Content | “നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ” (മത്തായി 5:37)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-11}#
വിശുദ്ധ ബെര്‍ണാഡെറ്റെയുടെ വ്യക്തിപരമായ കുറിപ്പുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “എത്രമാത്രം കൂടുതലായി ഞാന്‍ ദൈവത്തെ ധ്യാനിക്കുന്നുവോ, അത്രമാത്രം കൂടുതലായി അവന്‍ എന്നെ നോക്കുന്നു, എത്രമാത്രം കൂടുതലായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവോ, അത്രമാത്രം അധികമായി അവന്‍ എന്നെകുറിച്ച് ചിന്തിക്കുന്നു.”
വിശുദ്ധയുടെ മഠത്തില്‍ ദിവ്യബലിയര്‍പ്പിച്ചിരിന്ന ഫാ. ഡൌസ് പറഞ്ഞതനുസരിച്ച്, വിശുദ്ധ ഇപ്രകാരവും എഴുതിയിരിക്കുന്നു, “പരിശുദ്ധ മറിയം ചെയ്തത് പോലെ നിങ്ങള്‍, നിങ്ങളുടെ കുരിശുകള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു കൊണ്ട് നടക്കണം. എന്റെ ഹൃദയം നിറയെ ദുഃഖമാണെങ്കില്‍ പോലും കോണ്‍വെന്റിലെ സ്വീകരണ മുറിയിലേക്ക് പോകുമ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. ഞാന്‍ ദൈവത്തോട് ‘അതേ’ എന്ന് പറയും. ദൈവ തിരുമനസ്സിന് കീഴ് വഴങ്ങി നാം 'അതേ' എന്നു പറയുന്നത് വഴി ശുദ്ധീകരണ സ്ഥലത്തെ ഒരാത്മാവിനെ ദൈവം സ്വതന്ത്രമാക്കും. അല്ലെങ്കില്‍ ഈ ഉപാധിയില്‍ അവിടുന്നു ഒരു പാപിയ്ക്ക് പരിവര്‍ത്തനം നല്കി അനുഗ്രഹിക്കും.”
#{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിന്‍റെ ഏത് അവസ്ഥയിലും ദൈവത്തോട് 'അതേ' എന്നു പറയാന്‍ ശീലിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|