CALENDAR

/

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ?
Content“ദൈവത്തെ സ്തുതിക്കുവിന്‍ അവിടത്തേക്ക് നന്ദി പറയുകയും ചെയ്യുവിന്‍. അവിടന്ന്‍ നിങ്ങള്‍ക്ക്‌ ചെയ്ത നന്മയെപ്രതി സകല ജീവികളുടേയും മുൻപിൽ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്ക് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുവിന്‍.” (തോബിത്ത് 12:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-30}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് അവരുടെ സഹനങ്ങൽ ഭൂമിയിൽ ജീവിക്കുന്ന നമുക്കുവേണ്ടി കാഴ്ചവക്കുവാൻ സാധിക്കും. "അഗതികളും, സഹനമനുഭവിക്കുന്നവരുമായ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, തങ്ങള്‍ക്ക് ഉപകാരം ചെയ്തവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനായി തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ കാത്തുനിൽക്കാറില്ല. വേദനകൾ കൊണ്ട് അവര്‍ ശുദ്ധീകരണ സ്ഥലത്തെ സഹനങ്ങളില്‍ തളരുമ്പോഴും, അവരുടെ ഉപകാരികളുടെ ആത്മാവിന്റേയും ശരീരത്തിന്റേ ക്ഷേമത്തിനും, രോഗങ്ങളില്‍ നിന്നുള്ള സൗഖ്യത്തിനും, ദാരിദ്ര്യത്തില്‍ സഹായത്തിനും വേണ്ടി അവർ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളിൽ ദൈവീക ഇടപെടലിനും യാത്രകളിൽ സംരക്ഷണത്തിനും, അനുദിന ജീവിതത്തിന്റെ ഉയർച്ചക്കും സർവ്വോപരി മരണസമയത്തും, അന്തിമവിധിക്കായി ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആശ്വാസമരുളുവാനും അവർ ഇടതടവില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നത് നാം അറിയാത്ത ഒരു സത്യമാണ്". (ജര്‍മ്മനിയിലെ, മേയിന്‍സിലെ മെത്രാനായിരുന്ന ജോസഫ് കോള്‍മര്‍) #{red->n->n->വിചിന്തനം:}# നമ്മുടെ എല്ലാ ആവശ്യങ്ങളിലും ദയാലുക്കളായ ആത്മാക്കളില്‍ അഭയം പ്രാപിക്കുക. അവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-29 00:00:00
Keywordspurgatory, saint jethrooth, january 30, latest malayalam christian news, pravachaka sabdam, purgatory to heaven,
Created Date2016-01-29 20:08:30