Content | "ഇസ്രായേല്‍ ജനം രാജാവിറെ വിധിനിണയം അറിഞ്ഞു. നീതി നടത്തുന്നതില്‍ ദൈവികജ്ഞാനം രാജാവിനുണ്ടെന്നറിഞ്ഞു അവര്‍ അവനോടു ഭക്തിയുള്ളവരായി തീര്‍ന്നു” (1 രാജാക്കന്‍മാര്‍ 3:28)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-21}#
"നാം പറഞ്ഞു കൊണ്ടിരുന്ന കൊച്ചു കൊച്ചു കള്ളങ്ങളും, ദൈവം നമുക്ക് ഓരോ നിമിഷവും നല്‍കികൊണ്ടിരിക്കുന്ന വരദാനങ്ങളെ നിന്ദിക്കുന്ന രീതിയിലുള്ള നമ്മുടെ പ്രവര്‍ത്തികള്‍ക്കും നാം അനുഷ്ഠിക്കേണ്ട പരിഹാരത്തെ പറ്റി ചിന്തിക്കുക. ദൈവം നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുവദിക്കുമ്പോള്‍ നാം പിറുപിറുക്കുന്നതടക്കമുള്ള, നാം നിസ്സാരമായി കണ്ടിരുന്ന നമ്മുടെ കൊച്ചു കൊച്ചു തെറ്റുകള്‍ക്ക് ശുദ്ധീകരണസ്ഥലത്തില്‍ നാം പരിഹാരം ചെയ്യുവാന്‍ പോകുന്നു."
(വിയാന്നിയിലെ വിശുദ്ധ ജോണ്‍)
#{red->n->n->വിചിന്തനം:}# അടുത്ത 24 മണിക്കൂറോളം ഒന്നിനേക്കുറിച്ചും പരാതിപ്പെടുകയില്ലെന്ന് തീരുമാനിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
|