യോഗത്തിൽ പിതാവ് പറഞ്ഞു. "ദൈവത്തിന് കുടുംബങ്ങളോടുള്ള അനന്ത കാരുണ്യം തിരുസഭയിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു. ജീവിതത്തിലെ പരീക്ഷണങ്ങളിലൂടെയും പാപങ്ങളിലൂടെയും കടന്നു പോകുന്ന കുടുംബങ്ങൾക്ക് പ്രത്യേകിച്ച് ദൈവകാരുണ്യം പ്രത്യക്ഷമാകുന്നു." വത്തിക്കാൻ കോടതികളുടെ വാർഷിക യോഗത്തെ അഭിസംബോധചെയ്യുമ്പോൾ, കുടുംബ പ്രശ്നങ്ങൾ കുടുംബത്തെ നശിപ്പിക്കുന്നതിലേക്ക് വളരാതെ നോക്കാൻ റോമൻ റോട്ട ശ്രമിക്കുന്നതിനെ പിതാവ് അഭിനന്ദിച്ചു. ജീവിത പ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കുന്ന കുടുംബ ബന്ധങ്ങൾ കോടതിയിലെത്തുമ്പോൾ, ഓരോ കേസും സൂക്ഷ്മമായി പരിശോധിച്ച്, കുടുംബത്തോടുള്ള ദൈവകാരുണ്യം മുൻനിറുത്തിയാണ്, റോമൻ റോട്ടയിലൂടെ തിരുസഭ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു. കുടുംബ സംബന്ധിയായ രണ്ട് മെത്രാൻ സിനഡുകളിലും, കുടുംബങ്ങളിലുണ്ടാകാറുള്ള സംഘർഷങ്ങൾ ചർച്ചാവിഷയമായിട്ടുണ്ട്. ഒപ്പം തന്നെ, ദൈവത്തിന്റെ കാരുണ്യമാണ് കുടുംബം എന്നത് ലോകത്തോട് പ്രഖ്യാപിക്കാൻ അത് സഭയ്ക്ക് ഒരവസരം നല്കുകയായിരുന്നു. കുടുംബബന്ധത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് മനുഷ്യരെ ബോധവാരാക്കാനും ആ സന്ദർഭം ഉപകരിച്ചതായി പിതാവ് പറഞ്ഞു. "കുടുംബത്തിലൂടെയുള്ള മനുഷ്യമോചനം ദൈവത്തിന്റെ സ്വപ്നമാണ്. തിരുസഭയുടെ സ്വപ്നമാണ്. സംതൃപ്തരായ കുറച്ചു പേർക്കു മാത്രമായി ലഭിക്കുന്ന ഒരു അനുഗ്രഹമല്ല വിവാഹം എന്ന് തിരുസഭ പഠിപ്പിക്കുന്നു. ജ്ഞാനസ്നാനപ്പെട്ട എല്ലാവർക്കും അർഹതപ്പെട്ട അനുഗ്രഹമാണത്." അതു കൊണ്ടു തന്നെ, വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ സമയത്തും, വിവാഹശേഷമുള്ള കുറച്ചു കാലങ്ങളിലും, ഒരു തീവ്രമായ അജപാലനയത്നം ആവശ്യമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. "കുടുംബം ഒരു പ്രാദേശിക സഭയാണ്. തിരുസഭയാകട്ടെ, ദൈവത്തിന്റെ കുടുംബവുമാണ്. പ്രാദേശിക സഭകളായ കുടുംബങ്ങളിൽ സന്തോഷവും സ്നേഹവും നിറയുമ്പോൾ മാത്രമേ, തിരുസഭയിൽ സന്തോഷം നില നിൽക്കുകയുള്ളു." "സ്നേഹവും ആശ്വാസവും നൽകുന്ന 'അമ്മയും, വെളിച്ചം നൽകുന്ന ഗുരുവുമാണ് തിരുസഭ. എല്ലാ കുട്ടികളും ഒരു പോലെ അല്ല എന്ന് ആ അമ്മ അറിയുന്നു. പ്രാർത്ഥനയും വേദപാരായണവും മൂലം ശക്തമായ വിശ്വാസമുള്ള ക്രൈസ്തവരുണ്ട്. ദുർബലമായ വിശ്വാസം മാത്രമുള്ള ക്രൈസ്തവരുമുണ്ട്." "വിവാഹത്തിന്റെ അഭേദ്യതയെ പറ്റി അറിവില്ലാതെ വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ, അവരുടെ ജീവിതത്തിൽ തെറ്റുകയുണ്ടാകാനുള്ള സാധ്യത കൂടുന്നു. തിരുസഭയുടെ സാന്നിദ്ധ്യം അങ്ങനെയുള്ള കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ടതാണ്." യോഗത്തിൽ പങ്കെടുത്ത വൈദികരെ പിതാവ് ഓർമ്മിപ്പിച്ചു. (Source: Catholic Universe)
Image: /content_image/News/News-2016-01-25-11:58:16.jpg
Keywords: pope francis, family, pravachaka sabdam
Content: 681
Category: 15
Sub Category:
Heading: പരിശുദ്ധ അമ്മയോടുള്ള സംരക്ഷണ പ്രാർത്ഥന
Content: ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ,മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥ സഹായകയും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു. അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കേണമേ. ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റവും പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും ഞങ്ങള്‍ എല്ലാവര്‍ക്കുമായി അമ്മ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രീത്വ
Image: /content_image/ChristianPrayer/ChristianPrayer-2016-01-26-00:29:09.jpg
Keywords: പരിശുദ്ധ അമ്മയോടുള്ള സംരക്ഷണ പ്രാർത്ഥന, malayalam prayer, virgin mary, mother mary prayer
Content: 682
Category: 4
Sub Category:
Heading: മരണത്തോട് അടുക്കുന്ന ഒരു വിശ്വാസിയോട് സഭ അവസാനമായി എന്താണ് പറയുന്നത്?
Content: മരണം എന്നത് ഭയം ജനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. മരണത്തിനു ശേഷം നമുക്ക് എന്ത് സംഭവിക്കുന്നു എന്ന് വ്യക്തമായ ബോധ്യങ്ങൾ ഇല്ലാത്തതു കൊണ്ടാണ് നാം കൂടുതലായും മരണത്തെ ഭയപ്പെടുന്നത്. നമ്മുടെ മരണശേഷം നമുക്ക് നിത്യ സൗഭാഗ്യം ലഭിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? സഭയോടും കൂദാശകളോടും ചേർന്ന് നിന്നുകൊണ്ട് ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ മരിക്കുമ്പോൾ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ ഒരു വലിയ ഉറപ്പ് നല്കുന്നുണ്ട്. ആ ഉറപ്പ്‌ എന്താണന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം "തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: #{red->n->n->നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ. നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ. ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ... നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ."}# (Catechism of the Catholic Church 1020)
Image: /content_image/Mirror/Mirror-2016-01-26-04:11:10.jpg
Keywords: മരണാനന്തര ജീവിതം
Content: 683
Category: 15
Sub Category:
Heading: കുടുംബ വിശുദ്ധീകരണത്തിനുള്ള പ്രാർത്ഥന
Content: കുടുംബത്തെ സ്ഥാപിക്കുകയും കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങള്‍ക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുന്നു. അവയ്ക്ക് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ ഭവനത്തില്‍ അങ്ങു വാസമുറപ്പിക്കണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും വ്യാപാരങ്ങളും അങ്ങ് നിയന്ത്രിക്കണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്കു നല്കണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ. ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പ്രേഷിതരെ വിളിക്കണമേ. രോഗികളെയും ആസന്ന മരണരേയും കാത്തു പരിപാലിക്കണമേ. പാപസാഹചര്യങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. ഞങ്ങളുടെ കുടുബത്തില്‍ നിന്നു മരിച്ചു പോയിട്ടുള്ളവര്‍ക്ക് സ്വര്‍ഗ്ഗഭാഗ്യം നല്കണമേ. ഞങ്ങളുടെ അയല്‍ക്കാരെയും ചാര്‍ച്ചക്കാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഞങ്ങളെല്ലാവരും അവസാനം അങ്ങയോടോന്നിച്ച് സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2016-01-26-05:40:48.jpg
Keywords: കുടുംബ വിശുദ്ധീകരണത്തിനുള്ള പ്രാർത്ഥന, family prayer, malayalam christian prayer,
Content: 684
Category: 1
Sub Category:
Heading: മെത്രാൻമാർ പ്രാർത്ഥിക്കാതിരുന്നാൽ ദൈവജനം ദുരിതത്തിലാകും: ഫ്രാൻസിസ് മാർപാപ്പ
Content: വെള്ളിയാഴ്ച്ച കാസാ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പണവേളയിൽ മെത്രാൻമാർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളെ പറ്റിയാണ് പിതാവ് സംസാരിച്ചത്. ദൈവത്തിന്റെ, ഭൂമിയിലെ പ്രതിനിധികളായ മെത്രാന്മാർ, പ്രാർത്ഥനാനിരതരാകാതെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചു നടന്നാൽ, ദൈവ ജനങ്ങളുടെ സ്ഥിതി പരിതാപകരമാകും എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നത് വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ വിവരിക്കുന്നുണ്ട് (3:13-19). അവർ തന്നോടുകൂടെ ആയിരിക്കാൻ യേശു ആഗ്രഹിച്ചു. പിശാചിനു മേൽ അധികാരവുമായി, ദൈവജനത്തിന്റെ രക്ഷയ്ക്കായി, നാനാ ദേശങ്ങളിലേക്കും അയക്കപ്പെടാനാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. ഭൂമിയിലെ ആദ്യത്തെ മെത്രാന്മാരായിരുന്നു അവർ. യൂദാസിന്റെ മരണശേഷം, മത്തിയാസ്, തിരുസഭയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. "യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിക്കുന്ന, തിരുസഭയുടെ നെടുംതൂണുകളാണ് മെത്രാന്മാർ." മാർപാപ്പ പറഞ്ഞു. "മെത്രാന്മാരായ നമുക്ക്, യേശുവിനെ സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വമുണ്ട്- യേശു ജീവിക്കുന്നു എന്നതിന് സാക്ഷ്യം, യേശു ഉയർത്തെഴുന്നേറ്റു എന്നതിന് സാക്ഷ്യം. യേശു നമ്മുടെ കൂടെ നടക്കുന്നു, യേശു നമ്മെ രക്ഷിക്കുന്നു, യേശു നമുക്കു വേണ്ടി മരണം വരിച്ചു, യേശു നമ്മുടെ പ്രത്യാശയാണ്, യേശു നമ്മുടെ പാപങ്ങൾ പൊറുക്കുന്നു- ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്നവരാണ് നാം മെത്രാന്മാർ. നമ്മുടെ ജീവിതം യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷ്യമായിരിക്കണം" "ഒരു മെത്രാന്റെ ആദ്യത്തെ കടമ യേശുവിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുക എന്നതാണ്. അജപാലന പദ്ധതികൾ തയ്യാറാക്കുക എന്നതല്ല; പ്രാർത്ഥന, അതു തന്നെയാണ് ഒരു മെത്രാന്റെ ആദ്യത്തെ ചുമതല! മെത്രാന്റെ രണ്ടാമത്തെ ചുമതല സാക്ഷ്യം വഹിക്കുക എന്നതാണ്. യേശു വാഗ്ദാനം ചെയ്തിട്ടുള്ള മോചനത്തെ പറ്റി, ദൈവജനത്തെ അറിയിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ടു ചുമതലകളും നിറവേറ്റുമ്പോഴാണ്, ഒരു മെത്രാൻ തിരുസഭയുടെ നെടുംതൂണായി പരിണമിക്കുന്നത്." "പ്രാഥമികമായ ഈ രണ്ടു കാര്യങ്ങളും അവഗണിച്ചു കൊണ്ട്, ഭരണകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്ന മെത്രാൻ, തിരുസഭയുടെ അടിസ്ഥാന ശിലകൾക്ക് ബലഹീനതയുണ്ടാക്കുന്നു. ദൈവജനം ദുരിതത്തിലേക്ക് പതിക്കുന്നു!" "ദൈവത്തിന്റെ പ്രതിനിധികളായി വർത്തിക്കുന്ന മെത്രാന്മാരില്ലെങ്കിൽ, തിരുസഭ ദുർബ്ബലമാകും. അതുകൊണ്ടാണ് നമ്മൾ, നമ്മുടെ മെത്രാന്മാർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പറയുന്നത്." "ഞങ്ങൾക്കു വേണ്ടി, നിങ്ങളുടെ മെത്രാന്മാർക്കു വേണ്ടി, പ്രാർത്ഥിക്കുക. കാരണം, ഞങ്ങൾക്കും പാപക്കറയുണ്ട്. ബലഹീനതകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട യൂദാസ് പാപം ചെയ്തതുപോലെ, തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾക്കും തെറ്റുകൾ സംഭവിക്കാം. ഞങ്ങൾ യേശു ആഗ്രഹിച്ചതു പോലുള്ള ശിഷ്യരാകുവാൻ, നിങ്ങളുടെയെല്ലാം പ്രാർത്ഥന ഞങ്ങൾക്ക് ആവശ്യമാണ്." പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു. (Source: Vatican Radio)
Image: /content_image/News/News-2016-01-26-12:01:06.jpg
Keywords: bishop need to pray, pope francis message, malayalam
Content: 685
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- ഒരേ സമയം ആനന്ദവും ദുഃഖവും ലഭിക്കുന്ന അവസ്ഥ
Content: “തടവറയില്‍ നിന്നും എന്നെ മോചിപ്പിക്കണമേ, ഞാന്‍ അങ്ങയുടെ നാമത്തിനു നന്ദി പറയട്ടെ” - (സങ്കീര്‍ത്തനങ്ങള്‍ 142:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-27}# “സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളില്‍ അനുഭവിക്കുന്ന സഹനവും ആനന്ദവും വാക്കുകളിൽ വിവരിക്കുക സാദ്ധ്യമല്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഇതിനു സമാനമായ ദിവസങ്ങളും, മണിക്കൂറുകളും ഇഹലോക ജീവിതത്തില്‍ വരുവാനില്ല. അത് മാനസികവും ശാരീരികവുമായ നവീകരണത്തിന്റെ സമയമാണ്. "തൂക്കത്തേക്കാള്‍ കൂടുതല്‍ ഗുണത്തിന്റേതായ സമയമാണ് ശുദ്ധീകരണസ്ഥലത്തിലെ ഓരോ നിമിഷവും, തങ്ങൾക്കു മുന്നിലുള്ള സ്വർഗ്ഗസൗഭാഗ്യത്തെ കുറിച്ചുള്ള ചിന്ത അവരെ സന്തോഷഭരിതമാക്കുന്നു. പക്ഷേ ശുദ്ധീകരണം പൂർത്തിയാകാൻ ഇനിയും കാല താമസം വരുമെന്ന ചിന്ത അവരെ അസന്തുഷ്ടരുമാക്കുന്നുമുണ്ട്.” കത്തോലിക്കാ തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ജീന്‍ ഗിട്ടണ്‍സിന്റെ വാക്കുകൾ. #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ വിശുദ്ധാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിനോടാവശ്യപ്പെടുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-26-21:29:22.jpg
Keywords: ശുദ്ധീകരണ