Contents

Displaying 551-560 of 24920 results.
Content: 666
Category: 6
Sub Category:
Heading: ക്രിസ്തീയത- സമാധാനത്തിന്റെ മൂര്‍ത്തീഭാവം
Content: "അവൻ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2:14) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 26}# ഉത്ഭവ പാപം മൂലം നിത്യ നാശത്തിൽ ആണ്ടുപോയ മനുഷ്യരേ വീണ്ടെടുക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തത് അവിടുന്ന് തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദത്തിന്റെ പാപം മൂലം അധപതിച്ച മനുഷ്യര്‍ക്ക് വീണ്ടും ഒരു പുതുജന്മം നല്കാന്‍ ക്രിസ്തു പീഡനങ്ങള്‍ ഏറ്റുവാങ്ങി. അവിടുന്നാണ് പിതാവുമായ് നമ്മളെ അനുരജ്ഞനപെടുത്തിയത്; വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, 'പാപം വർദ്ധിച്ചിടത്ത്, കൃപ അതിലേറെ വർദ്ധിച്ചു’ (റോമ.5:20). ഒരിക്കല്‍ പാപത്താല്‍ മൃതരായ നാമൊരുരത്തര്‍ക്കും പുനര്‍ജീവന്‍ നല്കാന്‍ അവിടുത്തെ മരണം വേണ്ടി വന്നു. കുരിശു മരണത്തിലെ ത്യാഗം സമാധാനത്തിനു മറുവിലയായി കൊടുത്ത് ഉയിർത്തെഴുന്നേറ്റ കര്‍ത്താവ് തന്റെ ശരീരത്തിലെ മുറിവുകള്‍ ശിഷ്യർക്ക് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് ' സമാധാനം നിങ്ങളോടെ കൂടെ' (യോഹ.20:20). ഇത്കൊണ്ട് തന്നെ ക്രിസ്തീയത എന്ന് പറയുന്നത് അവിടുത്തെ അചഞ്ചലമായ സ്നേഹം എന്നു പറയാന്‍ സാധിയ്ക്കും. യേശുക്രിസ്തുവിൽ, സ്വർഗ്ഗസ്ഥനായ പിതാവിന്റെ ദത്തെടുക്കപെട്ട മക്കൾ ആണ് നമ്മൾ എന്ന അവബോധം, നമ്മിലെ വൈരാഗ്യത്തിന്റെയും, വിദ്വേഷത്തിന്റെയും, പകയുടെയും തിന്മയുടെ സ്വാധീനങ്ങളെ ഇല്ലാതാക്കുന്നു. അത് ഒരു പിതാവിന്റെ മക്കൾ എന്ന തലത്തിലേക്കും സ്നേഹത്തിലേക്കും നമ്മളെ നയിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.01.1994) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-23-13:19:06.jpg
Keywords: ക്രിസ്തീയ ഐ
Content: 667
Category: 4
Sub Category:
Heading: ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്?
Content: ഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്? കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന യുവതിയുവാക്കൾ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കു വക്കണം. കാരണം അവർക്കു മാത്രമേ തങ്ങളുടെ മക്കളെ അനുഗ്രഹിച്ചു കൊണ്ടും പ്രാർത്ഥി ച്ചുകൊണ്ടും ഉപദേശിക്കുവാൻ സാധിക്കൂ. യുവതിയുവാക്കൾ മാതാപിതാക്കന്മാരുടെ മുൻപിൽ മനസ്സു തുറക്കുമ്പോൾ, മാതാപിതാക്കൾ അവരെ വെറുക്കുകയല്ല അവരെ കൂടുതൽ സ്നേഹിക്കുകയായിരിക്കും ചെയ്യുക! ഈ ബോധ്യം നിരവധി യുവതിയുവാക്കൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. UKയി-ൽ നിന്നും ചില യുവതിയുവാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വക്കുന്നു.
Image:
Keywords: young life
Content: 668
Category: 1
Sub Category:
Heading: യുദ്ധങ്ങളിൽ സാധാരണ പൗരന്മാർ കൂടുതലായി കൊല്ലപ്പെടുന്നതിന് കാരണമെന്ത്? അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി
Content: ആധുനിക കാലത്തെ യുദ്ധങ്ങളിൽ സാധാരണ പൗരന്മാർ കൂടുതലായി കൊല്ലപ്പെടുന്നതിന് അന്താരാഷ്ട്ര സമൂഹം മറുപടി പറയണമെന്ന് യുണൈറ്റഡ് നേഷൻസിലെ (UN) വത്തിക്കാൻ പ്രതിനിധി (nuncio) ആർച്ച് ബിഷപ്പ് ബർണാർഡിറ്റോ ഔസ പറഞ്ഞു. പൗരന്മാരെ കൊന്നൊടുക്കുന്നതിന്റെ ഉത്തരവാദിത്വം, ആ കൃത്യം ചെയ്യുന്നവരേക്കാൾ ഉപരി, അവരുടെ പിന്നിൽ നിൽക്കുന്നവർക്കാണ്, അദ്ദേഹം തുടർന്നു പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റകരമായ നിശബ്ദതയും നിസംഗതയും കൂടാതെ, ആയുധക്കച്ചവടവും പൗരന്മാരുടെ കൂട്ടക്കൊലയ്ക്കു പ്രേരകമായി തീരുന്ന വസ്തുതകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന സാധാരണ ജനങ്ങളുടെ എണ്ണം ആശങ്കാജനകമാം വിധം കൂടിക്കൊണ്ടിരിക്കുന്നു. 'യുദ്ധങ്ങളിൽ പൗരന്മാരുടെ സുരക്ഷ' എന്ന വിഷയത്തിൽ UN സെക്യൂരിറ്റി കൗൺസിലിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1900-ത്തിന്റെ ആരംഭത്തിൽ യുദ്ധങ്ങളിൽ ജീവനാശം സംഭവിക്കുന്ന പൗരന്മാർ വെറും 5 ശതമാനമായിരുന്നത്, ഇപ്പോൾ 90 ശതമാനത്തിലധികമായിരിക്കുന്നു. 2015 ജൂണിലെ UN കണക്കനുസരിച്ച്, യുദ്ധങ്ങളിൽ മനപ്പൂർവ്വം പൊതുജനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. വർദ്ധിച്ചു വരുന്ന ഈ ദുരന്തം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ ആർച്ച്ബിഷപ്പ് ഔസ ഏതാനും പ്രവർത്തന നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഒന്നാമതായി, യുദ്ധത്തിൽ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നത് കാടത്തമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്, എല്ലാ രാജ്യങ്ങളും ആ വിധത്തിലുള്ള യുദ്ധരീതിയെ അപലപിക്കണം. തുടർന്നും അത്തരം യുദ്ധ രീതി അവലംഭിക്കുന്ന രാജ്യങ്ങളെയും സമൂഹങ്ങളെയും അതിൽ നിന്നും പിന്തിരിപ്പിക്കണം. വേണ്ടിവന്നാൽ ന്യായമായ ബലപ്രയോഗത്തിലൂടെയും അത് സാധ്യമാക്കണം. കൂടാതെ യുദ്ധത്തിലെ പൗരദുരന്തങ്ങൾക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അവസാനമായി, യുദ്ധം മൂലം കീറി മുറിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണം. സാധാരണ ജനവിഭാഗങ്ങളെ യുദ്ധത്തിലെ ആയുധങ്ങളായി ഉപയോഗിക്കുന്നത് അത്യന്തം അധമമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വാളുകൾ കലപ്പകളായും കുന്തങ്ങൾ ചൂണ്ടകളായും, തിന്മ നന്മയായും രൂപാന്തരപ്പെടുത്തേണ്ട കടമ അന്താരാഷ്ട്ര സമൂഹത്തിനുണ്ട്. ഇടുങ്ങിയ ദേശീയ വാദങ്ങൾക്ക് ബദലായി ഒരു അന്താരാഷ്ട്ര മനോഭാവം വളർന്നു വരണം. മദ്ധ്യപൂർവ്വദേശത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കുരുതിയിലും അഭയാർത്ഥി പ്രവാഹത്തിലും, 'നന്മയുടെ നിലപാടെടുക്കുന്ന, ലബനൻ, ജോർഡാൻ, ഇറ്റലി, ഗ്രീസ്, ടർക്കി എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞു കൊണ്ടാണ്, ആർച്ച് ബിഷപ്പ് ബർണാർഡിറ്റോ ഔസ UN-ലെ പ്രസംഗം അവസാനിപ്പിച്ചത്. (Source: Ewtn News)
Image: /content_image/News/News-2016-01-24-02:06:51.jpg
Keywords: war and peace, war victimas
Content: 669
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ ബോസ്കോ
Content: സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധന്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല ഓര്‍മ്മശക്തിയുള്ളവനുമായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി, വിജ്ഞാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം വിശുദ്ധനില്‍ ശക്തമായി. എന്നാല്‍ വീട്ടിലെ ദാരിദ്ര്യം നിമിത്തം പലപ്പോഴും വിശുദ്ധന് തന്റെ പഠനമുപേക്ഷിച്ചു വയലില്‍ പണിക്ക് പോകേണ്ടതായി വന്നു. എന്നിരുന്നാലും പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒരിക്കലും വിശുദ്ധന്‍ ഉപേക്ഷിച്ചിരുന്നില്ല. 1835-ല്‍ ജോണ്‍ ചിയേരിയിലെ സെമിനാരിയില്‍ ചേര്‍ന്നു. ആറു വര്‍ഷത്തെ പഠനത്തിനു ശേഷം ടൂറിനിലെ മെത്രാപ്പോലീത്തയായിരുന്ന ഫ്രാന്‍സോണിയില്‍ നിന്നും പുരോഹിത പട്ടം സ്വീകരിച്ചു. സെമിനാരി വിട്ടു ടൂറിനില്‍ എത്തിയ വിശുദ്ധന്‍ അത്യുത്സാഹത്തോടെ തന്റെ പൗരോഹിത്യ പ്രയത്നങ്ങള്‍ ആരംഭിച്ചു. ഇവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായത്. നഗരത്തിലെ കാരാഗ്രഹങ്ങള്‍ സന്ദര്‍ശിക്കുവാനായി ഡോണ്‍ കഫാസ്സോ പോകുന്ന അവസരങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന ചുമതല വിശുദ്ധ ജോണ്‍ ബോസ്കോക്കായിരുന്നു. അവിടെ അടക്കപ്പെട്ട കുട്ടികളുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥ വിശുദ്ധന്‍ കാണുവാനിടയായി. തിന്മയുടെ സ്വാധീനത്തിനായി ഉപേക്ഷിക്കപ്പെട്ടവര്‍, അവരുടെ മുന്‍പില്‍ തൂക്കുമരമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് വിശുദ്ധന്റെ മനസ്സില്‍ ഒരിക്കലും മങ്ങാത്ത ഒരു ചിത്രമായി മാറി. അതിനാല്‍ വിശുദ്ധന്‍ തന്റെ ശേഷിച്ച ജീവിതം ഈ ഹതഭാഗ്യരുടെ രക്ഷക്കായി വിനിയോഗിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തു. 1841 ഡിസംബര്‍ 8ന് മാതാവിന്റെ വിശുദ്ധ ഗര്‍ഭധാരണ തിരുനാളില്‍ വിശുദ്ധ കുര്‍ബ്ബാനക്കായി അര്‍പ്പിക്കുവാനായി വിശുദ്ധന്‍ തയ്യാറെടുക്കേ അള്‍ത്താര ശുശ്രൂഷകന്‍ കീറിപ്പറിഞ്ഞ കുപ്പായം ധരിച്ച ഒരു അനാഥബാലനെ ദേവാലയത്തില്‍ നിന്നും ഓടിച്ചുവിട്ടു. അവന്റെ കരച്ചില്‍ കേട്ട വിശുദ്ധന്‍ അവനെ തിരികെ വിളിച്ചു. അങ്ങിനെ ആ പുരോഹിതനും അനാഥബാലനായ ബര്‍ത്തലോമിയോയും തമ്മിലുള്ള സൗഹൃദം പെട്ടന്നാണ് വളര്‍ന്നത്. തെരുവില്‍ നിന്നും കിട്ടിയ തന്റെ ആദ്യത്തെ ശിഷ്യനെ പഠിപ്പിക്കുവാനുള്ള ചുമതല വളരെ ഉത്സാഹപൂര്‍വ്വം അദ്ദേഹം ഏറ്റെടുത്തു. അധികം താമസിയാതെ ബര്‍ത്തലോമിയോക്ക് നിരവധി കൂട്ടുകാരുണ്ടായി, അവര്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ഒരു സ്നേഹം അവര്‍ക്കവിടെ ലഭിച്ചു. 1842 ഫെബ്രുവരിയായപ്പോഴേക്കും അവിടെ 20 ഓളം ആണ്‍കുട്ടികളായി. അതേവര്‍ഷം മാര്‍ച്ചില്‍ 30ഉം 1846 മാര്‍ച്ച് ആയപ്പോഴേക്കും 400ഓളം കുട്ടികളായി. ആണ്‍കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ അതിനു പറ്റിയ ഒരു സമ്മേളന സ്ഥലത്തിന്റെ അപര്യാപ്തത അവരുടെയിടയില്‍ അനുഭവപ്പെട്ടു. നല്ലകാലാവസ്ഥയില്‍ ഞായറാഴ്ചകളിലും, ഒഴിവു ദിവസങ്ങളിലും അവര്‍ നടക്കുവാന്‍ പോയി, പുറത്ത്‌ വച്ചു ഉച്ചഭക്ഷണവും കഴിക്കുന്ന പതിവുണ്ടായി, തന്റെ ശിഷ്യന്‍മാരുടെ സംഗീതത്തിലുള്ള ആഗ്രഹം മനസ്സിലാക്കിയ ഡോണ്‍ ബോസ്കോ ലോഹനിര്‍മ്മിതമായ പഴയ സംഗീതോപകരണങ്ങള്‍ സംഘടിപ്പിച്ചു അവരേവെച്ചൊരു ഒരു സംഗീതകൂട്ടായ്മക്ക് രൂപം നല്‍കി. 1844-ല്‍ ഡോണ്‍ബോസ്‌കോ റിഫൂജിയോയിലേക്കൊരു സഹ പുരോഹിതനെ നിയമിച്ചു. ഡോണ്‍ ബോരെല്‍ ആ ഉത്തരവാദിത്വം സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. മെത്രാപ്പോലീത്തയായ ഫ്രാന്‍സോണിയുടെ അനുവാദത്തോടെ, രണ്ടു മുറികൂടി റിഫൂജിയോയോട് കൂട്ടി ചേര്‍ത്ത് അതൊരു ചെറിയ ദേവാലയമായി മാറ്റിയെടുക്കുകയും അത് വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസിനു സമര്‍പ്പിക്കുകയും ചെയ്തു. ഒറേറ്ററിയിലെ അംഗങ്ങള്‍ ഇപ്പോള്‍ റിഫൂജിയോയിലാണ് സംഘടിച്ചിരുന്നത്. അയല്‍ ജില്ലകളില്‍ നിന്നും ധാരാളം ആണ്‍കുട്ടികള്‍ അവിടെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. ഈ സമയത്താണ് (1845-ല്‍) വിശുദ്ധ ഡോണ്‍ബോസ്‌കോ നിശാപള്ളികൂടങ്ങള്‍ ആരംഭിക്കുന്നത്, പണിശാലകള്‍ അടക്കുന്ന സമയമായതിനാല്‍ പഠനത്തിനായി ആണ്‍കുട്ടികള്‍ ഇവരുടെ മുറികളില്‍ തടിച്ചുകൂടി, വിശുദ്ധ ഡോണ്‍ബോസ്‌കോയും, ഡോണ്‍ ബോറെലും പ്രാഥമിക ശാഖകളില്‍ അവര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കി. റിഫൂജിയോയിലെ ഒറേറ്ററിയുടെ വിജയഗാഥ വളരെകാലം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നില്ല. വിശുദ്ധന് വളരെയേറെ നിരാശയുണ്ടാക്കികൊണ്ട് തന്റെ മുറികള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ഇത് മൂലം അദ്ദേഹത്തിന് തന്റെ ഉദ്യമങ്ങളുടെ സുഗമമായ പോക്കിന് തടസ്സമായി മാറുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളുടെ സമയത്തും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം പലരെയും അദ്ദേഹത്തെ ബുദ്ധിഭ്രമമുള്ളവന്‍ എന്ന് ധരിക്കുന്നതിനിടയാക്കി. അദ്ദേഹത്തെ ഭ്രാന്താലയത്തില്‍ അടക്കുവാനുള്ള ശ്രമങ്ങള്‍ വരെയുണ്ടായി. വിശുദ്ധന്റെ ശിഷ്യന്‍മാരുടെ സ്വഭാവം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സമൂഹം ഒരു പൊതുശല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരാതികള്‍ വിശുദ്ധനെതിരെ ഉയര്‍ന്നു. അതിനാല്‍ റിഫൂജിയോയിലെ ഒറേറ്ററി റിഫൂജിയോയില്‍ നിന്നും സെന്റ്‌ മാര്‍ട്ടിന്‍സിലെ സെന്റ്‌ പീറ്റേഴ്സ് ദേവാലയാങ്കണത്തില്‍ കൊട്ടോലെന്‍ഗോയിലേക്കുള്ള വഴിയിലെ മൂന്ന് റൂമുകളിലേക്ക് മാറ്റി, അവിടെ ഒരു തുറന്ന മൈതാനിയില്‍ നിശാപള്ളികൂടങ്ങള്‍ പുനരാരംഭിച്ചു. അവസാനം അവിടെ ഒരു കൊട്ടില്‍ ഉയര്‍ന്നു. അതില്‍ ഒരു ഒറേറ്ററി വളര്‍ന്നു വരികയും ചെയ്തു, ഏതാണ്ട് 700-ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. അതിനടുത്തായി വിശുദ്ധ ഡോണ്‍ബോസ്‌കോ ഒരു വാടകവീടെടുത്തു. അവിടെ “മാമാ മാര്‍ഗരെറ്റ്” എന്നറിയപ്പെടുവാനിരുന്ന അദ്ദേഹത്തിന്റെ അമ്മയും വിശുദ്ധനൊപ്പം ചേര്‍ന്നു, സലേഷ്യന്‍ സഭയുടെ ആദ്യ ഭവനമായ ഇതില്‍ വിശുദ്ധന്റെ അമ്മ തന്റെ അവസാന പത്ത്‌ വര്‍ഷത്തോളം കാലം അവിടത്തെ കുരുന്ന് അന്തേവാസികളെ പരിചരിച്ചുകൊണ്ട് ചിലവഴിച്ചു. ആ മഹതി തന്റെ മകനെ സഹായിക്കുവാനായി ഈ ഒറേറ്ററിയില്‍ ചേരുമ്പോള്‍ ഒറേറ്ററിയുടെ പുറംകാഴ്ച അത്ര തിളക്കമാര്‍ന്നതായിരുന്നില്ല. എന്നാല്‍ തനിക്കുണ്ടായിരുന്ന ചെറിയ ചെറിയ വരുമാനം അവര്‍ ഇതിനായി ചിലവഴിച്ചു, തന്റെ ഭവനത്തില്‍ നിന്നും വേര്‍പിരിഞ്ഞ് അവിടത്തെ വീട്ടു സാധനങ്ങളും, അലങ്കാര സാധനങ്ങളും, തന്റെ ആഭരണങ്ങള്‍ വരെ അവര്‍ ഇതിനായി ചിലവഴിച്ചു. തെരുവിലെ ആ കുട്ടികള്‍ക്കായി അവര്‍ ഒരമ്മയുടെ സ്നേഹം നല്‍കി. ക്രമേണ നിശാ ക്ലാസുകള്‍ വര്‍ദ്ധിക്കുകയും അവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി താമസ സൗകര്യങ്ങള്‍ നിലവില്‍ വരികയും ചെയ്തു. ഇങ്ങനെ അവിടുത്തെ ആദ്യ സലേഷ്യന്‍ ഭവനം സ്ഥാപിതമായി. അവിടെ ഇപ്പോള്‍ ഏതാണ്ട് ആയിരത്തോളം കുട്ടികള്‍ ഉണ്ട്. ഇക്കാലയളവില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ വിശുദ്ധന്റെ ഈ ഉദ്യമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയിരുന്നു. സാങ്കേതിക വിദ്യാലയങ്ങളും, പണിശാലകളും തുടങ്ങുവാന്‍ ആവശ്യമായ സാമ്പത്തികം സ്വരുക്കൂട്ടുന്നതില്‍ വിശുദ്ധന്‍ വിജയിച്ചു തുടങ്ങി. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഇവ പണിയുവാന്‍ വിശുദ്ധന് കഴിഞ്ഞു. 1868-ല്‍ ടൂറിനിലെ വാള്‍ഡോക്കോയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവിടെ ഒരു ദേവാലയം പണികഴിപ്പിക്കുവാന്‍ വിശുദ്ധന്‍ തീരുമാനമെടുത്തു. അതിന്‍ പ്രകാരം 1500 ഓളം സ്കൊയര്‍ യാര്‍ഡില്‍ കുരിശിന്റെ രൂപത്തില്‍ ഒരു ദേവാലയത്തിന്റെ പദ്ധതി വിശുദ്ധന്‍ തയ്യാറാക്കി. ഇക്കാര്യത്തില്‍ വേണ്ട ധനം സമാഹരിക്കുന്നതില്‍ വിശുദ്ധന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നു. എന്നിരുന്നാലും വിശുദ്ധന്റെ ചില സുഹൃത്തുക്കളുടെ സംഭാവനകളാല്‍ അവസാനം ഈ ദേവാലയത്തിന്റെ നിര്‍മ്മാണം വിശുദ്ധന്‍ പൂര്‍ത്തിയാക്കി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഫ്രാങ്ക് ഇതിന്റെ നിര്‍മ്മാണത്തിനായി ചിലവായി. 1868 ജൂണ്‍ 9ന് ദേവാലയം അഭിഷേകം ചെയ്യപ്പെടുകയും ‘ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മാതാവിന്റെ’ മാധ്യസ്ഥത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ ഈ ദേവാലയ നിര്‍മ്മിതി തുടങ്ങിയ അതേവര്‍ഷം തന്നെ അദ്ദേഹത്തെ സഹായിച്ചിരുന്ന 50 പുരോഹിതന്‍മാരും, അദ്ധ്യാപകരും ചേര്‍ന്ന് ഒരു പൊതുപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമിതി രൂപീകരിക്കുകയും, പിയൂസ്‌ ഒമ്പതാമന്‍ പാപ്പാ 1869-ല്‍ ഇതിന് താല്‍ക്കാലികവും, 1874-ല്‍ സ്ഥിരവുമായ അംഗീകാരം നല്‍കുകയും ചെയ്തു. #{red->n->n-> ഒറേറ്ററിയുടെ പുരോഗതിയും, സവിശേഷതകളും}# ഒറേറ്ററിയുടെ ജീവനായ വിശുദ്ധന്റെ ആവേശത്തെയും, ആത്മാവിനെയും അഭിനന്ദിക്കാതെ, വിശുദ്ധന്‍ തന്റെ ജീവിതം സമര്‍പ്പിച്ച ഒറേറ്ററിയുടെ ജനസമ്മതിയെ കുറിച്ച് വിവരിച്ചാല്‍ അത് ഒരു പരാജയമായിരിക്കും. പാവപ്പെട്ട കുട്ടികളുമായുള്ള ആദ്യ സഹവാസത്തില്‍ തന്നെ അവരുടെ വൃത്തിഹീനതക്കുള്ളിലും, കീറിപ്പറിഞ്ഞ കുപ്പായത്തിലും, വികൃതമായ രൂപത്തിലും ദയയും പ്രോത്സാഹനം കൊണ്ട് ആളിപ്പടരാവുന്ന മിന്നലാട്ടങ്ങള്‍ കാണുന്നതില്‍ വിശുദ്ധന്‍ ഒരിക്കലും പരാജയപ്പെടാറില്ലായിരുന്നു. തന്റെ ചെറുപ്പത്തില്‍ തന്നെ താന്‍ കണ്ട സ്വപ്നങ്ങളില്‍ തന്റെ ജീവിത പ്രവര്‍ത്തന മേഖല വെളിവാക്കുന്ന ഒരു ശബ്ദം തന്നോടു ഇപ്രകാരം പറയുന്നതായി വിശുദ്ധന്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “മര്‍ദ്ദനങ്ങള്‍ വഴിയല്ല, മറിച്ച് കാരുണ്യവും, മാന്യതയും വഴിയാണ് ഈ കൂട്ടുകാരെ നന്മയുടെ വഴിയിലേക്ക്‌ നയിക്കേണ്ടത്.” ഇത് ഒരു സ്വപ്നത്തില്‍ കവിഞ്ഞൊന്നുമല്ല എന്ന് കണക്കാക്കിയാല്‍ പോലും, യഥാര്‍ത്ഥത്തില്‍ ആ ആത്മാവിനാലാണ് വിശുദ്ധന്‍ തന്റെ ഒറേറ്ററിയെ നയിച്ചിരുന്നത്. ആദ്യ ദിവസങ്ങളില്‍ തന്റെ കുഞ്ഞ് ശിഷ്യന്‍മാരുടെ എണ്ണം കുറവായിരുന്നപ്പോള്‍ വിശുദ്ധന്‍ അവര്‍ക്ക്‌ ചെറിയ സമ്മാനങ്ങള്‍ നല്‍കുകയും, അവരെ ടൂറിനിലെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ നടക്കുവാന്‍ കൊണ്ട് പോവുകയും വഴി അവരെ ആകര്‍ഷിച്ചിരുന്നു. ഞായറാഴ്ചകളിലായിരുന്നു ഈ വിനോദയാത്രകള്‍. വിശുദ്ധ ഡോണ്‍ബോസ്‌കോ ഗ്രാമത്തിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ഒരു ചെറിയ സുവിശേഷ പ്രസംഗവും നടത്തുകായും ചെയ്യുമായിരിന്നു. അതിനു ശേഷമുള്ള പ്രാതലിനേ തുടര്‍ന്ന്‍ കായിക വിനോദങ്ങള്‍, ഉച്ചകഴിഞ്ഞ് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് വേദോപദേശവും, കൊന്ത എത്തിക്കലും. ഇതായിരിന്നു അവിടുത്തെ ഒരു ദിവസം. മൈതാനത്ത്‌ കുമ്പസാരത്തിനു തയ്യാറായി മുട്ടുകുത്തി നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ വിശുദ്ധന്‍ ഇരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ അദ്ധ്യാപന ശൈലിയില്‍ ശിക്ഷണം എന്നൊന്നില്ലായിരുന്നു. അനുസരണക്കേടിനു കാരണമാകാവുന്ന സാഹചര്യങ്ങള്‍ അദ്ദേഹം മനപൂർവ്വം ഒഴിവാക്കി. ഇത് അഭിനന്ദിക്കാതെ പോയാല്‍ ബാലിശമായിരിക്കും. വിശുദ്ധന്റെ അഭിപ്രായത്തില്‍ ഒരദ്ധ്യാപകന്‍ എന്നാല്‍ ഒരു പിതാവിനെപോലെയും, ഉപദേശകനേപോലേയും, ഒരു സുഹൃത്തിനെപോലെയുമായിരിക്കണം. ശിക്ഷണത്തിനു പകരം പ്രതിരോധ ശൈലി സ്വീകരിക്കുന്ന ആളാവണം അദ്ധ്യാപകൻ എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു. ശിക്ഷണത്തേകുറിച്ച് വിശുദ്ധന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “നമ്മുടെ കഴിവിന്റെ പരമാവധി ശിക്ഷ ഒഴിവാക്കണം, ഭയം പ്രചോദിതമാകുന്നതിനു മുന്‍പേ സ്നേഹം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുക”. 1887-ല്‍ വിശുദ്ധന്‍ എഴുതി: “ഇവരെ ബാഹ്യമായി ശിക്ഷിച്ചതായി ഞാന്‍ ഓര്‍മ്മിക്കുന്നപോലുമില്ല; ദൈവാനുഗ്രഹത്താല്‍ പ്രത്യക്ഷത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത ഈ കുട്ടികള്‍ നിന്നും എനിക്ക് പലതും നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്, ഈ കുട്ടികള്‍ എന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം മാത്രമല്ല, മറിച്ച് എന്റെ ആഗ്രഹത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ്.” തന്റെ ഒരു ഗ്രന്ഥത്തില്‍ സ്വഭാവ ദൂഷ്യത്തിന്റെ കാരണങ്ങളെ കുറിച്ച് വിശുദ്ധന്‍ പ്രതിപാദിച്ചിട്ടുണ്ട്. കുട്ടികളെ പരിപാലിക്കുമ്പോള്‍ തെറ്റായി നയിക്കപ്പെട്ട ദയാലുത്വമാണ് ഇതിന്റെ മുഖ്യകാരണമായി വിശുദ്ധന്‍ ചൂണ്ടികാട്ടുന്നത്. കുട്ടികള്‍ക്കു വളരെ പെട്ടെന്ന്‍ തന്നെ മനസ്സിലാക്കുവാനുള്ള കഴിവുണ്ട്, അവരുടെ ഈ സൂക്ഷ്മ സംവേദനശക്തി തങ്ങളെ കാണുന്നവരെയെല്ലാം അതിയായി ആഹ്ലാദിപ്പിക്കുകയും ചെയ്യും, എന്നാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടി സ്നേഹമുള്ളവനും, പരിപൂര്‍ണ്ണവാനും, അതിബുദ്ധിമാനുമാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നതില്‍ മാത്രമാണ് വിജയിക്കുന്നത്. പക്ഷേ ഇതിനേക്കാള്‍ മുഖ്യമായ ലക്ഷ്യം കുട്ടികളുടെ ഇച്ചാശക്തിയും, സ്വഭാവ രൂപീകരണവുമായിരിക്കണം. തന്റെ എല്ലാ ശിഷ്യന്‍മാരിലും വിശുദ്ധ ഡോണ്‍ബോസ്കോ ഒരു സംഗീതാഭിരുചി വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചു. ശുദ്ധീകരണത്തില്‍ ഒരു ശക്തമായ സ്വാധീനമാണ് സംഗീതം എന്നതായിരുന്നു ഇതിനു കാരണം അറിവ് ഒരിക്കലും മനുഷ്യനെ രൂപപ്പെടുത്തുന്നില്ല, കാരണം അത് നേരിട്ട് ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല. നന്മയും, തിന്മയും തിരിച്ചറിയുന്നതില്‍ ഇത് കൂടുതല്‍ ശക്തി നമുക്ക് തരുന്നു; പക്ഷെ അറിവ് ഒറ്റക്കായിരിക്കുമ്പോള്‍ ശരിയായി നയിക്കപ്പെടേണ്ടതായിട്ടുള്ള ദുര്‍ബ്ബലമായൊരായുധമാണ്.” തന്റെ കുട്ടികളുടെ മനോഭാവവും, അഭിരുചികളും വിശുദ്ധന്‍ ശരിക്കും പഠിച്ചിരിന്നു, അതിമാനുഷികവും, വ്യക്തവുമായി കുട്ടികളെ മനസ്സിലാക്കുവാനുള്ള വിശുദ്ധന്റെ ഉള്‍ക്കാഴ്ച അദ്ദേഹത്തിന്റെ വിജയത്തില്‍ ചെറിയ പങ്കൊന്നുമല്ല വഹിച്ചിട്ടുള്ളത്‌. തന്റെ നിയമങ്ങളില്‍ അദ്ദേഹം എഴുതി “നിരന്തരമായ കുമ്പസാരം, ദിവസം തോറുമുള്ള വിശുദ്ധ കുര്‍ബ്ബാന, നിരന്തരമായ കുര്‍ബ്ബാന കൈകൊള്ളല്‍: ഇവയാണ് വിദ്യാഭ്യാസമെന്ന മാളികയെ താങ്ങുന്ന നെടുംതൂണുകള്‍. വിശുദ്ധ ഡോണ്‍ ബോസ്കോ ഒരു നല്ല കുമ്പസാരകനും കൂടിയായിരുന്നു, ദിവസങ്ങളോളം തന്റെ കുട്ടികള്‍ക്കിടയില്‍ ഇതിനായി ചിലവഴിച്ചു. മാന്യതയും, പ്രേരണയും കൊണ്ട് മാത്രം വിദ്യാഭ്യാസം സാധ്യമാകില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. ശിശു സഹജമായ ആകാംക്ഷ ഉണര്‍ത്തുന്നതില്‍ വിനോദങ്ങള്‍ക്കും നല്ല പങ്കുണ്ടെന്നദ്ദേഹം മനസ്സിലാക്കി - തന്റെ ആദ്യ നിര്‍ദ്ദേശമായി ഉയര്‍ത്തികാട്ടി. ബാക്കിയുള്ളവക്കായി അദ്ദേഹം വിശുദ്ധ ഫിലിപ്പ് നേരിയുടെ വാക്കുകളെ സ്വീകരിച്ചു: “നീ ആഗ്രഹിക്കുന്ന പോലെ, നീ പാപം ചെയ്യാത്തിടത്തോളം കാലം ഞാന്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുകയില്ല.” 1888-ല്‍ വിശുദ്ധ ഡോണ്‍ ബോസ്കോയുടെ മരണ സമയത്ത്, ലോകം മുഴുവനുമായി സലേഷ്യന്‍ സൊസൈറ്റിക്ക് 250 ഭവനങ്ങളിലായി 1,30,000 ത്തോളം കുട്ടികള്‍ ഉണ്ടായിരുന്നു. അവിടെ നിന്നും വര്‍ഷം തോറും 180,000 ത്തോളം കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി പോവുമായിരുന്നു. മാതൃഭവനത്തില്‍ വിശുദ്ധ ഡോണ്‍ ബോസ്കോ ഏറ്റവും മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്ത് അവരെ ഇറ്റാലിയന്‍, ലാറ്റിന്‍, ഫ്രഞ്ച്, ഗണിതശാസ്ത്രം എന്നിവ പഠിപ്പിച്ചു. ഇവരാണ് പുതിയതായി ഉയരുന്ന ഭവനങ്ങളില്‍ അദ്ധ്യാപകാരായി വര്‍ത്തിച്ചിരുന്നത്. 1888വരെ 6000 ത്തോളം പുരോഹിതര്‍ ഇവിടെനിന്നും ഉണ്ടായി. അതില്‍ 1200 പേര്‍ സൊസൈറ്റിയില്‍ തന്നെ തുടര്‍ന്നു. വിദ്യാഭ്യാസത്തിനായി സ്കൂളുകളും, അതിന് ശേഷം താല്‍പ്പര്യമുല്ലവര്‍ക്ക് പുരോഹിത പഠനത്തിനായി സെമിനാരികളും ഉണ്ടായിരുന്നു. ഞായറാഴ്ച പള്ളികൂടങ്ങളും, പ്രായപൂര്‍ത്തിയായവര്‍ക്കും, ജോലിചെയ്യുന്നവര്‍ക്കുമായി സന്ധ്യാ ക്ലാസ്സുകളും, ജീവിത സായാഹ്നത്തില്‍ പുരോഹിതരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സ്കൂളുകളും, തൊഴില്‍ പരമായ വിദ്യാലയങ്ങളും, വിവിധ ഭാഷകളില്‍ വായന പ്രചരിപ്പിക്കുന്നതിനായി അച്ചടി സംവിധാനങ്ങള്‍..തുടങ്ങിയവ സൊസൈറ്റിയുടെ കീഴില്‍ ഉണ്ടായിരുന്നു. കൂടാതെ ആശുപത്രികളിലും, മാനസികാരോഗാശുപത്രികളിലും രോഗികളെ പരിചരിക്കുക, തടവറകളില്‍ സന്ദര്‍ശനം നടത്തുക, തുടങ്ങിയവും സൊസൈറ്റി അംഗങ്ങള്‍ ചെയ്തിരുന്നു. ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, പലെസ്തീന്‍, അള്‍ജിയേഴ്സ്; മധ്യഅമേരിക്കയില്‍ : മെക്സിക്കോ, തെക്കേ അമേരിക്ക, പാറ്റഗോണിയ, ടെറാ ഡെല്‍ ഫ്യൂഗോ, ഇക്ക്വഡോര്‍, ബ്രസീല്‍, പരാഗ്വേ, അര്‍ജന്‍റീന, ബൊളീവിയ, ഉറുഗ്വേ, ചിലി, പെറു, വെനിസൂല, കോളംബിയ. അമേരിക്കയില്‍ സലേഷ്യന്‍ സൊസൈറ്റിക്ക് നാല് ദേവാലയങ്ങള്‍ ഉണ്ട് : കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍, കോപ്പര്‍ ക്രിസ്റ്റി, കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡില്‍ സെന്റ്‌ ജോസഫ്സ്, ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രാന്‍സ്ഫിഗറേഷന്‍ ഈ രാജ്യങ്ങളിലെല്ലാം സൊസൈറ്റിക്ക് ഭവനങ്ങള്‍ ഉണ്ടായിരുന്നു. 1888 ജനുവരി 31ന് വിശുദ്ധൻ അന്ത്യനിദ്രപ്രാപിക്കുകയും, 1907 ജൂലൈ 21ന് പിയൂസ് പത്താമന്‍ മാര്‍പാപ്പാ ധന്യനായി പ്രഖ്യാപിക്കുകയും ചെയ്തു. 1929-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, 1934-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ ജിയോവന്നി മെല്‍ക്കിയോര്‍ ബോസ്കോ എന്നും അദ്ദേഹം അറിയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഐറിഷുകാരനായ ആദംനാന്‍ 2. അയര്‍ലന്‍റുകാരനായ അയിദാന്‍ 3. ട്രോയിസ്സു ബിഷപ്പായ ബോബിനൂസ് 4. അലക്സാണ്ട്രിയായിളെ ടാര്‍സീയൂസ്, സോട്ടിക്കൂസ്, സിറിയാക്കൂസു 5. സിസിലിയിലെ അത്തനേഷ്യസ് 6. അലക്സാണ്ട്രിയായിലെ സ്രൂസും ജോണും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARqi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-01-24-05:23:53.jpg
Keywords: വിശുദ്ധ ഡൊമിനിക്ക്
Content: 670
Category: 5
Sub Category:
Heading: വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി
Content: 1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്‌. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ്‌ (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ തന്റെ മതപരമായ നിയമങ്ങളോടു ഒട്ടും തന്നെ നീതി പുലര്‍ത്തിയിരുന്നില്ല. തെറ്റുകള്‍ തിരുത്തി നവീകരിച്ചു പുതിയ ആളായെങ്കിലും അധികം താമസിയാതെ വീണ്ടും ദൈവനിന്ദാപരമായ ജീവിതത്തിലേക്ക്‌ ഹയസിന്താ വഴുതി വീണു. എന്നാൽ പിന്നീട് സ്ഥായിയായ മനപരിവര്‍ത്തനത്തിനു വിധേയയായ വിശുദ്ധ അനുതാപം നിറഞ്ഞ ഒരു ജീവിതം നിയമിച്ചു. അവള്‍ക്ക് 20 വയസ്സായപ്പോള്‍, മാര്‍ക്വിസ്‌ കാസ്സിസൂച്ചി എന്ന് പേരായ ചെറുപ്പക്കാരന്‍ അവളെ നിരാകരിച്ചുകൊണ്ട് അവളുടെ അനിയത്തിയെ വിവാഹം ചെയ്തു. ആ സംഭവത്തിനു ശേഷം അവള്‍ കോപാകുലയും ക്ഷമയില്ലാത്തവളുമായി തീര്‍ന്നു. അതിനാല്‍ തന്നെ അവളുടെ വീട്ടിലെ ജീവിതം അസഹ്യമായി മാറുകയും ചെയ്തു. സഹികെട്ട അവളുടെ കുടുംബം വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനീ മഠത്തില്‍ ചേരുവാന്‍ അവളെ നിര്‍ബന്ധിച്ചു. അതിന്‍ പ്രകാരം മഠത്തില്‍ ചേര്‍ന്ന അവള്‍ അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരികെ മഠത്തില്‍ എത്തുകയും അവിടെ പ്രവേശനം ലഭിച്ച അവള്‍ കാലക്രമേണ കന്യകാവൃതം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ഒട്ടും ക്ഷമയില്ലാത്ത അവള്‍ ഏതാണ്ട് പത്തു വര്‍ഷത്തോളം താന്‍ കൂടി ഭാഗമായ സന്യാസിനീ സമൂഹത്തിനു മാനഹാനി ഉണ്ടാക്കുവാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. മതപരമായ നിയമങ്ങളെ അവള്‍ ഒട്ടും തന്നെ വകവെച്ചിരുന്നില്ല. തന്റെ സ്ഥാനവും സമ്പന്നതയും മൂലം ലഭിച്ചിരുന്ന സൗഭാഗ്യങ്ങളൊന്നും തന്നെ അവള്‍ ഉപേക്ഷിച്ചിരുന്നില്ല. അവളുടെ ആദ്യ പരിവര്‍ത്തനം സംഭവിച്ചത് അവള്‍ രോഗിയായിരുന്നപ്പോള്‍ അവളെ കുമ്പസാരിപ്പിക്കുവാനായി പുരോഹിതന്‍ വന്നപ്പോളാണ്. അവളുടെ മുറിയിലെ ആഡംബര ഉപകരണങ്ങള്‍ കണ്ട പുരോഹിതന്‍ ആശ്ചര്യപ്പെട്ടുകൊണ്ട്, 'അവള്‍ ഈ മഠത്തില്‍ താമസിക്കുന്നത് സാത്താനെ സഹായിക്കുവാന്‍ വേണ്ടി മാത്രമാണെന്ന്' അവളോടു പറഞ്ഞു. ഈ അഭിപ്രായം അവളുടെ ആത്മീയ ജാടകള്‍ക്കുമേലുള്ള ഒരടിയായി മാറി. അതിശയോക്തി കലര്‍ന്ന ഭക്തിയോടു കൂടി അവള്‍ സ്വയം നവീകരണത്തിനു വിധേയയാവുവാന്‍ തീരുമാനിച്ചു. അവള്‍ ദൈവത്തിങ്കലേക്കു വലിയൊരു കാല്‍വെയ്പ് നടത്തിയെങ്കിലും, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു. അവള്‍ പിന്നെയും രോഗബാധിതയായി, ഇത്തവണ കുറച്ചു ഗൗരവമായിരുന്നു അവളുടെ രോഗാവസ്ഥ. അവള്‍ പിന്നെയും നവീകരണത്തിന് വിധേയയാവുകയും, ദൈവം ആഗ്രഹിച്ച തരത്തിലുള്ള ഒരു ജീവിതത്തിലേക്ക്‌ മടങ്ങിവരികയും ചെയ്തു. ക്ഷമയുടേയും, അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേയും, വിശ്രമമില്ലാത്ത നല്ല പ്രവര്‍ത്തികളുടേയും, മാധുര്യത്തിന്റേയും, വിശാലമനസ്‌കതയുടേയും ഒരു മാതൃകയായി മാറി വിശുദ്ധ. ആ സമയം മുതല്‍ കഠിനമായ അച്ചടക്കത്തിന്റേയും, നിരന്തരമായ ഉപവാസത്തിന്റെയും, ഉറക്കമൊഴിച്ചുള്ള നീണ്ട പ്രാര്‍ത്ഥനകളുടേയുമായ ഒരു ജീവിതത്തിനായി അവള്‍ സ്വയം സമര്‍പ്പിച്ചു. ഒട്ടും മര്യാദയില്ലാത്തൊരു സ്വഭാവത്തിനുടമയായിരുന്ന വിശുദ്ധ ഒരു മാതൃകാ സന്യാസിനീയായത് ശ്രദ്ധേയമായൊരു നേട്ടം തന്നെയാണ്. മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കാര്യത്തില്‍ അസാമാന്യമായ കഴിവിനുടമയായിരുന്നു വിശുദ്ധ. ആത്മനിയന്ത്രണം പാലിക്കേണ്ട ആത്മീയ ഭൌതിക മേഖലകളില്‍ തന്റെ ഉപദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതുന്നവര്‍ക്ക് പ്രായോഗികമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു വന്നു. വിശുദ്ധ ഹയസിന്തായുടെ കാരുണ്യപ്രവര്‍ത്തികള്‍ പ്രശംസാര്‍ഹമായിരുന്നു. സ്വന്തം സമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലായിരുന്നു വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇതിനായി വിശുദ്ധയുടെ സ്വാധീനഫലമായി വിറ്റെര്‍ബോയില്‍ രണ്ടു സമിതികള്‍ ഉണ്ടായി, പ്രായമായവരേയും, രോഗികളേയും ശുശ്രൂഷിക്കുവാന്‍ അവര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. തന്റെ അഭ്യര്‍ത്ഥനകളുടെ ഫലമായി തനിക്ക് ദാനമായി ലഭിച്ചിരുന്ന സമ്പത്ത്‌ മുഴുവന്‍ വിശുദ്ധ ഇതിനായി ചിലവഴിച്ചു. വിശുദ്ധയുടെ വിശ്വാസം ഇപ്പോഴും ജീവിച്ചിരിക്കുന്നതാണ്, ജിവിതത്തിലെ വളവും തിരിവും നിറഞ്ഞ പാത സ്വീകരിക്കേണ്ടിവന്നപ്പോള്‍ ധൈര്യസമേതം അവള്‍ അതിനെ പിന്തുടര്‍ന്നു. 1640 ജനുവരി 30ന് വിശുദ്ധ ഹയസിന്താ ദൈവസന്നിധിയിലേക്ക് യാത്രയായി. 1807-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ജീവിതത്തിലെ സഹനങ്ങള്‍ ദൈവസഹായത്താല്‍ എങ്ങിനെ അനുഗ്രഹങ്ങളാക്കി മാറ്റമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വിശുദ്ധ ഹയസിന്തായുടെ ജീവിതം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രാന്‍സിലെ അദെലങമൂസ് 2. അലക്സാണ്ട്രിയായിളെ അഗ്രിപ്പിനൂസ് 3. മൗബെത്തിലെ അന്‍ദെഗുണ്ട് 4. അലക്സാണ്ടര്‍ 5. പ്രോവെന്‍സില്‍ ആന്‍റിബെസ് ബിഷപ്പായിരുന്ന അര്‍മേന്താരിയൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARqi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-01-24-05:24:46.jpg
Keywords: daily saints, malayalam, jan 30, ജനുവരി 30, സെന്‍റ് ഹയസിന്താ, saint hayasindha
Content: 671
Category: 5
Sub Category:
Heading: വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ
Content: 1058-ല്‍, ഗെയിറ്റായിലെ കെയ്റ്റാണി കുടുംബത്തിലാണ് വിശുദ്ധ ജെലാസിയൂസ് ജനിച്ചത്‌. മോന്‍ടെ കാസ്സിനോ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധനെ റോമിലേക്ക് കൊണ്ടുപോവുകയും 1088 ആഗസ്റ്റില്‍ പാപ്പായുടെ സബ്-ഡീക്കനായി നിയമിച്ചു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍, സാന്താ മരിയ കോസ്മെഡിനിലെ കര്‍ദ്ദിനാള്‍ ഡീക്കനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ വിശുദ്ധന്‍ റോമിലെ ഭരണ സംവിധാനത്തില്‍ അടിമുടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. പരിശുദ്ധ പിതാവിന് വേണ്ട രേഖകള്‍ തയാറാക്കുന്ന താത്ക്കാലിക റോമന്‍ ഉദ്യോഗസ്ഥന്‍മാരെ ആശ്രയിക്കുന്ന പഴയ പതിവൊഴിവാക്കി പാപ്പാ ഭരണത്തിന്‍ കീഴില്‍ സ്ഥിരമായി ഗുമസ്തന്മാരെ (Clerk) നിയമിച്ചു. പാപ്പായുടെ ഔദ്യോഗിക രേഖകളുടെ സംക്ഷിപ്തരൂപം അവതരിപ്പിക്കുകയും ചെയ്തു. ഈ വിശുദ്ധന്റെ കാലത്താണ് പാപ്പായുടെ ചാന്‍സിലര്‍മാര്‍ കര്‍ദ്ദിനാള്‍മാരായിരിക്കണമെന്നും, അവരുടെ കാലാവധി അവരുടെ മരണം വരെ അല്ലെങ്കില്‍ അടുത്ത പാപ്പാ തിരഞ്ഞെടുപ്പ്‌ വരെയായി നിശ്ചയിച്ചത്. 118-ല്‍ പാശ്ചാള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി വിശുദ്ധന്‍ തിരഞ്ഞെടുക്കപ്പെട്ടു. അധികം താമസിയാതെ റോമന്‍ ചക്രവര്‍ത്തിയായ ഹെന്രി അഞ്ചാമന്റെ സൈന്യാധിപൻ ഫ്രാന്‍ഗിപാനേ വിശുദ്ധനെ പിടികൂടി തടവിലാക്കി. എന്നാല്‍ വിശുദ്ധനുവേണ്ടിയുള്ള റോമന്‍ ജനതയുടെ മുറവിളി കാരണം അദ്ദേഹത്തെ വിട്ടയച്ചു. മാര്‍പാപ്പമാരെ വാഴിക്കുവാനുള്ള അധികാരം പാശ്ചാള്‍ രണ്ടാമന്‍ പാപ്പാ റോമന്‍ ചക്രവര്‍ത്തിക്ക് വിട്ടുകൊടുക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഹെന്ററി അഞ്ചാമന്‍ ഈ അധികാരം വീണ്ടും തന്റെ വരുതിയിലാക്കുവാന്‍ ശ്രമങ്ങള്‍ തുടങ്ങി. അതിനു വേണ്ടി അദ്ദേഹം വിശുദ്ധ ജെലാസിയൂസ് രണ്ടാമനെ 1118 മാര്‍ച്ചില്‍ റോമില്‍ നിന്നും നാട് കടത്തുകയും വിശുദ്ധന്റെ തിരഞ്ഞെടുപ്പ്‌ ആസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ബ്രാഗായിലെ മെത്രാപ്പോലീത്തയായ മോറീസ് ബൗര്‍ഡിനെ ഗ്രിഗറി എട്ടാമന്‍ എന്ന നാമത്തില്‍ എതിര്‍പാപ്പായായി നിയമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ ഗെയിറ്റായില്‍ എത്തുകയും 1118 മാര്‍ച്ച് 9ന് അവിടത്തെ പുരോഹിതനായി നിയമിതനായി. അടുത്ത ദിവസം തന്നെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. ഉടനടി തന്നെ വിശുദ്ധന്‍ ഹെന്രി അഞ്ചാമനേയും, എതിര്‍പാപ്പായേയും ഭ്രഷ്ടനാക്കുകയും നോര്‍മന്‍ സംരക്ഷണത്തോടെ ജൂലൈയില്‍ റോമില്‍ തിരിച്ചെത്തുകയും ചെയ്തു. വിശുദ്ധ പ്രസ്സാഡെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വേളയില്‍ ഫ്രാന്‍ഗിപാനിയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യവാദികള്‍ പാപ്പായെ ആക്രമിച്ചു. ഇതേ തുടർന്ന് പാപ്പാ ഒളിവില്‍ പോവുകയും ചെയ്തു. അദ്ധേഹം നേരെ ഫ്രാന്‍സിലേക്കാണ് പോയത്. മാര്‍ഗ്ഗമധ്യേ പിസ്സായിലെ കത്രീഡല്‍ ദേവാലയം അഭിഷേകം ചെയ്യുകയും ചെയ്തു. ആ വർഷം ഒക്ടോബറില്‍ അദ്ദേഹം മാര്‍സില്ലേയില്‍ എത്തി. അവിഗ്നോന്‍, മോണ്ട്പെല്ലിയര്‍ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങള്‍ വളരെയേറെ ആവേശത്തോടെയാണ് വിശുദ്ധനെ വരവേറ്റത്. 1119 ജനുവരിയില്‍ വിശുദ്ധന്‍ വിയന്നായില്‍ ഒരു സിനഡ്‌ വിളിച്ച്കൂട്ടി. മാര്‍പാപ്പമാരെ വാഴിക്കുവാനുള്ള അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുവാന്‍ വേണ്ടി ഒരു പൊതു സമിതി വിളിച്ച് കൂട്ടുവാന്‍ ശ്രമിക്കുന്നതിനിടയിൽ ക്ലൂണിയില്‍ വെച്ച് വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പാ മരണമടഞ്ഞു. #{red->n->n->ഇതര വിശുദ്ധര്‍ }# 1.ആര്യന്‍ പാഷണ്ഡികള്‍ വധിച്ച ഒര ബവേരിയന്‍ അക്വിലിനൂസ് 2. സഹോദരീ സഹോദരന്മാരായ സര്‍ബെല്ലൂസും ബാര്‍ബെയായും 3. അയര്‍ലണ്ടിലെ ബ്ലാത്ത് 4. കൊണോട്ടിലെ ഡള്ളന്‍ ഫൊര്‍ഗായില്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}}➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/DailySaints/DailySaints-2016-01-24-05:26:20.jpg
Keywords: വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പാ, daily saints, malayalam, jan 29, saint jelasious 2nd
Content: 672
Category: 5
Sub Category:
Heading: വിശുദ്ധ തോമസ്‌ അക്വിനാസ്
Content: എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ്‌ അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്. ശിശുസഹജമായ നിഷ്കളങ്കതയും, നന്മചെയ്തു മുന്നേറിയ അനശ്വര വ്യക്തിതമായിരിന്നു വിശുദ്ധന്റെത്. വാക്കുകളില്‍ എളിമയും, മിതത്വവും പ്രവര്‍ത്തിയില്‍ ദയയും വിശുദ്ധന്‍ പാലിച്ചിരുന്നു. എല്ലാവരും തന്നെപോലെ തന്നെ നിഷ്കളങ്കര്‍ ആണെന്നായിരുന്നു വിശുദ്ധന്റെ വിചാരം. ആരെങ്കിലും പാപം ചെയ്യുകയാണെങ്കില്‍ താന്‍ പാപം ചെയ്തമാതിരി വിശുദ്ധന്‍ വിലപിക്കുമായിരുന്നു. തോമസ് അക്വീനാസിന്‍റെ ഹൃദയ വിശുദ്ധി അദ്ദേഹത്തിന്റെ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന്റെ മുഖത്ത് നോക്കിയിട്ട് ആശ്വാസപ്പെടാതിരിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നിര്‍ദ്ധനരോടും ആലംബഹീനരോടും കാണിച്ച അദ്ദേഹത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും പ്രചോദനമാണ്. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം കണ്ടെത്തിയിരിന്നു. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ ഇടയില്‍ തന്റെ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനായിരിന്നു. വിശുദ്ധന്‍ മരണ ശേഷം അദ്ദേഹത്തിന്റെ സന്തതസഹചാരിയും, കുമ്പസാരകനുമായിരിന്ന വൈദികന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. “ഒരഞ്ചുവയസ്സ് കാരന്റെ നിഷ്കളങ്കതയോട് കൂടിയാണ് ഞാന്‍ വിശുദ്ധനെ കണ്ടിട്ടുള്ളത്. തന്റെ ആത്മാവിനെ നശിപ്പിക്കുന്ന ശാരീരികമായ ഒരു പ്രലോഭനത്തിനും വിശുദ്ധന്‍ വഴിപ്പെട്ടിരുന്നില്ല, മാനുഷികമായ ഒരു പാപവും അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നില്ല. വിശുദ്ധ ആഗ്നസിനോട് അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു, കന്യകയായ ഈ വിശുദ്ധയുടെ ഭൗതീകാവശിഷ്ടം അദ്ദേഹം തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു." വിശുദ്ധ തോമസ്‌ അക്വിനാസ് 1274-ല്‍ തന്റെ 50-മത്തെ വയസ്സിലാണ് മരിച്ചത്‌. ഫോസ്സായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധനെ വിദ്യാലയങ്ങളുടേയും, ദൈവശാസ്ത്രത്തിന്റേയും മാധ്യസ്ഥ സഹായിയായി കണക്കാക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ജര്‍മ്മനിയിലെ ആന്‍റിമൂസ് 2. റോമിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്നവഴി കൊല്ലപ്പെട്ട ബ്രിജീദും 3. ഫ്രീജിയായിലെ തിര്‍സൂസ്, ലെവൂസിയൂസ്, കല്ലിനിക്കൂസ് 4. സ്കോട്ട്ലന്‍റിലെ ഗ്ലാസ്റ്റിയാന്‍ 5. പലസ്തീനായിലെ ജെയിംസ് 6. റെയോമയിലെ ജോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/DailySaints/DailySaints-2016-01-24-05:27:45.jpg
Keywords: daily saints, malayalam, Jan 28, വിശുദ്ധ തോമസ് അക്വീനാസ്, saint thomas akweenas
Content: 673
Category: 5
Sub Category:
Heading: വിശുദ്ധ ആന്‍ജെലാ മെരീസി
Content: 1474-ല്‍ വെരോണ രൂപതയിലാണ് വിശുദ്ധ ആന്‍ജെലാ മെരീസി ജനിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ വളരെ ദൈവഭക്തിയിൽ വളർന്ന അവൾ, തന്നെ ക്രിസ്തുവിന്റെ മണവാട്ടിയായി പ്രതിഷ്ട്ടിക്കുകയും ചെയ്തു. വിശുദ്ധയുടെ മാതാപിതാക്കളുടെ മരണത്തോടെ അവള്‍ നിശബ്ദതയിലും, ഏകാന്തതയിലും പൂര്‍ണ്ണമായി ദൈവത്തിനു വേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ചു, എന്നാല്‍ അവളുടെ അമ്മാവന്‍ കുടുംബകാര്യങ്ങള്‍ നോക്കിനടത്തുവാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാൽ, വിശുദ്ധയാകട്ടെ പൈതൃകസ്വത്തുക്കള്‍ ഉപേക്ഷിച്ച് താന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജീവിതത്തിനായി ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. 1524-ല്‍ വിശുദ്ധ നാടുകളിലേക്ക് നടത്തിയ തീര്‍ത്ഥയാത്ര മദ്ധ്യേ അവളുടെ കാഴ്ചശക്തി താല്‍ക്കാലികമായി നഷ്ടപ്പെട്ടു. നീണ്ട വർഷങ്ങൾക്ക് ശേഷം, റോമില്‍ വെച്ച് വിശുദ്ധ ക്ലമന്റ് ഏഴാമന്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, പാപ്പാ അവളോടു റോമില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെട്ടു. പിന്നീട് വിശുദ്ധ ഉര്‍സുലായുടെ സംരക്ഷണത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സന്യാസിനീ സഭ സ്ഥാപിച്ചു. അതായിരുന്നു ഉര്‍സുലിന്‍ സഭയുടെ തുടക്കം. വിശുദ്ധ ആന്‍ജെലാ മെരീസി മരിക്കുമ്പോള്‍ അവൾക്കു എഴുപത് വയസ്സായിരുന്നു പ്രായം. വിശുദ്ധയുടെ മരണശേഷം മൃതശരീരം അഴുകാതെ മുപ്പത് ദിവസത്തോളം ഇരുന്നുവെന്നു പണ്ഡിതർ പറയുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആഫ്രിക്കയിലെ അവിറ്റൂസ് 2. സ്പെയിനിലെ വി. എമേരിയൂസിന്‍റെ അമ്മയായ കാന്‍റിഡാ 3. 27 രക്തസാക്ഷികളിലെ മൂന്നു പേരായ ഡാഷിയൂസ്, ജൂലിയന്‍, വിന്‍സെന്‍റ് 4. സ്പെയിനിലെ എമേരയൂസ് കറ്റയോണിയാ 5. കബേനിയായിലെ ഗമെല്‍ബെര്‍ട്ട് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-01-24-05:29:30.jpg
Keywords: വിശുദ്ധ ആ
Content: 674
Category: 5
Sub Category:
Heading: വിശുദ്ധ തിമോത്തിയോസ്
Content: വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു. വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതർ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല സ്വഭാവത്തിനുടമയാക്കിയിരുന്നു. അതിനാല്‍ തന്നെ വിശുദ്ധ പൗലോസ് ബര്‍ണാബാസ്സിന്റെ ഒഴിവിലേക്ക് വിശുദ്ധ തിമോത്തിയോസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തു. മാതാവ് ജൂതവംശജയായിരുന്നതിനാല്‍ തിമോത്തിയോസിനെ പരിശ്ചെദനം ചെയ്യുവാന്‍ വിശുദ്ധ പൗലോസ് തയ്യാറായി. എന്നിരുന്നാലും ജൂതരല്ലാത്ത മാതാപിതാക്കള്‍ക്ക് പിറന്ന ടൈറ്റസിനെ പരിശ്ചെദനം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായില്ല. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനും, പരിശ്ഛെദനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉള്ള മറുപടിയായിട്ടായിരുന്നു ഈ തീരുമാനം. കൂടാതെ, ജൂതന്‍മാര്‍ക്ക് മുൻപിൽ വിശുദ്ധ തിമോത്തിയെ കൂടുതല്‍ അഭികാമ്യനാക്കുക, അവരുടെ നിയമങ്ങള്‍ക്ക് താൻ എതിരല്ല എന്ന് അവരെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വിശുദ്ധ പൗലോസിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. ഇത് കൊണ്ട് തന്നെ വിശുദ്ധ ക്രിസോസ്റ്റോം പൗലോസിന്റെ ഈ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചിട്ടുണ്ട്. അങ്ങിനെ വിശുദ്ധ പൗലോസ് തിമോത്തിയോസിന്റെ നെറുകയില്‍ കൈകള്‍ വെച്ച് അദ്ദേഹത്തെ തന്റെ സുവിശേഷ ദൗത്യത്തിലേക്ക് സ്വീകരിച്ചു. ആ നിമിഷം മുതല്‍ വിശുദ്ധ പൗലോസ്‌, തന്റെ ശിഷ്യനായും സഹോദരനായും വിശുദ്ധ തിമോതീയൂസിനെ സ്വീകരിച്ചു. പൗലോസ് വിശുദ്ധ തിമോത്തിയോസിനെ 'ദൈവീക മനുഷ്യന്‍' എന്നാണു വിശേഷിപ്പിച്ചിരിന്നത്. തിമോത്തിയൂസിനെ പോലെ തന്റെ ആത്മാവിനോടു ചേര്‍ന്നിരിക്കുന്ന മറ്റാരെയും താന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന്‍ ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ പൗലോസ് ലിസ്ട്രായില്‍ നിന്നും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് യാത്രതിരിക്കുകയും, അവിടെ നിന്ന് മാസിഡോണിയയിലേക്കും, പിന്നീട് ഫിലിപ്പി, തെസ്സലോണിക്ക, ബെറിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. ജൂതന്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ബെറിയ വിടുവാന്‍ അദ്ദേഹം നിശ്ചയിച്ചു, അവിടെ താന്‍ മതപരിവര്‍ത്തനം ചെയ്തവരുടെ വിശ്വാസം കാത്തുസൂക്ഷിച്ചു പോകുന്നതിനായി വിശുദ്ധ തിമോത്തിയോട് അവിടെ തന്നെ തുടരുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നിരിന്നാലും ഏഥന്‍സിലെത്തിയപ്പോള്‍ വിശുദ്ധ തിമോത്തിയെ തിരിച്ചു വിളിക്കുവാന്‍ അദ്ദേഹം നിർദേശം നൽകി, പക്ഷേ തെസ്സലോണിക്കയിലെ ക്രിസ്ത്യാനികള്‍ ശക്തമായ മതപീഡനത്തിന് ഇരയാവുന്നെന്ന വാര്‍ത്ത അറിഞ്ഞയുടന്‍, അവിടത്തെ ക്രിസ്ത്യാനികള്‍ക്ക് ധൈര്യംവും ആവേശവും പകരുന്നതിനായി വിശുദ്ധ തിമോത്തിയെ തെസ്സലോണിക്കയിലേക്ക് അയച്ചു. പിന്നീട് വിശുദ്ധ തിമോത്തി കൊറീന്തയിലുണ്ടായിരുന്ന തന്റെ ഗുരുവിനെ കണ്ട് താന്‍ നേടിയ നേട്ടങ്ങളെപ്പറ്റി അദ്ധേഹത്തെ ധരിപ്പിക്കുകയുണ്ടായി. അതിനേതുടര്‍ന്നാണ്‌ വിശുദ്ധ പൗലോസ് തെസ്സലോണിക്കക്കാര്‍ക്കുള്ള തന്റെ ആദ്യത്തെ ലേഖനം എഴുതുന്നത്. കൊറീന്തയില്‍ നിന്നും വിശുദ്ധ പൗലോസ് ജെറുസലേമിലെത്തി, അവിടെ നിന്നും എഫേസൂസിലും, എഫേസൂസില്‍ ഏതാണ്ട് രണ്ടുവര്‍ഷത്തോളം ചിലവഴിച്ചതിന് ശേഷം, എഡി 58-ല്‍ ഗ്രീസിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. വിശ്വാസികളെ തന്റെ വരവിനെകുറിച്ച് ധരിപ്പിക്കുവാനും, ജെറുസലേമിലെ ക്രിസ്ത്യാനികള്‍ക്ക് താന്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സംഭാവനകള്‍ ശേഖരിക്കുവാനുമായി അദ്ദേഹം തിമോത്തിയോസിനെയും, ഇറാസ്റ്റസിനേയും തനിക്ക് മുന്‍പേ മാസിഡോണിയ വഴി ഗ്രീസിലേക്കയച്ചു. കുറച്ചുവർഷങ്ങൾക്കു ശേഷം തിമോത്തി കൊറീന്തയിലേക്ക് പോയി, അവിടത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം നവീകരിക്കുകയും ദൈവീക സ്നേഹത്തിലേക്ക് അവരെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. വിശുദ്ധ പൗലോസ്, തിമോത്തീയൂസിന്റെ തിരിച്ചുവരവിനായി ഏഷ്യയില്‍ കാത്തിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം, അവർ ഒരുമിച്ചു മാസിഡോണിയയിലേക്കും, അക്കയ്യായിലേക്കും പോയി, ഫിലിപ്പിയില്‍ വെച്ച് തിമോത്തിയും പൗലോസും വേര്‍പിരിഞ്ഞുവെങ്കിലും, ട്രോവാസില്‍ അവര്‍ വീണ്ടും ഒരുമിച്ചു. പലസ്തീനായിലേക്ക് തിരിച്ചുവരുന്നതിനിടക്ക് പൗലോസ് ശ്ലീഹാ സീസറിയായില്‍ വെച്ച് തടവിലായി. രണ്ടുവര്‍ഷത്തെ തടവിനുശേഷം അദ്ദേഹത്തെ റോമിലേക്കയച്ചു. ഇക്കാലമത്രയും വിശുദ്ധ തിമോത്തിയും അപ്പസ്തോലന്റെ കൂടെതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഫിലെമോനും, ഫിലിപ്പിയര്‍ക്കുമുള്ള തന്റെ ലേഖനങ്ങള്‍ക്ക് അദ്ദേഹത്തെകൊണ്ടാണ് തലക്കെട്ടെഴുതിപ്പിച്ചത്. വിശുദ്ധ തിമോത്തിയും ക്രിസ്തുവിനുവേണ്ടി തടവില്‍കിടക്കുകയും, നിരവധി സാക്ഷികള്‍ക്ക് മുന്‍പില്‍ വെച്ച് യേശുവിന്റെ നാമം ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. അധികം വൈകാതെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി, വിശുദ്ധ പൗലോസാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ റോമില്‍ നിന്നും കിഴക്കില്‍ മടങ്ങിയെത്തുകയും, എഫേസൂസിലെ സഭയെ ഭരിക്കുന്നതിനായും, പുരോഹിതരേയും, ശെമ്മാച്ചന്‍മാരേയും, കൂടാതെ മെത്രാന്‍മാരെയും വരെ അഭിഷിക്തരാക്കുന്നതിനുമായി വിശുദ്ധ തിമോത്തിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്പസ്തോലന്‍ വിശുദ്ധ തിമോത്തിയോസിനെ ഏഷ്യയിലെ മുഴുവന്‍ സഭയേയും ഭരിക്കുന്നതിനായി നിയമിച്ചു എന്നാണു സഭാപിതാക്കന്മാർ പറയപെടുന്നത്. എഫേസൂസിലെ ആദ്യത്തെ മെത്രാൻ വിശുദ്ധ തിമോത്തിയോസാണെന്നാണ് പറയപെടുന്നത്. മാസിഡോണിയയില്‍ നിന്നുമാണ് വിശുദ്ധ പൗലോസ് തിമോത്തിയോസിനുള്ള തന്റെ ആദ്യത്തെ കത്തെഴുതുന്നത്. ഒരിക്കല്‍കൂടി തന്നെ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ പൗലോസ് തിമോത്തിയോസിനോടാവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിനു മുന്‍പായി വിശുദ്ധ തിമോത്തിയോസിനെ ഒരുനോക്ക് കാണുവാന്‍ വേണ്ടിയായിരുന്നു അത്. തന്റെ പ്രിയപ്പെട്ട മകനോടുള്ള അപ്പസ്തോലന്റെ സ്നേഹത്തിന്റെ ഒരു കവിഞ്ഞൊഴുകലായി ഇതിനെ വിശേഷിപ്പിക്കാം. മരണത്തിനു മുൻപ് വിശുദ്ധ പൗലോസ്‌ തന്റെ അഭിഷേകസമയത്ത് സ്വീകരിച്ച പരിശുദ്ധാത്മാവിനെ നവീകരിക്കുവാൻ പ്രേരിപ്പിക്കുകയും, സഭയെ അലട്ടിയിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു തിമോത്തിയൂസിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിശുദ്ധ തിമോത്തിയോസ് വെറും വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ, അദ്ദേഹത്തിന്റെ കഠിന സന്യാസം വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. വിശുദ്ധ യോഹന്നാന്‍ എഫേസൂസില്‍ വരുന്നതിനു മുന്‍പ് വിശുദ്ധ പൗലോസ് തിമോത്തിയോസിനെ അവിടത്തെ മെത്രാനായി വാഴിച്ചു എന്ന്‍ നാം അനുമാനിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലനായി ആ നഗരത്തില്‍ താമസിക്കുകയും ഏഷ്യയിലെ മുഴുവന്‍ സഭകളുടേയും മേല്‍നോട്ടം വഹിച്ചിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. പുരാതന രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ തിമോത്തിയോസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പരാമര്‍ശിച്ചിരിക്കുന്നത്. “വിശുദ്ധ തിമോത്തിയുടെ പ്രവര്‍ത്തനങ്ങളു”ടെ ചില രേഖകൾ എഫേസൂസിലെ പ്രസിദ്ധനായ മെത്രാനായിരുന്ന പോളിക്രേറ്റിന്റേതാണെന്ന്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, അവ നാലോ അഞ്ചോ നൂറ്റാണ്ടുകളില്‍ എഫേസൂസില്‍ വെച്ച് രചിക്കപ്പെടുകയും ഫോടിയൂസിനാല്‍ സംഗ്രഹിക്കപ്പെടുകയും ചെയ്തതാണെന്ന് പറയപെടുന്നു. കാറ്റഗോഗിയ എന്നറിയപ്പെടുന്ന ഒരുത്സവത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ ആയിരുന്നു ഈ കൊലപാതകം. ജനുവരി 22നാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ചരിത്രരേഖകൾ പ്രകാരം 97-ല്‍ നേര്‍വാ ചക്രവര്‍ത്തിയുടെ കാലത്ത് വിഗ്രഹാരാധകര്‍ വിശുദ്ധ തിമോത്തിയോസിനെ കല്ലെറിഞ്ഞും, ദണഡുകളാല്‍ പീഡിപ്പിച്ചും കൊലപ്പെടുത്തി എന്നാണ് പറയെപെടുന്നത്. ഈ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിയൂസിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതായി പറയപെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സിസ്റ്റേഴ്സിയന്‍ സഭയുടെ മൂന്നു സ്ഥാപകരിലൊരാള്‍ 2. സ്പാനിഷു ഗലീസിയായില്‍ അര്‍സ്റ്റാര്‍ഗായിലെ അല്‍ഫോണ്‍സ് 3. സ്പാനിഷു ഗലീസിയായില്‍ അന്‍സുരിയൂസ് 4. ദക്ഷിണ ഇറ്റലിയിലെ അത്തനേഷ്യസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }}
Image: /content_image/DailySaints/DailySaints-2016-01-24-05:31:11.jpg
Keywords: വിശുദ്ധ തിമോത്തിയോസ്, daily saints, malayalam, jan 26
Content: 675
Category: 5
Sub Category:
Heading: വിശുദ്ധ പൗലോസിന്റെ മാനസാന്തരം
Content: വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തെകുറിച്ചുള്ള മൂന്ന് വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും (Acts 9:1-19, 22: 3-21, 26:9-23). സിലിസിയായിലെ ടാര്‍സസിലാണ് വിശുദ്ധ പൗലോസ് ജനിച്ചത്. സാവൂള്‍ എന്നായിരുന്നു വിശുദ്ധന്റെ ശരിയായ നാമം. ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട ജൂതവംശജരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. ജനനം കൊണ്ട് വിശുദ്ധന്‍ ഒരു റോമന്‍ പൗരനായിരുന്നു. ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനേയും, ഒരു വൃദ്ധനായ മനുഷ്യനേയും കല്ലെറിഞ്ഞു കൊല്ലുന്നതില്‍ വിശുദ്ധനും പങ്കാളിയായിരുന്നു. ഏതാണ്ട് 63-ല്‍ ഫിലമോന് ലേഖനമെഴുതി കൊണ്ടിരിക്കുന്ന സമയത്ത് വിശുദ്ധൻ വൃദ്ധനായിരിന്നു. ഇത് വെച്ച് നോക്കുമ്പോള്‍ ഒരുപക്ഷെ ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തിലായിരിക്കണം വിശുദ്ധന്‍ ജനിച്ചിരിക്കുക. തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധന്‍ ജെറുസലേമിലേക്ക് പോയി, അവിടെ അദ്ദേഹം പണ്ഡിതനായ ഗമാലിയേലിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. കഠിനമായ പൈതൃകനിയമങ്ങള്‍ അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസമായിരുന്നു വിശുദ്ധന് അവിടെ ലഭിച്ചിരുന്നത്. വ്യാഖ്യാന ശാഖയില്‍ അപാരമായ പാണ്ഡിത്യം നേടിയ വിശുദ്ധന് തര്‍ക്കശാസ്ത്രത്തിലും നല്ല പരിശീലനം സിദ്ധിച്ചിരുന്നു. പലസ്തീനയില്‍ ക്രിസ്തുവിന്റെ പരസ്യജീവിതം തുടങ്ങുന്നതിനു മുന്‍പേ തന്നെ വിശുദ്ധന്‍ തീക്ഷണതയും, ആവേശവുമുള്ള ഒരു ഫരിസേയനായിട്ടാണ് ടാര്‍സസില്‍ തിരിച്ചെത്തിയത്. നമ്മുടെ രക്ഷകന്റെ മരണത്തിനു കുറച്ചു നാളുകള്‍ക്ക് ശേഷം വിശുദ്ധ പൗലോസ് പലസ്തീനയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ തീവ്രമായ മതബോധ്യവും അടങ്ങാത്ത ആവേശവും അപ്പോള്‍ ശൈശവാവസ്ഥയിലുള്ള ക്രിസ്തീയ സഭക്കെതിരായുള്ള ഒരു മതഭ്രാന്തായി രൂപം പ്രാപിച്ചു. ഇത് വിശുദ്ധ എസ്തപ്പാനോസിനെ കല്ലെറിഞ്ഞു കൊല്ലുന്നതിലും, അതേ തുടര്‍ന്നുണ്ടായ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തില്‍ പങ്കാളിയാവുന്നതിനും വിശുദ്ധനെ പ്രേരിപ്പിച്ചു. മുഖ്യപുരോഹിതന്റെ ഒരു ഔദ്യോഗിക ദൗത്യവുമായി വിശുദ്ധന്‍ ഡമാസ്കസിലേക്ക് തിരിച്ചു, അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിതരാക്കി ജെറുസലേമിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ദൗത്യം. ഒരുച്ചയോടടുത്ത് ഡമാസ്കസ് അടുത്തപ്പോള്‍ പെട്ടെന്ന് തന്നെ ആകാശത്തു നിന്നും ഒരു വലിയ തിളക്കമാര്‍ന്ന പ്രകാശ വലയം അദ്ദേഹത്തിനു ചുറ്റും മിന്നി, യേശു തന്റെ മഹത്വമാര്‍ന്ന തിരുശരീരത്തോട് കൂടി അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും, വിശുദ്ധന്‍ വ്യക്തമായി വിജയിച്ചു കൊണ്ടിരുന്ന മതപീഡന ദൗത്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കുകയും ചെയ്തു. വിശുദ്ധ പൗലോസിന്റെ ആത്മാവ് പെട്ടെന്നുള്ളോരു പരിവര്‍ത്തനത്തിന് വിധേയമാവുകയായിരുന്നു. അദ്ദേഹം പെട്ടെന്ന്‍ തന്നെ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ജ്ഞാനസ്നാനം സ്വീകരിക്കുകയും സാവൂള്‍ എന്ന തന്റെ നാമത്തിനു പകരം പൗലോസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിച്ചു, വിശ്വാസം പ്രചരിപ്പിച്ചു. ഏതാണ്ട് 65-AD യില്‍ റോമില്‍ വെച്ച് ഒരു അപ്പസ്തോലനായി രക്തസാക്ഷിത്വ മകുടം ചൂടി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഡൊണാത്തൂസും, സബീനൂസും അഗാപ്പെയും 2. അനാനീയാസ് 3. ഈജിപ്തിലെ അപ്പൊള്ളൊ 4. പൂത്തെയോളിലെ സഹപാഠികള്‍ അരത്തെമാസ് 5. സിത്തിയായില്‍ ടോമിയിലെ ബിഷപ്പായ ബെര്‍ത്താനിയോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/1?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/DailySaints/DailySaints-2016-01-24-05:32:22.jpg
Keywords: വിശുദ്ധ പൗലോ