CALENDAR

27 / February

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസെവില്ലേയിലെ വിശുദ്ധ ലിയാണ്ടര്‍
Contentസ്പെയിനിലെ കാര്‍ത്താജേനയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു വിശുദ്ധ ലിയാണ്ടര്‍ ജനിച്ചത്. ആ ഭവനത്തിലെ അഞ്ച് മക്കളില്‍ ഏറ്റവും മൂത്തവനായിരുന്നു വിശുദ്ധന്‍. വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ ആശ്രമജീവിതം സ്വീകരിച്ചു. അനവധി വര്‍ഷങ്ങള്‍ ആശ്രമത്തില്‍ ചിലവഴിച്ച വിശുദ്ധന്‍ ജീവിതത്തില്‍ ഉന്നത ബിരുദവും, വിശുദ്ധ ലിഖിതങ്ങളില്‍ അഗാധ പാണ്ഡിത്യവും നേടി. ഈ ഗുണങ്ങള്‍ വിശുദ്ധനെ സെവില്ലേയിലെ സഭയുടെ തലപ്പത്തെത്തിച്ചു, എന്നാല്‍ തന്റെ ജീവിതത്തിലെ ഈ മാറ്റം വിശുദ്ധന്റെ ജീവിത രീതിയില്‍ ഒരു വ്യതിയാനവും വരുത്തിയില്ല. ഏകാന്ത വാസത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വര്‍ദ്ധിച്ചു വന്നു. ആ കാലഘട്ടത്തില്‍ സ്പെയിന്‍, വിസിഗോത്തുകളുടെ നിയന്ത്രണത്തിലായിരുന്നു. കത്തോലിക്കാ വിശ്വാസികളല്ലാതിരുന്ന ഇവര്‍, പോകുന്നിടത്തെല്ലാം തങ്ങളുടെ വിശ്വാസ സമ്പ്രദായം പ്രചരിപ്പിച്ചിരിന്നു. നൂറു വര്‍ഷമായി സ്പെയിനില്‍ ഈ സമ്പ്രദായം നിലനില്‍ക്കുമ്പോളായിരുന്നു വിശുദ്ധന്‍ അവിടത്തെ മെത്രാനായത്. അത്കൊണ്ട് തന്നെ വിശുദ്ധന്‍ ഏറെ ദുഖിതനായിരിന്നു. എന്നിരുന്നാലും തന്റെ പ്രാര്‍ത്ഥനകളും, കഠിന പ്രയത്നം വഴിയായി രാഷ്ട്രത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ട് വരുന്നതിനും, അതിനുള്ള ഒരു പ്രധാന ഉപകരണമായി വര്‍ത്തിക്കുവാനും വിശുദ്ധന് സാധിച്ചു. ലിയോവിജില്‍ഡ് രാജാവിന്റെ മൂത്തമകനായ ഹെര്‍മന്‍ഗില്‍ഡിനെ മതപരിവര്‍ത്തനം ചെയ്തു എന്ന കാരണത്താല്‍ രാജാവ്‌, വിശുദ്ധ ലിയാണ്ടറിനെ രാജ്യത്ത്‌ നിന്നും പുറത്താക്കി. അടുത്ത വര്‍ഷം അധികാരത്തിലേറിയ വിശ്വാസം മെത്രാനില്‍ നിന്നും ദിവ്യകാരുണ്യം സ്വകരിച്ചില്ല എന്ന കാരണത്താല്‍ രാജാവ്‌ തന്റെ മൂത്തമകനെ വധിച്ചു. എന്നാല്‍ പിന്നീട് പശ്ചാത്താപ വിവശനായ രാജാവ്‌ അധികം താമസിയാതെ അസുഖബാധിതനാവുകയും, രോഗം ഭേദമാകുവാനുള്ള എല്ലാ പ്രതീക്ഷയും നശിച്ച രാജാവ്‌ വിശുദ്ധനെ തിരികെ വിളിക്കുകയും ചെയ്തു. തന്റെ മകനെ വിശ്വാസജീവിതത്തിലേക്ക്‌ നയിക്കുവാനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ഈ മകനും കത്തോലിക്കാ വിശ്വാസിയാവുകയും അവസാനം വിസിഗോത്തുകളുടെ രാഷ്ട്രം മുഴുവനും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. നവോത്ഥാനം കൈവരുത്തുന്നതിനും, വിശുദ്ധിയെ പോഷിപ്പിക്കുന്നതിനും ഒരേപോലെ ഉത്സാഹവാനായിരുന്നു വിശുദ്ധന്‍. അദ്ദേഹം വിതച്ച പ്രോത്സാഹനത്തിന്റേയും, ഉത്സാഹത്തിന്റേയും വിത്തില്‍ നിന്നുമാണ് പില്‍ക്കാലത്ത്‌ ധാരാളം രക്തസാക്ഷികളും വിശുദ്ധരും ഉണ്ടായത്‌. ശവകുടീരത്തിലെ ശിലാലിഖിതത്തില്‍ നിന്നും ഏതാണ്ട് 596 ഫെബ്രുവരി 27നാണ് സ്പെയിനിലെ ഈ ദൈവീക മനുഷ്യന്‍ മരണപ്പെട്ടത്. മൂന്നാം നൂറ്റാണ്ട് മുതലേ സെവില്ലെയിലെ ക്രിസ്തീയ സഭ വളരെ ശക്തമായിരുന്നു. നിര്‍മ്മാണത്തിന്റെ കാര്യത്തിലും, അലങ്കാരത്തിന്റെ കാര്യത്തിലും അവിടത്തെ കത്രീഡല്‍ സ്പെയിനിലെ മറ്റ് ദേവാലയങ്ങളില്‍ വെച്ച് ഏറ്റവും പ്രൌഢഗംഭീരമാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അബുന്തിയൂസും അലക്സാണ്ടറും ആന്‍റിഗോഞ്ഞൂസും ഫോര്‍ത്തുനാത്തൂസും 2. അലക്സാണ്ട്രിയായിലെ ജൂലിയനും ക്രോണിയോനും 3. അസ്സീസിയിലെ ഗബ്രിയേല്‍ 4. ഗാര്‍മിയെര്‍ 5. ഗോര്‍സിലെ ജോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/2?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}   ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-02-27 05:25:00
Keywords വിശുദ്ധ ലി
Created Date2016-02-22 08:57:21