Content | "മോശയുടെ നിയമം അനുസരിച്ച് , ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ , അവർ അവനെ കർത്താവിനു സമർപ്പിക്കുവാൻ ജെറുസലെമിലേയ്ക്ക് കൊണ്ട് പോയി" (ലുക്കാ . 2:22).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 2}#
സുവിശേഷകനായ ലൂക്കാ യേശുവിന്റെ മാതാപിതാക്കളുടെ 'നിയമം അനുസരിക്കുന്നതിലുള്ള' ശ്രദ്ധയും, കടിഞ്ഞൂലിന്റെ സമർപ്പണവും, ഒപ്പം മാതാവിന്റെ ശുദ്ധീകരണം തുടങ്ങി നിരവധി കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. എന്നാൽ, ദൈവവചനം ഈ നിയമാനുഷ്ടാനത്തിലെയ്ക്കല്ല നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. മറിച്ച്, പഴയ നിയമത്തിലൂടെ നമുക്ക് ലഭിച്ച വാഗ്ദാനവും, ആ വാഗ്ദാനത്തിലൂടെ വരുവാനിരുന്ന രക്ഷകനെയുമാണ്. രക്ഷകന്‍റെ വരവിനെ പറ്റി വചനം സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ്, ഉടമ്പടിയുടെ സന്ദേശവാഹകൻ 'ആ ദേവാലയത്തിലേയ്ക്ക് പ്രവേശിക്കുന്ന ദിവസം കാത്തിരുന്ന ജനങ്ങൾ (മലാക്കി .3:1) അത് വിജാതീയർക്ക് വെളിപാടിന്റെ വെളിച്ചവും, അവിടുത്തെ ജനമായ ഇസ്രയേലിന്റെ മഹത്വവും ആണ് (ലൂക്കാ. 2: 32).
യഥാർഥത്തിൽ, പൊതു ആരാധന ക്രമങ്ങളിലും, വേദപുസ്തക ആശയങ്ങളിലും രക്ഷകനേയും, രക്ഷാകര ദൗത്യത്തെയും ദര്‍ശിക്കുവാൻ സാധിക്കും. യേശുക്രിസ്തുവിന്റെ രക്ഷാകര ദൌത്യത്തിൽ പൂർത്തികരിക്കപെടെണ്ട സംഭവങ്ങൾ പെസഹ തിരുന്നാളിൽ ആരംഭം കുറിക്കുന്നു. ആ ദേവാലയത്തിൽ സന്നിഹിതരായിരുന്നവർ പുതിയനിയമത്തിന്റെ ആരംഭമായ പെസഹയെ കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ അവർക്ക് അതിനെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നില്ലയെന്ന് പറയാം. വ്യക്തമാക്കി പറഞ്ഞാല്‍ നിഗൂഡമായ ഈ കുഞ്ഞിന്റെ ജന്മത്തോടെ രക്ഷാകര ദൗത്യത്തിന്റെ ആരംഭം കുറിച്ചിരിക്കുന്നു. എല്ലാറ്റിനും പുതിയ അർത്ഥവും മാനവും നൽകുന്ന ഈ രക്ഷാകര ദൗത്യം. ദേവാലയത്തിന്റെ തിരുനടയിലെ വാതിലുകൾ ഈ അത്ഭുത രാജാാധിരാജനായ് തുറക്കപെട്ടു. വചനം പറയുന്നു, 'ഇസ്രായേലിൽ അനേകരുടെ വീഴ്ച്ചയ്ക്കും, ഉയർച്ചയ്ക്കും കാരണമായ് തീരും. ഇവൻ വിവാദ വിഷയമായ അടയാളവും ആയിരിക്കും (2:34).
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 03.02.1994)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
|