Content | "കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ലേ?"– മര്‍ക്കോസ് 8:18
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-25}#
“ഒരു പുരോഹിതന്‍ ഒരു സമൂഹത്തിനു മുന്‍പില്‍ നിന്ന് ചില ആളുകളുടെ പേരെടുത്ത് അവര്‍ സ്വര്‍ഗ്ഗത്തിലാണെന്ന് പറയുകയാണെങ്കില്‍, ‘ഇനി അവന്റെ ആത്മാവിനുവേണ്ടി എന്തിനു പ്രാര്‍ത്ഥിക്കണം?' എന്ന തെറ്റായൊരു ചിന്ത നമ്മളില്‍ ഉണ്ടാകുക സ്വഭാവികമാണ്. നാം വളരെ സ്വാര്‍ത്ഥമായി ചിന്തിക്കണം എന്നാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. അവന്‍ വിശ്വാസ തീക്ഷ്ണത നഷ്ട്ടപ്പെട്ട ക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നു.
സ്വര്‍ഗ്ഗീയ പ്രവേശനം വളരെ എളുപ്പമുള്ള കാര്യമാണെന്ന് നാം വിശ്വസിക്കണമെന്നവന്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ല എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത അതീവ സൂത്രശാലിയും ചതിയനുമാണ് സാത്താന്‍.
ശുദ്ധീകരണാത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാന്‍ തിരുസഭ പ്രാര്‍ത്ഥന ആഹ്വാനം ചെയ്യുന്നത് കൊണ്ട്, യേശുവിന്റെ മൌതികശരീരമായ തിരുസഭയേ അവന്‍ അങ്ങയേറ്റം വെറുക്കുന്നു. അവന്‍ തന്റെ സമയം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചുകൊണ്ട് തന്റെ ചതിയുടെ കുരുക്ക് വളരെ ശ്രദ്ധയോടെ മുറുക്കുന്നു. അതിനാല്‍ അവന്റെ പ്രകടനങ്ങള്‍ക്കുള്ള അവസരം നാമെന്തിനു നല്‍കണം? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാം"
(പ്രൊട്ടസ്റ്റന്‍റ് സഭയില്‍ നിന്നും പരിവര്‍ത്തനം ചെയ്തു കത്തോലിക്കസഭയില്‍ അംഗമായി, വചനം പ്രഘോഷിക്കുന്ന പെഗ്ഗി ഫ്രൈയുടെ വാക്കുകള്‍)
{{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }}
#{red->n->n->വിചിന്തനം:}#
നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ നല്കിയ സ്നേഹത്തിന് തുടര്‍ച്ചയായി, മരണത്തിന് ശേഷം നമ്മുടെ പ്രാര്‍ത്ഥനകളിലൂടെ അവരെ സ്നേഹിക്കുക. വിപുലമായ ശവസംസ്കാരം ലഭിച്ചിട്ടും തങ്ങളുടെ വേദനകളില്‍ നിന്നും യാതൊരു മുക്തിയും ലഭിക്കാത്ത അവരെ ഓര്‍മ്മിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|