CALENDAR

25 / February

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശുദ്ധീകരണസ്ഥലത്തെ സഹനത്തിലൂടെ, വാതിലുകൾ തുറക്കപ്പെടുന്നു
Content“എന്റെ അകൃത്യം നിശേഷം കഴുകികളയണമേ! എന്റെ പാപത്തിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 51:2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-25}# "ഏറ്റവും അഗാധമായതും, എന്നാല്‍ ഏറ്റവും ആനന്ദകരവുമായ സഹനമാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ അനുഭവിക്കുന്നത്. നാം ജിവിതകാലം മുഴുവനും ഭയപ്പെട്ടിരുന്ന നമ്മുടെ പാപങ്ങൾ ശുദ്ധീകരണസ്ഥലത്തെ സഹനത്തിലൂടെ ഇല്ലാതാകുന്നു. ഭ്രാന്തചിത്തനായി നാം അടച്ചുപൂട്ടിയിരുന്ന വാതിലുകളെല്ലാം തന്നെ ഈ സഹനത്തിലൂടെ പിളരുകയും തുറക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ നമുക്ക് ഒരു കാര്യം ബോധ്യമാകും- നമ്മളിലുള്ള ആത്യന്തികമായ ആ കാര്യം, നമ്മളിൽ ഒന്നും അവശേഷിച്ചിട്ടില്ല എന്ന കാര്യം. അപ്പോൾ നമുക്ക്, നമ്മുടെ ചിറകുകൾ വളരുന്നത് അറിയുവാന്‍ കഴിയും. പൂര്‍ണ്ണമായും അപ്പോൾ നമ്മൾ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാനുള്ള വിശുദ്ധമായ അവസ്ഥയിലേക്ക് മാറികഴിഞ്ഞിരിക്കും" (സ്വിസ്സ് ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവുമായ ഫാ. ഹാന്‍സ് ഉര്‍സ് വോണ്‍ ബാല്‍ത്താസര്‍) #{red->n->n->വിചിന്തനം:}# നാം ഓരോ തവണയും കുമ്പസാരിക്കുമ്പോൾ, അത് നമ്മുടെ ആദ്യത്തേതും, അവസാനത്തേതുമാണെന്ന രീതിയില്‍ കുമ്പസാരിക്കുക. മാസംതോറും കുമ്പസാരിക്കുവാന്‍ പോവുക. എങ്കില്‍ നീ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുവാന്‍ തക്കവിധം പ്രാപ്തിയുള്ള അവസ്ഥയില്‍ എത്തിച്ചേരും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-02-25 06:03:00
Keywords സഹനത്ത
Created Date2016-02-24 23:29:01