Content | "എന്റെ സ്നേഹിതരെ , നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിവില്ലാത്തവരെ നിങ്ങൾ ഭയപെടേണ്ട". (ലുക്ക. 12:4)
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 29}#
ഈ ആധുനിക തലമുറയിലെ അനേകം മനുഷ്യർ ഭയത്തിന് അടിമകളാണ്. എടുത്തു പറയത്തക്ക വിധത്തിൽ അവർക്ക് അതനുഭവപ്പെടുന്നുമുണ്ട്. ഒരു പക്ഷെ അത് കൂടുതലായി അനുഭവിക്കുന്നവർ 'മനുഷ്യന്റെ മൊത്തം അവസ്ഥയെ പറ്റി കൂടുതൽ അവബോധമുള്ളവരും', അതെ സമയം, മനുഷ്യന്റെ ലോകത്ത് 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവരും ആണ് .
ഈ ഭയം അവരുടെ ജീവിതത്തിൽ പ്രത്യക്ഷത്തിൽ കാണുന്നുമില്ല, അനുഭവപ്പെടുന്നുമില്ല. ആധുനിക സാങ്കേതിക വിദ്യകളും, പരിഷ്കാരത്തിന്റെ വിവിധ രീതികളും ഈ ഭയത്തെ മൂടിവക്കുന്നു. അത് മനുഷ്യനെ ആത്മീയതയുടെ ആഴങ്ങളിൽ നിന്ന് വിടുവിക്കുന്നു. എന്നിട്ട് അവന്റെ ജീവിതം മറ്റൊരു തലത്തിലേയ്ക്ക് വഴി മാറുന്നു. സാമ്പത്തിക ശാസ്ത്രം പഠിക്കുന്നവാൻ, അതിന്റെ അടിമത്വത്തിലെയ്ക്ക് വീഴുന്നു, മറ്റൊന്നും അവനു ബാധകമല്ല. സാങ്കേതിക വിദ്യ അഭ്യസിക്കുന്നവൻ അതിന്റെ അടിമയായ് മാറുന്നു, അവനും മറ്റൊന്നും ഒരു വിഷയമല്ല, രാഷ്ട്രീയത്തിൽ ആയിരിക്കുന്നവനും അതുപോലെ തന്നെ.
മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങൾ വളരെ വലുത് തന്നെയാണ്. തന്റെ സ്വന്തം താൽപര്യങ്ങൾക്കനുസ്രുതമായ് എങ്ങിനെ ഈ നേട്ടങ്ങളെ ഉപയോഗിക്കാം എന്ന് മനുഷ്യൻ ചിന്തിക്കുകയും മുൻപൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത തരത്തിൽ സാങ്കേതിക വിദ്യകളെയും, പരിഷ്കാരത്തിന്റെ വിവിധ രീതികളെയും മനുഷ്യൻ ഇപ്പോൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ സാങ്കേതിക പുരോഗതിയിലും, ഭൌതികമായ പുരോഗതിയിലും, ഏറെ മുന്പിട്ടു നിൽക്കുന്ന പ്രദേശങ്ങളിൽ, ഈ നേട്ടങ്ങൾ ഉപഭോഗ മനസ്ഥിതിയിൽ പെട്ട് പോകുന്നു.
ഇത് സാക്ഷ്യപെടുത്തുന്നത് ഒരു വലിയ സത്യത്തിലേക്കാണ്- മനുഷ്യന്റെ അഭിവൃദ്ധി എന്ന് പറയുന്നത് ഭാഗികം ആണെന്ന് മാത്രമല്ല, ദൈവത്തെ മാറ്റി നിറുത്തിക്കൊണ്ടുള്ള മനുഷ്യന്റെ അഭിവൃദ്ധി അവനിലെ മനുഷ്യനെ കൊല്ലുന്നു, അതെ ദൈവത്തിന്റെ സ്വന്തം ഛായ കുടികൊള്ളുന്ന അവന്റെയുള്ളിലെ മനുഷ്യനെതന്നെ.
(ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ, 13.4.1980)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
|