CALENDAR

13 / February

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്ഷണികമായ ഇഹലോക ജീവിതത്തിനു അനന്തന്മായ രൂപം നല്കുവാൻ സ്നേഹത്തിനു മാത്രമേ കഴിയൂ
Content"ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാകുന്നു. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു." (1 യോഹന്നാന്‍ 4:16) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 13}# "ഈ പ്രപഞ്ചത്തെ പടുത്ത്‌ ഉയർത്താന്‍ സ്നേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. അതിന്റെ ഘടനയ്ക്കായി അക്ഷീണം പ്രയത്നിക്കെണ്ടിയിരിക്കുന്നു. അതിന് പാപം, വെറുപ്പ്, ശരീരത്തിന്‍റെ അധമ വികാരം, കണ്ണുകളുടെ ആസക്തി, ഗർവ്വ് തുടങ്ങി തിന്മയുടെ ശക്തികൾക്കെതിരെ നാം പോരാടേണ്ടിയിരിക്കുന്നു. ഈ പോരാട്ടം, നിരന്തരം തുടർന്നു കൊണ്ടാണിരിക്കുന്നത്. അതിനു മനുഷ്യനോളം തന്നെ പഴക്കം ഉണ്ട്. നമ്മുടെ ഈ ലോകത്തിന്‌ സ്നേഹത്തിന്റെ ഘടന നൽകുവാൻ ഈ കാലഘട്ടത്തിന്‍റെ യത്നം മുന്‍പെങ്ങും ഇല്ലാത്ത വിധം അധികമാണ്. വെറുപ്പും വൈരാഗ്യവും യുദ്ധവും, സ്നേഹത്തെയും സമാധാനത്തെയും തോൽപ്പിക്കുമോയെന്ന് പലപ്പോഴും നമ്മൾ ആശങ്കപ്പെടാറുണ്ട്. ഗലീലി തടാകത്തിന്റെ കരയിൽ വച്ച് 'നീയെന്നെ സ്നേഹിക്കുന്നുവോ' എന്ന പത്രോസ്സിനോടുള്ള യേശുവിന്റെ ചോദ്യം ഇവിടെ എനിക്കും നിങ്ങൾക്കും, നമുക്ക് എല്ലാവർക്കും അടിസ്ഥാനതത്വം ആയിരിക്കണം. ഓരോ വ്യക്തിയോടും സമൂഹത്തോടും നാടിനോടും രാജ്യത്തോടും ദൈവം ചോദിക്കുന്നതിങ്ങനെ തന്നെയാണ്, 'നിങ്ങൾ എന്നെ സ്നേഹിക്കുന്നുവോ?'. ചുരുക്കത്തില്‍ മനുഷ്യന്റെ ക്ഷണികമായ ഇഹലോക ജീവിതത്തിനു അനന്തന്മായ രൂപം നല്കുവാൻ സ്നേഹത്തിനു മാത്രമേ കഴിയൂ." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരിസ്, 30.5.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-13 08:28:00
Keywordsസ്നേഹ
Created Date2016-02-13 09:21:57