category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | അനേകരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പൂർണ്ണമായും കത്തിയമർന്ന കാറിൽനിന്നും ഒരു പോറല്‍ പോലും എല്‍ക്കാതെ ബൈബിൾ |
Content | അമേരിക്കയിൽ, മെംഫിസിലെ ടെന്നസിയിൽ 385- മത്തെ റൂട്ടിൽ ഓടികൊണ്ടിരുന്ന സ്പോർട്സ് കാറിനു തീ പിടിച്ച് കാർ പൂർണ്ണമായി കത്തി നശിച്ചു. കത്തി നശിച്ച കാറിന്റെ സീറ്റിൽ സൂക്ഷിച്ചിരുന്ന ബൈബിൾ കേടുകൂടാതെ വീണ്ടെടുക്കാനായത് അനേകരെ അത്ഭുതപ്പെടുത്തി. ഇതിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്ത്രീ വീഡിയോയിൽ പകർത്തി ഇന്റർനെറ്റിൽ ഇട്ടു. ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി ആളുകൾ വിഡിയോ കണ്ട് ദൈവ വചനത്തിന്റെ അത്ഭുത ശക്തിയിൽ വിശ്വസിചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട രണ്ടു വിഡിയോകൾ ഇന്റർനെറ്റിൽ വ്യാപിക്കുകയാണ്. കാറിന്റെ മുൻ സീറ്റിൽ സൂക്ഷിച്ചിരുന്ന ബൈബിൾ കേടുപാടുകളില്ലാതെ കണ്ടെടുത്ത കാര്യം ഫോക്സ് ന്യൂസാണ് പുറത്തുവിട്ടത്.
ഞായറാഴ്ച്ച വൈകുന്നേരമാണ് കാർ അപകടത്തിൽ പെട്ടത്. തീ പിടിച്ച കാറിൽ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ വിഡിയോയിൽ കാണാം. അനിറ്റ എന്ന ഒരു സ്ത്രീയാണ് സംഭവത്തിന്റെ വിഡിയോ റെക്കോർഡ് ചെയ്തത്. സ്റ്റീറിങ്ങ് വീലിനിടയിൽ കുരുങ്ങിപ്പോയ ഡ്രൈവറെ വളരെ ബുദ്ധിമുട്ടിയാണ് കത്തുന്ന കാറിൽ നിന്നും പുറത്തെടുത്തത്. പൂർണമായും കത്തിയമർന്ന കാറിനുള്ളിൽ ക്ഷതമേൽക്കാത്ത ഒരു ബൈബിൾ കണ്ടെത്തിയത്, കണ്ടു നിന്നവർക്കും അധികാരികൾക്കും വിസ്മയം ജനിപ്പിച്ചു. സംഭവം കണ്ടവരിൽ ചിലർ പരസ്പരം കൈകൾ ചേർത്ത് പിടിച്ചു പ്രാർത്ഥിക്കുന്നതും പലരും വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും.
പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തമായ വിവരണത്തോടെയുള്ള അനിറ്റ ഇര്‍ബിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
"മെംഫിസിലെ ടെന്നസിയിൽ 385-മത്തെ റൂട്ടിൽ ഞാൻ ഇപ്പോൾ ദൈവത്തെ കണ്ടു! ദൈവം പ്രവര്‍ത്തിച്ച അനവധി അത്ഭുതങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നു ടെന്നസിയില്‍ നടന്നത് അതിശയം തന്നെയായിരുന്നു. ഈ കാർ റോഡിൽ നിന്നും കയറി ഒരു ഇരുമ്പു പോസ്റ്റിൽ തട്ടി നിന്നു. പെട്ടെന്ന് കാറിൽ നിന്നും തീയും പുകയും ഉയർന്നു. ഇരുവശത്തെയും ഗതാഗതം നിലച്ചു. കാറിനുള്ളിൽ പെട്ട ആളെ രക്ഷിക്കാനായി അവിടെ എത്തിയവർ ശ്രമിച്ചുകൊണ്ടിരുന്നു. ഒപ്പം തന്നെ ഞാനുൾപ്പടെ നിരവധി പേർ പ്രാർത്ഥിക്കുവാനും തുടങ്ങി. എന്റെ ദൈവം അവിടെ പ്രവർത്തിക്കുന്നത് ഞാൻ കണ്ടു."
"ആദ്യഘട്ടത്തില്‍ രക്ഷാപ്രവർത്തനങ്ങൾ വിജയിക്കാതെ വന്നപ്പോൾ, താൻ ഇവിടെ കിടന്ന് മരിച്ചോളാമെന്ന് എന്ന് ഡ്രൈവർ പറയുന്നുണ്ടായിരിന്നു. പക്ഷേ, അഗ്നിജ്വാലകൾ അയാളെ സ്പർശിക്കാതിരിക്കുന്നത് ഞങ്ങൾ കണ്ടു. കാറിനുള്ളിൽ സ്ഫോടനമുണ്ടായതോടെ രക്ഷാപ്രവർത്തകർ ഓടി മാറി. പക്ഷേ, ദൈവത്തിന്റെ അത്ഭുതം! ആ ഡ്രൈവർ ജീവിച്ചിരിക്കുന്നു! കൂടെ ഒരു പോറല്‍ പോലും എല്‍ക്കാതെ ബൈബിളും". അനിറ്റ വീഡിയോയില്‍ പറയുന്നു.
അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിനെ തുറന്നു കാണിച്ചു വീഡിയോ പ്രചരിക്കുന്നു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | https://www.youtube.com/watch?v=h9UOim6nMnE |
Second Video | |
facebook_link | Not set |
News Date | 2016-02-25 00:00:00 |
Keywords | only a Bible was left intact in car fire, usa, malayalam |
Created Date | 2016-02-25 18:37:01 |